റോമാ ലേഖനം 1
Malayalam Bible Class
Pr.Valson Samuel
റോമാ ലേഖനം ഒന്നാമത്തെ അദ്ധ്യായം അതിന്റെ അഞ്ചു മുതൽ ഏഴു വരെ ഉള്ള വാക്യങ്ങൾ വായിക്കാം. ജഡം സംബന്ധിച്ച് ദാവീദിന്റെ സന്തതിയിൽ നിന്നു ജനിക്കയും മരിച്ചിട്ടു ഉയർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ചു ദൈവ പുത്രനെന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാല്ലല്ലോ ഞങ്ങൾ അവന്റെ നാമത്തിന്നായി സകല ജാതികളുടെയും ഇടയിൽ വിശ്വാസത്തിനു അനുസരണം വരുത്തേണ്ടതിനു കൃപയും അപ്പോസ്തലത്വവും പ്രാപിച്ചതു. അവരിൽ യേശുക്രിസ്തുവിനായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു. ഈ ലേഖനത്തിന്റെ പ്രാരംഭത്തിൽ അപ്പോസ്‌തലനായ പൗലോസ് യേശുക്രിസ്തുവിന്റെ ജീവിതം ഒരു വാക്യത്തിൽ നമ്മെ അറിയിക്കുന്നു .ജഡം സംബന്ധിച്ച് ദാവീദിന്റെ സന്തതിയിൽ നിന്ന് ജനിക്കയും. നമ്മുടെ ആദ്യത്തെ ജനനം ജഡപ്രകാരം ഉള്ളതാണ് മരിച്ചിട്ടു ഉയർത്തെഴുന്നേൽക്കുകയാൽ മരിക്കുക എന്നുള്ളത് വലിയൊരു ആത്മീക നിയമമാണ്. നമ്മൾ ഈ ഭൂമിയിൽ ആയിരിക്കുമ്പോൾ തന്നെ നമ്മൾ മരിച്ചു ജീവിക്കുന്നവരായി ഇരിക്കുക എന്ന് ലേഖനങ്ങളിൽ നാം കാണുന്നു. അതായത് നമ്മിലുള്ള ആദ്യത്തെ ജനനം ആദാമ്യ മനുഷ്യൻ അല്ലെങ്കിൽ ആദാമ്യ മനുഷ്യനിലുള്ള വ്യവസ്ഥ അത് മരിക്കേണ്ടതായിട്ടുണ്ട് .എങ്കിൽ മാത്രമേ നമുക്ക് ഉയർപ്പിൻ ജീവനിൽ ഈ ഭൂമിയിൽ ജീവിക്കുവാനായിട്ടു കഴികയുള്ളു .അതൊരു ആത്മീയ തത്വമാണ്. മാംസരക്തങ്ങൾക്കു ദൈവ രാജ്യത്തെ അവകാശമാക്കുവാനായിട്ട് കഴികയില്ല .അപ്പോൾ ആദാമ്യ സ്വഭാത്തിൽ നമുക്ക് ഒരു കാലത്തും ദൈവരാജ്യത്തിന്റെ ജീവിതം നയിക്കുവാൻ സാധ്യമല്ല .അവിടെ ജഡത്തെ അതിന്റെ രാഗ മോഹങ്ങളോട് ക്രൂശിക്കുന്നതായിട്ടുള്ള ഒരു ജീവിതത്തിലേക്ക് യേശുക്രിസ്തുവിന്റെ ജീവൻ എന്റെ ശരീരത്തിൽ വെളിപ്പെടേണ്ടതിനു അവന്റെ മരണം എപ്പോഴും എന്റെ ശരീരത്തിൽ വഹിക്കുന്നു . അത് ആത്മീയ തത്വം . എന്നിട്ടു മരിച്ചിട്ടു ഉയർത്തെഴുന്നേൽക്കുകയാൽ വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ച് ദൈവപുത്രൻ എന്ന് ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും നമ്മുടെ ജീവിതത്തിലും ഇതു പ്രാവർത്തികമാണ് .അതായതു ഭൂമിയിൽ ആയിരിക്കുമ്പോൾ ആത്മാവിന്റെ അനുസരണയിലുള്ള ഒരു ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ ഒരു സ്വഭാവമാണ് വിശുദ്ധി. ആത്മാവിന്റെ അനുസരണയിലുള്ള ജീവിതത്തിലാണ് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്ന വിശുദ്ധി പ്രാപിച്ചെടുക്കുന്നത് .ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ .
നമ്മുടെ നടപ്പിനെപ്പറ്റി മുകളിലത്തെ വാക്യത്തിൽ പറയുന്നു .പണ്ട് നമ്മുടെ അജ്‍ഞാനകാലത്തുണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ അതായത് ആദാമ്യ മനുഷ്യനെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധനൊത്തവണ്ണം അവിടെ വിശുദ്ധി എന്നുള്ള ഒരു വാക്കു കാണുന്നു. എല്ലാ നടപ്പിലും വിശുദ്ധരാകുവാനായിട്ടു നമ്മോടു കൽപ്പിക്കുമ്പോൾ അത് വിശുദ്ധിയുടെ ആത്മാവിൽ നമ്മൾ
ജീവിക്കുവാൻ തുടങ്ങുമ്പോഴാണ് ദൈവീക വിശുദ്ധി ആത്മാവിലൂടെ നമുക്ക് ലഭിക്കുന്നത്.വിശ്വാസത്തിന് അനുസരണം വരുത്തുക. അപ്പോൾ നാം എന്തു വിശ്വസിക്കുന്നുവോ അതിന്റെ അനുസരണയിലേക്കു നമ്മെ കൊണ്ട് വരുന്നില്ല എങ്കിൽ അതു കേവലം ഒരു പൊള്ളയായ വിശ്വാസമാണ് . ആ വിശ്വാസം തലയിൽ കിടക്കുന്ന ഒരു അറിവ് എന്നേ ഉള്ളൂ .എന്നാൽ വിശ്വാസം ജീവിതം ആകണം .എബ്രായ ലേഖനത്തിൽ അത് വിശ്വാസമായിട്ടു പരിണമിച്ചില്ല . പരിണമിക്കുക എന്നു പറയുമ്പോൾ ജീവൻ .അപ്പോൾ അപ്പോസ്തലന് ആ ശുശ്രൂഷ തനിക്കു ലഭിച്ചതു താൻ അറിയിക്കുന്ന വചനം ജീവിതങ്ങളിൽ വിശ്വാസമായിട്ടു ലഭിക്കുമ്പോൾ അതിന്റെ അനുസരണയിലേക്കു കൊണ്ടുവരുവാനായിട്ടാണ് .അപ്പോൾ ആ വചനം അറിയിക്കുന്ന ആളിനു വലിയ ഒരു ഉത്തരവാദിത്വം ഉണ്ട്..അറിയിക്കുമ്പോൾ ആത്മാവിൽ തന്നെ ആയിരിക്കണം വചനം അറിയിക്കേണ്ടത്. അല്ലെങ്കിൽ അത് കല്ലിൽ എഴുതിയ പ്രമാണം ആണ്. അത് വെറും മഷികൊണ്ടുള്ള എഴുത്തുകളല്ല ബുക്കിൽ കിടക്കുന്നതായിട്ടുള്ള വാക്യങ്ങൾ അല്ല .ദൈവദാസൻ അത് ആത്മാവിൽ അറിയിക്കുമ്പോൾ ആത്മാവും ജീവനും ആയിട്ട് ഹൃദങ്ങളിലേക്കു പ്രവേശിക്കണം .ആയതുപോലെ നമ്മുടെ വചനധ്യാനത്തിൽ നമ്മുടെ ബുദ്ധിയിൽ,ചടങ്ങിൽ രണ്ടു അദ്ധ്യായം വായിക്കുന്നതല്ല അത് ആത്മാവിൽ തന്നെ നമുക്ക് ലഭിക്കണം .എങ്കിൽ മാത്രമേ അനുസരണയിലേക്കു വരുകയുള്ളു .അനുസരണം എന്ന് പറയുമ്പോൾ ജീവിതം. ഏതു ജീവനാണ് നമ്മുടെ ഉള്ളിൽ ആ ജീവിതമായിരിക്കും പുറത്ത് വരുന്നത് .അപ്പോൾ ആ അളവിൽ അനുസരണം എന്ന് പറയുമ്പോൾ ഒരു പരിശ്രമം അല്ല അത് ഒരു ജീവിതമായിട്ടു തീരും. ദൈവവചനം വിശ്വാസത്താൽ ഉള്ളിൽ ജീവന്റെയും ആത്മാവിന്റെയും പ്രമാണമായിട്ടു എഴുതപ്പെടുമ്പോൾ നമ്മുടെ ഉള്ളിൽ സമൃദ്ധി ആയിട്ട് ആ ജീവൻ ലഭിക്കുമ്പോൾ ആ ജീവിതമായിരിക്കും നമ്മിൽ നിന്നുപ്രതിഫലിക്കുന്നത്.ആയതുപോലെ ഏഴാമത്തെ വാക്യത്തിൽ യേശുക്രിസ്തുവിനായിട്ടു വിളിക്കപ്പെട്ടവരാണ് നമ്മൾ. അത് പ്രാഥമികമായിട്ടു നമ്മുടെ ഉള്ളിൽ ലഭിച്ചിരിക്കണം .നാം സൃഷ്ടി ആണ് ദൈവം നമ്മെ സൃഷ്ടിച്ചതിനു ദൈവീക ഉദ്ദേശ്യം ഉണ്ട്. നമ്മുടെ ഇഷ്ടപ്രകാരം,നമ്മുടെ ആഗ്രഹം അനുസരിച്ചുള്ള ഒരു ദൈവശാസ്ത്രം അല്ല നാം ഉണ്ടാക്കേണ്ടത് .അതല്ല നാം വിശ്വസിക്കേണ്ടത് ദൈവഹിതം എന്താണെന്ന് ഉള്ളത് ദൈവവചനത്തിൽ നിന്ന് നാം ഗ്രഹിക്കണം. എന്നിട്ട് നമ്മുടെ ജീവിതത്തെ ദൈവഹിതം നമ്മിൽ പൂർണ്ണമാകുവാനായിട്ട് അതിനുവേണ്ടി നമ്മുടെ ജീവിതത്തെ സമർപ്പിക്കണം.അപ്പോൾ നാം ക്രിസ്തുവിനായി വിളിക്കപ്പെട്ട ഒരു കൂട്ടമാണ്. റോമാ ലേഖനം ഒന്നാമത്തെ അദ്ധ്യായം അതിന്റെ പതിനാറാമത്തെ വാക്യം വായിക്കുക .സുവിശേഷത്തെ കുറിച്ച് എനിക്ക് ലജ്ജയില്ല വിശ്വസിക്കുന്ന ഏവനും ആദ്യം യെഹൂദനും പിന്നെ യവനനും അത് രക്ഷക്കായി ദൈവശക്തി ആകുന്നുവല്ലോ .ഇവിടെ സുവിശേഷത്തെ കുറിച്ച് പറയുമ്പോൾ ക്രിസ്തുവിന്റെ ഉപദേശം. ക്രിസ്തുവിന്റെ ഉപദേശം താൻ ജീവനായിട്ടു നമ്മെ കാണിച്ചു തന്റെ ജീവിതം.ആയതുപോലെ തന്റെ ശുശ്രുഷയിലൂടെയും താൻ അതു വെളിപ്പെടുത്തി. അപ്പോൾ നാം ആ മൂന്നു മേഖലകൾ ചിന്തിക്കുമ്പോൾ അല്ലെങ്കിൽ അതാണ് കർത്താവായ യേശുക്രിസ്തുതുവിന്റെ ഉപദേശം .അത് വിശ്വസിക്കുന്ന ഏവനും ഓർത്തുകൊള്ളണം വിശ്വാസം തലയിൽ കിടക്കുന്ന വിശ്വാസം അല്ല. വിശ്വാസം അനുസരണയിലേക്കു അനുസരണം ജീവിതത്തിലേക്ക്. കർത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷം പരിശുദ്ധൻമാവിലുടെ നമ്മുടെ ഉള്ളിൽ ലഭിക്കുമ്പോൾ അത് വിശ്വാസം ആകുന്നു. അത് വെറും വിശ്വാസം അല്ല പ്രവർത്തിയിലേക്കു നടത്തുന്ന വിശ്വാസം ആണ് അനുസരണയിലേക്കു നടത്തുന്ന വിശ്വാസം ആണ് .എന്നിട്ട് അതിലൂടെ ആണ് നമ്മൾ നീതിയുടെ ജീവിതം ആത്മാവിനാൽ നയിക്കുന്നത് .ആത്മാവ് നമ്മുടെ ഉള്ളിൽ നിരന്തരം വസിക്കുന്നുണ്ട്. അപ്പോൾ നമ്മൾ വായിക്കുമ്പോൾ കേൾക്കുമ്പോൾ ആത്മാവാണ് നമ്മുടെ ഉള്ളിൽ ജീവനായിട്ടു അല്ലെങ്കിൽ വിശ്വാസമായിട്ടു നൽകേണ്ടത് അത് വിശ്വാസമായിട്ടു പരിണമിക്കുക ജീവനായിട്ടു തീരുക .