റോമാ ലേഖനം 4 Malayalam Bible Class - Pr.Valson Samuel റോമാലേഖനം അതിൻ്റെ ഏഴാമത്തെ അദ്ധ്യായം നമുക്ക് ദൈവസന്നിധിയിൽ പ്രാർത്ഥനയോട് കൂടെ ധ്യാനിക്കാം.ഇത് ദൈവവചനത്തിൽ മനസ്സിലാക്കുവാൻ വളരെ പ്രയാസമുള്ള ഒരു അദ്ധ്യായം ആണ്.അനേകം ചർച്ചകളും വിമർശനങ്ങളും ഈ അദ്ധ്യായത്തിൻ്റെ അടിസ്ഥാനത്തിൽ ഉണ്ട്.എന്നാലും ദൈവത്തിൻ്റെ ആത്മാവ് തന്നെ നമുക്ക് ഈ ഭാഗങ്ങൾ വെളിപ്പെടുത്തി തരണം.ഇത് ദൈവവചനത്തിൽ ഏറ്റവും കുറച്ച് ചിന്തിക്കുന്നതായിട്ടുള്ള ഒരു അദ്ധ്യായം ആണ്.കാരണം അപ്പോസ്തലൻ്റെ മനസ്സിലുള്ളത് താൻ ആശയവിനിമയം നടത്തുന്നത് എന്തെന്ന് അറിയുവാനായിട്ട് അൽപ്പം പ്രയാസം ഉണ്ട്.ദൈവത്തിൻ്റെ ആത്മാവ് തന്നെ എൻ്റെ നാവിലും നിങ്ങളുടെ ഹൃദയങ്ങളിലും അതിൻ്റെ ആ സത്യം നമുക്ക് വെളിപ്പെട്ടു കിട്ടണം.എന്താണ് അപ്പോസ്തലൻ ഈ അദ്ധ്യായത്തെ കുറിച്ച് ഉദ്ദേശിക്കുന്നത് എന്നൊക്കെ ചിന്തിക്കണമെങ്കിൽ അതിൻ്റെ ആ ഒരു പശ്ചാത്തലവും ആ ഒരു എതിർവാദവും നമ്മൾ മനസ്സി...