Skip to main content

റോമാ ലേഖനം 4 Malayalam Bible Class - Pr.Valson Samuel

                              റോമാ ലേഖനം 4

Malayalam Bible Class - Pr.Valson Samuel


റോമാലേഖനം അതിൻ്റെ ഏഴാമത്തെ അദ്ധ്യായം നമുക്ക് ദൈവസന്നിധിയിൽ പ്രാർത്ഥനയോട് കൂടെ ധ്യാനിക്കാം.ഇത് ദൈവവചനത്തിൽ മനസ്സിലാക്കുവാൻ വളരെ പ്രയാസമുള്ള ഒരു അദ്ധ്യായം ആണ്.അനേകം ചർച്ചകളും വിമർശനങ്ങളും ഈ അദ്ധ്യായത്തിൻ്റെ അടിസ്ഥാനത്തിൽ ഉണ്ട്.എന്നാലും ദൈവത്തിൻ്റെ ആത്മാവ് തന്നെ നമുക്ക് ഈ ഭാഗങ്ങൾ വെളിപ്പെടുത്തി തരണം.ഇത് ദൈവവചനത്തിൽ ഏറ്റവും കുറച്ച് ചിന്തിക്കുന്നതായിട്ടുള്ള ഒരു അദ്ധ്യായം ആണ്.കാരണം അപ്പോസ്തലൻ്റെ മനസ്സിലുള്ളത് താൻ ആശയവിനിമയം നടത്തുന്നത് എന്തെന്ന് അറിയുവാനായിട്ട് അൽപ്പം പ്രയാസം ഉണ്ട്.ദൈവത്തിൻ്റെ ആത്മാവ് തന്നെ എൻ്റെ   നാവിലും നിങ്ങളുടെ ഹൃദയങ്ങളിലും അതിൻ്റെ ആ സത്യം നമുക്ക് വെളിപ്പെട്ടു കിട്ടണം.എന്താണ് അപ്പോസ്തലൻ ഈ അദ്ധ്യായത്തെ കുറിച്ച്  ഉദ്ദേശിക്കുന്നത് എന്നൊക്കെ ചിന്തിക്കണമെങ്കിൽ അതിൻ്റെ ആ ഒരു പശ്ചാത്തലവും ആ ഒരു  എതിർവാദവും നമ്മൾ മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട്.മനുഷ്യവർഗ്ഗത്തെപ്പറ്റി നാം പഠിച്ചപ്പോൾ അവിടെ നാം മനുഷ്യനിലുള്ള അവൻ്റെ സ്വതന്ത്രമായിട്ടുള്ള തീരുമാനം ഇതിനെപ്പറ്റി നമ്മൾ ചിന്തിച്ചു.ഈ ഇച്ഛാ ശക്തി അല്ലെങ്കിൽ ഇച്ഛാമണ്ഡലം ദൈവം മനുഷ്യന് നൽകിയിരിക്കുമ്പോൾ അത് മനുഷ്യൻ്റെ സ്വാതന്ത്ര്യത്തിന് വിട്ട് കൊടുത്തിരിക്കുകയാണ്.മനുഷ്യൻ ദൈവത്തെ അനുസരിക്കുമോ, ദൈവത്തിൻ്റെ കൽപ്പനകൾ അത് മറ്റൊരു സ്വാധീനവും കൂടാതെ അനുസരിക്കുമോ എന്ന് കാണുവാനായിട്ട് ആണ് ദൈവം ഈ സ്വാതന്ത്രമായിട്ടുള്ള തീരുമാനം എന്നുള്ള ആ മേഖല  നമ്മുടെ ഉള്ളിൽ നൽകിയിരിക്കുന്നത്.അത് ഏദെനിൽ നമുക്ക് അതിൻ്റെ ആദ്യത്തെ ആ ഒരു ദൃശ്യം കാണുവാനായിട്ട് കഴിയും.അവിടെ രണ്ട് വൃക്ഷങ്ങൾ ഉണ്ട്.ഒന്ന് ജീവൻ്റെ വൃക്ഷം മറ്റേത് നന്മതിന്മകളെ കുറിച്ചുള്ള അറിവിൻ്റെ വൃക്ഷം.എന്നിട്ട് ദൈവം ഒരു കൽപ്പന കൊടുത്തു.ഉൽപ്പത്തി രണ്ടാം അദ്ധ്യായം പതിനേഴാം വാക്യം എന്നാൽ നന്മതിന്മകളെ കുറിച്ചുള്ള അറിവിൻ്റെ വൃക്ഷത്തിൻഫലം തിന്നരുത് തിന്നുന്ന നാളിൽ നീ മരിക്കും.അപ്പോൾ ദൈവം അവൻ്റെ സ്വാതന്ത്ര്യത്തിൽ തീരുമാനം എടുക്കുവാനായിട്ട് അവനെ അനുവദിക്കുകയാണ്.അത് മനുഷ്യൻ ദൈവത്തെ അനുസരിക്കുന്നുവോ ദൈവത്തിൻ്റെ കൽപ്പനകളെ  അനുസരിക്കുന്നുവോ എന്ന് അറിയുവാനാണ്.അത് ഇന്നും ഈ കൃപായുഗത്തിലും സ്വതന്ത്ര്യമായിട്ട് ഉപയോഗിക്കാവുന്ന ഒരു ഇച്ഛാ മണ്ഡലം ആണ്.ആയതുപോലെ കർത്താവായ യേശുക്രിസ്‌തു തൻ്റെ ജീവിതത്തിലൂടെയും ഉപദേശങ്ങളിലൂടെയും ശുശ്രൂഷകളിലൂടെയും ദൈവത്തിൻ്റെ കൽപ്പനകളെ നമ്മുടെ മുൻപിൽ വെച്ചു. ദൈവത്തിൻ്റെ കൽപ്പകൾക്ക് വിരുദ്ധമായി നിൽക്കുന്ന മറ്റൊരുവ്യവസ്ഥയും നമ്മിൽ ഉണ്ട്. അതായത് നമ്മിൽ തന്നെ പാപം ഉണ്ട്.അങ്ങനെ ആണ് പാപം എന്നിൽ വസിക്കുന്നു എന്നുള്ള അറിവ്  അപ്പോസ്തലന് ലഭിച്ചത്.പാപത്തെ പറ്റി നമ്മൾ ചിന്തിക്കുമ്പോൾ നമ്മൾ ചെയ്‌തുപോകുന്ന പാപങ്ങളും ഉണ്ട് മുൻകഴിഞ്ഞ പാപങ്ങളും  ഉണ്ട് ഇത് മുൻപേ തന്നെ നമ്മൾ ചെയ്‌തു. ചെയ്‌തുപോയ പാപങ്ങളാണ്.എന്നാൽ ആ  പാപം വീണ്ടും നമ്മിൽ പ്രവർത്തിപ്പാൻ തക്കതായ ഒരു വ്യവസ്ഥ നമ്മുടെ ഉള്ളിൽ ഉണ്ട്. പ്രധാനമായിട്ടും നാല് പ്രമാണങ്ങളാണ് ബൈബിൾ വചനത്തിൽ നമ്മെ കാണിക്കുന്നത്.ഒന്ന് ന്യായപ്രമാണം.ന്യായപ്രമാണം എന്ന് അപ്പോസ്തലൻ എഴുതുമ്പോൾ ജീവനില്ലാത്ത പ്രമാണം ആണ്. എന്നുപറയുമ്പോൾ ന്യായപ്രമാണം ആത്മീകം ആണ്.ന്യായപ്രമാണം വിശുദ്ധം ആണ് എന്ന് റോമാലേഖനം ഏഴാമത്തെ അദ്ധ്യായത്തിൽ കാണുന്നു.ന്യായപ്രമാണം ദൈവത്തിൽ നിന്നുള്ളതാണ് എന്നാൽ അത് അനുസരിക്കുവാൻ കഴിയാത്തത് ഒന്ന് അവൻ ജഡമനുഷ്യൻ ആണ് . രണ്ട് ദൈവത്തിൻ്റെ ആത്മാവ് മനുഷ്യനിൽ ഇല്ലാതിരുന്നു.അതായത് ദൈവത്തിൻ്റെ ആത്മാവ് നമ്മുടെ ഉള്ളിൽ വസിച്ച് കൊണ്ട് അറുപത്തിയാറ് പുസ്‌തകങ്ങളിൽ ഉള്ള പ്രമാണങ്ങൾ ജീവൻ്റെ പ്രമാണമായിട്ട് നമ്മുടെ ഉള്ളിൽ എഴുതപ്പെടുമ്പോൾ ആണ് അത് പുതിയ നിയമം ആകുന്നത്.എബ്രായർ ലേഖനത്തിലും യെഹെസ്‌കേലിൻ്റെ പുസ്‌തകത്തിലും യിരെമ്യാവിൻ്റെ പുസ്‌തകത്തിലും ഒക്കെ നമ്മൾ വായിക്കുമ്പോൾ ഒരു പുതിയ നിയമത്തെ പറ്റി പറയുന്നത്.യിരെമ്യാവ് മുപ്പത്തി ഒന്നിൻ്റെ മുപ്പത്തി മൂന്നാം വാക്യം ഞാൻ എൻ്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും.ന്യായപ്രമാണം എന്നുള്ള ഒരു വാക്കാണ് അതിന് ഉപയോഗിച്ചിരിക്കുന്നത്.റോമാലേഖനം എട്ടാമത്തെ അദ്ധ്യായം  നാലാം വാക്യം വായിക്കുമ്പോൾ ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ച് നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിൻ്റെ നീതി നിവൃത്തി ആകേണ്ടതിന് തന്നെ.ഇവിടെ ന്യായപ്രമാണത്തിൻ്റെ നീതിയല്ല എഴുതിയിരിക്കുന്നത്.അപ്പോൾ ന്യായപ്രമാണം വിശുദ്ധമാണ് ആത്മികം ആണ് എങ്കിലും മനുഷ്യൻ ജഡീകൻ  ആയതുകൊണ്ട് റോമാലേഖനം ഏഴാമത്തെ അദ്ധ്യായത്തിൽ പന്ത്രണ്ടാമത്തെ വാക്യത്തിൽ ഇങ്ങനെ കാണുന്നു.ആകയാൽ ന്യായപ്രമാണം വിശുദ്ധം കൽപ്പന വിശുദ്ധവും ന്യായവും നല്ലതുംതന്നെ.എന്നിട്ട് പതിനാലാമത്തെ വാക്യത്തിൽ ന്യായപ്രമാണം ആത്മികം എന്ന് നാം അറിയുന്നുവല്ലോ ഞാനോ ജഡമയൻ, പാപത്തിന് ദാസനായി വിൽക്കപ്പെട്ടവൻ തന്നെ.അപ്പോൾ നാം ജഡത്തിൽ ജീവിക്കുമ്പോൾ എന്ന് പറഞ്ഞാൽ ആത്മാവിൻ്റെ യാതൊരു സ്‌പർശനവും ഇല്ലാതെ നമ്മൾ ജീവിക്കുമ്പോൾ ഉള്ളതായ അവസ്ഥയാണ്  ഉപദേശമായിട്ട് ക്രിസ്തു പുതുതായിട്ട് ഒന്നും കൊണ്ടുവന്നില്ല.കർത്താവിൻ്റെ ഉപദേശങ്ങളെല്ലാം പഴയനിയമത്തിലെ മുപ്പത്തിഒൻപത് പുസ്‌തകങ്ങളിൽ നിന്നും ആണ് . കർത്താവായ യേശുക്രിസ്‌തു മോശയുടെ പ്രമാണത്തിൽ നിന്നും സങ്കീർത്തന പുസ്‌തകങ്ങളിൽ നിന്നും പ്രവാചക പുസ്‌തകങ്ങളിൽ നിന്നുമാണ് തന്നെ തന്നെ വെളിപ്പെടുത്തിയത്.അപ്പോസ്തലനും തൻ്റെ ശുശ്രൂഷയിൽ ഈ മൂന്ന് പുസ്‌തകങ്ങളും ഉപയോഗിച്ചിട്ടുണ്ട്. പ്രവാചക പുസ്‌തകങ്ങളിൽ  മറഞ്ഞു കിടക്കുന്ന മർമ്മമാണ് വെളിപ്പാടായിട്ട് റോമാലേഖനത്തിൽ  എഴുതിയിരിക്കുന്നത്. അത് അവസാനത്തെ അദ്ധ്യായത്തിൽ നമ്മൾ അത് കാണുന്നു.അപ്പോൾ അപ്പോസ്തലൻ വിവരിക്കുവാൻ ആഗ്രഹിക്കുന്നത് ന്യായപ്രമാണം  അത് പൊതുവെ യെഹൂദന്മാർക്ക് വേണ്ടിയുള്ളതാണ്.കാരണം അവർ ന്യായപ്രമാണത്തിൻ്റെ പ്രവൃത്തികളിൽ കുടുങ്ങി കിടന്നവരാണ്. അപ്പോൾ ന്യായപ്രമാണവും ന്യായപ്രമാണത്തിൻ്റെ പ്രവർത്തികളും തമ്മിലുള്ള വ്യത്യാസം നമ്മൾ മനസ്സിലാക്കണം.അവിടെ പരിച്ഛേദന ഉണ്ട് ആചാരങ്ങളുണ്ട് വാവ് നോക്കുന്നു മാസങ്ങൾ നോക്കുന്നു ഉത്സവങ്ങൾ ആചരിക്കുന്നു അതിനകത്ത് ഒന്നും ജീവനില്ല.എന്നാൽ യേശുകർത്താവ് അതിനെ നിവർത്തിച്ചു.ആയതുപോലെ നമ്മുടെ ജീവിതത്തിലും ആ പ്രമാണം നിവൃത്തി ആകണം.പെസഹാ നമ്മുടെ ജീവിതത്തിൽ നിവർത്തി ആകണം.ആചരിക്കുകയല്ല നിവർത്തി ആകണം. പെസഹായുടെ ആ  ആത്മീകമായിട്ടുള്ളത് നമ്മുടെ ഉള്ളിൽ നിവർത്തി ആകണം.ജീവിതത്തിലൂടെ നിവർത്തി ആകണം.പുളിപ്പില്ലായ്‌മ അവർ ആചരിക്കുമ്പോൾ പുളിപ്പില്ലായ്‌മ എന്നുള്ള യാഥാർഥ്യവും,വിശുദ്ധ ജീവിതവും  നമ്മുടെ ജീവിതത്തിലൂടെ നിവർത്തി ആകണം.പഴയ നിയമത്തിൽ അവർ ആദ്യഫല കറ്റയുമായി ആലയത്തിൽ വരുമ്പോൾ അവിടെ അർത്ഥമാക്കുന്നത്  യേശുക്രിസ്‌തു ആണ് ആദ്യഫലം നാമും ഒരു വിധം അതേ രൂപത്തിൽ ഉള്ള, ക്രിസ്‌തുവിന് അനുരൂപികളായിട്ടുള്ള ആദ്യ ഫലങ്ങൾ ആകണം.പെന്തെക്കോസ്ത് എന്ന് പറയുമ്പോൾ ആത്മസ്‌നാനം മാത്രമല്ല പെന്തെക്കോസ്ത്തിലൂടെ ഒരു സഭ സ്ഥാപിതമാകുകയാണ്.