ആ ജീവൻ നമ്മുടെ ഉള്ളിൽ പകരപ്പെടുമ്പോൾ അതിന്റെ ജീവിതമാണ് നമ്മുടെ ഉള്ളിലേക്ക് വരുന്നത് അതിലൂടെ പുറത്ത് വരുന്നത് നീതിയുടെ വചനമാണ് .അപ്പോൾ അത് നമ്മുടെ ഉള്ളിൽ എഴുതപ്പെടുകയാണെങ്കിൽ നീതിയുടെ ജീവിതം ആയിരിക്കും.വചന പ്രകാരം ഉള്ള നീതി.ആ നീതിയിൽ ഉള്ള ജീവിതം ആയിരിക്കും. കണ്ടുപിടിച്ച് ഒന്നും ചെയ്യണ്ട നമ്മുടെ ഉള്ളിൽ സമൃദ്ധിയായിട്ടുള്ള നീതിയുടെ വചനം കിട്ടിക്കഴിഞ്ഞാൽ ജീവനായി കഴിഞ്ഞാൽ നമ്മുടെ ജീവിതം ആയി കഴിഞ്ഞു.എന്നാൽ ആ ജീവിതത്തിനു ആത്മാവ് കൂടാതെ ജീവിക്കുവാൻ സാധ്യമല്ല.ദൈവത്തിന്റെ പരിശുദ്ധന്മാവിൽ ആയിരിക്കണം ജീവിതം ആത്മാവിനെ അനുസരിച്ച് നടക്ക എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല. ഞാൻ സാധാരണ ഓർപ്പിക്കാറുള്ളതുപോലെ ഈ വചനം നമ്മുടെ ഉള്ളിൽ ആകുമ്പോൾ വചനത്തിൽ നിന്നാണ് ജീവൻ.ആദിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവത്തോടുകൂടെ ആയിരുന്നു വചനം ദൈവം ആയിരുന്നു.അവനിൽ ജീവൻ ഉണ്ടായിരുന്നു ജീവൻ മനുഷ്യരുടെ വെളിച്ചം ആയിരുന്നു.വെളിച്ചം പ്രവർത്തിയാണ്.താഴോട്ടുള്ള വാക്യങ്ങളിൽ ഞാൻ അത് ഒന്നുകൂടി വെളിപ്പെടുത്താം. വെളിച്ചം എന്നുപറയുമ്പോൾ നമ്മളിൽ നിന്ന് വരുന്നതായിട്ടുള്ള നീതിയുടെ പ്രവർത്തികൾ.അത് നമ്മുടെ സ്വയം നീതിയിൽ ഉള്ള പ്രവർത്തി അല്ല നമ്മുടെ പരിശ്രമം അല്ല നമുക്ക് വേണ്ടി ചെയ്യുന്ന പ്രവർത്തികൾ അല്ല നമുക്ക് വേണ്ടി ചെയ്യുന്ന ശുശ്രൂഷ അല്ല ദൈവം ഏൽപ്പിച്ചത് .ദൈവത്തിന്റെ ജീവൻ നമ്മിലൂടെ പുറത്ത് വരുവാൻ.ദൈവം ഭൂമിയിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നു ആരിലൂടെ ? നമ്മിലൂടെ.എത്ര പേർക്ക് അത് കിട്ടി. ദൈവം ഭൂമിയിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നു എന്നാൽ ജീവിക്കുന്നത് നമ്മിലൂടെ.അപ്പോൾ ദൈവത്തിന്റെ ജീവൻ, ദൈവത്തിന്റെ പ്രവർത്തികൾ, ഇതൊക്കെ ആയിരിക്കും നാമ്മുടെ ജീവിതത്തിൽ നിന്ന് പുറത്ത് വരുന്നത്.അത് രക്ഷക്കായിട്ടു ദൈവത്തിന്റെ ശക്തിയാൽ.ആത്മാവിൽ ലഭിക്കുന്നതായിട്ടൂള്ള വചനം ആണ് രക്ഷക്കായിട്ടു ദൈവശക്തി.അപ്പോൾ രക്ഷിക്കപ്പെട്ടു എന്ന് പറഞ്ഞു നമ്മൾ ഇരിക്കരുത് നമ്മൾ മാനസാന്തരപ്പെട്ട് സ്നാനപ്പെട്ടു രക്ഷയുടെ പാതയിൽ പ്രവേശിക്കുമ്പോൾ മുൻകഴിഞ്ഞ പാപങ്ങളിൽ നിന്ന് നാം രക്ഷിക്കപ്പെട്ടു.എന്നാൽ രക്ഷക്കായിട്ടു ഒരു ജീവിതം മുന്നോട്ടു നമുക്ക് നയിക്കുവാൻ ഉണ്ട്.അത് നമ്മുടെ വീണ്ടും ജനനത്തിനു ശേഷം. നമ്മൾ പത്രോസിന്റെ ലേഖനത്തിൽ വായിക്കുന്നത് നിങ്ങൾ ഇപ്പോൾ ജനിച്ച ശിശുക്കളെ പോലെ രക്ഷക്കായി വളരുവാൻ അവിടെ വളരുവാൻ വചനം എന്ന മായാമമില്ലാത്ത പാൽ.ഇവിടെ രക്ഷക്കായി ദൈവത്തിന്റെ ശക്തി.വളർച്ച രണ്ടു മേഖലയിൽ ഉണ്ട്. ജീവൻ ഉണ്ട് ശക്തി വേണം.ജീവൻ മാത്രമേ ഉള്ളു എങ്കിൽ ആശുപത്രിയിൽ ബോധക്ഷയം വന്നു കിടക്കുന്നവരെ പോലെ ആയിരിക്കും.ജീവൻ ഉണ്ട് പക്ഷെ ശക്തി ഇല്ല.അപ്പോൾ ജീവനും ശക്തിയും ഒന്നിച്ചാകുമ്പോൾ ആണ് . അപ്പോൾ നമ്മളിൽ ഇവിടെ ഇരിക്കുന്ന നമ്മിൽ ജീവൻ മാത്രമല്ല ജീവനിൽ ഒരു ശക്തി കൂടി ഉണ്ട്. അതുകൊണ്ടാണ് വചനം നമ്മൾ വളരെ ശ്രദ്ധയോടെ കേട്ടുകൊണ്ട് ഇരിക്കുന്നത്.അപ്പോൾ അവിടെ സുവിശേഷം ക്രിസ്തുവിന്റെ വചനം ക്രിസ്തുവിന്റെ ഉപദേശം .അപ്പോൾ ഒരാൾ വിശ്വാസ സ്നാനം സ്വീകരിച്ചു ആത്മസ്നാനം കിട്ടീട്ടുണ്ടായിരിക്കും . പക്ഷെ വചനം ഇല്ല എങ്കിൽ രക്ഷക്കായിട്ടു ദൈവ ശക്തി ആകുന്നില്ല. അനേകം ശക്ത്തികൾ നമ്മുടെ ചുറ്റുപാടും ഉണ്ട് അതെല്ലാം നമ്മെ ശെരിയാക്കും അതിനെതിരെ നമുക്ക് പിടിച്ചു നിൽക്കുവാൻ കഴികയില്ല.ശക്തി വേണമോ ദൈവത്തിന്റെ ആത്മാവും ദൈവത്തിന്റെ വചനവും വേണം.വചനം ഇല്ലാതെ ശക്തി ഇല്ല.ആത്മസ്നാനം കിട്ടി അന്നേരം ഒരു ശക്തി പോലെ നമ്മുടെ പുറം ശരീരത്തിലൊക്കെ തോന്നിയെന്ന് ഇരിക്കും പക്ഷെ ഈ ശക്തി അതിലൊക്കെയും ഉപരിയാണ്.ഇത് നമ്മുടെ അകത്ത് ഇതിനെയെല്ലാം എതിർക്കുന്നതായിട്ടുള്ള പുറത്തും അകത്തും ഉള്ള ദൈവത്തിന്റെ ആത്മാവിലുള്ള ശക്തി ആണ് അത് വലിയ ശക്തി ആണ്.ആ ഒരു വ്യവസ്ഥ നമ്മുടെ ഉള്ളിന്റെ ഉള്ളിൽ എഴുതപ്പെട്ടു.ആ വ്യവസ്ഥയെ ജയിക്കുവാനായിട്ടു പാപത്തിന്റെ വ്യവസ്ഥയ്‌ക്കോ ലോകത്തിന്റെ വ്യവസ്ഥയ്‌ക്കോ കഴിയാത്തതായിട്ടുള്ള ഒരു അളവിലേക്കു നമ്മൾ വളർന്നെത്തുന്നു.പതിനേഴാമത്തെ വാക്യം അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായ് കൊണ്ടും വെളിപ്പെടുന്നു.നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്ന് എഴുതിയിരിക്കുന്നുവല്ലോ വളരെ പ്രധാനപ്പെട്ട ഒരു വാക്യം ആണിത്.അതിൽ ദൈവത്തിന്റെ നീതി എന്ന് പറയുമ്പോൾ സുവിശേഷം.സുവിശേഷം ജീവനുള്ള വചനം. ജീവന്റെ വചനത്തിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസം മൂലം ദൈവത്തിന്റെ നീതി നമ്മിലേക്ക് ലഭിക്കുന്നു .അതാണ് പ്രാരംഭം ആയിട്ടുള്ളത്.നമ്മൾ പാപത്തിൽ കിടക്കുന്ന അവസ്ഥയിൽ നമ്മൾ പാപങ്ങളെ ഏറ്റുപറഞ്ഞു കൊണ്ട് ഈ സത്യം മനസ്സിലാക്കി ഹൃദയം കൊണ്ട് വിശ്വസിച്ച് വായ് കൊണ്ട് ഏറ്റുപറയുമ്പോൾ ഹൃദയം കൊണ്ട് നമ്മൾ വിശ്വസിക്കുമ്പോൾ നീതിക്കായി വായ് കൊണ്ട് ഏറ്റുപറയുമ്പോൾ രക്ഷക്കായിട്ടു നമ്മുടെ ജീവിതത്തിന്റെ പ്രാരംഭമായിട്ടുള്ള പടി ആണിത്.നമ്മൾ പാപങ്ങളെ ഏറ്റുപറഞ്ഞു വിശ്വാസസ്നാനം സ്വീകരിക്കുമ്പോൾ പാപങ്ങൾ മോചിക്കപ്പെടുന്നു ഇവൻ എന്റെ പ്രിയപുത്രൻ എന്ന് സ്വർഗം പ്രഖ്യാ പിക്കുന്നു.മുൻകഴിഞ്ഞ പാപങ്ങൾ നമ്മൾ അത് വരെ ചെയ്ത പാപങ്ങൾ ഒന്നും ശിക്ഷിക്കാതെ നമ്മെ വെറുതെ വിടുന്നു.അതെല്ലാം കർത്താവ് നമ്മോടു ക്ഷമിക്കുന്നു.അതാണ് വിശ്വാസത്താൽ ഉള്ള നീതികരണത്തിലൂടെ നമുക്ക് ലഭിക്കുന്നത്. എന്നാൽ അവിടെ കൊണ്ട് ജീവിതം അവസാനിക്കുന്നില്ല ജീവിതത്തിലെ തുടക്കം അവിടെയാണ്. വിശ്വാസത്താലുള്ള നീതീകരണം ലഭിച്ച ഒരുവനെ കർത്താവ് വിളിക്കുമ്പോൾ എന്റെ നീതിമാൻ കാരണം ഞാൻ നീതീകരിച്ചവൻ.എന്നാൽ നിതീകരിച്ചവൻ ഇനി വലിയ ഒരു ഉത്തരവാദിത്വത്തിലേക്കു പ്രവേശിക്കുകയാണ്.പഴയ ജീവിതം അല്ല അവൻ ഇനി നയിക്കുന്നത് . റോമാ ലേഖനത്തിൽ ആറാമത്തെ അദ്ധ്യായത്തിൽ ജീവന്റെ പുതുക്കത്തിൽ നടക്കുവാൻ പുതിയ ജീവിതത്തിലേക്ക് അവൻ പ്രവേശിക്കുകയാണ്. അവൻ വിശ്വാസത്താൽ ആണ് ജീവിക്കേണ്ടത്.അപ്പോൾ ജീവിക്കേണ്ടതായിട്ടുള്ള വചനം ലഭിക്കേണ്ടതായിട്ടുണ്ട്.ദൈവത്തിന്റെ ആത്മാവിനെ നമുക്ക് നൽകിയിരിക്കുന്നത് ഈ വചനം നമുക്കു നല്കുവാനായിട്ടാണ്.ഇന്ന് മിക്കവരിലും നഷ്ടമാവുന്ന ഒരു മേഖലയാണ് ദൈവത്തിന്റെ ആത്മാവ് വസിച്ചു കൊണ്ടു ദൈവത്തിന്റെ ആത്മാവിനാൽ ഈ ഉപദേശങ്ങൾ ലഭിപ്പാനും ആത്മാവിനാൽ സത്യത്തിൽ നടക്കുവാനും. അതിനെക്കുറിച്ചുള്ള പരിജ്ഞാനം അല്ലെങ്കിൽ ആ അറിവ് എന്നിവ വളരെ ചുരുക്കമാണ്.അവിടെയാണ് നമുക്ക് പരാജയം സംഭവിക്കുന്നത്.വിശ്വാസത്താൽ ജീവിച്ചാലേ പറ്റുകയുള്ളൂ.വിശ്വാസം എന്നു പറയുന്നത് കർത്താവായ യേശുക്രിസ്തുവിന്റെ ഉപദേശം, സ്വർഗ്ഗരാജ്യത്തിന്റെ സന്ദേശം സ്വർഗരാജ്യത്തിന്റെ ജീവിതം അത് നമുക്ക് ഉപദേശ രൂപേണ നൽകിയിരിക്കുന്നത് കൽപ്പനയായിട്ടാണ്.
