Skip to main content

Posts

Showing posts from March, 2022

റോമാ ലേഖനം 1 Malayalam Bible Class Pr.Valson Samuel

റോമാ ലേഖനം 1 Malayalam Bible Class Pr.Valson Samuel റോമാ ലേഖനം ഒന്നാമത്തെ അദ്ധ്യായം അതിന്റെ അഞ്ചു മുതൽ ഏഴു വരെ ഉള്ള വാക്യങ്ങൾ വായിക്കാം.  ജഡം സംബന്ധിച്ച് ദാവീദിന്റെ സന്തതിയിൽ നിന്നു ജനിക്കയും മരിച്ചിട്ടു ഉയർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ചു ദൈവ പുത്രനെന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാല്ലല്ലോ ഞങ്ങൾ അവന്റെ നാമത്തിന്നായി സകല ജാതികളുടെയും ഇടയിൽ വിശ്വാസത്തിനു അനുസരണം വരുത്തേണ്ടതിനു കൃപയും അപ്പോസ്തലത്വവും പ്രാപിച്ചതു. അവരിൽ യേശുക്രിസ്തുവിനായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു. ഈ ലേഖനത്തിന്റെ പ്രാരംഭത്തിൽ അപ്പോസ്‌തലനായ പൗലോസ് യേശുക്രിസ്തുവിന്റെ ജീവിതം ഒരു വാക്യത്തിൽ നമ്മെ അറിയിക്കുന്നു .ജഡം സംബന്ധിച്ച് ദാവീദിന്റെ സന്തതിയിൽ നിന്ന് ജനിക്കയും. നമ്മുടെ ആദ്യത്തെ ജനനം ജഡപ്രകാരം ഉള്ളതാണ് മരിച്ചിട്ടു ഉയർത്തെഴുന്നേൽക്കുകയാൽ മരിക്കുക എന്നുള്ളത് വലിയൊരു ആത്മീക നിയമമാണ്. നമ്മൾ ഈ ഭൂമിയിൽ ആയിരിക്കുമ്പോൾ തന്നെ നമ്മൾ മരിച്ചു ജീവിക്കുന്നവരായി ഇരിക്കുക എന്ന് ലേഖനങ്ങളിൽ നാം കാണുന്നു. അതായത് നമ്മിലുള്ള ആദ്യത്തെ ജനനം ആദാമ്യ മനുഷ്യൻ അല്ലെങ്കിൽ ആദാമ്യ മനുഷ്യനിലുള്ള