പഴയനിയമത്തിൽ അവർ ഹോരേബിൽ വരുമ്പോൾ അവർക്ക് പ്രമാണം കിട്ടുന്നു ആലയത്തിൻ്റെ മാതൃക കിട്ടുന്നു.അതിനനുസാരണമായിട്ടുള്ള സമാഗമനകൂടാരം പണിയുമ്പോൾ ദൈവത്തിൻ്റെ തേജസ്സ് അതിൽ നിറയുന്നു മേഘത്താൽ അത് പൊതിയുന്നു.അകത്ത് നിയമത്തിൻ്റെ പെട്ടകം,നിയപ്പെട്ടകം കൃപാസനം രണ്ട് കെരൂബുകളുടെ നടുവിൽ നിന്ന് സംസാരിക്കുന്ന ദൈവത്തിൻ്റെ ശബ്‌ദം.അപ്പോൾ അത് നമ്മുടെ ജീവിതത്തിൽ നിവർത്തി ആകണം. പുതിയ നിയമത്തിൽ നമ്മളാണ് ആത്മീകഗ്രഹം.ആ സമാഗമനകൂടാരം നാമാണ്.നമ്മിലും അതിവിശുദ്ധ സ്ഥലം ഉണ്ട് വിശുദ്ധ സ്ഥലം ഉണ്ട് പ്രാകാരവും ഉണ്ട്.ആത്മാവ്,ദേഹി,ദേഹം.അപ്പോൾ സമാഗമനകൂടാരത്തിലെ നിയമപെട്ടകത്തിൽ കൽപ്പലകകളിൽ ആണ് ആ എഴുത്തുകൾ ഉള്ളത്.അതിനകത്ത് ജീവനില്ല.അത് കൽപ്പലകകളിൽ എഴുതിയതായിട്ടുള്ള പ്രമാണം ആണ്.എന്നാൽ അത് നമ്മുടെ ജീവിതത്തിൽ നിവർത്തി ആകുന്നത് ദൈവത്തിൻ്റെ ആത്മാവിനാൽ ആണ് ജീവൻ്റെ വചനം അല്ലെങ്കിൽ വചനം ജീവനായിട്ട് നമ്മുടെ ഉള്ളിൽ എഴുതപ്പെടുമ്പോൾ ആണ്. അപ്പോൾ പെന്തിക്കോസ്ത് എന്ന് ഉള്ളത് ആലയം.ആലയത്തിൻ്റെ പണി നമ്മൾ അൽപ്പമായിട്ട് ചിന്തിച്ചു.ആത്മീയ ഗ്രഹം.ഒന്ന് പത്രോസ് രണ്ടിൻ്റെ അഞ്ചാം വാക്യത്തിൽ ആത്മീയ യാഗം കഴിപ്പാൻ തക്കവണ്ണം ആത്മീയ പുരോഹിത വർഗ്ഗമായി നാം തീരുക.അത് നമ്മുടെ ജീവിതത്തിലും നിവർത്തി ആകണം ദൈവസഭയിലും അത് നിവർത്തി ആകണം.അപ്പോൾ നമുക്ക് അറിയാം  ഉത്സവങ്ങൾ കാഹളദ്വാനി പെരുന്നാൾ,പാപ പരിഹാര പെരുന്നാൾ, കൂടാരപെരുന്നാൾ. യേശുകർത്താവ് പാപത്തിന് പരിഹാരം വരുത്തിയ ശേഷം പിതാവിൻ്റെ വലത്ത് ഭാഗത്ത് സ്വർഗ്ഗീയനായ മഹാപുരോഹിതൻ ആയി ഇരിക്കുന്നു. പെന്തിക്കോസ്തിലെ പഠിപ്പിക്കലിൽ പെന്തിക്കോസ്ത് വരെ കൊണ്ട് നിറുത്തും ബാക്കിയുള്ള മൂന്ന് ഉത്സവങ്ങൾ ഇനി വരുവാനുള്ള ഉത്സവമായിട്ടാണ് കാണിക്കുന്നത്.ഒരു അളവിൽ അത് ശരിയാണ്. എന്നാൽ അത് ആത്മീയ ജീവിതത്തിൽ ആ മൂന്ന് ഉത്സവങ്ങൾ നമുക്ക് ഇപ്പോൾ  നമ്മുടെ ജീവിതത്തിൽ നിവർത്തി ആകണം.അതായത് വിശുദ്ധ മന്ദിരത്തിലേക്കുള്ള പ്രവേശനം കർത്താവ് മുൻപേ തന്നെ തുറന്നു.ആ കൂട്ടായ്‌മയിലേക്ക് വരുവാൻ രക്തത്താൽ നമുക്ക് പ്രവേശനം ഉണ്ട്. യോഹന്നാൻ സുവിശേഷം പതിനഞ്ചാമത്തെ അദ്ധ്യായം നാലാം വാക്യം എന്നിൽ വസിപ്പിൻ ഞാൻ നിങ്ങളിലും വസിക്കും  കൊമ്പിന് മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായിപ്പാൻ കഴിയാത്തത് പോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്ക് കഴികയില്ല.ആയതുപോലെ യോഹന്നാൻ പന്ത്രണ്ടാമത്തെ അദ്ധ്യായത്തിൽ ഇരുപത്തി ആറാമത്തെ വാക്യം എനിക്ക് ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ ഞാൻ ഇരിക്കുന്ന ഇടത്ത് എൻ്റെ ശുശ്രൂഷക്കാരനും ഇരിക്കും എനിക്ക് ശുശ്രൂഷ ചെയ്യുന്നവനെ പിതാവ് മാനിക്കും.എഫെസ്യർ രണ്ടിൻ്റെ ഏഴിൽ  സ്വർഗ്ഗസ്ഥലങ്ങളിൽ നമ്മെ ഇരുത്തിയിരിക്കുന്നു എന്ന് എഴുതിയിരിക്കുന്നു.അപ്പോൾ ആ അളവിൽ നമ്മൾ ദൈവവചനത്തെ കാണണം.അതായത് നമ്മുടെ ജീവിതത്തിൽ ദൈവവചനത്തിൻ്റെ എല്ലാ സത്യങ്ങളും നിവർത്തി ആകണം.ഹൗവ്വ  തോട്ടത്തിലെ ആ വൃക്ഷത്തിൻ്റെ മുൻപിൽ വന്ന് നിൽക്കുമ്പോൾ ഓർത്തുക്കൊള്ളണം സ്വതന്ത്രമായിട്ടുള്ള ഇച്ഛ ഉണ്ട്,വേറൊരു ഉപദേശം കേൾക്കുന്നു, ദൈവത്തിൻ്റെ കൽപ്പന മറുവശത്ത് എന്നാൽ അവൾ ആ പുതിയ ഉപദേശത്തിന് വിധേയപ്പെടുന്നതായിട്ട് നമുക്ക് കാണുവാൻ കഴിയുന്നു.അതായത് നന്മതിന്മകളെകുറിച്ചുള്ള അറിവിൻ്റെ വൃക്ഷഫലം.അത് അവളുടെ തിരഞ്ഞെടുപ്പാണ്.ദൈവം കൽപ്പന കൊടുത്തിരുന്നു നിശ്ചയമായിട്ടും അവൾ ആ കൽപ്പനയിലൂടെ ആണ് ജീവിക്കേണ്ടത്.എന്നാൽ വേറൊരു ഉപദേശം വന്നപ്പോൾ അവളിലുള്ള സ്വതന്ത്രമായിട്ടുള്ള ഇച്ഛാ ശക്തി ആ ഉപദേശത്തിൽ വീണുപോയി. കാരണം അത് കണ്ണിന് വളരെ ആകർഷകമായിരുന്നു. ഉൽപ്പത്തി മൂന്നിൻ്റെ ആറിൽ കാണുന്നത് ആ വൃക്ഷഫലം തിന്മാൻ നല്ലതും കാൺമാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്ന് സ്‌ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിനും കൊടുത്തു അവനും തിന്നു. ജഡമോഹം, കാണ്മോഹം, ജീവനത്തിൻ്റെ പ്രതാപം. [1യോഹന്നാൻ:2:16] അപ്പോൾ അവൾ ആ തെറ്റായിട്ടുള്ള, ദൈവവചനത്തിന് വിരുദ്ധമായിട്ടുള്ളത് തിരഞ്ഞെടുത്ത് അത് അവൾ ഭർത്താവിനും കൊടുത്തു അവനും തിന്നു.അതിലൂടെയാണ് മരണത്തിന് അധീനമായിട്ടുള്ള ഒരു ശരീരം ആയി തീർന്നത്.അല്ലെങ്കിൽ പാപത്തിന് അധീനമായിട്ടുള്ള ശരീരം ആയി തീർന്നത്.അതാണ് ആദാമ്യ മനുഷ്യൻ.ദൈവം സൃഷ്ടിച്ച ഒരു ശരീരമാണ് എന്നാൽ അതെല്ലാം  പാപത്തിൻ്റെ അടിമത്വത്തിൽ ആയി പോയി.പാപത്തിൽ അധീനമായിട്ടുള്ള ഒരു ശരീരത്തിൽ മനുഷ്യൻ വീണു.ആ മനുഷ്യനെയാണ് ആദാമ്യ മനുഷ്യൻ എന്ന് ദൈവവചനത്തിൽ നാം കാണുന്നത്.റോമാലേഖനം ആറാമത്തെ അദ്ധ്യായത്തിൽ രണ്ടാമത്തെ വാക്യത്തിൽ പാപം സംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ? പാപ സംബന്ധം എന്നത് ഉദാഹരണത്തിലൂടെ പറഞ്ഞു തരാം സംബന്ധം കൂടി എന്ന് പറയുമ്പോൾ അത് പഴയ സമയങ്ങളിൽ ഒരു വിവാഹ ബന്ധമാണ്. ബന്ധം,സംബന്ധം. 'സം' എന്ന് പറയുമ്പോൾ അത് നമ്മിൽ തന്നെ ആകുന്നതാണ് അല്ലെങ്കിൽ സാരം എന്ന് പറയുമ്പോൾ ലോകമാണ്.അത് സംസാരം ആകുമ്പോൾ ലോകം നമ്മിൽ ആയി എന്നിട്ട് നമ്മൾ അത് സംസാരിക്കുന്നു.സംഗ്രഹിക്കുക. ഗ്രഹിക്കുന്നുണ്ട് പക്ഷെ സംഗ്രഹിക്കുക എന്ന് പറയുമ്പോൾ അത് നമ്മുടെ ഉള്ളിൽ നമ്മുടെ ഒരു ഭാഗം ആയി തീരുന്നു.അപ്പോൾ 'സം' എന്ന് പറയുന്ന വാക്കിന് വളരെ അർത്ഥം ഉണ്ട്.ഇവിടെ സംബന്ധം എന്നൊരു വാക്ക്.   പാപ സംബന്ധം.പാപം ചെയ്‌തപ്പോൾ,ദൈവകൽപ്പന ലംഘിച്ചപ്പോൾ അതുമായി ഒരു സംബന്ധത്തിലേക്ക് വന്നു.ഒരു വിവാഹബന്ധത്തിലേക്ക് വന്നു എന്ന് വേണമെങ്കിൽ പറയാം.വിവാഹത്തെ പറ്റി കർത്താവ് പറയുന്നത്  ഇനി ഏകനല്ല നിങ്ങൾ രണ്ടല്ല ഒരു ദേഹമായിട്ട് തീരുന്നു. അപ്പോൾ അങ്ങനെയുള്ള സംബന്ധം മരിപ്പിക്കേണ്ടതായിട്ടുണ്ട്. അതാണ് കർത്താവായ യേശുക്രിസ്‌തു കാൽവരിയിൽ നമുക്ക് വേണ്ടി സാധ്യമാക്കിയത്.റോമർ ആറാം അദ്ധ്യായം പത്താം വാക്യത്തിൽ അവൻ മരിച്ചത് പാപസംബന്ധമായി ഒരിക്കലായിട്ട് മരിച്ചു അവൻ ജീവിക്കുന്നതോ ദൈവത്തിന് ജീവിക്കുന്നു.പാപത്തിൽ ഉള്ള ആ സംബന്ധത്തെ മരിപ്പിക്കേണ്ടതായിട്ടുണ്ട് അത് യേശുക്രിസ്‌തുവാണ് മരിപ്പിച്ചത്.അപ്പോൾ ഈ അടിസ്ഥാനമായിട്ടുള്ളത് അല്ലെങ്കിൽ ഈ വാക്കുകൾ ഇതിൻ്റെ അർത്ഥങ്ങൾ  ഇത് എന്താണ് ഉദ്ദേശിക്കുന്നത് എന്നുള്ളത് നമ്മൾ മനസ്സിലാക്കണം.അല്ലെങ്കിൽ ഒരു പ്രയോജനവും ഇല്ല.നമ്മൾ വെറുതെ വായിച്ച്‌  വിടുകയേ ഉള്ളൂ.പാപസംബന്ധമായി മരിച്ചു ഇതെന്താണ് എന്ന് ഞാൻ അന്വേഷിക്കാൻ തുടങ്ങി.ദൈവത്തോട് ഞാൻ ചോദിക്കാൻ തുടങ്ങി .അന്വേഷിക്കാൻ തുടങ്ങിയപ്പോൾ ആണ് ആ സംബന്ധം എന്നുള്ളത് വാക്കിൻ്റെ അർത്ഥം എൻ്റെ ഉള്ളിൽ പെട്ടെന്ന് വന്നത്.ആരും എനിക്ക് പറഞ്ഞ് തന്നതല്ല എൻ്റെ ഉള്ളിൽ ദൈവത്തിൻ്റെ ആത്മാവ് ഓർപ്പിച്ചു.പാപസംബന്ധം എന്ന വാക്കിനർത്ഥം  ഒന്നാകുക എന്നാണ് ആത്മാവ് ഓർമ്മിപ്പിച്ചത് .പാപം നമ്മുടെ ഉള്ളിൽ വസിച്ചുകൊണ്ട് നമ്മളും പാപവും  ഒന്നിച്ച് വസിക്കുന്ന ഒരു അനുഭവം ആയി തീരുന്ന അനുഭവം അതാണ് പാപസംബന്ധം.ഇത് അപ്പൊസ്തലന് ലഭിച്ച ഒരു പ്രകാശനം ആണ് പാപം എന്നിൽ ഒന്നിച്ച് വസിക്കുന്നു. ഭാര്യയും ഭർത്താവും ഒന്നിച്ച് സംബന്ധം ചെയ്യുന്നത് ഒന്നിച്ച് വസിക്കുവാനാണ്.റോമാലേഖനം ആറാമത്തെ അദ്ധ്യായത്തിൽ പത്താമത്തെ വാക്യം അവൻ പാപസംബന്ധമായി മരിച്ചത് ഒരിക്കലായിട്ട് മരിച്ചു അവൻ ജീവിക്കുന്നതോ ദൈവത്തിന് ജീവിക്കുന്നു.അപ്പോൾ പാപത്തോട് സംബന്ധം കൂടിയ ശരീരം ആണ് നമ്മുടെ ശരീരം.ആ ശരീരത്തെയാണ് കർത്താവ്  കാൽവരിയിൽ ക്രൂശിച്ചത്.റോമാലേഖനം ആറാം അദ്ധ്യായം  ആറാമത്തെ വാക്യം

 നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരത്തിന് നീക്കം വരേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ അവനോട് കൂടെ ക്രൂശിക്കപ്പെട്ടു എന്ന് നാം അറിയുന്നു.നാം ഇനി പാപത്തിന് അടിമപ്പെടാത്തവണ്ണം പാപ ശരീരത്തിൽ എന്ന് പറയുമ്പോൾ അതായത് പാപത്തോട് സംബന്ധം കൂടിയതായിട്ടുള്ള ശരീരം.പാപശരീരത്തിന് നീക്കം വരേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ,ആ ആദാമ്യ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്ന് നാം അറിയുന്നു.അപ്പോൾ ഇത്  നാം അറിയേണ്ടതായിട്ടുണ്ട്.ആ വലിയ പ്രകാശനം നമുക്ക് ലഭിക്കേണ്ടതായിട്ടുണ്ട്.മൂന്നു നാല് സ്ഥലങ്ങളിൽ പാപസംബന്ധമായി എന്ന് എഴുതിയിട്ടുണ്ട്.റോമാലേഖനം ആറിൻ്റെ രണ്ടിൽ പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ? അപ്പോൾ ആ ബന്ധം പോയാലേ പറ്റുകയുള്ളൂ.ക്രിസ്‌തുവിലൂടെയാണ് അത് നമുക്ക് സാധ്യമാക്കി തരുന്നത്.ഒന്നുകൂടി ഞാൻ അത് വിവരിച്ച് തരാം.റോമർ ആറിൻ്റെ പത്താമത്തെ വാക്യം നമ്മൾ വായിച്ചത് യേശുക്രിസ്‌തു പാപസംബന്ധമായി മരിച്ചത് ഒരിക്കലായിട്ട് മരിച്ചു എന്നിട്ട് അവൻ ജീവിക്കുന്നതോ ദൈവത്തിന് ജീവിക്കുന്നു.അപ്പോൾ നമുക്ക് ദൈവത്തിന് വേണ്ടി ജീവിക്കണം എങ്കിൽ പാപസംബന്ധമായിട്ട് ക്രിസ്‌തുവിനോട് കൂടെ നമ്മൾ മരിച്ചാലേ പറ്റുകയുള്ളൂ.ക്രിസ്‌തു ആണ് അത് സാധ്യമാക്കി തന്നത്.നമ്മൾ സ്‌നാനത്തിന് വേണ്ടി തീരുമാനം എടുക്കുന്നത്  ക്രിസ്‌തുവിനോട് കൂടെ ചേരുവാൻ ആണ് സ്‌നാനം ഏൽക്കുന്നത് പാപസംബന്ധമായിട്ട് മരിക്കുവാൻ വേണ്ടിയാണ്. ആ ഒരു സമർപ്പണം ആണ് നാം എടുക്കുന്നത്.നമുക്ക് പലപ്പോഴും അറിഞ്ഞ് കൂടാ.എന്നാൽ ഇത് പഠിപ്പിക്കണം.സ്‌നാനത്തിന് വരുന്ന സ്‌നാനാർത്ഥികൾക്ക്  മനസ്സിലാകുവാൻ തക്കവണ്ണം ക്രിസ്‌തുവിനോട് ചേരുവാൻ പാപസംബന്ധവുമായിട്ട് മരിക്കുന്നത് എങ്ങനെ എന്ന് പഠിപ്പിച്ച് കൊടുക്കണം.എന്നിട്ട് അവൻ ജീവിക്കുന്നതോ ദൈവത്തിന് ജീവിക്കുന്നു.അപ്പോൾ ദൈവത്തിനുവേണ്ടി ജീവിക്കണം എങ്കിൽ പാപസംബന്ധമായിട്ട് മരിക്കുന്ന ഒരു ജീവിതത്തിലേക്ക് വരണം.ആ സംബന്ധത്തിൽ നിന്ന് അതിന് നമുക്ക് ഒരു മരണം ഉണ്ടാകണം അതിന് ഒരു അവസാനം ഉണ്ടാകണം.അപ്പോൾ നമ്മൾ ആ ജീവിതത്തിൽ  വരുമ്പോൾ ആണ് നമ്മൾ പൂർണ്ണമായിട്ട് ദൈവത്തിനുവേണ്ടി ജീവിക്കുന്നത്.റോമാലേഖനം ആറിൻ്റെ പതിനൊന്നാമത്തെ വാക്യം അവ്വണം നിങ്ങളും പാപസംബന്ധമായി മരിച്ചവരെന്നും ക്രിസ്‌തുയേശുവിൽ ദൈവത്തിന് ജീവിക്കുന്നവർ എന്നും നിങ്ങളെ തന്നെ എണ്ണുവിൻ.ഇതെല്ലാം നമ്മൾ ഓർത്തുകൊള്ളണം ഇത് എല്ലാം വിശ്വാസത്താൽ ആണ് പ്രാപിച്ച് എടുക്കേണ്ടത്.ഞാൻ കൂടെ കൂടെ ഓർപ്പിക്കുന്നതുപോലെ ആ വിശ്വാസം കേവലം ഒരു ധാരണ അല്ല,എനിക്കത് അറിയാം ഞാൻ അത് വിശ്വസിക്കുന്നു എന്ന് പറയുന്നതല്ല അതിലൊക്കെ ഉപരിയാണ്. പാപസംബന്ധമായിട്ട് നമുക്ക് അങ്ങനെ മരിക്കാൻ പറ്റുകയില്ല ക്രിസ്‌തുവിലാണ് സാധിക്കുന്നത്.അത് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് പാപ സംബന്ധമായിട്ട് യേശുകർത്താവ് കാൽവരി ക്രൂശിൽ മരിച്ചപ്പോൾ,പാപത്തിൻ്റെ ആ സംബന്ധം താൻ എന്നെന്നേക്കുമായി ക്രൂശിക്കുമ്പോൾ വിശ്വസിച്ച് കർത്താവ് സാധിപ്പിച്ചതിനോട്  ചേരുവാനായിട്ട് നമ്മൾ സ്‌നാനം ഏൽക്കുമ്പോൾ അതിനെത്തുടർന്ന്, സ്‌നാനത്തിന് ശേഷം നമ്മുടെ മനസ്സിൽ ഞാൻ അങ്ങനെ മരിച്ചവനാണ്. എന്നിട്ട് ഞാൻ മരിച്ചത് ക്രിസ്‌തുയേശുവിൽ ദൈവത്തിന് ജീവിക്കുവാൻ വേണ്ടിയാണ് എന്നുള്ള ബോധത്തോടുകൂടിയായിരിക്കണം നാം ഓരോ ദിവസവും ജീവിക്കേണ്ടത്.അപ്പോൾ ആ പാപസംബന്ധമായി മരിക്കുക എന്നുള്ളത് നമ്മുടെ ജീവിതത്തിൽ ഒരു യാഥാർഥ്യം ആകണം.അത് അനുദിനം ഈ ആത്മീയ പ്രകാശനത്തിൽ,വെളിപ്പാടിൽ ജീവിക്കുമ്പോൾ  ആണ് അത് ഒരു യാഥാർഥ്യം ആയിട്ട്  തീരുന്നത്.ഒന്ന് പത്രോസ് രണ്ടാമത്തെ അദ്ധ്യായം അതിൻ്റെ ഇരുപത്തി നാലാമത്തെ വാക്യം.നാം പാപം സംബന്ധിച്ച് മരിച്ചു നീതിക്ക് ജീവിക്കേണ്ടതിന് അവൻ തൻ്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്ന് കൊണ്ട് ക്രൂശിന്മേൽ കയറി അവൻ്റെ അടിപ്പിണരാൽ നിങ്ങൾക്ക് സൗഖ്യം വന്നിരിക്കുന്നു.ഈ രണ്ട് വശവും ഉറപ്പായിട്ടും നമ്മുടെ ഉള്ളിൽ ഉണ്ടായിരിക്കണം.എങ്ങനെയെങ്കിലും അങ്ങ് ജീവിക്കുക അല്ല പാപസംബന്ധമായി മരിച്ച് നീതിക്ക് ജീവിക്കണം.മറുഭാഗത്ത് ചിന്തിച്ചു ദൈവത്തിന് വേണ്ടി ജീവിക്കുക.ഒന്ന് പത്രോസ് രണ്ടാമത്തെ അദ്ധ്യായം അതിൻ്റെ ഇരുപത്തി നാലാമത്തെ വാക്യം ദൈവ നീതിക്ക് ജീവിക്കേണ്ടതിന് അവൻ തൻ്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്ന് കൊണ്ട് ക്രൂശിന്മേൽ കയറി.അപ്പോൾ ഇത് വീണ്ടും വീണ്ടും നിങ്ങൾ ധ്യാനിക്കണം.പാപസംബന്ധമായി മരിക്കുക,ക്രിസ്‌തു നമുക്ക് വേണ്ടി അത് സാധ്യമാക്കി,നീതിക്ക് വേണ്ടി ജീവിക്കുക,നമ്മളല്ല ജീവിക്കുന്നത് ക്രിസ്‌തുവിൽആണ്.രണ്ട് കൊരിന്ത്യർ അഞ്ചിൻ്റെ പതിനേഴിൽ ഒരുവൻ ക്രിസ്‌തുവിൽ ആയാൽ പുതിയ സൃഷ്ടി.അത് യാഥാർഥ്യം ആകണം.എന്നോട് ദൈവത്തിൻ്റെ ആത്മാവ് ചോദിച്ചത് പോലെ നീ എവിടെയാണ് ജീവിക്കുന്നത്? ലോകത്തിലാണോ ജീവിക്കുന്നത്? അതോ ക്രിസ്‌തുവിൽ ആണോ? ലോകത്തിലാണ് കൂടുതൽ സമയം നമ്മുടെ മനസ്സ് എങ്കിൽ,ഹൃദയം എങ്കിൽ,ഇച്ഛകൾ എങ്കിൽ നമ്മൾ ലോകത്തിലാണ് ജീവിക്കുന്നത്. സ്‌നാനപ്പെട്ടിട്ടുണ്ടായിരിക്കും ആത്മസ്‌നാനം കിട്ടീട്ടുണ്ടായിരിക്കും എല്ലാ ചടങ്ങും നിവർത്തിക്കുന്നുണ്ടായിരിക്കും എന്നാൽ നമ്മൾ എവിടെയാണ്? ക്രിസ്‌തുവിൽ ആണോ? ക്രിസ്തുവിലാണ് നമുക്ക് എല്ലാ  അനുഗ്രഹങ്ങൾ നൽകിയിരിക്കുന്നത്.സ്വർഗ്ഗത്തിലെ സകല ആത്മീക  അനുഗ്രഹങ്ങളും നമുക്ക് നൽകിയിരിക്കുന്നത് ക്രിസ്‌തു യേശുവിൽ ആണ്. ക്രിസ്‌തുയേശുവിൽ എന്നുള്ളത് വചനത്തിൽ നമ്മൾ അന്വേഷിക്കുക ആണെങ്കിൽ പ്രത്യേകിച്ച് എഫെസ്യർ ലേഖനം,കൊലോസ്യർ ലേഖനം അനേകം പ്രാവശ്യം നമ്മുടെ വീണ്ടെടുപ്പ് മുതൽ നിത്യത വരെ ക്രിസ്‌തുയേശുവിൽ ആണെന്ന് ഉള്ള വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അപ്പോൾ പാപസംബന്ധമായി മരിക്കുക.പാപത്തിന് അധീനം ആയിട്ടുള്ള, സംബന്ധം കൂടിയ ഒരു ശരീരം അല്ലെങ്കിൽ ആദാമ്യ മനുഷ്യൻ ക്രിസ്‌തുവിനോട് കൂടെ മരിക്കേണ്ടതായിട്ടുണ്ട്.അതാണ് ഈ പാപസംബന്ധമായി മരിക്കുക എന്നുള്ള ഒരു പദം ഈ സ്ഥാനങ്ങളിൽ നമ്മൾ കാണുന്നത്.എന്നിട്ട് വേറൊരു മരണത്തെ പറ്റി ഇവിടെ പറയുന്നുണ്ട് അതായത് റോമാലേഖനം ഏഴാമത്തെ അദ്ധ്യായം അതിൻ്റെ നാലാമത്തെ വാക്യം.അതുകൊണ്ട് സഹോദരന്മാരെ,നാം ദൈവത്തിന് ഫലം കായ്ക്കുമാറ് മരിച്ചിട്ട് ഉയർത്തെഴുന്നേറ്റവനായ വേറൊരുവന് ആകേണ്ടതിന് നിങ്ങളും ക്രിസ്‌തുവിൻ്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു.അപ്പോൾ ഇതിനും നമ്മൾ പഴയ നിയമത്തിലേക്ക് പോകണം.ഇതിൻ്റെ അടിസ്ഥാനം നമുക്ക് അറിയാം യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് വിടുവിക്കപ്പെട്ട് അവർ ഹോരേബിൻ്റെ അടിവാരത്തിൽ വരുന്നു.അവിടെയാണ് ദൈവീക പ്രമാണങ്ങൾ മോശ മുഖാന്തരം യഹോവയായ ദൈവം നൽകുന്നത്. 'മരുഭൂമിയിലെ സഭ"  എന്നാണ് അപ്പൊസ്‌തപ്രവൃത്തി ഏഴാമത്തെ അദ്ധ്യായത്തിൽ [അപ്പൊ.7:38] സ്‌തെഫാനോസിൻ്റെ പ്രസംഗത്തിൽ അവിടെ നമ്മൾ വായിക്കുന്നത്. അവിടെയാണ് ന്യായപ്രമാണയുഗം ആരംഭിക്കുന്നത്.അതുവരെ ന്യായപ്രമാണയുഗം ആരംഭിച്ചിട്ടില്ല.ആ അർത്ഥം ഇതാണ് ന്യായപ്രമാണയുഗം ആരംഭിക്കുന്നു.ആ ന്യായപ്രമാണയുഗം  പുറപ്പാട്  പുസ്തകത്തിലാണ് ആരംഭിക്കുന്നത് .പുറപ്പാട് പുസ്‌തകം ഇരുപത്തി നാലാമത്തെ അദ്ധ്യായം അതിൻ്റെ നാലുമുതലുള്ള വാക്യം വായിക്കുക.മോശ യഹോവയുടെ വചനങ്ങൾ ഒക്കെയും എഴുതി അതികാലത്ത് എഴുന്നേറ്റ് പർവ്വതത്തിൻ്റെ അടിവാരത്ത് ഒരു യാഗപീഠം യിസ്രായേലിൻ്റെ പന്ത്രണ്ട് ഗോത്രങ്ങളുടെ സംഖ്യയ്ക്ക് ഒത്തവണ്ണം പന്ത്രണ്ട് തൂണും പണിതു.പിന്നെ അവൻ യിസ്രായേൽ മക്കളിൽ ചില ബാല്യക്കാരെ അയച്ചു അവർ ഹോമയാഗങ്ങളെ കഴിച്ച് യഹോവയ്‌ക്ക് സമാധാനയാഗങ്ങളായി കാളകളേയും അർപ്പിച്ചു.മോശെ രക്തത്തിൽ പാതി എടുത്ത് പാത്രങ്ങളിൽ ഒഴിച്ചു രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു.അവൻ നിയമ പുസ്‌തകം എടുത്ത് ജനം കേൾക്കെ വായിച്ചു.യഹോവ കൽപ്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ച് നടക്കും എന്ന് അവർ പറഞ്ഞു.അപ്പോൾ മോശ രക്തം എടുത്ത് ജനത്തിന്മേൽ തളിച്ചു ഈ സകല വചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോട് ചെയ്‌തിരിക്കുന്ന നിയമത്തിൻ്റെ രക്തം ഇതാ എന്ന് പറഞ്ഞു.  മോശയ്ക്ക് ഈ പ്രമാണങ്ങൾ നാൽപ്പത് രാവും നാൽപ്പത് പകലും ദൈവസന്നിധിയിൽ ഇരുന്നാണ് ലഭിക്കുന്നത്.എന്നിട്ട് പർവ്വതത്തിൻ്റെ അടിവാരത്ത് ഒരു യാഗപീഠം പണിയുന്നു യിസ്രായേലിൻ്റെ പന്ത്രണ്ട് ഗോത്രങ്ങളുടെ സംഖ്യയ്ക്ക് ഒത്തവണ്ണം പന്ത്രണ്ട് തൂണ്.ദൈവസഭയുടെ ഒരു അടിസ്ഥാനം ആണ് തൂണ്.പുറപ്പാട് പുസ്‌തകം ഇരുപത്തി നാലാമത്തെ അദ്ധ്യായം അതിൻ്റെ അഞ്ചുമുതലുള്ള വാക്യം പിന്നെ അവൻ യിസ്രായേൽ മക്കളിൽ ചില ബാല്യക്കാരെ അയച്ചു അവർ ഹോമയാഗങ്ങളെ കഴിച്ച് യഹോവയ്‌ക്ക് സമാധാനയാഗങ്ങൾ ആയി കാളകളേയും അർപ്പിച്ചു മോശ രക്തത്തിൽ പാതി എടുത്ത് പാത്രങ്ങളിൽ ഒഴിച്ചു രക്തത്തിൽ പാതി യാഗപീഠത്തിൻമേൽ തളിച്ചു അവൻ നിയമ പുസ്‌തകം എടുത്ത് ജനം കേൾക്കെ വായിച്ചു യഹോവ കൽപ്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ച് നടക്കും എന്ന് അവർ പറഞ്ഞു അപ്പോൾ മോശ രക്തം എടുത്ത് ജനത്തിന്മേൽ തളിച്ചു ഈ സകല വചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോട് ചെയ്‌തിരിക്കുന്ന നിയമത്തിൻ്റെ രക്തം.യാഗം കഴിച്ച് എന്നോട് നിയമം ചെയ്‌തവരായിട്ടുള്ള ദൈവത്തിൻ്റെ മക്കൾ അടുത്ത് വരുവാനായിട്ട് സങ്കീർത്തനം അൻപതിൻ്റെ  അഞ്ചിൽ നമ്മൾ വായിക്കുമ്പോൾ ഇതിനെ അടിസ്ഥാനമാക്കിയാണ് പറഞ്ഞിരിക്കുന്നത്.