ആ കൽപ്പന ലംഘിച്ചപ്പോഴാണ് ആദാമിന്റെ ജീവിതത്തിൽ അവൻ മരിച്ചു.അവർ ഒരു ജീവന്റെ മേഖലയിൽ ആയിരുന്നു പക്ഷെ അവർ അവിടെ മരിച്ചു.അപ്പോൾ അത്ര ഗൗരവമാണ് കർത്താവിന്റെ ഉപദേശം,കൽപ്പന.ഞാൻ നിങ്ങളോടു സംസാരിക്കുന്ന വചനം ആത്മാവും ജീവനും ആകുന്നു.ആ വചനത്തിൽ ജീവനുണ്ട് അത് നമ്മൾ വിശ്വസിക്കണം.ആ അളവിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ അത് ജീവനായിട്ടു ലഭിക്കുകയുള്ളു.അപ്പോൾ ദൈവവചനം നമ്മുടെ ഉള്ളിൽ എഴുതപ്പെടുന്നത് നമ്മൾ മനസ്സിലാക്കുവാൻ തുടങ്ങണം.ആ ജീവൻ പുറത്ത് വരുന്നത് നാം അറിയണം.അപ്പോൾ നമ്മുടെ പ്രാർത്ഥന വെറും ഒരു ചടങ്ങു പ്രാർത്ഥനയല്ല അതു സത്യം. അതിന്റെ അകത്ത് ഒരു ജീവൻ ഉള്ളതായിട്ടു നമുക്ക് മനസ്സിലാകണം.വചനം വായിക്കുമ്പോൾ വെറുതെ വായിച്ച് വിടുകയല്ല അതിന്റെ സത്യങ്ങൾ ഒക്കേയും ആത്മാവ് നമുക്ക് വെളിപ്പെടുത്തി തരുന്നു.ആയതുപോലെ ജീവിത മേഖലയിൽ ലോകസ്നേഹം കുറഞ്ഞു കുറഞ്ഞു വരുന്നതായിട്ടു നമുക്ക് മനസ്സിലാകുന്നു.നമ്മുടെ ശാഠ്യങ്ങളും പിടിവാശിയും അതെല്ലാം കുറയുന്നതായിട്ടു നാം കാണുന്നു. ദ്രവ്യാഗ്രഹം കുറയുന്നതായിട്ടു കാണുന്നു. കാരണം വചനം അതുപോലെ ശക്ത്തി ആണ്.നമ്മിൽ ദൈവവചനമായിട്ടു അടുക്കുവാൻ കഴിയാത്തതായിട്ടുള്ള എല്ലാ മേഖലകളെയും ഇടിച്ചുപൊളിക്കുന്നതാണ് ദൈവത്തിന്റെ വചനം.വചനത്തിന്റെ ഒരു പ്രവർത്തിയാണ്.നിർമൂലമാക്കുവാൻ പൊളിപ്പാൻ ഇടിപ്പാൻ നശിപ്പിപ്പാൻ പിന്നെയാണ് പണിയും വിതയും ഒക്കെ നടക്കേണ്ടത്.പഴയ ആ ആകൃതിയിൽ ഉള്ള പണി അല്ല അത് പൊളിഞ്ഞാലേ പറ്റുകയുള്ളൂ .എന്നിട്ടു ദൈവവചനത്താൽ ഒരു പുതിയ പണി നടക്കേണ്ടതായിട്ടുണ്ട്.അപ്പോൾ റോമാ ലേഖനം പഠിക്കുമ്പോൾ ഈ രണ്ടു കാര്യങ്ങളും ഓർത്തു കൊള്ളണം. വിശ്വാസത്താലുള്ള നീതീകരണം.ഒരു പ്രവൃത്തിയും അതിനു കാരണമല്ല.താഴെ ആ വാക്യങ്ങൾ വരുമ്പോൾ ഞാൻ അത് കുറച്ചുകൂടി വിവരിച്ചു തരാം. ക്രിതുവിങ്കലെ വീണ്ടെടുപ്പ് നമ്മൾ വിശ്വസിക്കുമ്പോൾ സംഭവിക്കുന്നതാണ് വിശ്വാസത്താലുള്ള നീതീകരണം.ആയതുപോലെ വിശ്വാസത്താൽ നീതീകരിക്കപ്പെട്ടു ജീവിച്ചാലേ പറ്റത്തുള്ളു.അവന്റെ പഴയ ജീവിതമല്ല നീതിയുടെ ജീവിതമാണ്.ആ നീതി എവിടെ നിന്നാണ് ലഭിക്കുന്നത് ? ദൈവവചനത്തിൽ നിന്ന്.നീതിയുടെ വചനത്തിൽ നിന്നാണ് നമുക്ക് അത് ലഭിക്കേണ്ടത്.നീതിക്കു വിശന്നു ദാഹിക്കണം.കൃപയുടെയും നീതിയുടെയും സമൃദ്ധി ലഭിക്കണം.ആത്മാവിന്റെ സമൃദ്ധിയിലേക്കു വരണം.അപ്പോൾ ഇങ്ങനെ പല മേഖലകളുണ്ട് അതെല്ലാം ദൈവത്തിന്റെ ആത്മാവ് നമ്മെ കാണിച്ച് തരും പ്രാപിക്കേണ്ടെതെല്ലാം.അവിടെ ആണ് നമ്മുടെ അപ്പോസ്തലിക വേദപഠനത്തിൽ നമ്മൾ ഇത് അന്വേഷിക്കേണ്ടത് . രാജ്യം അന്വേഷിക്കുക പൂർണ്ണതയിലേക്കു എത്തുവാനായിട്ടുള്ള ഒരു യാത്ര അന്വേഷിക്കുകയാണ്. ആഗ്രഹത്തോടെ നമ്മൾ ഇരിക്കുമ്പോൾ ആണ് ദൈവത്തിന്റെ ആത്മാവ് നമുക്ക് ഈ പാത വെളിപ്പെടുത്തി തരുന്നത്.അതിനുള്ള കൃപ നമുക്ക് നൽകുന്നത് ശക്തി നൽകുന്നത് വചനം . നമ്മുടെ ഉള്ളിൽ എഴുതപ്പെടുന്നത് അങ്ങനെ മുൻപോട്ടു ജീവിക്കുന്ന ഒരുവനാണ് എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും.ആ വിശ്വാസ ജീവിതത്തിൽ നിന്നാണ് നീതിയുടെ പ്രവർത്തികൾ പുറപ്പെടുവാനായിട്ടു തുടങ്ങുന്നത്.അത് സ്വന്ത നീതി അല്ല.മനുഷ്യരെ കാണിക്കേണ്ടതിനായിട്ടുള്ള പരിപാടി അല്ല. നീതിയുടെ വചനം നമ്മുടെ ഉള്ളിൽ നിറയുമ്പോൾ അല്ലെങ്കിൽ നിറഞ്ഞുകൊണ്ടിരിക്കുമ്പോൾ അതിന്റെ പ്രവർത്തികൾ നമ്മുടെ ജീവിതത്തിൽ അത് പ്രത്യക്ഷമാകും.നമുക്ക് റോമാലേഖനം രണ്ടാമത്തെ അദ്ധ്യായം ഏഴാമത്തെ വാക്യം വായിക്കാം. നല്ല പ്രവർത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്ക് നിത്യജീവനും ശാഠ്യം പൂണ്ട് സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും.നമ്മൾ ആ വാക്യം ചിന്തിക്കുന്നതിനു മുൻപ് നമ്മൾ മുൻപ് ചിന്തിച്ച ആ ഭാഗത്തേക്ക് ഒന്ന് രണ്ടു വാക്യങ്ങൾ നല്കുവാനായിട്ടു ഞാൻ ആഗ്രഹിക്കുന്നു.അവിടെ വിശ്വാസത്താലുള്ള നീതിയുടെ ജീവിതം ഇൻഗ്ലീഷിൽ വായിക്കുമ്പോൾ faith to faith എന്നാണ്.എന്നുപറഞ്ഞാൽ വിശ്വാസത്തിന്റെ ആദ്യത്തെ പാടി അല്ല.വിശ്വാസത്തിന്റെ ആദ്യത്തെ പടിയിൽ വിശ്വസത്താലുള്ള നീതീകരണം ലഭിക്കുമ്പോൾ പിന്നെ യാക്കോബിന്റെ ഗോവണി പോലെ പടി പടി ആയിട്ട് വിശ്വാസത്താൽ നമ്മൾ ജീവിക്കുന്നു.അപ്പോൾ അതിനുവേണ്ടി ആയിട്ടുള്ള വിശ്വാസത്തിന്റെ വചനം നമുക്ക് എന്നും ദൈവത്തിന്റെ ആത്മാവ് നമ്മുടെ ഉള്ളിന്റെ ഉള്ളിൽ നൽകും.അത് വളരുവാനായിട്ടുള്ള വചനം നൽകും. നമ്മുടെ ജീവിതത്തെ പുതുക്കുവാനായിട്ടുള്ള വചനം നൽകും.വളരുക എന്നുപറയുമ്പോൾ നല്ലൊരു പണി. ആത്മീയഗ്രഹമായിട്ടു പണിയുവാൻ ആയിട്ടുള്ള വചനം നൽകും. ഇതെല്ലം ഒത്തൊരുമിച്ച് കോർത്തിണക്കി പോകുമ്പോൾ ആണ് യഥാർത്ഥമായിട്ടുള്ള ആത്മീയ വളർച്ചയിലേക്കു ഒരു ജീവിതം ആയി തീരുന്നതു. ഞാൻ ഒർപ്പിച്ചു നീതിയുടെ പ്രവർത്തികൾ.വെളിച്ചം അല്ലെങ്കിൽ പ്രകാശം. മത്തായി സുവിശേഷം അഞ്ചാമത്തെ അദ്ധ്യായം പതിനാറാമത്തെ വാക്യം അങ്ങനെ തന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവർത്തികളെ കണ്ടു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ.അപ്പോൾ അങ്ങനെ തന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവർത്തികളെ കണ്ടു. ആ പ്രവർത്തികൾ നീതിയുടെ പ്രവർത്തികൾ ആണ്.അത് ദൈവ നീതിയിൽ നിന്ന് വരുന്നതായിട്ടുള്ള പ്രവൃത്തികൾ ആണ്.അത് ഒരിക്കലും പ്രശംസിക്കയില്ല.അങ്ങനെ ഉള്ള പ്രവർത്തികൾ പുകഴ്ചയ്ക്കായിട്ടു അത് ചെണ്ട കൊട്ടിക്കില്ല.കാരണം അവർ ആ ദൈവ നീതിയിൽ ജീവിക്കുവാൻ തുടങ്ങുമ്പോൾ അതിന്റെ മഹത്വം എല്ലാം ദൈവത്തിനാണ്.അത് പ്രകാശം കൊടുക്കുവാനുമാണ്.നമ്മൾ ഇവിടെ വായിക്കുമ്പോൾ ആ പ്രവർത്തികൾ പ്രകാശം ആയിട്ടു വരുന്നു.സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശികട്ടെ.ആ വെളിച്ചം എന്ന് പറയുമ്പോൾ ജീവനിൽ നിന്നാണ്.അവനിൽ ജീവൻ ഉണ്ടായിരുന്നു ജീവൻ മനുഷ്യരുടെ വെളിച്ചം ആയിരുന്നു. ആ ജീവൻ വചനത്തിൽ നിന്നാണ്.അപ്പോൾ നമ്മൾ ആ ക്രമം മനസ്സിലാക്കിയിരിക്കണം.വചനം,ജീവൻ,വെളിച്ചം അല്ലെങ്കിൽ നല്ല പ്രവർത്തികൾ ,നീതിയുടെ പ്രവർത്തികൾ.ഒന്ന് രണ്ടു വാക്യങ്ങൾ കൂടി വായിക്കാം.എഫെസ്യർ ലേഖനം രണ്ടാമത്തെ അദ്ധ്യായം എട്ടാമത്തെ വാക്യം കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു അതിനും നിങ്ങൾ കാരണം അല്ല ദൈവത്തിന്റെ ദാനം അത്രേ ആകുന്നു.ആരും പ്രശംസിക്കാതിരിപ്പാൻ പ്രവർത്തികളും കാരണമല്ല നാം അവന്റെ കൈപ്പണി ആയി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ
സൃഷ്ടിക്കപ്പെട്ടവരാകുന്നു. അപ്പോൾ അവിടെ ആദ്യം വിശ്വാസത്താലുള്ള നീതികരണം അപ്പോസ്തലൻ നമ്മെ കാണിക്കുമ്പോൾ കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു അതിനും നിങ്ങൾ കാരണമല്ല ദൈവത്തിന്റെ ദാനമത്രെ ആകുന്നു ആരും പ്രശംസിക്കാതിരുപ്പാൻ പ്രവർത്തികളും കാരണമല്ല.ഒരു പ്രവർത്തിയും അതിനു കാരണമല്ല. വിശ്വാസത്താൽ ദൈവത്തിന്റെ കൃപയാൽ ദൈവം ഇട്ടിരിക്കുന്നതായിട്ടുള്ള ആ വ്യവസ്ഥകൾ നാം വിശ്വസിക്കുമ്പോൾ അവിടെയാണ് വിശ്വാസത്താലുള്ള നീതീകരണം. അല്ലെങ്കിൽ ഇവിടെ രക്ഷ എന്നൊരു വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രാരംഭത്തിൽ വിശ്വാസത്തിന്റെ അല്ലെങ്കിൽ രക്ഷയുടെ ആദ്യ പടിയിലേക്ക് നാം പ്രവേശിക്കുന്നത്.അതിന്റെ പത്താമത്തെ വാക്യത്തിൽ നാം അവന്റെ കൈപ്പണിയാണ്. അപ്പോൾ പിന്നെ ഒരു പണി നടക്കേണ്ടതായിട്ടുണ്ട്.സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപെട്ടവരാകുന്നു.അപ്പോൾ വിശ്വാസത്താൽ നമ്മളെ നീതീകരിക്കുന്നത് സൽപ്രവർത്തികൾക്കു വേണ്ടിയാണ്. അതായതു നീതിയുടെ ഒരു ജീവിതം നയിക്കുവാൻ വേണ്ടി ആണ്.പ്രകാശം കൊടുക്കുവാനായിട്ടാണ്. ഇംഗ്ലീഷിൽ ഇവിടെ എഴുതിയിരിക്കുന്നത് we have been saved not of our works .നമ്മുടെ സ്വന്ത പ്രവർത്തികളാൽ അല്ല നാം വിശ്വാസത്താൽ നീതികരിക്കപ്പെട്ടിരിക്കുന്നത് .എന്നാൽ മറന്നുപോകരുത് but for good works. നമ്മളെ നിതീകരിച്ചതു നീതിയുടെ പ്രവർത്തികൾക്കായിട്ടാണ്.ആ നീതിയുടെ പ്രവൃത്തികളിലൂടെ ആണ് ദൈവത്തിന്റെ പ്രകാശം മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കുന്നത്.അപ്പോൾ ആ രണ്ടു വശങ്ങളും നമ്മൾ നല്ലതു പോലെ മസ്സിലാക്കിയിരിക്കണം.ഇന്നത്തെ കാലയളവിൽ അതായതു നാളുകളായിട്ടു വിശ്വാസത്താലുള്ള നീതീകരണം .ഊന്നിപറയുമ്പോൾ നിതീകരിക്കപ്പെട്ട ഒരുവൻ ജീവിക്കുന്ന മേഖല അധികം ആരും പറയാറില്ല പഠിപ്പിക്കാറില്ല. അത് വളരെ പരാജയം ആണ് കാരണം. നമ്മൾ നിതീകരിക്കപ്പെട്ടിട്ടുണ്ടോ? അല്ലെങ്കിൽ ഇത് യാഥാർഥ്യം ആണോ? എന്നറിയുന്നതു നമ്മുടെ ജീവിതത്തിലൂടെ ആണ്.ഒന്നു യോഹന്നാന്റെ ലേഖനം അതിന്റെ രണ്ടാമത്തെ അദ്ധ്യായം ഇരുപത്തിഒൻപതാമത്തെ വാക്യം അവൻ നീതിമാൻ എന്ന് നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവനൊക്കെയും അവനിൽ നിന്നു ജനിച്ചിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നു.അതിന്റെ തെളിവതാണ് നീതി ചെയ്യുന്നത് അല്ലെങ്കിൽ നീതിയുടെ പ്രവർത്തിയാണ്.അവൻ നീതിമാൻ എന്ന് നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവനൊക്കെ അവനിൽ നിന്നു ജനിച്ചിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നു, അത് ദൈവ നീതിയിൽ നിന്ന് വരുന്ന പ്രവൃത്തി ആണ് അത് നമ്മൾ ഓർത്തുകൊള്ളണം.നമുക്കു അത് മസ്സിലാക്കുവാനുള്ള കൃപയുണ്ടായിരിക്കണം.മറ്റു പ്രവർത്തികൾ നമ്മുടെ സ്വാർത്ഥയിൽ നിന്നായിരിക്കും വരുന്നത് . നമ്മുടെ ഒരു പേരിനു ആയിരിക്കും,ഒരു പ്രശസ്തിക്കായിരിക്കും,മറ്റു പല കാരണങ്ങൾ ആയിരിക്കും.അതിനകത്തു എന്തെങ്കിലുമൊക്കെ ഒരു നേട്ടത്തിന്നാണെങ്കിൽ അത് സ്വന്ത നീതിയിൽ നിന്നുള്ള പ്രവർത്തികൾ ആണ്.എന്നാൽ ദൈവനീതിയിൽ നിന്നുള്ള പ്രവർത്തികൾ അതിന്റെ മഹത്വം എല്ലാം പിതാവിനായിരിക്കും. അതുമല്ല ആ പ്രവർത്തികൾ എന്ന് പറഞ്ഞാൽ നമ്മൾ കണ്ടുപിടിച്ചു ഒന്നും ചെയ്യുകയല്ല പിന്നെയോ നമ്മൾ നീതിയിൽ ജീവിക്കുമ്പോൾ ദൈവം മുന്നൊരുക്കിയിരിക്കുന്ന ആ പ്രവർത്തികൾ എല്ലാം നമ്മുടെ ജീവിതത്തിലൂടെ പുറത്തു വരുന്നു. ഒന്ന് യോഹന്നാൻ മൂന്നാമത്തെ അദ്ധ്യായം ഏഴാംമത്തെ വാക്യം. കുഞ്ഞുങ്ങളെ ആരും നിങ്ങളെ തെറ്റിക്കരുത് അവൻ നീതിമാൻ ആയിരിക്കുന്നതുപോലെ നീതി ചെയ്യുന്നവൻ നീതിമാൻ ആകുന്നു. അത് അവിടെ ഒരു താക്കീതാണ് കുഞ്ഞുങ്ങളെ ആരും നിങ്ങളെ തെറ്റിക്കരുത്.ഇന്ന് തെറ്റിക്കുന്ന ഉപദേശം ആണ് നിറഞ്ഞു നിൽക്കുന്നത്. അവിടെ നമ്മൾ വഞ്ചിക്കപ്പെട്ടു പോകരുത്. അവൻ നീതിമാൻ ആയിരിക്കുന്നതുപോലെ,യേശുകർത്താവ് നീതിമാൻ ആയിരിക്കുന്നത് പോലെ നീതി ചെയ്യുന്നവൻ നീതിമാൻ ആകുന്നു. ആ നീതി എന്ന് പറയുമ്പോൾ ദൈവവചനത്തിന്റെ വ്യവസ്ഥയിൽ ഒരുവൻ ആത്മാവിൽ ജീവിക്കുവാൻ തുടങ്ങുമ്പോൾ സൗമ്യത അവനിൽ നിന്ന് പുറത്തു വരുന്നു. കരുണ, സ്നേഹം, താഴ്മ ഇങ്ങനെയുള്ള ദിവ്യമായിട്ടുള്ള സ്വഭാവങ്ങൾ അവനിൽ നിന്ന് പ്രതിഫലിക്കുന്നു. ഇതാണ് ദൈവത്തിന്റെ പ്രകാശം. അവനിൽ ജീവൻ ഉണ്ടായിരുന്നു ജീവൻ മനുഷ്യരുടെ വെളിച്ചം ആയിരുന്നു. അത് പ്രവർത്തികൾ ആയിട്ട് വെളിപ്പെടും. അതാണ് മറ്റുള്ളവരുടെ മുൻപിൽ പ്രയോജനം ആകുന്നത് .അതുപോലെ നമ്മുടെ ജീവിതത്തിലും അത് പ്രയോജനം ആകും.അതുമാത്രമല്ല ഇതിലെല്ലാം ഉപരിയായിട്ട് ദൈവത്തിന്റെ നാമമഹത്വത്തിനായിട്ട് തീരും. തീത്തോസിന്റെ ലേഖനത്തിൽ അനേകം വാക്യങ്ങൾ ഉണ്ട്. ഈ സൽപ്രവർത്തികൾ അത് ഞാൻ ഒർപ്പിച്ചത് പോലെ നമ്മുടെ സ്വയത്തിൽ നിന്ന് വരുന്നതല്ല. ദൈവത്തിന്റെ നീതിയിൽ,ദൈവത്തിന്റെ ആത്മാവിനാൽ, ദൈവവചന അനുസരണം നമ്മൾ ജീവിക്കുവാൻ തുടങ്ങുമ്പോൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത്. നമ്മുടെ സംസാരം അത് അനുഗ്രഹം ആകും.നാം കരുണയോടെ, ഒരു കാര്യം നാം ചെയ്യുമ്പോൾ അത് യേശു കർത്താവിന്റെ ഉള്ളിലുള്ള കരുണ അതുപോലെ തന്നെ ചെയ്യും. ആ മനസ്സലിവോടുകൂടെ. പുരുഷാരത്തെ കണ്ടു അവൻ മനസ്സലിഞ്ഞു.അല്ലാതെ നമുക്ക് കുറെ ആൾക്കാരെ കൂട്ടുവാനല്ല. നമ്മുടെ ഒരു വലിയ രൂപം ഉണ്ടാക്കുവാനായിട്ടല്ല .ഈ വലയുന്ന ജീവിതങ്ങളെ കാണുമ്പോൾ യേശുകർത്താവിന്റെ മനസ്സ് എങ്ങനെ അലിഞ്ഞുവോ ആ മനസ്സലിവോടുകൂടെ ആ പ്രവർത്തികൾ ചെയ്യുമ്പോളാണ് ആ ദൈവത്തിന്റെ നീതി നമ്മളിലൂടെ വെളിപ്പെടുന്നത്.നമുക്ക് റോമാ ലേഖനം രണ്ടാമത്തെ അദ്ധ്യായം നമ്മൾ വായിച്ച വാക്യത്തിലേക്കു മടങ്ങി വരാം. റോമാ ലേഖനം രണ്ടാമത്തെ അദ്ധ്യായം ആറാമത്തെ വാക്യം.അവൻ ഓരോരുത്തതിനു അവനവന്റെ പ്രവർത്തിക്കു തക്ക പകരം ചെയ്യും. നല്ല പ്രവർത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്ക് നിത്യജീവനും ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും.ഇവിടെ നിത്യജീവന്റെ ഒരു വാക്യം നമ്മളെ കാണിക്കുന്നു.റോമാ ലേഖനം ആറാമത്തെ അദ്ധ്യായത്തിലും നിത്യജീവനെ കുറിച്ചുള്ള ഒരു പ്രധാനപ്പെട്ട വാക്യം ഉണ്ട്.ഇവിടെ നല്ല പ്രവർത്തിക്കു വേണ്ടുന്ന അല്ലെങ്കിൽ അവൻ ഓരോരുത്തനു അവനവന്റെ പ്രവർത്തിക്കു തക്ക പകരം ചെയ്യും. അതുകൊണ്ടു നീതിയുടെ പ്രവർത്തികൾ വളരെ പ്രധാനപ്പെട്ടതാണ്. ദൈവ നീതിയിൽ നമ്മിൽ നിന്ന് വരുന്നതായിട്ടുള്ള ഫലം ആണ് പ്രവർത്തി . പ്രവർത്തി എന്ന് പറഞ്ഞാൽ ഫലം എന്ന വാക്കു കൂടി ഉപയോഗിക്കാം.ആത്മാവിന്റെ ഫലം അത് വളരെ പ്രധാനം ആണ്. അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്യുന്നത് നല്ലതാകിലും തിയതാകിലും അതിനു തക്കവണ്ണം പ്രാപിപ്പാൻ എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന് മുൻപാകെ നിൽക്കേണ്ടതാകുന്നു.അപ്പോൾ അത് കൂടെ കൂടെ നമ്മളെ തന്നെ ആ വാക്യം ഒർപ്പിക്കണം. എന്നിട്ടു നമ്മൾ അതിൽ ബോധവന്മാർ ആകണം. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും നീതിക്ക് അനുസാരണമായിട്ട് ജീവിക്കുവാൻ തക്കവണ്ണം ആഴമായിട്ട് നമ്മുടെ ഉള്ളിൽ ഈ വാക്യങ്ങൾ എഴുതപ്പെട്ടിരിക്കണം. ഇവിടെ നല്ല പ്രവർത്തിക്കു വേണ്ടുന്ന സ്ഥിരത വേണം.സ്ഥിരത എന്നുള്ള വാക്ക് നമുക്ക് യാക്കോബിന്റെ ലേഖനത്തിലേക്കു വരാം. യാക്കോബ് ഒന്നിന്റെ രണ്ടു മുതൽ നാല് വരെ ഉള്ള വാക്യങ്ങൾ.എന്റെ സഹോദരന്മാരെ നിങ്ങൾ വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്ന് അറിഞ്ഞു അത് അശേഷം സന്തോഷം എന്ന് എണ്ണുക.അപ്പോൾ നമ്മൾ കേട്ടു വിശ്വാസം ജീവനായിട്ട് പരിണമിക്കുന്നു. എന്നാൽ അടുത്ത മേഖലകളിൽ ഇതിനു ശോധന ചെയ്യുന്നതായിട്ടുള്ള മേഖല ഉണ്ട്. ആ ശോധനയിലൂടെ ആണ് അത് സന്തോഷമെന്നു എണ്ണുവാൻ പറയുന്നു.യാക്കോബ് ഒന്നാമത്തെ അദ്ധ്യായം നാലാമത്തെ വാക്യം എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിനു സ്ഥിരതയ്ക്ക് തികഞ്ഞ പ്രവർത്തി ഉണ്ടാകട്ടെ. അപ്പോൾ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിനു സ്ഥിരതയ്ക്ക് തികഞ്ഞ പ്രവർത്തി ഉണ്ടാകട്ടെ. അപ്പോൾ തികഞ്ഞവർ, സമ്പൂർണ്ണർ ആ അളവിലേക്കു വരണം. അതായത് സ്ഥിരതയ്ക്ക് തികഞ്ഞ പ്രവർത്തി നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം. അപ്പോൾ നമ്മൾ വിശ്വസിച്ചു വിശ്വസിച്ചു എന്ന് പറഞ്ഞു ലോകരെ പോലെ ജീവിച്ചാൽ ഇതിന്റെ യാഥാർഥ്യത്തിലേക്കു ഒന്നും നാം എത്തിച്ചേരുകയില്ല.പ്രാരംഭത്തിൽ ഞാൻ ഒർപ്പിച്ചു. വചനം വിശ്വാസമായിട്ട് നമ്മുടെ ഉള്ളിൽ ആത്മാവിൽ ലഭിക്കേണ്ടതായിട്ടുണ്ട്. വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു. ആ കേൾവി ദൈവത്തിന്റെ വായിൽ നിന്ന് കേൾക്കുന്ന വചനം ആയിട്ട് തന്നെ ലഭിക്കണം. അവിടെയാണ് അത് വിശ്വാസമായിട്ട് നമ്മുടെ ഉള്ളിൽ ജീവൻ ആയി പരിണമിക്കുന്നത്.എന്നാൽ അങ്ങനെ വചനം ലഭിച്ചവന് പിന്നെ അവന്റെ ജീവിത യാത്രയിൽ, അടുത്തടുത്ത മേഖലകളിൽ നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്നതായിട്ടുള്ള ഒരു പശ്ചാത്തലം ഉണ്ട്. നമ്മെ ശോധന ചെയ്യുന്നു അത് പരിശോധന.അതായത് നമ്മുടെ വിശ്വാസത്തിന്റെ പരിശോധന എന്നാണ് ഇവിടെ എഴുതിയിരിക്കുന്നത്.നമ്മളെ ശോധന ചെയ്യുന്നതായിട്ടുള്ള മേഖല ഉണ്ട്. അവിടെയാണ് സ്ഥിരതയിലേക്ക് നമ്മൾ വരുന്നത്. കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു. പ്രത്യാശയെപ്പറ്റി നമ്മൾ പഠിച്ചു. അപ്പോൾ പ്രത്യാശ ജീവനുള്ള പ്രത്യാശ ആകണം. ലോകത്തിന്റെ പ്രത്യാശ അല്ല നിത്യമായിട്ടുള്ള ഒന്നിന് വേണ്ടി ആയിരിക്കണം നമ്മൾ പ്രത്യാശിക്കേണ്ടത്.ദൈവ തേജസ്സ്. അപ്പോൾ ഈ ശോധനയിലാണ് സ്ഥിരത എന്നുള്ള ഒരു സ്വഭാവത്തിലേക്കു നാം വരുന്നത്.നമ്മുടെ മുൻപിൽ വെച്ചിരിക്കുന്ന ഓട്ടം എങ്ങനെയാണ് ഓടേണ്ടത്? സ്ഥിരതയോടെ ഓടണം. അല്ലാതെ ഇതു എപ്പോഴും വളരെ അനുകൂലമായിട്ടുള്ള ഒരു സാഹചര്യത്തിൽ ഉള്ള ജീവിതം ഒന്നും ആയിരിക്കില്ല. നമുക്ക് അറിയാം ഫലം കായ്ക്കുന്ന ഒരു വൃക്ഷം അത് ഭൂമിയുടെ ആ മേഖലയിൽ നിൽക്കുമ്പോൾ പല ഋതുക്കൾ തരണം ചെയ്യേണ്ടതായിട്ടുണ്ട്.തണുപ്പ് കാലം വരുന്നുണ്ട്. വസന്തകാലം വരുന്നുണ്ട് വസന്തകാലം കഴിഞ്ഞു വേനൽക്കാലം വരുന്നുണ്ട്. അപ്പോൾ ഇതെല്ലാം ഓരോ ഋതുക്കൾ ആണ്. ഇതിലൂടെ എല്ലാം കടന്നാണ് അവസാനം ഫലം ഉളവാക്കുന്നത്. അപ്പോൾ ഓരോ കാലങ്ങളിലും ദൈവത്തിനു ഓരോ ഉദ്ദേശം ഉണ്ട്.നമുക്കറിയാം പശ്ചാത്യ നാടുകളിൽ വലിയ തണുപ്പ് വരുമ്പോൾ വൃക്ഷങ്ങൾ എല്ലാം ചത്തിരിക്കുന്നതായിട്ട് കാണാം.നമ്മൾ ഓർക്കും അത് തീർന്നു .ഇല ഒന്നും ഇല്ലാതെ കരിവാളിച്ചു ഇരിക്കുന്നു.പക്ഷെ അത് കരിവാളിച്ചിട്ടു ഒന്നുമില്ല. അതിന്റെ അകത്തു നിന്ന് അടുത്ത ഒരു വസന്തകാലം ആകുമ്പോൾ പുതിയ ഇലകളൊക്കെ പൊട്ടി വിടരുവാനായിട്ടുണ്ട്.