അപ്പോൾ ഇവിടെ ദൈവത്തിൻ്റെ  ആ വചനങ്ങളോട് [നിയമപുസ്‌തകം] ചേരുവാനായിട്ടാണ് ഈ യാഗനിയമം.ഇതൊരു കരാർ ആണ്.ഭൂമിയിലുള്ള ഇതിനാണ് കരാർ എന്ന് പറയുന്നത്.സ്വർഗീയമായിട്ടുള്ള വാഗ്‌ദത്ത നിയമങ്ങൾ  എന്നുപറയും.അതായത് എല്ലാം വാഗ്‌ദത്തങ്ങളും സ്വർഗീയനിയമങ്ങളുടെ  അടിസ്ഥാനത്തിലാണ്.അപ്പോഴതാണ് വാഗ്‌ദത്ത നിയമം.ഇപ്പോൾ നിയമങ്ങൾ എടുത്ത് കളയുന്ന ഒരു കാലത്തേക്കാണ് നമ്മൾ വന്നിരിക്കുന്നത്.അത് പിശാചിൻ്റെ ഒരു പ്രവർത്തി ആണ്.മനുഷ്യനെ പിശാച് ഉപയോഗിക്കുകയാണ്.എന്നാൽ വചനത്തിൽ നമ്മൾ കാണുന്നു വാഗ്‌ദത്ത നിയമങ്ങൾ.അത് ഭൂമിയിലും ഉണ്ട്.അത് എല്ലാ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ആണ് .അതിൻ്റെ നിവർത്തി.ഞാൻ എപ്പോഴും ഓർപ്പിക്കാറുള്ള ഉദാഹരണം ഒന്ന് കൂടെ ഓർമ്മിപ്പിക്കാം. വെള്ളം ചൂടാകണം എങ്കിൽ അതിന് ഒരു നിയമം ഉണ്ട്.വെള്ളം വെച്ച് അത് ചൂടാക്കണം.അത് 100 ഡിഗ്രി സെന്റീഗ്രേഡ് ആകുമ്പോൾ അത് തിളയ്ക്കും.അപ്പോൾ അത് ഒരു നിയമം ആണ്.ആ നിയമം അങ്ങനെ ചെയ്യുന്നു എങ്കിൽ മാത്രമേ അതിൻ്റെ നിവർത്തിയിൽ അത് നമുക്ക് ലഭിക്കുകയുള്ളൂ.ആയതുപോലെ ദൈവീക നിയമങ്ങൾ നമ്മൾ അനുസരിക്കുമ്പോൾ ആണ് .ഓരോ നിയമത്തിനും അതിൻ്റെ പുറകിൽ ഒരു വാഗ്‌ദത്തം ഉണ്ട് . ആ  ദൈവീക നിയമങ്ങൾ നമ്മൾ അനുസരിക്കുമ്പോൾ ആണ്  വാഗ്‌ദത്തത്തിന് നമ്മൾ അവകാശികൾ ആയി തീരുന്നത്.എന്നാൽ ഇവിടെയുള്ള ഈ നിയമത്തിന് കുറവ് എന്ന് പറയുന്നത് ഇത് അക്ഷരത്തിൽ എഴുതിയ പ്രമാണം ആണ്.നമുക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്  അച്ചടിച്ച പുസ്‌തകത്തിൽ എഴുതിയ പ്രമാണം ആണ്.അപ്പോൾ അത് അവിടെ കിടക്കുകയാണെങ്കിൽ അതിന്  ജീവനില്ല.നമുക്ക് ജീവിക്കുവാനായിട്ട് സാധ്യമല്ല.അതുകൊണ്ടാണ് കല്ലിൽ എഴുതിയ പ്രമാണം എന്ന്  പറയുന്നത്.ന്യായപ്രമാണം എന്ന് അപ്പോസ്തലൻ എഴുതുമ്പോൾ അവിടെ ഉദ്ദേശിക്കുന്നത് ജീവനില്ലാത്തത്.പ്രമാണത്തിന് .ജീവൻ ഉണ്ട് പക്ഷെ നമ്മൾ ജഡീകന്മാർ ആണ്.റോമാലേഖനം ഏഴാമത്തെ അദ്ധ്യായത്തിൽ പ്രമാണത്തിന് ജീവനുണ്ട് എന്നാൽ നമുക്ക് അത് ജീവനാകത്തത് നമ്മൾ ജഡീകന്മാർ ആയത് കൊണ്ടാണ്.റോമാലേഖനം ഏഴാമത്തെ അധ്യായത്തിൻ്റെ പതിനാലാമത്തെ വാക്യം.ന്യായപ്രമാണം ആത്മീകം എന്ന് നാം അറിയുന്നു ഞാനോ ജഡമയൻ പാപത്തിന് ദാസനായി വിൽക്കപ്പെട്ടവൻ തന്നെ.ഞാൻ ഓർമ്മിപ്പിച്ചു പാപവുമായിട്ട് നമ്മൾ സംബന്ധം കൂടിയാൽ അവനിൽ പ്രവർത്തിക്കുന്നത് ജഡമാണ് ആത്മാവല്ല.അപ്പോൾ ആ ജഡം പ്രവൃത്തിക്കുമ്പോൾ ആത്മീകമായിട്ടുള്ള പ്രമാണം നമുക്ക് ലഭിക്കുകയില്ല.അപ്പോൾ മോശയുടെ കരങ്ങളിൽ ദൈവം കൊടുത്തത് പ്രമാണങ്ങൾ ആണ്.അതിന് ഉദാഹരണം കർത്താവായ യേശുക്രിസ്‌തു പരീക്ഷയുടെ സമയത്ത് ആവർത്തന പുസ്‌തകത്തിലെ വാക്യങ്ങൾ ആണ് ഉപയോഗിക്കുന്നത്.അപ്പോൾ ആ വചനത്തിൽ ജീവനുണ്ട്.ആവർത്തനം എട്ടാം അധ്യായത്തിൻ്റെ  മൂന്നാം വാക്യത്തിൽ  മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ദൈവത്തിൻ്റെ വായിൽ നിന്ന് വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു.അതുകൊണ്ടാണ് നമ്മൾ പിശാചിനെ ജയിക്കുന്നത്.അപ്പോൾ ആ വചനത്തിൽ ജീവനുണ്ട്. വചനത്തിൽ ശക്തി ഉണ്ട്.എന്നാൽ നമ്മുടെ പ്രശ്‌നം എന്ന് പറഞ്ഞാൽ നമ്മൾ ജഡം ആണ്.യിസ്രായേൽ മക്കളിൽ ആത്മാവിൻ്റെ പ്രവർത്തി ഇല്ലായിരുന്നു.അപ്പോൾ ദൈവം എന്തിനാണ് അപ്രകാരം ഒരു ന്യായപ്രമാണ യുഗം തുടങ്ങിയത് എന്ന് നിങ്ങൾ എന്നോട് ചോദിക്കരുത്. അതിന് ഉത്തരം ഉണ്ട് എന്നാൽ നമ്മുടെ വിഷയം അതല്ല.അതുകൊണ്ട് അതിലേക്ക് ഞാൻ പ്രവേശിക്കുന്നില്ല.അപ്പോൾ പുതിയ നിയമത്തിൽ നമ്മൾ ഇപ്പോൾ പുറപ്പാട് പുസ്‌തകത്തിൽ വായിച്ചതായിട്ടുള്ളതിൻ്റെ നിവർത്തി കാണാം.ലൂക്കോസിൻ്റെ സുവിശേഷത്തിലേക്ക് നമുക്ക് വരാം.ഇരുപത്തി രണ്ടാമത്തെ അദ്ധ്യായം അതിൻ്റെ പത്തൊൻപത് മുതലുള്ള വാക്യങ്ങൾ നമുക്ക് വായിക്കാം.പിന്നെ അപ്പം എടുത്ത് വാഴ്ത്തി നുറുക്കി അവർക്ക് കൊടുത്തു ഇത് നിങ്ങൾക്ക് വേണ്ടി നൽകുന്ന  എൻ്റെ ശരീരം എൻ്റെ ഓർമ്മയ്ക്കായി ഇത് ചെയ്‍വീൻ എന്ന് പറഞ്ഞു .ഇത് നിങ്ങൾക്ക് വേണ്ടി നൽകുന്ന എൻ്റെ ശരീരം യോഹന്നാൻ്റെ സുവിശേഷം ആറാം  അധ്യായത്തിൻ്റെ അൻപത്തിയേഴാം വാക്യത്തിൽ  എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും എന്ന് നമ്മൾ കാണുന്നു. അതായത് പിന്നെ അപ്പം എടുത്ത് വാഴ്ത്തി നുറുക്കി അവർക്ക് കൊടുത്തു ഇത് നിങ്ങൾക്ക് വേണ്ടി നൽകുന്ന എൻ്റെ ശരീരം എൻ്റെ ഓർമ്മയ്ക്കായി ഇത് ചെയ്‍വീൻ എന്ന് പറഞ്ഞു.നമ്മൾ ആശയവിനിമയം ചെയ്യുമ്പോൾ   അപ്പം ശരീരം ആയെന്നുള്ളതല്ല അതിൻ്റെ ഉദ്ദേശം ദൈവത്തിൻ്റെ വചനം എന്നാണ് .യോഹന്നാൻ  സുവിശേഷം ആറാം  അധ്യായത്തിൻ്റെ അൻപത്തിയൊന്നാം  വാക്യത്തിൽ   സ്വർഗത്തിൽ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു എന്ന് കർത്താവ് പറഞ്ഞിരിക്കുന്നു.അപ്പോൾ ആ ജീവൻ്റെ വചനം ആണ് പുതിയ നിയമ വിശുദ്ധരായിട്ടുള്ള നമുക്ക് ലഭിക്കേണ്ടത്.അത് നമ്മൾ വചനം വെറുതെ വായിച്ചാൽ കിട്ടുകയില്ല. വചനം നമ്മൾ ധ്യാനിക്കുമ്പോൾ ആത്മാവിൽ തന്നെ ലഭിക്കണം.അല്ലെങ്കിൽ ഇപ്പോഴും നമ്മൾ ന്യായപ്രമാണയുഗത്തിൽ ആണ്.ഈ വചനം നമുക്ക് ജീവനായിട്ട് ലഭിക്കുന്നില്ല എങ്കിൽ ഇത് ഒരു എഴുതപ്പെട്ട പ്രമാണം എന്നേ ഉള്ളൂ,പുസ്‌തകത്തിൽ ഉള്ള പ്രമാണം എന്നേ ഉള്ളൂ.അപ്പോൾ അത് നമുക്ക് ജീവനായിട്ട് തന്നെ ലഭിക്കണം.അതാണ് പുതിയ നിയമത്തിൻ്റെ മർമ്മം. അല്ലെങ്കിൽ വ്യത്യാസം ഉണ്ടാകും.ഇവിടെ ലൂക്കോസ് ഇരുപത്തി രണ്ടാമത്തെ അദ്ധ്യായം അതിൻ്റെ പത്തൊൻപത് മുതലുള്ള വാക്യം വായിക്കുമ്പോൾ പിന്നെ അപ്പം എടുത്ത് വാഴ്ത്തി നുറുക്കി അവർക്ക് കൊടുത്തു  ഇത് നിങ്ങൾക്ക് വേണ്ടി നൽകുന്ന എൻ്റെ ശരീരം എൻ്റെ ഓർമ്മയ്ക്കായി ഇത് ചെയ്‍വീൻ എന്ന് പറഞ്ഞു.ലൂക്കോസ് ഇരുപത്തി രണ്ടാമത്തെ അദ്ധ്യായം അതിൻ്റെ ഇരുപതാമത്തെ വാക്യം അവ്വണ്ണം തന്നെ അത്താഴം കഴിഞ്ഞ ശേഷം അവൻ പാനപാത്രവും കൊടുത്തു ഈ പാനപാത്രം നിങ്ങൾക്ക് വേണ്ടി ചൊരിയുന്ന എൻ്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.പുറപ്പാട് പുസ്‌തകത്തിൽ ഇരുപത്തി നാലാമത്തെ അദ്ധ്യായത്തിൽ കാണുന്നു .ആ വചനങ്ങൾ വായിച്ചിട്ടാണ് ആ യാഗത്തിലൂടെ,യാഗരക്തത്തിലൂടെ അവരെ ആ വാഗ്‌ദത്ത നിയമങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത്. എന്നാൽ പുതിയ നിയമം എന്ന് പറയുമ്പോൾ യേശുകർത്താവ് നേരത്തെ തന്നെ വചനം നൽകീട്ടുണ്ട്.അത് പുതുതായിട്ടൊന്നും കർത്താവ്  ആ അളവിൽ കൊണ്ട് വന്നിട്ടില്ല.നമ്മൾ നോക്കുമ്പോൾ കർത്താവിൻ്റെ ഉപദേശങ്ങൾ എല്ലാം അവിടെയെല്ലാം ഉണ്ട്.കാരണം കർത്താവ് തന്നെത്തന്നെ വെളിപ്പെടുത്തിയത് പഴയ നിയമത്തിലൂടെയാണ്.പഴയനിയമം എന്ന്  പറയുമ്പോൾ മോശയുടെ ന്യായപ്രമാണം,സങ്കീർത്തനങ്ങൾ,പ്രവാചക  പുസ്‌തകങ്ങൾ ഇവയാണ്.പഴയ നിയമം  നമ്മൾ വായിക്കുന്നില്ല.  അതിലൂടെയാണ് ക്രിസ്‌തുവിനെ വെളിപ്പെടുത്തിയത്.അതിലൂടെ ക്രിസ്‌തുവിനെ നമുക്ക് വെളിപ്പെടുവാൻ തുടങ്ങുമ്പോൾ ആണ്  വചനത്തിൻ്റെ യാഥാർഥ്യത്തിലേക്ക് നമ്മൾ വരുന്നത്.അല്ലാതെ ക്രിസ്‌തുവിനെ നമ്മൾ നമ്മുടെ ഭാവനയിൽ കണ്ട് കൊണ്ട് ആ ക്രൂശ് ഭാവനയിൽ കണ്ട് കൊണ്ടൊന്നുമല്ല യാഥാർഥ്യം വെളിപ്പെടേണ്ടത് വചനത്തിലൂടെ നമുക്ക് വെളിപ്പെടണം.വചനത്തിലൂടെ നമ്മൾ ക്രിസ്‌തുവിനെ കാണുവാൻ തുടങ്ങുമ്പോളാണ് ആ യാഥാർഥ്യത്തിലേക്ക് നമ്മൾ പ്രവേശിക്കുന്നത്.അത് ജീവനായിട്ട്,ആത്മാവിൽ ലഭിച്ചാലേ പറ്റുകയുള്ളൂ.അപ്പോൾ ഇവിടെയും ഒരു നിയമം ഉണ്ട്.ലൂക്കോസ് ഇരുപത്തി രണ്ടാം അധ്യായത്തിൻ്റെ  ഇരുപതാം വാക്യത്തിൽ എൻ്റെ രക്തത്തിൽ പുതിയ നിയമം എന്ന് കാണുന്നു.ഞാൻ ഓർപ്പിച്ചതുപോലെ ആ പുതിയ നിയമം എന്നുപറയുന്നത് നമ്മുടെ ഹൃദയങ്ങളിൽ എഴുതപ്പെടുന്ന നിയമം ആണ്.എബ്രായർ ലേഖനം എട്ടാമത്തെ അദ്ധ്യായം അതിൻ്റെ എട്ടാമത്തെ വാക്യം എന്നാൽ അവൻ അവരെ ആക്ഷേപിച്ച് കൊണ്ട് അരുളിച്ചെയ്യുന്നത്: "ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്ന് കർത്താവിൻ്റെ അരുളപ്പാട്.എബ്രായർ ലേഖനം എട്ടിൻ്റെ  പത്താം വാക്യം.ഈ കാലം കഴിഞ്ഞശേഷം അത് ന്യായപ്രമാണ യുഗം ആണ് ഞാൻ യിസ്രായേൽഗൃഹത്തോട് ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു:ഞാൻ എൻ്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും. അതാണ്  പുതിയ നിയമം.ഞാൻ അവർക്ക് ദൈവമായും അവർ എനിക്ക് ജനമായും ഇരിക്കും.അപ്പോൾ നമ്മുടെ ഹൃദയങ്ങളിൽ എഴുതുന്ന വചനത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് നാം ദൈവത്തിൻ്റെ ജനം ആകുന്നത്.ഞാൻ അവർക്ക് ദൈവമായും ദൈവം ദൈവമാണ്. എന്നാൽ ഒരുപ്രാവശ്യം ഞാൻ ആ വചനഭാഗം വായിച്ചപ്പോൾ എന്നോട് ചോദിച്ചത് നിൻ്റെ ജീവിതത്തിൽ ഈ ദൈവം ദൈവമാണോ? ദൈവം എന്ന് പറഞ്ഞാൽ നമ്മൾ ഒന്ന് കൊരിന്ത്യർ പതിനഞ്ചാം അദ്ധ്യായത്തിൽ ചിന്തിച്ചതുപോലെ ദൈവം സകലത്തിലും സകലവും ആണ്.ദൈവത്തിൻ്റെ ആ രാജ്യം എന്ന് പറയുമ്പോൾ അവിടെ വേറെ ഒരു രാജ്യവും ഇല്ല,വേറൊരു ഇച്ഛയും ഇല്ല,വേറൊരു ഇഷ്ടവും ഇല്ല മുഴുവൻ ദൈവ ഇഷ്ടത്തിൽ ആണ്.അപ്പോൾ ദൈവം എന്നിൽ സകലത്തിലും സകലവും ആണോ? അപ്പോൾ നമ്മൾ ഈ അളവിലേക്ക് വളർന്ന് വരുമ്പോൾ ആണ് പരിശുദ്ധനായ ദൈവം ഇങ്ങനെ ഉള്ളവനെ നോക്കീട്ട് പറയുന്നത് 'അവൻ്റെ ദൈവം ഞാനാണ്. അല്ലെങ്കിൽ പിശാച് അപ്പുറത്ത് നിന്ന് പറയും ഓ അവൻ്റെ ദൈവമോ അവൻ്റെ ദൈവം കൂടുതലും അവനാണ്.പിന്നെ എനിക്കും അവനിൽ ഒരു കർതൃത്വം ഉണ്ട്.ഞാൻ പറയുന്നതൊക്കെ ഒരുപാട് അവൻ അനുസരിക്കുന്നുണ്ട്.അവൻ്റെ ശരീരത്തിൻ്റെ അവയവങ്ങൾ എല്ലാം അവൻ പാപത്തിന് സമർപ്പിക്കുന്നുണ്ട്.പിന്നെ അങ്ങയുടെ അടുക്കലേക്ക് അവൻ വരുന്നത് കാര്യസാധ്യത്തിന് വേണ്ടി ആണ്.എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ദൈവമേ ദൈവമേ എന്ന് വിളിക്കുന്നത് കാര്യസാധ്യത്തിന് വേണ്ടി ആണ്. അപ്പോൾ നമ്മൾ നമ്മോടു തന്നെ ചോദിക്കണം നമ്മുടെ ജീവിതത്തിൽ ദൈവം ദൈവമാണോ? ദൈവം നമ്മുടെ ജീവിതത്തിൽ സകലത്തിലും സകലവും ആണോ? അതാണ് ഏറ്റവും ഉയർന്ന തലം.അങ്ങനെയുള്ളവരാണ് ദൈവത്തിൻ്റെ ജനം. ഇത് ഒരു ചിന്തയല്ല ഇത് പ്രായോഗിക തലത്തിൽ നിങ്ങളെ കൊണ്ട് വരുവാൻ തക്കവണ്ണമുള്ള സ്വർഗീയ ആലോചന ആണ്.ദൈവം എന്നിൽ സകലത്തിലും സകലവും ആകണം എന്ന ലക്ഷ്യത്തോടുകൂടെ ആയിരിക്കണം ജീവിക്കേണ്ടത്.ആ ലക്ഷ്യത്തിലേക്ക് ഒരു യാത്ര ആരംഭിച്ചിട്ടില്ലെങ്കിൽ അത് ആരംഭിക്കണം. മറ്റേതെല്ലാം ചടങ്ങുകളാണ്.നമ്മൾ പാടുന്നു ബൈബിൾ വായിക്കുന്നു, യോഗത്തിന് പോകുന്നു, നമ്മൾ തന്നെ ദൈവം ആകുകയാണ്.നമ്മുടെ ഇഷ്ടത്തിനാണ് നമ്മൾ ജീവിക്കുന്നത്. നമ്മൾ ജീവിക്കുന്നത് മുഴുവൻ ദൈവ ഇഷ്ടത്തിലേക്ക് വരണം.അപ്പോൾ ഞാൻ ഓർപ്പിച്ചതുപോലെ ന്യായപ്രമാണം ആത്മീകമാണ്. പക്ഷെ നമ്മൾ ജഡീകന്മാർ ആയതുകൊണ്ട് ദൈവം ഒരു പുതിയ യുഗം ആരംഭിച്ചു.ആ യുഗമാണ് ആത്മീകയുഗം.എപ്പോഴും കൃപായുഗം  എന്ന് പറയുന്നത് ഞാൻ ബൈബിളിൽ പരിശോധിച്ച് നോക്കിയപ്പോൾ ആത്മാവിലുള്ള  യുഗമാണ് പുതിയ നിയമം.അതാണ് കുറച്ച് മെച്ചപ്പെട്ടത്. കൃപായുഗം എന്നുള്ള ഒരു വാക്ക് ബൈബിളിൽ കാണുന്നില്ല. കൃപയുണ്ട് എന്നാൽ ആത്മീയ മേഘലയിലൂടെയാണ് കൃപ നമ്മിലേക്ക് പകരുന്നത്. ആ കൃപായുഗം എന്ന് പറയുന്നത് ബ്രദറൺ പള്ളിയിലെ പഠിപ്പിക്കലിലൂടെയാണ് വന്നത്.ഇരുന്നൂറ് വർഷങ്ങൾക്ക് മുൻപ് സ്‌നാനമൊക്കെ വന്നപ്പോൾ ആണ് കൃപായുഗം എന്ന് വന്നിരിക്കുന്നത്. കാരണം ഒരു കർമ്മമാർഗ്ഗത്തിൽ കിടന്നപ്പോൾ മാർട്ടിൻ ലൂഥർ വന്നപ്പോൾ മുതൽ ആയിരിക്കാം അതിൻ്റെ ഉപയോഗം വന്നിരിക്കുന്നത്. എന്നാൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ആത്മീയയുഗം അല്ലെങ്കിൽ ആത്മാവിൻ്റെ യുഗം എന്നാണ്.കാരണം സകലവും ആത്മാവിനാൽ ആണ്.കൃപ ലഭിക്കുന്നതിനെ കൃപയുടെ ആത്മാവ് എന്നാണ് പറയുന്നത്. ആത്മാവിനാൽ ആണ് നമുക്ക് കൃപ ലഭിക്കുന്നത്.അതുകൊണ്ട് ആരെങ്കിലും കൃപായുഗം എന്ന് പറയുന്നെങ്കിൽ അവരുമായി തെറ്റാണ് എന്നൊന്നും  വാദിക്കരുത്. വചനത്തിലെ ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ നമ്മൾ തെറ്റായി ഉപയോഗിക്കുന്നുണ്ട്.എന്നാൽ അത് മുഴുവനും തെറ്റാണ് എന്ന് ഞാൻ പറയുന്നില്ല.കുറച്ച് കൂടെ ശരിയായി  ഉപയോഗിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്.രക്ഷിക്കപ്പെട്ട് സ്‌നാനപ്പെട്ടു എന്ന് പറയുന്നതിനേക്കാൾ മാനസാന്തരപ്പെട്ട് സ്‌നാനപ്പെട്ടു എന്ന് പറയുന്നതാണ് ബൈബിൾ പരമായിട്ട് കുറച്ച് കൂടി ശരി.രക്ഷിക്കപ്പെട്ട് സ്‌നാനപ്പെട്ടു എന്ന് ബൈബിളിൽ ഇല്ല.രക്ഷിക്കപ്പെട്ടാൽ പിന്നെ സ്‌നാനപ്പെടേണ്ട ആവശ്യം ഇല്ല.മർക്കോസ് പതിനാറാം അധ്യായത്തിൻ്റെ പതിനാറാം വാക്യത്തിൽ   വിശ്വസിക്കുകയും സ്‌നാനമേൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും.അപ്പോൾ രക്ഷിക്കപ്പെട്ട് കഴിഞ്ഞാൽ പിന്നെ സ്‌നാനപ്പെടേണ്ട ആവശ്യം ഉണ്ടോ? ഇല്ല.അപ്പോൾ ഒരാൾ രക്ഷിക്കപ്പെട്ട് സ്‌നാനപ്പെട്ടു എന്ന് പറയുമ്പോൾ അത് തെറ്റാണ് എന്ന്  നമ്മൾ പറയേണ്ട കാര്യമില്ല.എന്നാൽ ബൈബിളിൽ ഉള്ള ശരിയായ ഉപയോഗം പറയുമ്പോൾ അത് നമുക്ക് ആത്മാവിൽ ഈ വചനങ്ങൾ ലഭിക്കാൻ തുടങ്ങുമ്പോൾ ആണ് ഇതൊക്കെ നമുക്ക് മനസ്സിലാകുന്നത്. ചിലത് തെറ്റായിട്ട് ഉപയോഗിക്കുമ്പോൾ അത് വളരെ അപകടം ആണ്.രക്ഷിക്കപ്പെട്ട് സ്‌നാനപ്പെട്ടു എന്നുള്ളതിൻ്റെ ആശയം എനിക്ക് കിട്ടിയത് .ഞാൻ മുൻപേ തന്നെ രക്ഷിക്കപ്പെട്ടു എന്നതാണ്.പിന്നെ രക്ഷയ്ക്കായിട്ട് വളരുക എന്നൊരു മേഖല എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു . അതുകൊണ്ട് ഒരു നീണ്ട വർഷങ്ങൾ  എനിക്ക് നഷ്ടപ്പെട്ടു.അതുകൊണ്ട് തെറ്റായിട്ടുള്ള ഒരു ഉപയോഗം അത് വളരെ അപകടം ആണ്.നമ്മൾ ചിന്തിക്കുന്ന വിഷയം കല്ലിൽ എഴുതിയ ഒരു പ്രമാണം ഉണ്ട് ആ പ്രമാണത്തിന് നമ്മൾ അധീനർ ആണ്.റോമാലേഖനം ഏഴാമത്തെ അദ്ധ്യായത്തിൻ്റെ ഒന്നാം വാക്യം വായിക്കാം. സഹോദരന്മാരെ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ ഇത് സംസാരിക്കുന്നത്: മനുഷ്യൻ ജീവനോട് ഇരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന് അവൻ്റെമേൽ അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയുന്നില്ലയോ? ഇത് ആദാമ്യ മനുഷ്യൻ്റെ കാര്യമാണ് പറയുന്നത്.ആദാമ്യ മനുഷ്യൻ ജീവിച്ചിരിക്കുന്ന  കാലത്തൊക്കെയും ന്യായപ്രമാണത്തിന് അവൻ്റെ മേൽ അധികാരം ഉണ്ട്. എത്രപേർക്ക് ഞാൻ ഈ പറയുന്നത് മനസ്സിലായി? ഗലാത്യർ ലേഖനം അഞ്ചാമത്തെ അദ്ധ്യായം അതിൻ്റെ പതിനെട്ടാമത്തെ വാക്യം. ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണതിൻ കീഴുള്ളവരല്ല.അത് വേറൊരു അർത്ഥത്തിൽ നമ്മൾ വായിക്കുകയാണെങ്കിൽ നമ്മൾ ആത്മാവിനെ അനുസരിച്ച് നടക്കുന്നില്ലെങ്കിലോ? നമ്മൾ ന്യായപ്രമാണത്തിന് കീഴിലാണ്.എന്നുപറഞ്ഞാൽ ഇപ്പോഴും നമ്മുടെ പഴയ മനുഷ്യൻ ജീവിക്കുന്നുണ്ട്.അവൻ മരിച്ചിട്ടില്ല.അവൻ മരിക്കുമ്പോൾ ആണ് ആത്മാവിന് നമ്മിൽ കർതൃത്വം ചെയ്യുവാനായിട്ട് കഴിയുന്നത്. ഓർത്തുകൊള്ളണം സ്നാനപ്പെടുമ്പോൾ ഞാൻ ക്രിസ്തുവിനോട് കൂടെ മരിച്ചു എന്ന് നമ്മൾ വിശ്വാസത്താൽ സ്വീകരിച്ചു.എന്നാൽ അതിൽ നിന്ന് നമ്മൾ ആ യാഥാർഥ്യത്തിലേക്ക് വരേണ്ടതായിട്ടുണ്ട്.സ്‌നാനക്കടവിൽ നിന്ന് നമ്മൾ  കയറുമ്പോൾ  നമുക്ക് അറിയാം  നമ്മുടെ ആ പഴയ മനുഷ്യൻ ഇപ്പോഴും ഉണ്ട്.ജഡം ഇപ്പോഴും ഉണ്ട്.എന്നാൽ ഒരു നല്ല കൂട്ടത്തിനും  ആ ജഡം ചാകുന്നതായിട്ടല്ല  കാണുന്നത് .ഇന്ന്  ആലയത്തിൻ്റെ  ക്രമത്തിൽ  ജഡത്തിന് വളരാനുള്ള നല്ല വളമുള്ള  മണ്ണ്  സഭക്കകത്ത് തന്നെ ഉണ്ട്.പാപത്തിന് നല്ലപോലെ വളർന്ന് ഫലം കായ്ക്കുവാനായിട്ടുള്ള നല്ല  വളക്കൂറുള്ള മണ്ണ് ഉണ്ട്.ഞാൻ അതിനെക്കുറിച്ച്  വിവരിക്കുന്നില്ല.ഇവൻ അപവാദം പറകയല്ലായിരുന്നു പിന്നെ സഭയിൽ വന്നപ്പോൾ എന്ത് സംഭവിച്ചു? സഭയിലോട്ട് വരുമ്പോഴും  അപവാദം ആയിരിക്കും അങ്ങോട്ട് പോകുമ്പോഴും അപവാദം ആയിരിക്കും പറയുന്നത്.ഒരു സഹോദരൻ പറഞ്ഞതുപോലെ ഞങ്ങൾ പള്ളിയിൽ നിന്ന് വീട്ടിൽ പോകുമ്പോൾ ആണ് കുറ്റം പറയുന്നത്.ഇതിൻ്റെ കാരണം എന്താണ്? ഉപദേശി പ്രസംഗിച്ചത് ഇഷ്ടമായില്ല ഉപദേശിയെ ഇഷ്ടമല്ല. സഹോദരങ്ങൾ പലരും ഇങ്ങോട്ട് നടന്നു വരുന്നത് കാണുമ്പോൾ ഓ, അവൻ്റെ നടപ്പ് കണ്ടില്ലേ അവളുടെ നടപ്പ് കണ്ടില്ലേ എന്നൊക്കെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.പിന്നെ അവർ ഇട്ട തുണി ഇഷ്ടപ്പെട്ടില്ല സാരി ഇഷ്ടപ്പെട്ടില്ല ഓ അതിൻ്റെ നിറം കണ്ടില്ലേ എന്നൊക്കെ പറയുന്നു. ഇങ്ങനെയാണെങ്കിൽ നമ്മൾ പള്ളിയിൽ പോകാതിരിക്കുന്നതാണ് നല്ലത്. എന്നുവെച്ച് പള്ളിയിൽ പോകരുത് എന്നല്ല ഞാൻ പറഞ്ഞത് ഇതിൽ നിന്നൊക്കെ ഒരു വിടുതൽ ലഭിക്കുവാനാണ് പറഞ്ഞത്.സഭ ദൈവത്തിൻ്റെ വ്യവസ്ഥയാണ്.സഭയെ ചേർക്കുവാനായിട്ടാണ് ദൈവം വരുന്നത്.എന്നെയും നിന്നെയും വ്യക്തിപരമായിട്ട് എടുക്കുവാനല്ല ദൈവം വരുന്നത്.നമ്മൾ സഭയുടെ ഭാഗമായിരിക്കണം.ഒന്നാകണം അതാണ് പ്രവൃത്തി..ആൾക്കൂട്ടമല്ല ഉള്ളവർ ഒന്നാകണം.കാരണം സഭ ഒരു ശരീരം ആണ്. നമ്മൾ സാധാരണ പറയാറുണ്ട്  അയ്യായിരം പേരുണ്ട് പതിനായിരം പേരുണ്ട് പക്ഷെ നിങ്ങൾ ഒരു ശരീരം ആണോ? വേറൊരു കൂട്ടർ പറയും ഞങ്ങൾക്ക് ഒരു കുഞ്ഞ് പള്ളിയാണ് ഉള്ളത്.പത്ത് പേരെ ഉള്ളു എങ്കിലും നിങ്ങൾ ഒരു ശരീരം ആണോ? വലുതായാലും ചെറുതായാലും നമ്മൾ തമ്മിൽ  ദൈവവും ആയിട്ടും തമ്മിൽ തമ്മിൽ ഉള്ള കൂട്ടായ്‌മയും വേണം.പിതാവിനോടും പുത്രനോടും കൂടെ ഉള്ള കൂട്ടായ്‌മയിലൂടെ ആണ് നമ്മൾ സഹോദരങ്ങളുമായിട്ടുള്ള കൂട്ടായ്‌മയിലേക്ക് വരുന്നത്.അത് വചനപ്രകാരം ചെറിയ കൂട്ടമാണ്.ലൂക്കോസ് പന്ത്രണ്ടാം അദ്ധ്യായം  മുപ്പത്തിരണ്ടാം വാക്യത്തിൽ ചെറിയ കൂട്ടമേ ഭയപ്പെടേണ്ട എന്നാണ് കർത്താവ് നമ്മെ അറിയിച്ചിരിക്കുന്നത്.ഇത് ബൈബിൾ പരമായിട്ടുള്ള നിയമം ആണ്.മത്തായി പതിനെട്ടാം അദ്ധ്യായം  ഇരുപതാം വാക്യത്തിൽ രണ്ടോ മൂന്നോ പേർ എൻ്റെ നാമത്തിൽ കൂടി വരുന്ന ഇടത്ത് ഒക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്ന് കർത്താവ് പറഞ്ഞിരിക്കുന്നു. അവിടെ ചെറിയ ഒരു സംഖ്യ പറഞ്ഞിരിക്കുകയാണ്. ഇവിടെ രണ്ട്  പേർക്ക് ഒന്നാകാൻ പറ്റുന്നില്ല പിന്നെ എങ്ങനെയാണ് നമ്മൾ ആയിരം പേരെ  ഇരുത്തി  ഒന്നാക്കുന്നത്.അതുകൊണ്ട് നമ്മൾ നമ്മുടെ വീട്ടിൽ ഒന്നാകണം. ഭാര്യയോട് പറയണം അല്ലെങ്കിൽ ഭർത്താവിനോട് പറയണം ഇതാണ് വ്യവസ്ഥ.നമ്മൾ  ഒന്നാകുന്നില്ല എങ്കിൽ ദൈവസഭയുടെ പ്രമാണത്തിലേക്ക് നമ്മൾ വരുന്നില്ല.ദൈവം ഇട്ടിരിക്കുന്ന കുടുംബ ജീവിതത്തിൻ്റെ വ്യവസ്ഥയിലേക്കും വരുന്നില്ല.അതുകൊണ്ടാണ് ദൈവീകവ്യവസ്ഥകൾ ദൈവവ്യവസ്ഥയായി തന്നെ നമ്മൾ  കാണണം. അത് കാണുവാൻ കഴിയാത്തതിൻ്റെ കാരണം ജഡമനുഷ്യൻ ആണ്. ആത്മാവിൻ്റെ അനുസരണയിലേക്ക് നമ്മൾ ഇത് വരെ വന്നിട്ടില്ല.നമ്മൾ വായിച്ച വാക്യത്തിലേക്ക് തിരിച്ച് വരാം റോമർ ഏഴിൻ്റെ ഒന്നാം വാക്യം മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന് അവൻ്റെമേൽ അധികാരം ഉണ്ട്.ആദാമ്യ മനുഷ്യൻ മരിച്ചാൽ ന്യായപ്രമാണതിന് അവൻ്റെ മേൽ അധികാരം ഇല്ല. അപ്പോൾ ഈ ന്യായപ്രമാണം എന്ന് പറയുമ്പോൾ പുറമേയുള്ള ഒരു പ്രമാണമാകുമ്പോൾ അത് നമ്മളെ എപ്പോഴും കുറ്റം ചുമത്തി കൊണ്ടിരിക്കും.പക്ഷെ ഇപ്പോൾ ആ കാലങ്ങൾ എല്ലാം കഴിഞ്ഞു.ഇപ്പോൾ ആരുടേയും ഉള്ളിൽ വചനം ഇല്ലാത്തത് കൊണ്ട് കുറ്റബോധം ഒന്നും ഇല്ല. എന്നാൽ ഒരു സമയത്ത്  അവർക്ക് കുറ്റബോധം ഉണ്ടായിരുന്നു. ഒരു പ്രശ്‌നം ഉണ്ടാക്കിയ ആൾ അയാൾക്ക് അറിയാം ഇത് ഞാൻ ചെയ്‌തത്‌ തെറ്റാണ് എന്ന് .