അപ്പോൾ അതിന്റെ ശക്തി അത് ആ നിശ്ശബ്‌ദമായിട്ടുള്ള മേഖലയിൽ സംഭരിക്കുകയാണ്. ദൈവപൈതലിന്റെ ജീവിതത്തിലും ഇത് അത്യാവശ്യമാണ്.ശുശ്രുഷ ശുശ്രുഷ എന്ന് പറഞ്ഞു ഓടുകയല്ല. ദൈവസന്നിധിയിൽ ഇരിക്കേണ്ട സമയം നാം ഇരുന്നാലേ പറ്റുകയുള്ളു.ശക്തി സംഭാരിച്ചാലെ പറ്റുകയുള്ളു. അതിൽ നിന്നാണ് പുതിയ ഇലകൾ, ജീവനുള്ള ഇലകൾ പുറത്തു വരുന്നത്. അപ്പോൾ സ്ഥിരതയ്ക്ക് തികഞ്ഞ പ്രവർത്തി ഉണ്ടാകേണ്ടി ഇരിക്കുന്നു. ആ സ്ഥിരതയിലേക്ക് നമുക്ക് വരണം. റോമ ലേഖനം രണ്ടാം അദ്ധ്യായം ഏഴാംമത്തെ വാക്യത്തിൽ ഇങ്ങനെ പറയുന്നു. നല്ല പ്രവർത്തിക്കു വേണ്ടുന്ന സ്ഥിരത പുണ്ട് നമ്മൾ അന്വേഷിക്കേണ്ടത് തേജസ്സ്, മാനം അക്ഷയത. അവർക്കാണ് നിത്യജീവൻ. അപ്പോൾ എന്താണ് നമ്മൾ അന്വേഷിക്കുന്നത്? യോഹന്നാൻ അപ്പോസ്തലനും അന്ത്രയാസും കർത്താവിനെ അനുഗമിക്കുമ്പോൾ ഇപ്രകാരം കർത്താവ് ചോദിച്ചു. നിങ്ങൾ എന്ത് അന്വേഷിക്കുന്നു? അപ്പോൾ നമ്മൾ എന്താണ് അന്വേഷിക്കുന്നത്? ഭൗമീകം ആണോ? സ്വർഗീയം ആണോ? അപ്പോൾ അവിടെ ആണ് നമ്മളെ വേർതിരിക്കുന്നത്. അതായത് നമ്മൾ ആരാണ്? നമ്മൾ എന്താണ് അന്വേഷിക്കുന്നത്? എന്നുള്ളത് നമുക്ക് മാസ്സിലാകും. കർത്താവ് ഉപദേശങ്ങൾ എല്ലാം കൊടുത്തിട്ടു പറഞ്ഞു മുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ. രാജ്യത്തിന്റെ ഉപദേശങ്ങൾ ആണ് കൊടുത്തത്.രാജ്യം ഉപദേശങ്ങളിലാണ്. നമ്മളെ രാജ്യത്തിൽ പ്രവേശിക്കുവാൻ അവകാശികളാക്കുന്നത് കർത്താവിന്റെ ഉപദേശങ്ങൾ ആണ്.ആ ഉപദേശങ്ങൾ നമ്മുടെ ഉള്ളിൽ ജീവൻ ആണ് . അങ്ങനെ ആണ് സ്വർഗരാജ്യം നമ്മുടെ ഉള്ളിൽ ആകുന്നത്. ആ വ്യവസ്ഥ നമ്മുടെ ഉള്ളിൽ ആകുന്നതും. വചനം കൂടാതെ ഒന്നും ഇല്ല. ഒരാൾ പാട്ടും പാടി ഇങ്ങനെ നടക്കുകയാണെങ്കിൽ ദൈവരാജ്യത്തിൽ അവകാശി ആകുവാൻ കഴികയില്ല. ദൈവരാജ്യത്തിന്റെ ജീവൻ ലഭികുകയില്ല.അത്ര ഗൗരവം ആണ് ദൈവത്തിന്റെ വചനം.സർവ സൃഷ്ടിയും ദൈവത്തിന്റെ വചനത്താൽ ആണ് ഉളവായത് . വചനം എന്ന് പറയുമ്പോൾ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതായിട്ടുള്ള കുറെ വാക്യങ്ങൾ എന്നല്ല. അതിലൊക്കെ ഉപരിയായിട്ട് കാണണം.ഇതിനകത്തു മുഴുവനും ജീവൻ ഒതുങ്ങി ഇരിപ്പുണ്ട്.അത് പ്രത്യക്ഷമായിട്ട് കാണുകയില്ല. കാരണം ഇത് വെറും വാക്കുകൾ ആണ്. ഇത് ദൈവത്തിന്റെ വചനം ആണെന്ന് പറഞ്ഞാലും കല്ലിൽ എഴുതിയത് ആണ്.പേപ്പറിൽ എഴുതിയത് ആണ്.അതിനകത്തു ജീവൻ ഇല്ല.എന്നാൽ ആത്മാവ് നമുക്ക് ഇതു ഒരു മാധ്യമം ആയി ഒരുക്കപ്പെട്ട ഹൃദയങ്ങളിലേക്കു പകരപ്പെടുമ്പോൾ ആണ് അത് ജീവനായിട്ട് തീരുന്നത്.അപ്പോൾ നാം എന്താണ് അന്വേഷിക്കുന്നത് ? ആ ജീവൻ ആണൊ അന്വേഷിക്കുന്നത്? നിങ്ങൾ എന്തു അന്വേഷിക്കുന്നു ? ഗുരോ നീ എവിടെയാണ് പർക്കുന്നത് ? അന്ന് അവർ അവനോടു കൂടെ പാർത്തു. അവർക്കാണ് പ്രാരംഭത്തിൽ യേശു തന്നെ തന്നെ വെളിപ്പെടുത്തികൊടുക്കുന്നത്.അവർ മടങ്ങി ചെല്ലുമ്പോൾ എല്ലാവരും മറ്റേ പ്രവാചകൻ ആ പ്രവാചകൻ ഈ പ്രവാചകൻ എന്നൊക്കെ പറയുമ്പോൾ ഈ പ്രിയപ്പെട്ടവർ ഞങ്ങൾ മശിഹായെ കണ്ടെത്തിയിരിക്കുന്നു. അപ്പോൾ അതിന്റെ പ്രാരംഭം ആയിട്ടുള്ള ഒരു വെളിപ്പാട്.അത് ആര് കൊടുക്കുന്നു? മശിഹാ തന്നെ ആണ് കൊടുക്കുന്നത്. അപ്പോൾ അന്വേഷിക്കുന്നവർക്ക് മാത്രമേ അത് കിട്ടുകയുള്ളു.നമ്മൾ എന്താണ് അന്വേഷിക്കുന്നത് ? അത് വളരെ പ്രധാനമാണ്.എബ്രായർ പന്ത്രണ്ടിന്റെ രണ്ട് വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക. നോക്കുക. അപ്പോൾ അത് വെറുതെ ഒരു നോട്ടം അല്ല.എബ്രായർ ലേഖനം മൂന്നാമത്തെ അദ്ധ്യായം ഒന്നാമത്തെ വാക്യം. അതുകൊണ്ടു വിശുദ്ധ സഹോദരന്മാരെ സ്വർഗീയ വിളിക്കു ഓഹരിക്കാരായുള്ളോരേ നാം സ്വീകരിച്ചു പറയുന്ന അപ്പോസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചു നോക്കുക. ഗ്രീക്കിൽ അനേകം വാക്കുകൾ ഉണ്ട്. നോക്കുക എന്ന് പറഞ്ഞാൽ നമുക്കു ഇവിടെ ഒരു വാക്കേ ഉള്ളു.എന്നാൽ ഗ്രീക്കിൽ നോട്ടത്തെപ്പറ്റി പ്രത്യേകം പ്രത്യേകം വാക്കുകളാണ്.അവിടെ ആ നോക്കുക എന്നുള്ളതിനെ പറ്റി ഉപയോഗിച്ചിരിക്കുന്ന വാക്കു വാനനിരീക്ഷണം ചെയ്യുന്ന ഒരുവൻ എന്നാണ് . നക്ഷത്രത്തെ പറ്റി പഠിക്കുമ്പോൾ ചിലരൊക്കെ അവരുടെ ആയുസ്സു മുഴുവൻ ഒരു നക്ഷത്രത്തെ പറ്റിയായിരിക്കും പഠിക്കുന്നത്.അങ്ങനെയാണ് നമുക്ക് കുറച്ചൊക്കെ വിവരം കിട്ടിയിരിക്കുന്നത്.അപ്പോൾ അവരുടെ ആ ടെലസ്കോപ്പുമായിട്ടു രാത്രിയുടെ യാമങ്ങളിൽ ഇരിക്കുമ്പോൾ ആ നക്ഷത്രത്തെ എങ്ങനെയാണ് ശ്രദ്ധിച്ചു നോക്കുന്നത്. ഒരു ദിവസമല്ല രണ്ടു ദിവസം അല്ല ചിലപ്പോൾ ഒരു ആയുസ്സു മുഴുവനും ആയിരിക്കും.അപ്പോൾ ആ വാക്കാണ് ഇവിടെ ശ്രദ്ധിച്ച് നോക്കുക എന്നുള്ളതിന് എഴുതിയിരിക്കുന്നത്.എത്ര പേർക്ക് അത് മനസിലായി . ഇത് നമ്മൾ വചനം വെറുതെ വായിച്ച് പോകുകയാണ്. അങ്ങനെ ഒന്നും യേശുവിനെ നമുക്ക് വെളിപ്പെട്ടു കിട്ടില്ല ദൈവമക്കളേ. അത് അന്വേഷിക്കുക. നമ്മുടെ അരുമനാഥനെ വചനത്തിലൂടെ അന്വേഷിക്കുക.നമ്മൾ അതിനു വേണ്ടി കാത്തിരിക്കുക.നമുക്കറിയാം ഈ നാളുകളിൽ കാത്തിരിക്കുക എന്ന് പറഞ്ഞാൽ നമുക്ക് കുറച്ചു ശക്തി വേണം.നമുക്ക് ഇവിടെ ശുശ്രൂഷ ശരിയാകണം, നമുക്ക് അത് ചെയ്യണം, ഇതു ചെയ്യണം. നമുക്ക് ഒരുപാട് സ്വാർത്ഥത ഇതിനകത്തുണ്ട്.അതല്ല നമ്മൾ അന്വേഷിക്കേണ്ടത്.യേശുവിനെ നമ്മൾ കണ്ടെത്തി കഴിഞ്ഞാൽ,യേശുവിനോടു കൂടെയുള്ള യാത്ര തുടങ്ങി കഴിഞ്ഞാൽ, നമ്മൾ ശുശ്രുഷയെ പറ്റി അറിയേണ്ട ഒരു ആവശ്യവും ഇല്ല.എന്താണോ ദൈവം നിയോഗിച്ചിരിക്കുന്നത് അത് നമ്മിൽ വെളിപ്പെടുവാൻ ഇടയാകും. അതിലേക്കു ദൈവം നമ്മെ നടത്തും. അപ്പോൾ നമ്മുടെ പ്രാധാന്യം തെറ്റിപ്പോകരുതു.കുതിരയെ കൊണ്ട് വന്ന് കുതിര വണ്ടിയുടെ പുറകെ കെട്ടരുത് .നമ്മുടെ പ്രാധാന്യം ശരിയായിരിക്കണം.പ്രാധാന്യം ദൈവീകമായ ക്രമത്തിൽ ആയിരിക്കണം.അങ്ങനെ നമ്മൾ ജീവിക്കുവാൻ തുടങ്ങുമ്പോൾ ഈ വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നമ്മൾ കാണും . നമ്മുടെ ജീവിതം ആ പൂർണ്ണതയിലേക്ക് നമുക്ക് വരുവാൻ ആയിട്ടും കഴിയും .റോമാ ലേഖനം രണ്ടിന്റെ ആറാമത്തെ
വാക്യം വായിക്കാം.ആർക്കാണ് നിത്യജീവൻ ? ഏഴാമത്തെ വാക്യത്തിൽ നല്ല പ്രവർത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്ക് നിത്യജീവനും.അപ്പോൾ അവിടെ തേജസ്സു എന്ന ഒരു വാക്കുണ്ട്. അക്ഷയത എന്നൊരു വാക്കു ഉണ്ട്. ക്ഷയിക്കുന്നതു ,ക്ഷയിക്കാത്തതു,ക്ഷയമായതിൽ നിന്ന് അക്ഷയമായതിലേക്കു.അപ്പോൾ നമുക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത് ക്ഷയം ആയിട്ടുള്ള ഒന്നാണ്.നമ്മൾ ഈ ഭൂമിയിൽ ആയിരിക്കുമ്പോൾ,മർത്യശരീരത്തിൽ ആയിരിക്കുമ്പോൾ ക്ഷയിക്കുന്ന ഒന്നാണ് നാം .എന്നാൽ ഇതിൽ നിന്ന് അക്ഷയമായിട്ടുള്ള ഒന്ന് നമ്മൾ ആഗ്രഹിക്കേണ്ടതായിട്ടുണ്ട്.ഈ ക്ഷയിക്കുന്നതിനു വേണ്ടി മാത്രം നമ്മുടെ സമയം മുഴുവൻ കളഞ്ഞാൽ നമുക്ക് അക്ഷയമായിട്ടുള്ളത് ലഭിക്കുമോ? അതൊരു ചോദ്യചിഹ്നമാണ്.ഭൗമീകത്തിൽ നിന്ന് സ്വർഗീയമായതിലേക്കു.അതാണ് നമ്മൾ അന്വേഷിക്കേണ്ടത്.ഭൗമീകമായതിനുവേണ്ടി ആണ് നമ്മൾ ഓടുന്നതെങ്കിൽ സ്വർഗീയമായതു ലഭിക്കുമോ? ചോദ്യചിഹ്നമാണ്. അപ്പോൾ നമ്മൾ കാണുന്നതിൽ നിന്ന് കാണാത്തതിലേക്ക് .ഈ അദൃശ്യം എന്ന് പറയുന്നത് ഞാൻ കൂടെ കൂടെ നിങ്ങളെ ഓർപ്പിക്കാറുണ്ട്. അപ്പോൾ കാണുന്നതിൽ നിന്നും കാണാത്തതിലേക്ക്. ഇതെല്ലാം ബൈബിളിലിൽ ഉള്ള വാക്യങ്ങൾ ആണ്.ഞങ്ങൾ കാണുന്നതിനെ അല്ല കാണാത്തതിനെ അത്രേഞങ്ങൾ നോക്കികൊണ്ടിരിക്കുന്നു കാണുന്നത് താൽക്കാലികം കാണാത്തതോ നിത്യം.രണ്ട് കൊരിന്ത്യർ നാലാമത്തെ അദ്ധ്യായം പതിനാറ് മുതലുള്ള വാക്യങ്ങൾ വായിക്കാം .അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചു പോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു.അപ്പോൾ അകമേ ഉള്ളവന് നമ്മൾ വല്ലതും കൊടുക്കുന്നുവോ? ജീവന്റെ മന്നാ ജീവന്റെ ഭക്ഷണം നൽകുന്നുണ്ടോ ? അപ്പോസ്തലൻ മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ ആത്മാവ് സംബന്ധമായി അകത്തെ മനുഷ്യന് ശക്തിയോടെ ബലപ്പെടുക പ്രാർത്ഥിക്കുന്നുണ്ടോ ? ചോദ്യചിഹ്നമാണ്.നമ്മൾ കൂടുതൽ ചിന്തിക്കുന്നത് പുറമെ ഉള്ളവന് വേണ്ടിയാണോ? അകമേ ഉള്ളവന് വേണ്ടിയാണോ? അത് വലിയൊരു ചിന്ത ആണ്.അതൊരു വലിയ ചോദ്യം ആണ്.അവിടെ തെറ്റും. മിക്കവാറും സമയവും പുറമെയുള്ളവനെ കുറിച്ചോ ? അതോ അകമേയുള്ളവനെ കുറിച്ചോ നിങ്ങളുടെ ചിന്ത ? അകമേയുള്ളവനെ പറ്റി ചിന്തിക്കാറുണ്ടോ ? ഇന്ന് ക്രിസ്തീയ ലോകത്തിൽ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു കഴിഞ്ഞാൽ ആത്മാർത്ഥമായിട്ടു ആരെങ്കിലും വന്നുകഴിഞ്ഞാൽ ഉടനെ അവർ പറയും അയ്യോ അങ്ങനെ ഒരു മനുഷ്യൻ ഉണ്ടോ എന്ന് ചിലർ ചോദിക്കും.അതെന്താണ്? അപ്പോൾ അതുപോലുള്ള ഒരു കാലഘട്ടത്തിലാണ് നമ്മൾ വന്നിരിക്കുന്നത്.എന്നാൽ അപ്പോൾ നമ്മുടെ പ്രാധാന്യം ക്ഷയത്തിൽ നിന്ന് അക്ഷയതയിലേക്ക് കാണുന്നതിൽ നിന്ന് കാണാത്തതിലേക്കു താൽക്കാലികത്തിൽ നിന്ന് നിത്യമായുള്ളതിനു വേണ്ടി ആയിരിക്കണം .രണ്ട് കൊരിന്ത്യർ നാലാം അദ്ധ്യായം പതിനേഴാം വാക്യം നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്‌ടം അത്യന്തം അനവധി ആയി തേജസ്സിന്റെ നിത്യ ഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.തേജസ്സിന്റെ നിത്യ ഘനം .വചനത്തിൽ വീണ്ടും തേജസ് എന്ന പദം കാണുന്നു. ഇവിടെ.തേജസ്സിന്റെ പ്രത്യാശയാണ്.ആ പ്രത്യാശയാണ് വിശ്വാസത്താലുള്ള നീതീകരണത്തിലൂടെ നമുക്ക് ആദ്യം ലഭിക്കേണ്ടത്.ദൈവതേജസ്സിന്റെ പ്രത്യാശയിൽ ഞങ്ങൾ പ്രശംസിക്കുന്നു.വിശ്വാസത്താലുള്ള നീതീകരണത്തിനു ശേഷം ഉള്ളതാണ് .അപ്പോൾ അങ്ങനെ ഒരു പ്രശംസ ഉണ്ടോ? അതാണോ നമ്മൾ കാംക്ഷിക്കുന്നത് ? പടി പടി ആയിട്ടാണ് ആ വളർച്ചയിലേക്ക് നാം വളരുന്നത്.എന്നാൽ പ്രാരംഭത്തിൽ നമുക്ക് അതിന്റെ ഒരു തുടക്കം ഉണ്ടായിരിക്കണം.അത് കിട്ടിയിരിക്കണം . രണ്ട് കൊരിന്ത്യർ നാലാമത്തെ അദ്ധ്യായം പതിനെട്ടാം വാക്യം കാണുന്നതിനെ അല്ല കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കികൊണ്ടിരിക്കുന്നത്.നമ്മൾ എവിടെയാണ് നോക്കികൊണ്ടിരിക്കുന്നത് ? നമ്മുടെ കണ്ണ് എവിടെയാണ് ? കാണുന്നതിനെ അല്ല കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കികൊണ്ടിരിക്കുന്നത് .കാണുന്നത് താൽക്കാലികം കാണാത്തതോ നിത്യം.രണ്ട് കൊരിന്ത്യർ അഞ്ചാമത്തെ അദ്ധ്യായം ഏഴാം വാക്യം കാഴ്ച്ചയാലല്ല വിശ്വാസത്താൽ അത്രേ ഞങ്ങൾ നടക്കുന്നത്.അപ്പോൾ ഈ മാർഗ്ഗത്തിലേക്ക് വരുമ്പോൾ യതാർത്ഥ വിശ്വാസത്താലുള്ള നീതീകരണം നടക്കും. എന്നിട്ടാണ് ആത്മാവ് വസിച്ചുകൊണ്ടു ആത്മാവിനാൽ നടത്തപ്പെടുന്ന ഒരു ജീവിതത്തിലേക്ക് എത്തിച്ചേരുന്നത് . ഈ ക്ഷയിക്കുന്നതിൽ നിന്ന് അക്ഷയതയിലേക്കുള്ള ഒരു ചിന്തയിലേക്ക് നമ്മൾഎത്തിപ്പെടും . അതിലേക്കു നമ്മൾ ചിന്ത മാത്രമല്ല അതിലേക്കു വളരുവാൻ ആയിട്ടു തുടങ്ങുന്നു.ഭൗമീക മേഖലയിൽ നിന്ന് ആത്മീക മേഖലയിലേക്ക്. മറ്റതു നമ്മൾ കൂടുതൽ ഓടുന്നത് ഭൗമീകമേഖലയിലേക്കാണ്.എന്നാൽ ആത്മീകത മാത്രം ആഗ്രഹിക്കുന്നവർ പടി പടി ആയിട്ട് ആത്മീയ മേഖലയിലേക്ക് വളരും . നമ്മൾ കൂടുതൽ സമയം ദൈവസന്നിധിയിൽ ഇരിക്കുന്ന നമ്മുടെ ചിന്താമണ്ഡലം ഉടലെടുക്കും . ആത്മീയമായിട്ടുള്ള വിഷയങ്ങൾ ചിന്തിക്കുന്നതായിട്ടുള്ള അവസ്ഥയിലേക്ക് വളർന്ന് വരുന്നു. ഈ രക്ഷയുടെ യാഥാർഥ്യങ്ങളാണ് ഞാൻ പറയുന്നത്.വെറുതെ രക്ഷിക്കപെട്ടു എന്ന് പറഞ്ഞാൽ പറ്റില്ല. അതിനകത്തു ഒരു യാഥാർഥ്യം ഉണ്ട്. ആ യാഥാർഥ്യത്തിൽ എത്താതെ ഞാൻ രക്ഷിക്കപ്പെട്ടു, ഞാൻ സ്വർഗത്തിൽ പോകും,അല്ലെങ്കിൽ ഞാൻ ശുശ്രുഷ ചെയ്യുന്നു .ഇപ്പോൾ ശുശ്രുഷകളെല്ലാം ഒരുതരം ആസക്തി പോലെയാണ്. എവിടെ നോക്കിയാലും ഇതൊക്കെയാണ് കാണുന്നത്.രണ്ടു പ്രസംഗവും വെച്ചുകൊണ്ട് ഇപ്പോൾ കൊച്ചു പിള്ളരൊക്കെ ശുശ്രുഷ ചെയ്യുന്നു. ഈ നാളുകളിൽ നമുക്ക് ഇതിന്റെ പ്രകാശനം കിട്ടണം .ഇതിന്റെ അകത്തു ഒരു യാഥാർഥ്യം ഉണ്ട്.ഇതിനകത്ത് ഒരു ദൈവീക വ്യവസ്ഥ ഉണ്ട്.അത് ലഭിക്കണം. അപ്പോൾ ഒരു സഭയുടെ ക്രമം നോക്കുമ്പോൾ അവിടെ ആ പക്വതയിലേക്കും വളർച്ചയിലേക്കും വന്നതായിട്ടുള്ള ദൈവത്തിന്റെ ദാസന്മാരുടെ ശിക്ഷണത്തിൽ ഒരു കൂട്ടം വളർന്നു അതിലൂടെ ദൈവ വ്യവസ്ഥ വ്യക്തമായിട്ടു മനസ്സിലാക്കിയാണ് ഈ പ്രവത്തന മേഖലയികളിലൊക്കെ ഇറങ്ങേണ്ടത്.അതിൽ ജീവിക്കണം.ആ ജീവിതത്തിൽ നിന്നായിരിക്കണം പ്രവർത്തികൾ, ശുശ്രുഷകൾ എല്ലാം വരേണ്ടത്.ഒരു ദൈവദാസൻ ചില വർഷങ്ങൾക്കുമുൻപ് എന്നോട് പറഞ്ഞത് പോലെ പിതാവില്ലാത്ത അതായത് അപ്പനില്ലാത്ത ഒരുപാട് വേലക്കാർ ഉണ്ട്.എന്നുപറഞ്ഞാൽ ഒരു ശിക്ഷണവും കിട്ടീട്ടില്ല.നമുക്കറിയാം ഒരു കുഞ്ഞു വളരുമ്പോൾ അമ്മയപ്പന്മാരുടെ ശിക്ഷണത്തിൽ ആണ് വളരുന്നത്.ആയതു പോലെ തന്നെ ആണ് ആത്മീയ സന്തതികൾ വളരേണ്ടത് .അവർ വളർന്നില്ല എങ്കിൽ ആത്മീകം ആയിട്ടുള്ള പരാജയം സഭക്കും ഉണ്ട് .സഭയിൽ അങ്ങനെ ആത്മീകം ആയിട്ടുള്ള പിതാക്കന്മാർ അങ്ങനെ ഇല്ല.ആത്മീയ പക്വതയിലേക്കു അതിലേക്കു വളർത്തിക്കൊണ്ടു വരുവാനുള്ള ആ ദാഹമുള്ള അല്ലെങ്കിൽ ആ പ്രകാശനം ഉള്ള ആ ദൗത്യമുള്ളവർ ഇന്നു ദൈവസഭയിൽ വളരെ കുറവാണ്.അങ്ങനെയുള്ളവർ എവിടെയെങ്കിലും ഉണ്ടെങ്കിൽ ദൈവത്തിനു സ്തോത്രം.അവരെയൊക്കെ ഒന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.സ്നാനപ്പെടുത്തുകയാണെങ്കിൽ സഭക്ക് ഒരു ഉത്തരവാദിത്വം ഉണ്ട്. അവൻ ഒരു ശിഷ്യൻ ആയി തീരണം. അവനെ ഒരു ശിഷ്യൻ ആക്കണം.അല്ലാതെ സ്നാനപ്പെടുത്തിയത് കൊണ്ട് എന്ത് പ്രയോജനം ? സ്നാനപ്പെടുത്തുന്നത് ഒരു ശിഷ്യൻ ആകാൻ വേണ്ടിയാണ്.ഒരുവൻ ജോലിയിലേക്ക് പ്രവേശിക്കുന്നത് അവൻ ജോലി ചെയ്യാനാണ്.അവൻ അവിടെ ചായയും കുടിച്ചു പലഹാരവും കഴിച്ചു ഇരിക്കുകയാണെങ്കിൽ പണി നടക്കുക ഇല്ല.ഞാൻ പറയുന്നതിന്റെ ഗൗരവം മനസ്സിലാകുന്നുണ്ടോ? ഇത് വളരെ ഗൗരവമായിട്ടുള്ള വിഷയങ്ങൾ ആണ് ദൈവമക്കളേ.സഭയുടെ മുഴുവൻ അടിസ്ഥാനങ്ങൾ പൊയ്‌പ്പോയിരിക്കുകയാണ്.കാരണം കർത്താവ് നമ്മോടു കല്പിച്ചിരിക്കുന്നതിനെ നമ്മൾ ലഘുവാക്കി എടുത്തിട്ട് ലോകത്തിന്റെ മേഖലയിൽ നിന്ന് ചില പ്രമാണങ്ങളും ചില വ്യവസ്ഥകളും ഇതിനകത്തു കൊണ്ട് വന്ന് ആകപ്പാടെ ഇതിന്റെ അടിസ്ഥാനം തന്നെ മാറ്റി കളഞ്ഞിരിക്കുന്നു .പണ്ടൊക്കെ കലർപ്പ് എന്ന് പറയുമായിരുന്നു ഇപ്പൊൾ കലർപ്പ് ഒന്നുമല്ല .ഇപ്പോൾ വചനം ദൈവസഭയിലേക്കു കൊണ്ട് വരുവാൻ നോക്കിയാൽ പറ്റാത്ത അവസ്ഥയിലായി .കാരണം ഇന്ന് സഭ മുഴുവൻ ലോകം കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു അവസ്ഥയിലായി .ഞാൻ വളരെ വേദനയോടെയാണ് ഇത് നിങ്ങളെ അറിയിക്കുന്നത്.എവിടെയെങ്കിലും ഒരു തുടക്കം , എവിടെയെങ്കിലും ഒരു സത്യ സഭ ഒന്ന് വെളിപ്പെടുവാൻ തക്കവണ്ണം നാം ഈ നാളുകളിൽ വളരെ അധികം പ്രാർത്ഥിക്കണം. നമ്മെ തന്നെ അതിനു വേണ്ടി താഴ്ത്തി സമർപ്പിക്കണം.പലപ്പോഴും ഞാൻ ഓർക്കും ഇതൊക്കെ പറഞ്ഞു ഇരിക്കാനല്ല സമയം. എന്റെ വായിൽ നിന്ന് അങ്ങ് വരുകയാണ്.ഇതിനി പറഞ്ഞിരിക്കാൻ സമയം ഇല്ല നാം നമ്മെത്തന്നെ അതിനു വേണ്ടി സമർപ്പിക്കുക.അതായത് ജീവനും അക്ഷയതയും അന്വേഷിക്കുന്ന ഒരു കൂട്ടം.സർഗ്ഗരാജ്യം അന്വേഷിക്കുന്ന ഒരു കൂട്ടം.താൽക്കാലികം അല്ല നിത്യതയ്ക്കു വേണ്ടി.ആ നിത്യതക്കു വേണ്ടി ആഗ്രഹം ഉള്ള ഒരു കൂട്ടം അങ്ങനെ ഒരു കൂട്ടം വാർത്തെടുക്കപ്പെടണം .കാരണം നിത്യജീവനു വേണ്ടിയുള്ളതാണ് വചനത്തിൽ എഴുതിയിരിക്കുന്നത്.ദൈവമായ കർത്താവ് ആ ഒരു പ്രകാശനത്തിലേക്ക് നമ്മളെ കൊണ്ട് വരട്ടെ.നമ്മൾ അന്വേഷിക്കുന്നത് എന്താണ്? ഇവിടെ ഇരിക്കുമ്പോൾ നിങ്ങൾ എന്താണ് ചിന്തിക്കുക.നമ്മൾ എന്താണ് അന്വേഷിക്കുന്നത്? ഈ തേജസ്സും നമുക്ക് വരുവാനുള്ള മഹത്വപ്രത്യക്ഷത, നമുക്ക് വരുവാനുള്ള അക്ഷയമായിട്ടുള്ള, പുഴുവും തുരുമ്പും കെടുക്കുകയും കള്ളന്മാർ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ അല്ല നമ്മുടെ നിക്ഷേപം.അത് നമ്മുടെ ഉള്ളിൽ വെളിപ്പെടുന്നു.പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുറന്നു മോഷ്ടിക്കാതെയും ഇരിക്കുന്ന സ്വർഗ്ഗത്തിൽ.അവിടെ ആണ് നമ്മുടെ ജീവിതത്തിലെ ക്രമം എല്ലാം മാറുന്നത്.നമ്മുടെ പ്രാധാന്യം എല്ലാം മാറുന്നത്.ഈ പ്രത്യാശയിലേക്കു നമ്മളെ കൊണ്ട് വരുന്നതായിട്ടുള്ള വിശ്വാസമാണ് ദൈവവചനപ്രകാരം ഉള്ള വിശ്വാസം.ഇപ്പോൾ നമ്മൾ പറയുന്നതായിട്ടുള്ള അക്ഷയത ,നിത്യത ,തേജസ്സു,ആത്മീകം. അപ്പോൾ ഇതിലേക്ക് നമ്മളെ നടത്തുന്നതായിട്ടുള്ള വിശ്വാസമാണ് ദൈവവചന പ്രകാരം ഉള്ള വിശ്വാസം.ദൈവമായ കർത്താവ് അത് നമ്മളെ നല്ലതു പോലെ ഗ്രഹിപ്പാൻ സഹായിക്കട്ടെ.റോമാ ലേഖനം രണ്ടാമത്തെ അദ്ധ്യായം ഇരുപത്തിയെട്ടു, ഇരുപത്തി ഒൻപതു വാക്യങ്ങൾ വായിക്കാം.പുറമെ യെഹൂദൻ ആയവൻ യെഹൂദൻ അല്ല പുറമെ ജഡത്തിനുള്ളത് പരിച്ഛേദനയും അല്ല അകമേ യെഹൂദൻ ആയവനത്രേ യെഹൂദൻ അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയ പരിച്ഛേദന അത്രേ പരിച്ഛേദന.അവനു മനുഷ്യരാലല്ല ദൈവത്താൽ തന്നെ പുകഴ്ച്ച ലഭിക്കും.ഇതിന്റെ മുകളിൽ ഉള്ള പതിനേഴാം വാക്യം വായിക്കുമ്പോൾ നീയോ യെഹൂദൻ എന്ന് പേർ കൊണ്ടും ന്യായപ്രമാണത്തിൽ ആശ്രയിച്ചും ദൈവത്തിൽ പ്രശംസിച്ചും ന്യായപ്രമാണത്തിൽ നിന്നു പഠിക്കയാൽ അവന്റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങൾ വിവേചിച്ചും ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്ന് നിനക്ക് ലഭിച്ചിരിക്കുന്നത് കൊണ്ട് നീ കുരുടർക്ക് വഴി കാട്ടുന്നവൻ ഇരുട്ടിലുള്ളവർക്കു വെളിച്ചം മൂഢരെ പഠിപ്പിക്കുന്നവൻ ശിശുക്കൾക്ക് ഉപദേഷ്ടാവ് എന്ന് ഉറച്ചിരിക്കുന്നുവെങ്കിൽ ഹേ, അന്യനെ ഉപദേശിക്കുന്നവനെ നീ നിന്നെ തന്നെ ഉപദേശിക്കാത്തതു എന്ത്? അപ്പോൾ ഇത് വചനം ഒക്കെ അറിയാവുന്ന കൂട്ടമാണ്.