പലരുടെയും ജീവിതത്തിൽ പാപം ചെയ്യുമ്പോൾ ആ പാപത്തിന് ശിക്ഷ ഉണ്ടെന്ന് ഉള്ളത് ഈ പ്രമാണത്തിൽ ഉണ്ട് അതാണ് അവർ പെട്ടെന്ന് കാണുന്നത്.എനിക്ക് പലരെയും അറിയാം  വിശുദ്ധിയുടെ വചനം കൊടുത്ത് കുറെ കഴിയുമ്പോൾ അവർ ഇതിനു വേണ്ടി  പരിശ്രമിക്കുന്നു പക്ഷെ നടക്കുന്നില്ല.അങ്ങനെ വരുമ്പോൾ  ചിലർ വിഷാദത്തിലേക്ക് പോകുന്നവർ ഉണ്ട്.അതും ഞാൻ കണ്ടിട്ടുണ്ട്. കാരണം അവരെ ഇത് കുറ്റം ചുമത്തി കൊണ്ടിരിക്കും.അവിടെയാണ് കൃപയുടെ ശക്തി നമ്മൾ മനസ്സിലാക്കേണ്ടത്.അവിടെയാണ് കൃപാസനം.വെറുതെ കൃപ എന്ന് പറഞ്ഞാൽ പറ്റുകയില്ല.കൃപാസനത്തിലേക്ക് ചെന്നാലേ പറ്റുകയുള്ളൂ.അവിടെ എത്തേണ്ടത് നമുക്ക് ഇതിൽ നിന്ന് സ്വാതന്ത്ര്യം  ലഭിക്കാൻ വേണ്ടിയായിരിക്കണം. ദൈവമേ എന്നോട് ക്ഷമിക്കണേ എന്ന് പറഞ്ഞിട്ട് വീണ്ടും ചെന്ന് മനഃപൂർവ്വം പാപം ചെയ്‌താൽ അത് അപകടമാണ്.അങ്ങനെ മനഃപൂർവ്വം പാപം ചെയ്‌താൽ എല്ലാം  തീർന്നു.അപ്പോൾ ഇതിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടി ആയിരിക്കണം നാം  വിശുദ്ധമന്ദിരത്തിന് അടുത്ത് വരേണ്ടത്. അതുകൊണ്ട്  പാപം ചെയ്‌തിട്ട് പെട്ടെന്ന് വന്ന് ദൈവമേ എന്നോട് ക്ഷമിക്കണം എന്ന് പറയുന്ന രീതി  അല്ല പിന്തുടരേണ്ടത് . നമ്മൾ ആ വിശുദ്ധമന്ദിരത്തിൽ കുറെ സമയം ചിലവഴിക്കണം . കൂട്ടായ്‌മയിൽ ഇരിക്കണം ആ ജീവിതത്തിലേക്ക് വരണം.അല്ലാതെ ഞാൻ എപ്പോഴും ഓർപ്പിക്കാറുള്ളതുപോലെ പത്ത് മിനിറ്റ് വന്ന് നമ്മുടെ ആവശ്യങ്ങൾ പറഞ്ഞിട്ട് എഴുന്നേറ്റ് പോകുന്നതല്ല ദൈവവുമായിട്ടുള്ള കൂട്ടായ്‌മയിലേക്ക് വരണം.അവിടെയാണ് നമുക്ക് പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം ലഭിക്കുന്നത്.അപ്പോൾ കുറ്റം ചുമത്തുന്ന മേഖല ഉണ്ട് അതാണ് ഈ വെളിയിൽ എഴുതി വെച്ചതായിട്ടുള്ള പ്രമാണം.നമ്മൾ എപ്പോഴും തെറ്റിപ്പോയല്ലോ തെറ്റിയല്ലോ എന്ന് പറയുന്നു ആ കൃപയുടെ മേഖല കാണുവാൻ കഴിയുന്നില്ല.എന്ന്  പറഞ്ഞാൽ കൃപയുടെ ആസനത്തിൽ ഇരിക്കുന്ന കൃപാലുവായ കർത്താവ്,നമ്മുടെ മഹാപുരോഹിതൻ നമുക്ക് അതിൽ നിന്ന് ക്ഷമ നൽകുന്നത് മാത്രമല്ല നമ്മെ അതിൽ നിന്ന് പൂർണ്ണമായിട്ട് വിടുവിച്ച് സ്വാതന്ത്ര്യത്തിലേക്ക് നടത്തുവാൻ,നമ്മെ പൂർണ്ണമായിട്ട് രക്ഷിപ്പാൻ  കഴിയുന്നവനാണ് എന്ന അറിവ് നമുക്ക് ഉണ്ടായിരിക്കണം. നമുക്ക് വായിച്ച വാക്യത്തിലേക്ക് മടങ്ങി വരാം റോമാലേഖനം ഏഴാമത്തെ അദ്ധ്യായം രണ്ടാമത്തെ വാക്യം.ഭർത്താവുള്ള സ്‌ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോട് ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.അവിടെ നമുക്ക് ന്യായപ്രമാണ സംബന്ധം എന്നും പറയാം.അതാണ് നമ്മൾ പുറപ്പാട് പുസ്തകം ഇരുപത്തി നാലാമത്തെ അദ്ധ്യായത്തിൽ കണ്ടത്.അതായത് കല്ലിൽ എഴുതിയ പ്രമാണം ഹൃദയം എന്ന മാംസപലകയിൽ അല്ല എഴുതിയിയിരിക്കുന്നത്, ജീവനുള്ള നമ്മുടെ ഉള്ളിൽ അല്ല എഴുതിയിരിക്കുന്നത് ഈ ആത്മീയമായിട്ടുള്ള പ്രമാണം. കല്ലിൽ കിടക്കുകയാണ് പുസ്‌തകത്തിൽ കിടക്കുകയാണ് അല്ലെങ്കിൽ ഫോണിൽ കിടക്കുകയാണ്.അവിടെ കിടന്നത് കൊണ്ട് നമുക്ക്  ഒരു പ്രയോജനവും  ഇല്ല.എന്നാൽ നമുക്കറിയാം യിസ്രായേൽ മക്കൾ ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരുന്നു ഒരു സംബന്ധം ഉണ്ടായിരുന്നു.ഇത്  യെഹൂദാ ക്രിസ്ത്യാനികളെ ഉദ്ദേശിച്ച് ആണ് എഴുതിയിരിക്കുന്നത്.എന്നാൽ നമ്മുടെ ജീവിതത്തിലും ഉണ്ട്.നമ്മുടെ ജീവിതത്തിൽ നമുക്ക് ഇത് കുറച്ച് കൂടി വ്യക്തമായിട്ട് മനസ്സിലാകണം. കാരണം അവർക്ക് കുറച്ച് കൂടെ പെട്ടെന്ന് മനസ്സിലാകും അവർക്ക് ഇപ്പോഴും ഈ ന്യായപ്രമാണത്തോട് വലിയ സ്‌നേഹമുണ്ട്.പരിച്ഛേദന ഏറ്റാൽ സഭകൾ ഈ പരിച്ഛേദനയിലേക്ക് മടങ്ങിപ്പോകുന്നു.ഗലാത്യ സഭയിൽ നമ്മൾ അത് കാണുന്നു.അവർ പഴയ പെസഹാ ആചരിക്കുന്ന മേഖലയിലേക്ക് പോകുന്നു.ഉത്സവങ്ങൾ ആചരിക്കുന്ന മേഖലയിലേക്ക് പോകുന്നു.മാസങ്ങളും ദിവസങ്ങളും നോക്കുന്ന ഒരു മേഖലയിലേക്ക് അവർ പോകുന്നു.അപ്പോൾ അതുമായിട്ട് ബന്ധിക്കപ്പെട്ടിരിക്കുകയാണ്. സാമുദായിക സഭകളിൽ നിന്ന് വരുന്നവർ വിശ്വസിച്ച് സ്‌നാനമേറ്റ് രക്ഷിക്കപ്പെട്ട് വന്നാലും പഴയതിൻ്റെ ഒരുപാട് ബന്ധം അവരിൽ ഉണ്ടാകും.എൻ്റെ ആത്മീയ ജീവിതത്തിൽ ഞാൻ അത് കാണുന്നുണ്ട്. സഭാതലത്തിലും കാണുന്നുണ്ട്.മറ്റ് സഭകളിൽ നിന്ന് വരുന്നവരിൽ ഒരുപാട് ബന്ധനങ്ങൾ അവരിൽ ഇപ്പോഴും ഉണ്ട്.അതെല്ലാം അറുത്ത് മുറിച്ചാലേ പറ്റുകയുള്ളൂ.അതെല്ലാം ത്യജിച്ചാലേ പറ്റുകയുള്ളൂ. അല്ലെങ്കിൽ ഒരു തലമുറ കഴിയുമ്പോഴത്തേക്കും ഇത് ഒരു സമുദായമായി പോകും.ഇപ്പോൾ അങ്ങനെയും പറയണ്ട ഞങ്ങളുടെ ചെറുപ്പ കാലത്ത് ഇങ്ങനെയാണ് പറയുന്നത്.സമുദായം എന്ന് പറയുന്നത് സ്‌നാനപ്പെട്ട് വീണ്ടും ഒരു സമുദായമായിട്ട് ഇപ്പോൾ സ്‌നാനം എന്നുള്ള ഒരു കാര്യം മാത്രം പറയുന്നു ബാക്കിയെല്ലാം സമുദായമാണ്.ഇപ്പോൾ ആ ഒരു നിലവാരം ആയി പോയി.അതായത് വിശുദ്ധിയും വേർപാടും എന്നുള്ള കാര്യം അറിഞ്ഞ് കൂടാ.റോമർ ഏഴാം അദ്ധ്യായം രണ്ടാം വാക്യം മുതൽ വായിക്കാം.ഭർത്താവ് മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്ന് ഒഴിവുള്ളവളായി. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ അവൾ വേറേ പുരുഷന് ആയാൽ വ്യഭിചാരിണി എന്ന് പേർ വരും ഭർത്താവ് മരിച്ചു എങ്കിലോ അവൾ വേറെ പുരുഷന് ആയാൽ വ്യഭിചാരിണി എന്ന് വരാതവണ്ണം ന്യായപ്രമാണത്തിൽ നിന്ന് സ്വതന്ത്രയാകുന്നു. അതുകൊണ്ട് സഹോദരന്മാരേ,നാം ദൈവത്തിന് ഫലം കായ്ക്കുമാറ് മരിച്ചിട്ട് ഉയർത്തെഴുന്നേറ്റവനായ വേറൊരുവന് ആകേണ്ടതിന് നിങ്ങളും ക്രിസ്‌തുവിൻ്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു. ന്യായപ്രമാണത്തോടുള്ള സംബന്ധം ചത്ത പ്രമാണത്തോടുള്ള സംബന്ധം.ബുക്കിൽ കിടപ്പുണ്ട് നമ്മൾ ഭയങ്കരമായിട്ട് പഠിക്കുന്നുണ്ട് നമ്മൾ വായിക്കുന്നുണ്ട് പക്ഷെ ഒരു ജീവനും ഇല്ല.നമ്മൾ വായിക്കുന്നതുകൊണ്ട് സംതൃപ്ത്തിപ്പെടുന്നു കുറച്ച്  പഠിച്ചപ്പോൾ എല്ലാം ആയി പക്ഷെ ജീവനില്ല.അപ്പോൾ ആ സംബന്ധത്തിൽ നിന്ന് നമുക്ക് വിടുതൽ വേണം.ഇപ്പോൾ വചനം ആവശ്യമില്ലാത്ത ഒരു കാലഘട്ടത്തിലേക്ക് വന്ന് കഴിഞ്ഞു. എന്നാൽ ചിലർ ഇപ്പോഴും വചനം വായിക്കുന്നുണ്ട് പഠിക്കുന്നുണ്ട്. ഇപ്പോൾ നിങ്ങൾ വന്നിരിക്കുന്നത് വചനം പഠിക്കാനാണ്.ഇത് അറിവാണെങ്കിൽ അത് ന്യായപ്രമാണം ആണ്.എന്ന് പറഞ്ഞാൽ ജീവനില്ലാത്ത പ്രമാണം.നമ്മളെല്ലാം പുതിയ നിയമം എന്ന് പറഞ്ഞു പഠിപ്പിക്കുന്നു പക്ഷെ അതിനകത്ത് ജീവനില്ലായെങ്കിൽ പഴയ പ്രമാണം ആണ്.എന്നുപറഞ്ഞാൽ ജീവനില്ലാത്ത പ്രമാണം.പ്രാമാണത്തിൽ ജീവനുണ്ട് പക്ഷെ നമുക്ക് അത് ജീവനായില്ല.നമുക്ക് അതിൽ നിന്നുള്ള ജീവൻ കിട്ടീട്ടില്ല.അപ്പോൾ അതിൽ നിന്ന് നാം സ്വതന്ത്ര്യം ആക്കേണ്ടതായിട്ടുണ്ട്.കർത്താവായ യേശുക്രിസ്‌തു ക്രൂശിൽ മരിക്കുമ്പോൾ നമ്മുടെ പാപത്തിന് അധീനമായിട്ടുള്ള ആദാമ്യ മനുഷ്യനെ ക്രൂശിച്ചു.അതു പോലെ ജീവനില്ലാത്ത ഒരു പ്രമാണം ആ പ്രമാണത്തെയും താൻ ക്രൂശിച്ചു.അപ്പോൾ ക്രിസ്‌തുവിനോടുകൂടെ ചേരുമ്പോൾ ഈ രണ്ട് മേഖലകളിലും ചേരേണ്ടതായിട്ടുണ്ട്.പാപസംബന്ധമായി നാം മരിക്കണം ആയതുപോലെ ന്യായപ്രമാണ സംബന്ധമായിട്ടും നാം മരിക്കണം.എത്രപേർക്ക് അതിൻ്റെ ആ ആത്മീയ സന്ദേശം കിട്ടുന്നുണ്ട്?  ന്യായപ്രമാണ എടുത്ത് കളയണം എന്നല്ല പറഞ്ഞത് നമ്മുടെ ഉള്ളിൽ അത് ജീവൻ്റെ പ്രമാണമായിട്ട് തീരണം.ന്യായപ്രമാണം ആണ് നമ്മുടെ ഹൃദയങ്ങളിൽ എഴുതുന്നത്.ന്യായപ്രമാണതിൻ്റെ നീതിയാണ് നമ്മിൽ നിവർത്തി ആകുന്നത്.പക്ഷെ അവിടെ ആത്മാവ് വേണം അതാണ് പ്രവർത്തിക്കേണ്ടത്.ആത്മാവ്,ജീവൻ ഈ രണ്ട് വാക്കും ഓർത്തു കൊള്ളണം.അപ്പോൾ ഇത് രണ്ടും ഇല്ലായെങ്കിൽ നാം ഇപ്പോഴും ന്യായപ്രമാണ യുഗത്തിൽ ആണ്.ന്യായപ്രമാണയുഗം എന്ന് പറയുമ്പോൾ ജീവനില്ല ആചാരം മാത്രമേ ഉള്ളൂ.യോഗത്തിന് വരുന്നത് അത് ഒരു ആചാരം,സന്ധ്യപ്രാർത്ഥന ഒരു ആചാരം, ബൈബിളിലെ രണ്ട് അദ്ധ്യായം വായിക്കുന്നത് ആചാരം.ഉപവാസ പ്രാർത്ഥയ്ക്ക് വരുന്നത് നമ്മുടെ ജഡത്തിൻ്റെ പല കാര്യങ്ങൾ സാധിക്കാനാണ്.അപ്പോൾ അതിനകത്ത്  ഒന്നും ആത്മാവിൻ്റെ ജീവനില്ല.അപ്പോസ്തലൻ ഇവിടെ എഴുതിയിരിക്കുന്നത് പാപസംബന്ധമായിട്ട് അല്ലെങ്കിൽ പാപത്തിന് അടിമപ്പെട്ട ഒരു ശരീരം,ആ ഒരു ജീവിതം ഈ പറഞ്ഞിരിക്കുന്നത് ആയിട്ടുള്ള ജീവനില്ലാത്ത ഒരു പ്രമാണവുമായിട്ട് ഭാര്യ ഭർത്തൃ ബന്ധത്തിൽ ആയിരിക്കും.അപ്പോൾ അപ്പോസ്തലൻ പറയുന്നത് ആ ഭർത്താവ് മരിച്ചാലേ പറ്റുകയുള്ളൂ.അല്ലാതെ നിനക്ക് വേറൊരു പുരുഷന് ഭാര്യയായി ഇരിക്കാൻ പറ്റുകയില്ല.അപ്പോൾ നമ്മോടുള്ള സന്ദേശം അതാണ്.ഞാൻ ഒന്നുകൂടി പറയുകയാണെങ്കിൽ ഈ ഭാര്യയും മരിച്ചാലേ പറ്റുകയുള്ളൂ.കാരണം അത് ആദാമ്യ മനുഷ്യൻ ആണ്.അപ്പോൾ അത് എങ്ങനെയാണ് സംഭവിക്കുന്നത്? അവിടെ നാം ഈ അവസ്ഥകളിൽ നിന്ന് രക്ഷപ്പെടുവാനായിട്ട്, സ്വാതന്ത്ര്യത്തിലേക്ക് വരുവാനായിട്ടാണ് പുതിയ ഭർത്താവായ യേശു കർത്താവുമായിട്ട് ചേരുന്നത്.റോമർ ആറാം അദ്ധ്യായം മൂന്നാം വാക്യത്തിൽ  നാം ക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റിരിക്കുന്നു. ഇതൊരു വിവാഹബന്ധം ആണ്.ഒരു സംബന്ധമാണ്.അപ്പോൾ പഴയ ഭർത്താവിനെയും പഴയ മനുഷ്യനെയും നമ്മൾ സ്നാനപ്പെടുമ്പോൾ കൊണ്ട് കുഴിച്ചിടുകയാണ്. ക്രിസ്തു മുൻപേ തന്നെ നമ്മെയെല്ലാം വഹിച്ച് കൊണ്ട് ക്രൂശിക്കപ്പെട്ടു.ആ ക്രിസ്തുവിനോട് ചേരുവാൻ ആണ് സ്നാനപ്പെടുന്നത്. അത് അത്ര ഗൗരമാണ്.കൊലോസ്യർ ലേഖനം രണ്ടാമത്തെ അദ്ധ്യായം പന്ത്രണ്ടാം വാക്യം സ്നാനത്തിൽ നിങ്ങൾ അവനോട് കൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിച്ച ദൈവത്തിൻ്റെ വ്യാപരശക്തിയിലുള്ള വിശ്വാസത്താൽ അവനോട് കൂടെ നിങ്ങളും ഉയർത്തെഴുന്നേല്ക്കുകയും ചെയ്തു.