പക്ഷെ എല്ലാം പുറമെ ആണ് എന്ന് മാത്രം .ഞാൻ വർഷങ്ങൾക്ക് മുൻപ് ഇപ്രകാരം വായിക്കുമായിരുന്നു പുറമെ പെന്തെക്കോസ്തുകാരൻ ആയവൻ പെന്തെക്കോസ്തുകാരൻ അല്ല.അപ്പോൾ നമ്മൾ ചോദിക്കണം ഇത് പുറമെയുള്ളതാണോ? അകമേ ഉള്ളതാണോ? റോമാ ലേഖനത്തിൽ വളരെ പ്രധാനമായിട്ടു നമ്മളെ പഠിപ്പിക്കുന്ന ഒരു വിഷയം ആത്മാവിലുള്ള ജീവിതം ആണ്.അല്ലാതെ നമ്മൾ വിശ്വാസ സ്നാനം സ്വീകരിച്ചിട്ടു ജഡത്തിൽ ജീവിക്കുന്ന ഒരു ജീവിതം. അതല്ല യാഥാർഥ്യം.അപ്പോൾ അവിടെയാണ് നമ്മൾ ഇതു അന്വേഷിക്കേണ്ടത്.ആത്മാവിലുള്ള ജീവിതം എന്താണ്? അതിന്റെ പ്രായോഗികം എന്താണ്? ഉപദേശങ്ങൾ എല്ലാം അറിയാമായിരിക്കും.മുകളിൽ പറഞ്ഞിരിക്കുന്ന ഉപദേശം നല്ലപോലെ അറിയാം എന്നാൽ അത് വായിക്കുമ്പോൾ ഇന്നുള്ള പെന്തെക്കോസ്തിനേക്കാളും ഗാംഭീര്യം ആയിരിക്കുന്നു.നമ്മൾ വായിച്ചപ്പോൾ ന്യായപ്രമാണത്തിൽ നിന്ന് പഠിക്കയാൽ അവന്റെ ഇഷ്ടം അറിഞ്ഞു ഭേദാഭേദങ്ങൾ.അതൊക്കെ വലിയ ഉന്നതമായിട്ടുള്ള മേഖലയാണ്.ഭേദാഭേദങ്ങളെ വിവേചിച്ചു ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്ന് നിനക്ക് ലഭിച്ചതുകൊണ്ട് വെറുതെ സാധാരണക്കാർ ഒന്നുമല്ല.അവിടെ പ്രശ്‌നം എന്ന് പറഞ്ഞാൽ ഹേ,അന്യനെ ഉപദേശിക്കുന്നവനെ നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്ത്? എന്നുപറഞ്ഞാൽ ജീവിതം ഇല്ല. എല്ലാം അറിയാം.പക്ഷെ ജീവിതം ഇല്ല.മോഷ്ടിക്കരുത് എന്ന് പറയുന്ന നീ മോഷ്‌ടിക്കുന്നുവോ? ജീവിതം ഇല്ല.നമ്മൾ നോക്കുകയാണെങ്കിൽ ഗംഭീര്യം ആണ്.രാവിലെ പ്രാർത്ഥന ഉണ്ട്.വൈകുന്നേരം പ്രാർത്ഥനയുണ്ട്.വചനം എല്ലാം അറിയാം,റോമാ ലേഖനം പഠിപ്പിക്കുന്നു, എങ്കിൽ നല്ല വൃത്തി ആയിട്ട് പഠിപ്പിക്കും.പക്ഷെ ഇതെല്ലാം ഉണ്ടെങ്കിലും ജീവിതം ഇല്ലെങ്കിൽ എന്തു പ്രയോജനം? ഞാൻ സാധാരണ പറയാറുള്ളത് പോലെ അധികമൊന്നും പഠിച്ചില്ലെങ്കിലും ജീവിക്കാൻ ഉള്ളത് കിട്ടുകയാണെങ്കിൽ അത് മതി.അതിനു വേണ്ടി ആണ് ഞാൻ പ്രാർത്ഥിക്കുന്നത്.കർത്താവേ എനിക്ക് ജീവിക്കാൻ ഉള്ളത് തരണം വലിയ ഡോക്ടറും ശാസ്ത്രവും ആ ആലോചനയും ഈ ആലോചനയും ഇതുവരെ കണ്ടുപിടിക്കാത്ത ആലോചനയും ഇതിന്റെ ഒന്നും ആവശ്യം ഇല്ല.അതൊക്കെ കേവലം ഒരു വഞ്ചന ആണ്.കെട്ടുകണക്കിനു പുസ്തകം വായിക്കുന്നതും ഇതിന്റെ ഒന്നും ആവശ്യം ഇല്ല.നമുക്കു ജീവിക്കാനുള്ള വചനം കിട്ടുകയാണെങ്കിൽ നമ്മൾ രക്ഷപെട്ടു.നമുക്ക് അത് മതി.അതിനു വേണ്ടി പ്രാർത്ഥിക്കണം.കർത്താവേ നീതിയുള്ള ഒരു ജീവിതം നയിപ്പാൻ അവിടുന്ന് നിയമിച്ചാക്കിയതായിട്ടുള്ള ഒരു ജീവിതം പഠിക്കാൻ അല്ലെങ്കിൽ ജീവിതം നയിക്കുവാനായിട്ടുള്ള വചനം,സ്വർഗീയ ആലോചന എനിക്ക് നൽകണം.റോമാ ലേഖനം രണ്ടാമത്തെ അദ്ധ്യായം ഇരുപത്തിയെട്ടു, ഇരുപത്തി ഒൻപതു വാക്യങ്ങൾ വായിക്കാം.പുറമെ യെഹൂദൻ ആയവൻ യെഹൂദൻ അല്ല പുറമെ ജഡത്തിലുള്ളത് പരിച്ഛേദനയും അല്ല.അകമേ യെഹൂദൻ ആയവൻ അത്രേ യെഹൂദൻ അക്ഷരത്തിൽ അല്ല ആത്മാവിലുള്ള ഹൃദയ പരിച്ഛേദന അത്രേ പരിച്ഛേദന.അവനു മനുഷ്യരാലല്ല ദൈവത്താൽ തന്നെ പുകഴ്ച്ച ലഭിക്കും.റോമാ ലേഖനം ഏഴാമത്തെ അദ്ധ്യായം ആറാമത്തെ വാക്യം.ഇപ്പോഴോ നമ്മെ പിടിച്ചടക്കി ഇരിക്കുന്ന ന്യായപ്രമാണം സംബന്ധിച്ച് മരിച്ചിരിക്ക കൊണ്ട് അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽ തന്നെ സേവിക്കേണ്ടതിനു നാം ന്യായപ്രമാണത്തിൽ നിന്ന് ഒഴിവുള്ളവർ ആയിരിക്കുന്നു.ഇത് ആത്മാവിലുള്ള ജീവിതമാണ്.ഇവിടെ ന്യായപ്രമാണത്തിൽ നിന്ന് ഒഴിവുള്ളവർ ആയിരിക്കുന്നു എന്ന് പറയുമ്പോൾ ന്യായപ്രമാണം ഇല്ലാ എന്നല്ല,ദൈവത്തിന്റെ വചനം ഇല്ല എന്നല്ല ആ വചനം നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ആയി എന്നാണ് ഉദ്ദേശിക്കുന്നത് .എബ്രായലേഖനം എട്ടാമത്തെ അദ്ധ്യായം പത്താമത്തെ വാക്യം.ഈ കാലം കഴിഞ്ഞ ശേഷം ഞാൻ ഇസ്രായേൽ ഗ്രഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിൽ ആക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും.ന്യായപ്രമാണം പുസ്തകത്തിൽ കിടക്കുന്നതിനെ കുറിച്ചല്ല.എന്നാൽ ഇവിടെ അപ്പോസ്തലൻ ഉദ്ദേശിക്കുന്നത് അക്ഷരത്തിന്റെ വചനം.ഇവിടെ വായിക്കുമ്പോൾ അക്ഷരത്തിന്റെ പഴക്കത്തിൽ അല്ല.അക്ഷരം അത് വേറൊരു ഭാഗത്തു നമ്മൾ വായിക്കുമ്പോൾ രണ്ടു കൊരിന്ത്യർ മൂന്നാമത്തെ അദ്ധ്യായം മൂന്നാമത്തെ വാക്യം.ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൽ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ അത് മഷി കൊണ്ടല്ല ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാലത്രേ.നമ്മുടെ ഈ വേദ പുസ്തകത്തിൽ എഴുതിയിരിക്കുന്ന വചനം ആത്മാവിനാൽ നമ്മുടെ ഉള്ളിന്റെ ഉള്ളിൽ .എബ്രായ ലേഖനത്തിൽ നമ്മൾ വായിക്കുമ്പോൾ ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിൽ ആക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും.അതാണ് ആത്മാവിന്റെ വചനം.ആ വചനത്തെ പറ്റിയാണ് റോമാലേഖനം എട്ടാമത്തെ അദ്ധ്യായം രണ്ടാമത്തെ വാക്യത്തിൽ നാം വായിക്കുമ്പോൾ ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്ക് പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽ നിന്ന് ക്രിസ്തുയേശുവിൽ സ്വാതന്ത്രം വരുത്തിയിരിക്കുന്നു.സ്വാതന്ത്ര്യം എന്ന വാക്ക് പല സ്ഥാനങ്ങളിൽ റോമാ ലേഖനത്തിൽ ഉണ്ട്.അത് നമ്മൾ സൂഷ്മതയോടെ വായിക്കുകയാണെങ്കിൽ അവിടെയെല്ലാം ആത്മാവിന്റെ പ്രമാണം എന്ന് കാണാം .അക്ഷരം അല്ല ആത്മാവ് .അപ്പോസ്തലൻ ഈ അക്ഷരം എന്ന് പറയുമ്പോൾ ന്യായപ്രമാണം അതിൽ അക്ഷരത്തിന്റെ പ്രമാണത്തെ പറ്റി ആണ് പറയുന്നത്.എന്നാൽ ന്യായപ്രമാണം ആത്മാവിൽ നമ്മുടെ ഉള്ളിൽ എഴുതപ്പെടുമ്പോൾ ആണ് പുതിയ നിയമം, അത് ജീവനാണ് ജീവന്റെ വചനം ആണ്.ജീവന്റെ ആത്മാവിന്റെ പ്രമാണം അവിടെയും പ്രമാണം എന്നാണ് എഴുതിയിരിക്കുന്നത്.റോമാലേഖനം എട്ടാമത്തെ അദ്ധ്യായത്തിൽ നാലാമത്തെ വാക്യം. ജഡത്തെ അല്ല ആത്മാവിനെ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവർത്തിയാകേണ്ടതിനു തന്നെ.എന്ന് പറഞ്ഞാൽ ന്യായപ്രമാണത്തിൽ ഉള്ളത് നമ്മുടെ ഉള്ളിൽ ജീവനായിട്ടു വന്നിട്ട് ആ ജീവനിൽ നമ്മൾ ജീവിക്കുമ്പോൾ അതിന്റെ അകത്തെ നീതി പ്രവർത്തികൾ പുറത്തു വരുന്നു.അപ്പോൾ അത് ചടങ്ങ് അല്ല ആചാരം അല്ല. പെസഹാ നമ്മൾ ആചരിക്കുക അല്ല അത് നമ്മളിൽ നിവർത്തി ആകുന്നു.പുളിപ്പില്ലായ്മ നമ്മൾ ആചരിക്കുക അല്ല പുളിപ്പില്ലായ്‌മ നമ്മിൽ നിവർത്തി ആകുന്നു.പുളിപ്പില്ലായ്മയുടെ ജീവിതം വിശുദ്ധ ജീവിതം.പഴയ നിയമത്തിൽ പുളിപ്പില്ലായ്‌മ എന്നുപറയുമ്പോൾ അത് അവർ ആചരിക്കുമ്പോൾ ആണ് അക്ഷരാർത്ഥത്തിൽ.എന്നാൽ നമ്മൾ യെഹൂദനോട് ഇതിനെ പറ്റി സംസാരിക്കുകയാണെങ്കിൽ അവർ പറയും നമ്മൾ കേവലം അത് ആചരിക്കുകയല്ല അതിൽ നിന്ന് ഞങ്ങൾക്ക് ഒരു സന്ദേശം ലഭിക്കുന്നു.ഞങ്ങൾ വിശുദ്ധിയോടെ ജീവിക്കണം.ആ ഭാഗം നമുക്ക് മനസ്സിലാകുന്നില്ല എന്നാൽ സൂക്ഷിക്കപെട്ടതായിട്ടുള്ള യെഹൂദരോടു ചോദിക്കുകയാണെങ്കിൽ അത് ഞങ്ങൾ പുളിപ്പെല്ലാം ഞങ്ങളുടെ വീടുകളിൽ നിന്ന് എടുത്തു കളയുന്നത് കേവലം വീടിന്റെ ശുദ്ധീകരണം മാത്രമല്ല ഞങ്ങളുടെ ശുദ്ധീകരണം കൂടെയാണ്.യഹൂദന്മാർ അതിനെപ്പറ്റി ചിന്തിക്കും.പാപപരിഹാര ദിവസം അവരുടെ ഉത്സവം ആണ്. പാപപരിഹാരം എന്ന് പറയുമ്പോൾ ആ ദിവസങ്ങളിൽ യഹോവയുടെ സന്നിധിയിൽ അവർ ഇരുന്നിട്ടു ചിന്തിക്കും കഴിഞ്ഞ വർഷകാലം ഞാൻ ആരോടെങ്കിലും എന്തെങ്കിലും ദോഷം ചെയ്തിട്ടുണ്ടോ? അതു എല്ലാ ദിവസവും ചിന്തിക്കുന്ന യെഹൂദന്മാരും ഉണ്ട്.ഞാൻ അവരുടെ ബുക്കുകൾ ഒക്കെ വായിച്ചപ്പോൾ അവർ ആരോടെങ്കിലും കയർത്തു അല്ലെങ്കിൽ മുഖ ഭാവം മാറീട്ടുണ്ടെങ്കിൽ അവരെ വിളിച്ചു അവരോടു ക്ഷമ ചോദിക്കും.അത്ര ഗൗരവമായിട്ടു ജീവിക്കുന്ന യെഹൂദന്മാർ ഈ കാലയളവിലും ഉണ്ട്.അപ്പോൾ അതിൽ നിന്നൊക്കെ നമുക്ക് ചില സന്ദേശം കിട്ടുന്നുണ്ട്.ഇവിടെ നമ്മൾ തോന്നിയതുപോലെ ജീവിച്ചിട്ട് അവരെയും കുറ്റം പറഞ്ഞു ഇവരെയും കുറ്റം പറഞ്ഞു സഭയിൽ വന്നു വഴക്കുണ്ടാക്കി സ്ഥാനവും മാനവും എല്ലാം നേടിയിട്ടും ദൈവ കൃപ എന്നെ രക്ഷിക്കും എന്ന് പറഞ്ഞു കൊണ്ട് ലോകസ്നേഹികളായി ഓടുന്നു. എന്നാൽ അതിനകത്തു യാതൊരു അർത്ഥവും ഇല്ല.അത് ഭോഷത്തമായിട്ടുള്ള ചിന്തയാണ്.കൃപ എന്ന് പറയുമ്പോൾ ഞാൻ കൂടെ കൂടെ പറയും ദുഷ്‌കാമ പ്രവർത്തിക്ക് അല്ല.നമ്മുടെ ബലഹീനതകളിൽ നിന്ന് വരുന്നത് കർത്താവ് ക്ഷമിക്കും നിശ്ചയം.തക്ക സമയത്തു കൃപ ലഭിപ്പാനായിട്ടു കൃപാസനത്തിലേക്ക് ഓടിച്ചെല്ലാൻ നമുക്ക് ആ പ്രവേശനം തുറന്നിരിക്കുന്നു.