വെറുതെ  അങ്ങ് മുകളിലോട്ട് വരുകയില്ല. വെറുതെ ഇങ്ങ് മുങ്ങി പൊങ്ങി വരികയല്ല ആ സ്നാനത്തിൽ ഒരു വ്യാപാരശക്തി ഉണ്ട്.ഈ സത്യങ്ങൾ അറിയാം. അവിടെയാണ്‌ വീണ്ടും ജനനം.മുകളിലേക്ക് വരുമ്പോൾ പാപമോചനം,വിശ്വാസത്താൽ ഉള്ള നീ‌തീകരണം രണ്ട് വീണ്ടും ജനനം നിങ്ങൾ ഉയർത്തെഴുന്നേറ്റു. അപ്പോൾ ആ സ്നാനത്തിൽ രണ്ട് മരണങ്ങൾ നടന്നു.ഏതൊക്കെയാണ്? ഒന്ന് നാം ക്രിസ്തുവിനോട് ചേരുവാനായിട്ട് നമ്മുടെ പഴയ മനുഷ്യൻ, പാപവുമായിട്ട് സംബന്ധം ഉണ്ടായിരുന്ന മനുഷ്യൻ ബന്ധിക്കപ്പെട്ടു. ആയതുപോലെ ആത്മാവിൻ്റെ അനുസരണയിൽ നമ്മൾ  അല്ലാ എങ്കിൽ ഇപ്പോൾ നമ്മൾ ഒരു ചത്ത പ്രമാണതിന് അധീനർ ആണ്. ആദ്യപാഠങ്ങളുടെ അധീനതയിൽ ആണ്.ഏതെങ്കിലും ഒരു പ്രമാണതിന് നമ്മൾ അധീനരാണ്. അപ്പോൾ ആ പ്രമാണവും ചാകേണ്ടതായിട്ടുണ്ട്. അതാണ് അപ്പോസ്തലൻ റോമാലേഖനം ഏഴിൻ്റെ നാലിൽ എഴുതിയിരിക്കുന്നത് അതുകൊണ്ട് സഹോദരന്മാരേ,നാം ദൈവത്തിന് ഫലം കായ്ക്കുമാറ് മരിച്ചിട്ട്, ഉയർത്തെഴുന്നേറ്റവനായ വേറൊരുവന് ആകേണ്ടതിന് നിങ്ങളും ക്രിസ്തുവിൻ്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു. പ്രമാണം ദൈവം നീക്കീട്ടില്ല. പ്രമാണം ആത്മീകമാണ്. എന്നാൽ നമ്മൾ ഈ ആഘോഷിക്കുന്ന നമ്മുടെ ചടങ്ങുകളുണ്ടല്ലോ അതെല്ലാം  മരിക്കേണ്ടിയിരിക്കുന്നു.അപ്പോൾ ഇവിടെ ആത്മീയമായിട്ടുള്ള ഈ പ്രമാണങ്ങൾ സത്യത്തിൻ്റെ ആത്മാവ് നമ്മുടെ ഉള്ളിൽ വസിച്ച്  കൊണ്ട് നമ്മുടെ ഹൃദയങ്ങളിൽ ഈ പുതിയ പ്രമാണങ്ങൾ ദൈവാത്മാവിനാൽ എഴുതപ്പെടുമ്പോൾ ആണ് അത് പുതിയ പ്രമാണം ആകുന്നത്.ആ പുതിയ പ്രമാണം നമ്മുടെ ജീവിതത്തിൽ യാഥാർഥ്യം ആകുവാനായിട്ടാണ് നാം സ്നാനത്തിലൂടെ ദൈവവും ആയിട്ടുള്ള പ്രമാണത്തിൽ പ്രവേശിക്കുന്നത്. അപ്പോൾ സ്നാനം അത്രത്തോളം ഗൗരവമാണ്. അതിനകത്ത് ഒരു വ്യാപരശക്തി ഉണ്ട്. റോമാലേഖനം ഏഴാം അദ്ധ്യായത്തിന്റെ ആറാം  വാക്യത്തിൽ  എഴുതിയിരിക്കുന്നത് .ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരിക്കുന്ന ന്യായപ്രമാണം സംബന്ധിച്ച് മരിച്ചിരിക്കകൊണ്ട്, അക്ഷരത്തിൻ്റെ പഴക്കത്തിലല്ല ആത്മാവിൻ്റെ പുതുക്കത്തിൽ തന്നെ സേവിക്കേണ്ടതിന് നാം ന്യായപ്രമാണത്തിൽ നിന്ന് ഒഴിവുള്ളവരായിരിക്കുന്നു.അപ്പോൾ വളരെ എളുപ്പമായിട്ട് പറഞ്ഞാൽ ജഡീകന്മാർ ആത്മീകന്മാർ ആയാലേ പറ്റുകയുള്ളൂ. ആത്മീകന്മാർക്ക് ദൈവത്തിൻ്റെ വചനം ആത്മാവിൽ ഉള്ളിൽ എഴുതപ്പെട്ടാലേ പറ്റുകയുള്ളൂ.എന്നിട്ട് ആ ജീവൻ്റെ  വചനത്താൽ ആത്മാവിനെ അനുസരിച്ച് നടക്കണം.അവനാണ് ക്രിസ്തുവിൽ പുതിയ മനുഷ്യൻ.അവനിലാണ് ജീവൻ്റെ ആത്മാവിൻ്റെ പ്രമാണം.അപ്പോൾ ഇതിലേക്ക് നമ്മൾ ആയി തീരുന്നില്ല എങ്കിൽ ഇപ്പോഴും ന്യായപ്രമാണ യുഗത്തിലാണ്.ആത്മാവിനെ അനുസരിച്ച് നടക്കുന്നവരാണ് ന്യായപ്രമാണത്തിൽ നിന്ന് ഒഴിവുള്ളർ.അതായത് ഞാൻ ഈ വിവരിച്ച മേഖലകൾ.ഒന്ന് അവനിൽ രണ്ട് പ്രധാന മരണം നടന്നു ഏതൊക്കെയാണ്? പാപസംബന്ധമായിട്ടുള്ള മനുഷ്യൻ മരിച്ചു. പാപവുമായിട്ട് ബന്ധിക്കപ്പെട്ടവൻ,സംബന്ധം കൂടിയവൻ മരിച്ചു.അതുപോലെ പാപസംബന്ധമായിട്ട് മരിക്കുന്നവൻ്റെ പ്രമാണമാണ് ഈ ചത്ത പ്രമാണം. അപ്പോൾ ആ ചത്ത പ്രമാണവും മരിക്കേണ്ടതായിട്ടുണ്ട്.അപ്പോൾ ദാസിയെയും പുത്രനെയും വീട്ടിൽ നിന്ന് പുറത്താക്കണം.ഗലാത്യ ലേഖനം നാലാമത്തെ അദ്ധ്യായം 21 മുതലുള്ള വാക്യങ്ങൾ ഇതിനോട് ചേർത്ത് പഠിക്കുന്നത് നല്ലതാണ്. ആ വാക്യം വായിക്കുക. ന്യായപ്രമാണത്തിൻ കീഴിരിപ്പാൻ ഇച്ഛിക്കുന്നവരേ,നിങ്ങൾ ന്യായപ്രമാണം കേൾക്കുന്നില്ലയോ?  അപ്പോൾ ഇവിടെ ഗലാത്യ സഭയിൽ അവർ പരിച്ഛേദനയിലേക്ക് മടങ്ങിപ്പോകുന്നു ആ പഴയ യഹൂദ പ്രമാണങ്ങളിലേക്ക് മടങ്ങി പോകുന്നവരോട് ആണ് ഇത് എഴുതിയിരിക്കുന്നത്.എന്നാൽ  അപ്പോസ്തലൻ ഈ കാലത്ത് എഴുതുകയാണെങ്കിൽ ഇങ്ങനെ ആയിരിക്കില്ല.കാരണം നമ്മൾ ഒരു പ്രമാണത്തിലും ഇല്ല പാപത്തിൻ്റെ  ഒരു പ്രമാണത്തിൽ ആണ് മിക്കവാറും എല്ലാവരും  ജീവിക്കുന്നത്.അപ്പോൾ അതിന്  അനുസാരണമായിരിക്കും ഇപ്പോൾ അപ്പോസ്തലൻ എഴുതുന്നത്.ഗലാത്യർ നാലാം  അദ്ധ്യായത്തിന്റെ ഇരുപത്തിരണ്ടാം വാക്യം വായിക്കുക. അബ്രഹാമിന് രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു ഒരുവൻ ദാസി പ്രസവിച്ചവൻ ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്നെഴുതിയിരിക്കുന്നുവല്ലോ.ദാസിയുടെ മകൻ ജഡ പ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്‌ദത്തത്താലും ജനിച്ചിരുന്നു.ഇത് സാദൃശ്യം ആകുന്നു.അപ്പോൾ ഇവിടെ രണ്ട് ജനനമാണ്.ആദാമ്യ മനുഷ്യനിൽ നിന്നുള്ള ജനനം ദൈവത്തിൽനിന്നുള്ള ജനനം .ഗലാത്യർ നാലാം  അദ്ധ്യായത്തിന്റെ ഇരുപത്തിനാലാമത്തെ വാക്യം മുതൽ വായിക്കാം.ഈ സ്ത്രീകൾ രണ്ട് നിയമങ്ങൾ അത്രേ ഒന്ന് സീനായിമലയിൽ നിന്നുണ്ടായി അടിമകളെ പ്രസവിക്കുന്നു അത് ഹാഗർ.ഹാഗർ എന്നത് അറബി ദേശത്ത് സീനായി മലയെ കുറിക്കുന്നു അത് ഇപ്പോഴത്തെ യെരുശലേമിനോട് ഒക്കുന്നു അതു തൻ്റെ മക്കളോട് കൂടെ അടിമയിൽ അല്ലോ ഇരിക്കുന്നത് അവൾ തന്നെ നമ്മുടെ അമ്മ. അപ്പോൾ മീതെയുള്ള യെരുശലേം അത് ആത്മീയമാണ്.ഒരു ഭൗമീകൻ ആണെങ്കിൽ ഇപ്പോഴും ആ പഴയ പ്രമാണത്തിൽ കിടക്കുകയാണ്. സ്നാനപ്പെട്ടു പക്ഷേ ഇപ്പോഴും ഭൗമീകനാണ്.അതുകൊണ്ടാണ് ഭൗമീകനും സ്വർഗ്ഗീയനും തമ്മിൽ വ്യത്യാസം ഉള്ളത്.അപ്പോൾ നമ്മൾ സ്വർഗീയമായതിലേക്ക് യഥാർത്ഥമായിട്ട് വരണം.കാരണം നമ്മൾ ദൈവത്തിൽനിന്ന് ജനിച്ചത് ആണെങ്കിൽ നമ്മുടെ ജീവിതം സ്വർഗീയ മേഖലയിലാണ്.നമ്മൾ അത് ചിന്തിക്കുന്നില്ല. ദൈവ രാജ്യത്തിൻ്റെ വ്യവസ്ഥ നമ്മിലേക്ക് വരുന്നു. ആ വ്യവസ്ഥയിൽ നമ്മൾ ജീവിക്കുമ്പോഴാണ് നമ്മൾ സ്വർഗീയന്മാർ ആകുന്നത്.ഗലാത്യർ നാലാം  അദ്ധ്യായത്തിന്റെ ഇരുപത്തിഎട്ടാം വാക്യം വായിക്കുക.നാമോ സഹോദരന്മാരെ യിസഹാക്കിനെ പോലെ വാഗ്‌ദത്തത്താൽ ജനിച്ച മക്കൾ ആകുന്നു.വാഗ്‌ദത്ത മക്കൾ എന്ന് പറയുമ്പോൾ വീണ്ടും ജനിക്കുന്നവർ.ദൈവത്തിൽ നിന്ന് ജനിച്ചത് ആത്മാവിനാൽ ജനിച്ചത് അവരാണ് വാഗ്‌ദത്തത്തിൻ്റെ മക്കൾ.ഗലാത്യർ നാലാം  അദ്ധ്യായത്തിന്റെ ഇരുപത്തി ഒൻപതാം വാക്യം എന്നാൽ അന്ന് ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചത് പോലെ ഇന്നും കാണുന്നു. അപ്പോൾ ഇന്നത്തെ പ്രശ്‌നം ഇതാണ്.രണ്ട് ജനനം ഉണ്ട് പക്ഷേ അതിൽ ആത്മ പ്രകാരം ജീവിക്കുന്നവന് ഒരു യുദ്ധം ഉണ്ട്.അതൊരു സംഘർഷമാണ്.അല്ലേ? ഈ രണ്ട് വ്യവസ്ഥകൾ തമ്മിൽ യുദ്ധം ആണ്.നമുക്കറിയാം ഏശാവും യാക്കോബും അവർ രണ്ടുപേരും ഗർഭത്തിൽ കിടക്കുമ്പോൾ തന്നെ യുദ്ധമാണ്. അവിടെ അത് രണ്ടു വ്യവസ്ഥയാണ് ജഡവും ആത്മാവും.അപ്പോൾ വീണ്ടും ജനിച്ച് ജീവിക്കുവാൻ ആഗ്രഹമുണ്ട്.റോമാ ലേഖനം ഏഴാമത്തെ അദ്ധ്യായം നമ്മൾ തുടർന്ന് വായിക്കുമ്പോൾ അത് നമുക്ക് മനസ്സിലാകും.എന്നാൽ ആത്മാവിൻ്റെ മേഖലയിൽ വരാത്തതുകൊണ്ട് ജഡമാണ് എപ്പോഴും ജീവിക്കുന്നത്.ജഡത്തിൻ്റെ ആഗ്രഹമാണ് ജീവിക്കുന്നത്.അതുകൊണ്ടാണ് ഗലാത്യർ  അഞ്ചാം അദ്ധ്യായത്തിന്റെ ഇരുപത്തിനാലാമത്തെ വാക്യത്തിൽ പറയുന്നത് ക്രിസ്തു യേശുവിനുള്ളവർ ജഡത്തെ അതിൻ്റെ രാഗമോഹങ്ങളോട് കൂടെ ക്രൂശിക്കുന്നു.അത് ആത്മാവിൻ്റെ ജീവിതത്തിലെ നടക്കുകയുള്ളൂ. ഈ പഴയ ഞാൻ അല്ലെങ്കിൽ യിശ്മായേൽ,ജഡപ്രകാരം ഉണ്ടായവൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു.ഗലാത്യർ  രണ്ടാം  അദ്ധ്യായത്തിന്റെ ഇരുപതാം  വാക്യത്തിൽ പറയുന്നത്  ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തു അത്രേ എന്നിൽ ജീവിക്കുന്നത് എന്ന് എഴുതിയിരിക്കുന്നു.അതുപോലെ ആണ് ലോകം നമ്മളിൽ ക്രൂശിക്കപ്പെടുന്ന അനുഭവം.നമ്മൾ ഇന്നലെ ക്രൂശിൻ്റെ മൂന്നു മേഖല ധ്യാനിച്ചു.തന്നെത്താൻ ത്യജിക്കുക അത് ആദാമ്യ മനുഷ്യനെയാണ്.അപ്പോൾ നമുക്ക് ആത്മീയം ആയിട്ട് വളരണമെങ്കിൽ താഴോട്ടുള്ള വാക്യങ്ങൾ വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും.         ഗലാത്യർ  നാലാം   അദ്ധ്യായത്തിന്റെ മുപ്പതാം വാക്യം.തിരുവെഴുത്തോ എന്ത് പറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോട് കൂടെ അവകാശിയാകയില്ല.അങ്ങനെ സഹോദരന്മാരെ,നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.അപ്പോൾ അത് പുറത്താക്കി കളഞ്ഞാലേ പറ്റുകയുള്ളൂ.ചത്ത പ്രമാണവും ജഡപ്രകാരം ജനിച്ചതും പുറത്താക്കി കളഞ്ഞാലേ പറ്റുകയുള്ളൂ.അവിടെ ശരീരം കൊണ്ട് ക്രൂശിക്കണം എന്നല്ല പറഞ്ഞത്.ശരീരം ദൈവം നിർമ്മിച്ചതാണ്.പക്ഷെ ഈ ശരീരത്തിലുള്ള സംബന്ധം ചെയ്തതായിട്ടുള്ള പാപം അതിൽ നിന്നാണ് നമുക്ക് സ്വാതന്ത്ര്യം ലഭിക്കേണ്ടത്.അതായത് റോമർ ആറാം അദ്ധ്യായത്തിന്റെ ഇരുപത്തിരണ്ടാം  വാക്യത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു എന്നാൽ ഇപ്പോൾ പാപത്തിൽ നിന്ന് സ്വാതന്ത്യം പ്രാപിച്ച് ദൈവത്തിന് ദാസന്മാർ ആയിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിൻ്റെ അന്തം നിത്യജീവനും ആകുന്നു.അപ്പോൾ സ്വാതന്ത്ര്യം വേണമെങ്കിൽ മറ്റേത് പുറത്ത് പോയാലേ പറ്റുകയുള്ളൂ.അത് മുൻപേ തന്നെ നമ്മുടെ കർത്താവായ യേക്രിസ്‌തു തൻ്റെ ജീവിതത്തിലൂടെ നമുക്ക് വേണ്ടി സാധ്യമാക്കി.എന്നാൽ ക്രിസ്തുവിനോട് ചെരുവാനായിട്ട് സ്‌നാനം ഏറ്റവർ ആത്മാവിനെ അനുസരിച്ച്,ജീവൻ്റെ ആത്മാവിൻ്റെ പ്രമാണത്തിൽ ജീവിക്കുവാൻ തുടങ്ങുമ്പോൾ ആണ് നമുക്ക് ഈ മേഖലകളിൽ സ്വാതന്ത്ര്യം ലഭിക്കുന്നത്. അതായത് റോമർ ആറാം അദ്ധ്യായത്തിന്റെ പതിനേഴ് പതിനെട്ട് വാക്യങ്ങളിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു എന്നാൽ നിങ്ങൾ പാപത്തിൻ്റെ ദാസന്മാർ ആയിരുന്നു എങ്കിലും നിങ്ങളെ പഠിപ്പിച്ച  ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ച് പാപത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച്നീതിക്ക് ദാസന്മാർ ആയി ത്തീർന്നത് കൊണ്ട് ദൈവത്തിന് സ്‌തോത്രം.അവിടെ ഓർത്തുക്കൊള്ളണം നിങ്ങൾക്ക് ലഭിച്ച ഉപദേശരൂപം എന്ന് പറഞ്ഞാൽ അത് ജീവൻ്റെ ആത്മാവിൻ്റെ പ്രമാണം ആണ്.അതേ ദൈവത്തിൻ്റെ ആത്മാവ് നമ്മിൽ വസിച്ച് കൊണ്ട് നമ്മുടെ വ്യക്തിപരമായ വചന ധ്യാനത്തിലും,നമ്മൾ കൂട്ടായ്‌മകളിൽ വരുമ്പോഴും, ചെറിയ കൂട്ടങ്ങൾ തമ്മിൽ തമ്മിൽ വചനം പ്രബോധിക്കുമ്പോഴും അവിടെയെല്ലാം ദൈവത്തിൻ്റെ വചനം നമ്മുടെ ജീവിനായിട്ട്  ഉള്ളിൽ എഴുതപ്പെടണം.അതാണ് പുതിയ നിയമം.അല്ലായെങ്കിൽ പുറമേ വെച്ചിരിക്കുന്നതായിട്ടുള്ള ഒരു ചടങ്ങ് ആയി മാറും.അതാണ് പഴയ പ്രമാണം.ചത്ത പ്രമാണം.അന്ന് അവർക്ക് പരിച്ഛേദനയും യാഗവുമൊക്കെ ഉള്ളപ്പോൾ ഇന്ന് നമുക്ക് കൂട്ടായ്‌മയും കൈയ്യടിയും പാട്ടും ഒക്കെ ഉണ്ട്. എന്നാൽ അതിൽ ജീവനില്ലായെങ്കിൽ, പഴയവൻ ആണ് ഇപ്പോഴും ജീവിക്കുന്നതെങ്കിൽ ദൈവമക്കളേ, അങ്ങനെയുള്ള ഒരു കൂട്ടം ഇപ്പോഴും ന്യായപ്രമാണ യുഗത്തിലാണ്.എന്ന് പറഞ്ഞാൽ ചത്ത പ്രമാണത്തിൻ്റെ അധീനതയിൽ ആണ്.അത് മരിക്കേണ്ടതായിട്ടുണ്ട്.നമ്മുടെ പാപത്തോടുള്ള സംബന്ധം മരിക്കേണ്ടിയിരിക്കുന്നു.പാപസംബന്ധമായി മരിച്ചവരായ ഇവിടെ നമ്മൾ വായിക്കുമ്പോൾ ന്യായപ്രമാണ സംബന്ധമായി മരിച്ചാലെ പറ്റുകയുള്ളൂ. എന്താണ് ന്യായപ്രമാണ സംബന്ധമായി മരിക്കുക എന്ന് പറയുന്നത്? ചത്ത പ്രമാണങ്ങൾ, ചത്ത ആചാരങ്ങൾ ഇതെല്ലാം മരിക്കണം.എന്നാൽ ഓർത്തുകൊള്ളണം ന്യായപ്രമാണത്തിൽ നീതിയുണ്ട്.അത് ദൈവത്തിൻ്റെ വചനം തന്നെ ആണ്.പക്ഷെ അത് ജീവനില്ലാത്ത കുറേ പേർ ആചരിക്കുമ്പോൾ അത് കർത്താവിൻ്റെ ഉപദേശം ആണ് ഉപദേശം കുറച്ച് കൂടെ കട്ടിയായിട്ട് പഴയ നിയമത്തിൽ നിന്ന് നമ്മൾ പറയുന്ന ന്യായപ്രമാണത്തിലും പ്രവാചക പുസ്തകത്തിലും സങ്കീർത്തനങ്ങളിലും കാണുന്ന ദൈവീക ഉപദേശങ്ങൾ അതിൻ്റെ ഇരട്ടി മൂർച്ചയിലാണ് കർത്താവായ യേശുക്രിസ്‌തു നമുക്ക് ആ ഉപദേശം നൽകിയിരിക്കുന്നത്.അപ്പോൾ ആ ഉപദേശം നമ്മുടെ ഉള്ളിൽ എഴുതപ്പെട്ട് ജീവൻ്റെ ആത്മാവിൻ്റെ പ്രമാണത്തിൽ നമ്മൾ ജീവിക്കുവാൻ തുടങ്ങുമ്പോൾ ആണ് പുതിയ നിയമത്തിന് അവകാശിയാകുന്നത്.ഇവരാണ് പുതിയ നിയമ വിശ്വാസികൾ, പുതിയ നിയമത്തിന് ശിഷ്യന്മാർ, ഇവരാണ് യഥാർത്ഥമായിട്ടുള്ള സാക്ഷികൾ.അപ്പോൾ പാപസംബന്ധമായി മരിക്കുക,ന്യായപ്രമാണ സംബന്ധവുമായി മരിക്കുക.അപ്പോൾ ക്രിസ്തുവിനോട് ചേരുവാനായിട്ട് നമ്മൾ സ്‌നാനമേറ്റിരിക്കുമ്പോൾ ഈ പഴയ പ്രമാണവും ചത്ത പ്രമാണവും മാനുഷികമായിട്ടുള്ള ഈ പ്രമാണങ്ങളും പിടിക്കരുത്, രുചിക്കരുത്,തൊടരുത് എന്നൊക്കെ പറയുന്ന  എഴുതിവെച്ചതായിട്ടുള്ള പ്രമാണവും - പിടിക്കരുത്, രുചിക്കരൂത്, ആവശ്യമില്ലാത്തത് ഒന്ന് കാണരുത് - പക്ഷെ എങ്കിൽ അത് പുതിയ പ്രമാണത്തിലൂടെ ആയിരിക്കണം ആ ജീവിതം വരുന്നത്.അപ്പോൾ ആവശ്യമില്ലാത്തത് പിടിക്കാൻ ഒന്നും തോന്നുകയില്ല തൊടാനൊന്നും തോന്നുകയില്ല.കാരണം നമ്മുടെ ഉള്ളിൻ്റെ ഉള്ളിൽ ഒരു പ്രമാണം ഉണ്ട് അതിൻ്റെ നിറവിൽ ആണ് നമ്മൾ ജീവിക്കുന്നത്.അരുതാത്തത് നമുക്ക് കാണുവാനായിട്ട് കഴികയില്ല.ആ വിത്ത് അവനിൽ വസിക്കുന്നു എന്നൊക്കെ പറയുമ്പോൾ അത് വാസ്തവം ആണ് ദൈവമക്കളെ.അതിൻ്റെ ആദ്യത്തെ പടിയെടുക്കാതെ ഇതൊന്നും സാധ്യമല്ല എന്ന് നമ്മൾ പറയരുത്.ആ ഒരു ഉന്നമായിട്ടുള്ള മേഖലയിലേക്ക്,ആ ഒരു ജീവിതത്തിലേക്ക് വരുവാനായിട്ടുള്ള ആലോചനകളാണ് അപ്പോസ്തലൻ നമുക്ക് നൽകുന്നത്.


                                                                                 ആമേൻ 


For Technical Assistance                                                 Contact

Amen TV Network                                                         Pastor.Benny

Trivandrum,Kerala                                                         Thodupuzha

MOb : 999 59 75 980                                                    MOb: 9447 82 83 83

            755 99 75 980

Youtube : amentvnetwork    




                                റോമാ ലേഖനം 4 Malayalam Bible Class Video LInk

Comments

Popular posts from this blog

रोमियों की पत्री 4 Hindi Bible Class - Pr.Valson Samuel

                                                रोमियों की पत्री 4                    Hindi Bible Class - Pr.Valson Samuel  आइए हम प्रार्थना के साथ प्रभु की पत्री के सातवें अध्याय पर ध्यान करें।    यह परमेश्वर के वचन में समझने के लिए एक बहुत ही कठिन अध्याय है।   इस अध्याय पर आधारित कई चर्चाएँ और आलोचनाएँ हैं। हालाँकि, यह परमेश्वर का आत्मा है जो हमें इन अंशों को प्रकट करना चाहिए।   यह परमेश्वर के वचन में सबसे कम विचारोत्तेजक अध्यायों में से एक है।   क्योंकि प्रेरित के मन में यह जानना थोड़ा मुश्किल है कि वह क्या संवाद कर रहा है।   परमेश्वर का आत्मा स्वयं मुझ पर मेरी जीभ और तुम्हारे हृदयों में प्रकट होना चाहिए। इस अध्याय से प्रेरित का क्या अर्थ है, इस पर विचार करने के लिए, हमें इसके संदर्भ और इसके अंतर्विरोध को समझने की आवश्यकता है।   जब हमने मानवजाति के बारे में सीखा, तो हमने मनुष्य में उसकी स्वतंत्र इच्छा के बारे में सोचा।   जब ईश्वर ने यह इच्छा या इच्छा शक्ति मनुष्य को दी है, तो इसे मनुष्य की स्वतंत्रता पर छोड़ दिया गया है।   परमेश्वर की स्वतंत्र इच्छा का वह क्षेत्र हमारे भीतर यह देखने

रोमियों की पत्री 2 Hindi Bible Class - Pr.Valson Samuel

    रोमियों की पत्री  2 Malayalam Bible Class - Pr.Valson Samuel विश्वास द्वारा दोषमुक्ति  के विषय पर रोमियों की पुस्तक और कुछ अन्य अंशों से विचार किया जा सकता है ।   रोमियों की  पत्री के तीसरे अध्याय में तेईसवाँ पद।  इसलिये कि सब ने पाप किया है और परमेश्वर की महिमा से रहित हैं। और फिर जैसा कि हम पढ़ते हैं   उनकी कृपा से,   ईश्वर की कृपा से   चौबीसवां पध ।   परन्तु उस छुटकारे के द्वारा जो मसीह में है, स्वतंत्र रूप से धर्मी ठहराया जाता है। ये वाक्य के वे भाग हैं जिन्हें संक्षेप में अंदर प्रस्तुत करने की आवश्यकता है जिनका आप उपयोग कर सकते हैं।   अर्थात् उनकी कृपा से,  परन्तु उसके अनुग्रह से उस छुटकारे के द्वारा जो मसीह यीशु में है, सेंत मेंत धर्मी ठहराए जाते हैं।  हम सभी प्रभु यीशु मसीह के द्वारा छुटकारे को जानते हैं।   वह पृथ्वी पर प्रकट हुआ और हमें जीवन का एक मार्ग दिखाया जिसमें वह हमारे पापों के लिए क्रूस पर पापबलि बन जाता है।   पच्चीसवाँ पध जैसा कि हम निम्नलिखित पधों  को पढ़ते हैं की   उनके लिए जो विश्वास करते हैं, अर्थात्, मसीह यीशु में छुटकारे   उसे परमेश्वर ने उसके लोहू के कारण ए