എന്നാൽ ഈ ജീവിത യാത്രയിൽ പാപത്തിൽ നിന്ന് പാപത്തിലേക്കു പോകുവാനല്ല ദൈവം നമ്മളെക്കുറിച്ചു ആഗ്രഹിക്കുന്നത്. പാപ സ്വാഭാവങ്ങളിൽ നിന്ന് പടി പടിയായി വിടുതൽ പ്രാപിച്ച് ദൈവ വചനത്താലും ദൈവത്തിന്റെ ആത്മാവിന്റെ ശക്തിയാലും സ്വാതന്ത്ര്യം പ്രാപിച്ചു ആ പൂർണ്ണതയിൽ എത്തുവാനായിട്ടാണ് നമ്മളെ വിളിച്ചിരിക്കുന്നത്.അത് ദൈവമക്കൾ അറിഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു.ഇത് ശക്തിയേറിയ ഒരു പാതയാണ് ദൈവമക്കളേ.ദൈവത്തിന്റെ ആത്മാവിനെ നൽകി ,ജീവനുള്ള വചനം നൽകി,സർവ്വതും സൃഷ്ടിച്ചതായിട്ടുള്ള ദൈവത്തിന്റെ വചനം നമ്മുടെ ഉള്ളിൽ നൽകാമെന്ന് വാഗ്ദത്തം ഉണ്ടെങ്കിൽ ആത്മാവ് നമ്മളിൽ വസിച്ചുകൊണ്ടു ആത്മാവിനാൽ നടത്തപ്പെടാം എന്നുള്ള വാഗ്‌ദത്തം നമുക്ക് ഉണ്ടെങ്കിൽ അതിന്റെ ജീവിത യാഥാർഥ്യത്തിലേക്ക് വരുമ്പോൾ ആണ് നമ്മൾ ആത്മമനുഷ്യൻ ആകുന്നതു.അപ്പോഴാണ് ഇതിനെയൊക്കെ ജയിക്കുവാനായിട്ടുളള ദൈവത്തിന്റെ ശക്തി,ആത്മാവിന്റെ ശക്തി,വചനത്തിന്റെ ശക്തി നമ്മുടെ ഉള്ളിൽ വ്യാപാരിക്കുന്നത്.അവന്റെ ബലത്തിൻ വല്ലഭത്വത്താൽ വിശ്വസിക്കുന്നവരുടെ ഉള്ളിൽ വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നു നാം അറിയേണ്ടതായിട്ടുണ്ട്.പിശാചിന് അടിമപ്പെട്ടു ജീവിക്കുവാൻ അല്ല നമ്മളെ വിളിച്ചിരിക്കുന്നത്.പാപത്തിനു അടിമപ്പെട്ടു ജീവിക്കുവാനല്ല നമ്മളെ വിളിച്ചിരിക്കുന്നത്.ലോകസ്നേഹത്തിൽ മുങ്ങി ജീവിക്കാൻ അല്ല നമ്മളെ വിളിച്ചിരിക്കുന്നത്.നമ്മൾ സ്വർഗീയന്മാർ ആണെന്നുള്ള ബോധം ദൈവത്തിന്റെ ആത്മാവ് നമ്മളിൽ തരുന്നു , ദൈവത്തിന്റെ വചനം നമ്മളിൽ ജീവനാകുന്നു.ആ ജീവനിൽ ആത്മാവിന്റെ ശക്തിയിൽ ഇതിനെ എല്ലാം ജയിക്കുന്നതായിട്ടുള്ള ഒരു ജീവിതം നമുക്ക് വേണ്ടി ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നു .അത് നമ്മുടെ അവകാശമാണ്. അതാണ് നമ്മുടെ വാഗ്ദത്തം .അതാണ് നമ്മുടെ ജീവിതം.ദൈവമായ കർത്താവ് നമ്മളെ ആ യാഥാർഥ്യത്തിലേക്ക് ആ സ്വർഗീയമായതിലേക്കു കൊണ്ടുവരട്ടെ.പുറമെയുള്ളതല്ല അകമെ എല്ക്കുന്നത് എന്താണ് ? അകമെ എല്ക്കുന്നത് ആണ് പരിച്ഛേദന.ആ പരിച്ഛേദന കൊലൊസ്സ്യർ ലേഖനത്തിൽ നമ്മൾ സ്നാനത്തെ പറ്റി പഠിക്കുമ്പോൾ അപ്പോസ്തലൻ അവിടെ എഴുതിയിരിക്കുന്നത് കൊലൊസ്സ്യർ ലേഖനം രണ്ടാമത്തെ അദ്ധ്യായം പതിനൊന്നും പന്ത്രണ്ടും വാക്യങ്ങൾ.അവനിൽ നിങ്ങൾക്ക് ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞു കളഞ്ഞതിനാൽ തന്നെ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.കൈകൊണ്ടല്ലാത്ത പരിച്ഛേദന ലഭിച്ചെന്നാണ് അതായത് സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയുളള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയർത്തെഴുന്നേൽക്കുകയും ചെയ്‌തു.അതെന്തൊരു വ്യാപാരശക്തി ? നിങ്ങൾ അത് അനുഭവിച്ചിട്ടുണ്ടോ ? ഞാൻ അത് ആഗ്രഹിക്കുകയാണ്. വിശ്വാസ സ്നാനം ഞാൻ എടുക്കുന്ന സമയത്തു അതൊന്നും അനുഭവിച്ചിരുന്നില്ല. എനിക്ക് അത് ഒന്നും അറിയില്ലായിരുന്നു, ആരും പഠിപ്പിച്ചതുമില്ല. എന്നാൽ നമ്മൾ അതിനെ കുറിച്ച് അറിയാത്ത ഒരു മേഖലയിൽ ആയിരുന്നു , എന്നാൽ വിശ്വാസത്തോടെ നമ്മൾ സ്നാനം ഏൾക്കുമ്പോൾ ഒരു പ്രവർത്തി നടക്കുന്നുണ്ട്. നമുക്ക് അത്രത്തോളം ആ സമയത്തു അനുഭവം ആകുന്നില്ല എങ്കിലും ഒരു പ്രവർത്തി നടക്കുന്നുണ്ട്.കാരണം നമ്മൾ കൽപ്പന അനുസരിക്കണം .കൽപ്പന അനുസരിക്കേണ്ടതുപോലെ അനുസരിക്കുമ്പോൾ ജീവിക്കാൻ ആയിരിക്കണം നമ്മൾ സ്നാനപ്പെടേണ്ടത്.പഴയമനുഷ്യനെ അതായത് ആദാമ്യ മനുഷ്യനെ കൊണ്ട് കുഴിച്ചിട്ടു ക്രിസ്തുവിൽ പുതിയ മനുഷ്യനായിട്ടു ജീവന്റെ പുതുക്കത്തിൽ നടക്കുവാനായിട്ടുള്ള ഉറപ്പോടു കൂടിയായിരിക്കണം നമ്മൾ വിശ്വാസ സ്നാനം സ്വീകരിക്കേണ്ടത്.അതും വേണ്ടുന്നത് പോലെ ഒന്നും ഉപദേശം ഇല്ല എങ്കിൽ ആ പരിജ്ഞാനം ഇല്ല.അവിടെയും സ്നാനമൊക്കെ വെറുതെ ഒരു ചടങ്ങു ആയി തീരുന്നു.എന്നാൽ ഇതിനകത്തു ഒരു വ്യാപാരശക്തി ഉണ്ട്.അതായത് സ്നാനത്തിൽ നിങ്ങൾ അവനോടു കൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിച്ച ദൈവത്തിന്റെ വ്യാപാര ശക്തിയിലുള്ള വിശ്വാസത്താൽ.അതാണ് ജീവനുള്ള വിശ്വാസം.അതാണ് നമ്മളിൽ വ്യാപരിക്കുന്ന വിശ്വാസം.സ്നാനപ്പെട്ട് ഇവിടെ ഇരിക്കുന്ന എല്ലാ പ്രിയപ്പെട്ടവരും ഈ വചന ഭാഗങ്ങൾ വായിക്കുമ്പോൾ ഇതിന്റെ വ്യാപാരശക്തി നമ്മളിൽ ഉണ്ടായിരിക്കണം.നമ്മൾ കൂടെ കൂടെ ഇത് വായിക്കണം.ഇത് ധ്യാനിക്കണം.ഇത് ഉള്ളിൽ ആക്കണം. അങ്ങനെ പരിശുദ്ധാന്മാവു ഇടക്ക് ഇടക്ക് അത് നമ്മളെ ഓർമയിൽ കൊണ്ട് വരും.നമ്മിൽ ആ വ്യാപാരശക്തി തുടർച്ചയായിട്ടു ഉണ്ടാകുവാൻ.അതിനുവേണ്ടി പ്രാർത്ഥിക്കണം.അപ്പോസ്തലൻ പ്രാർത്ഥിക്കുന്നത് എഫെസ്യർ ലേഖനത്തിൽ നമ്മൾ കാണുന്നു. അവിടെ വായിക്കുമ്പോൾ അതൊരു പ്രാർത്ഥനയാണ്.അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്നവരുടെ ഉള്ളിൽ വ്യാപരിക്കുന്ന ദൈവത്തിന്റെ ശക്തിയുടെ അളവറ്റ വലിപ്പം അത് നമ്മൾ അനുഭവിച്ചു അറിയണം.അവിടെയാണ് ജയം കൊള്ളുന്ന ജീവിതം.അതാണ് അകമേയുള്ള പരിച്ഛേദന. അകത്ത് പ്രവർത്തിക്കുന്ന ദൈവത്തിന്റെ ആത്മാവ്. അകത്ത് പ്രവർത്തിക്കുന്ന ദൈവത്തിന്റെ വചനം.വചനം വേദപുസ്തകത്തിൽ കിടന്നാൽ പറ്റുകയില്ല. തലയിൽ കിടന്നാലും കാണാതെ പഠിച്ചാലും പറ്റുകയില്ല. അതിനകത്തുള്ള ജീവൻ, വചനത്തിലുള്ള ശക്തി അത് നമ്മൾ അനുഭവിച്ചറിയണം. നമ്മുടെ ജീവിതത്തിൽ ആ ആത്മീക വളർച്ച ദിനംതോറും നമ്മൾ അനുഭവിച്ചു അറിയണം.നമ്മൾ സാധാരണക്കാർ അല്ല സ്വർഗീയരാണെന്നുള്ള ബോധം നമ്മളെ ഭരിക്കണം.ഈ ഭൂമിക്ക് വേണ്ടി ജീവിക്കാനുള്ളവൻ അല്ല. സ്വർഗീയമായിട്ടുള്ള ദൗത്യം നമ്മളെ ഏൽപ്പിച്ചു ഭൂമിയിൽ ആക്കിയിരിക്കുന്നതിന്റെ യാഥാർഥ്യത്തിലേക്ക് നമ്മൾ വരണം.അവർ അന്യരും പരദേശികളും എന്ന് ഏറ്റുപറഞ്ഞു കൊണ്ടാണ് വിശ്വാസത്തിൽ ജീവിതം തുടങ്ങിയത്. അവർ അന്യരും പരദേശികളും ആയിട്ടു ഈ ഭൂമിയിൽ ജീവിക്കുവാൻ വേണ്ടിയാണ് ഇറങ്ങി തിരിച്ചത് .അതുകൊണ്ടു അവർക്കൊരു സ്വർഗീയ കാഴ്ച്ചപ്പാടുണ്ടായിരുന്നു. അവർ പിതൃദേശം അന്വേഷിക്കുന്നു. ഏതു നഗരമാണ് അവർ അന്വേഷിക്കുന്നത് ? ഭൂമിയിൽ ഉള്ളതല്ല സ്വർഗീയമായതിനെ അവർ കാംക്ഷിച്ചിരുന്നു.പഴയനിയമ ഭക്തന്മാർക്ക് അവരുടെ കണ്ണ് തുറന്നു ഈ സ്വർഗീയമായതിനെ കാണുവാൻ. അങ്ങനെയാണെങ്കിൽ ക്രിസ്തുയേശുവിലൂടെ വീണ്ടെടുക്കപ്പെട്ട ദൈവത്തിന്റെ ജനം, ആത്മാവിനാൽ നിറയപ്പെട്ട ദൈവത്തിന്റെ ജനം സ്വർഗീയമായതിനെ കാണുവാനായിട്ടു നമ്മുടെ കണ്ണു തുറക്കണം . ദിനം തോറും സ്വർഗീയമായതിനെ കണ്ടുകൊണ്ടു വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ സ്വർഗീയനായ യേശുവിനെ കണ്ടു കൊണ്ട് ഒരു ജീവിതം നയിക്കുമ്പോൾ അവിടെയാണ് സ്വർഗീയമായതിലേക്കു നമുക്ക് പ്രവേശിക്കുവാൻ കഴിയുന്നത്. അതാണ് നമ്മുടെ ജീവിതം.പുറമെയുള്ള ചില ചടങ്ങുകൾ കൊണ്ട് ഇത് പ്രാപിച്ചു എടുക്കുവാൻ പറ്റുകയില്ല.നമ്മൾ വാസ്തവം ആയിട്ട് അകമേ യഹൂദന്മാർ എന്നുപറയുമ്പോൾ ഇസ്രായേല്യർ, ദൈവമക്കൾ ആയിട്ട് തീരണം.അവർക്കാണ് മനുഷ്യരാലല്ല ദൈവത്താൽ തന്നെ പുകഴ്ച്ച ലഭിക്കുന്നത് .എത്ര പേർക്ക് മനസിലായി ? നിങ്ങളോടു സംസാരിക്കുന്നുണ്ടോ ഈ വചനങ്ങൾ ? റോമാ ലേഖനം മൂന്നാമത്തെ അദ്ധ്യായം ഇരുപത്തിമൂന്നാമത്തെ വാക്യം വായിക്കുക. ഒരു വ്യത്യാസവും ഇല്ല എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവർ ആയിത്തീർന്നു.അപ്പോസ്തലൻ അതാണ് പ്രാരംഭത്തിൽ ഇവിടെ സ്ഥാപിക്കുന്നത്. താഴോട്ടുള്ള അദ്ധ്യായങ്ങൾ നമ്മൾ വായിക്കുമ്പോൾ അനീതികൊണ്ടു സത്യത്തെ തടുക്കുന്ന ഒരു കൂട്ടരുടെ കാര്യം പറയുന്നുണ്ട്.അതുപോലെ വിധിക്കുന്നതായിട്ടുള്ള ഒരു കൂട്ടരെ പറ്റിയും പറയുന്നുണ്ട്.ഇതെല്ലം മൂന്ന് ക്ലാസാണ്.പിന്നെ യഹൂദനെ പറ്റിയും പറയുന്നുണ്ട്.ആദ്യത്തേത് എന്ന് പറയുന്നത് ഒരു ബോധവും ഇല്ലാത്ത കൂട്ടമാണ്.അനീതി കൊണ്ട് സത്യത്തെ തടുക്കുന്നതായിട്ടുള്ള ദൈവം ഇല്ലാത്ത ഒരു കൂട്ടമാണ്.രണ്ടാമത്തെ അദ്ധ്യായത്തിൽ അവർക്കു ഏതൊക്കെയോ ധാർമികപരമായ ഗുണനിലവാരം ഉണ്ട്.അതുകൊണ്ടാണ് മറ്റുള്ളവരെ വിധിക്കുന്നത്. അത് ചെയ്തു, ഇത് ചെയ്തു നമ്മുടെ ഒരു പെന്തകൊസ്തുകാരുടെസ്വാഭാവം ആണ്. സ്നാനപ്പെട്ടു മുൻപോട്ടു വരുന്നവരുടെ ഒരു സ്വഭാവം ആണ്.മറ്റുള്ളവരെയൊക്കെ പെട്ടെന്ന് വിധിക്കുന്നത്.അപ്പോൾ അവർ ഏതൊ കുറച്ചു ധാർമികപരമായിട്ടുള്ള എന്നുവച്ചാൽ വിധിക്കുവാൻ തക്കവണ്ണം കുറച്ച് കാര്യങ്ങൾ അവരിൽ ഉണ്ട്.അതും പാപം ആണ്.പിന്നെ വേറൊരു കൂട്ടരേ പറ്റി ആണ് നീയോ യഹൂദൻ എന്ന് പേർ കൊണ്ട് അതായത് അവർ വചനത്തിന്റെ പരിജ്ഞാനം ഉള്ളവരാണ് ഭേദാഭേദങ്ങളെ അറിയുന്നവരാണ് ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്നും ലഭിച്ചവരാണ്. മറ്റുള്ളവരെ ഉപദേശിക്കുന്ന ഒരു കൂട്ടം ആണ്.പക്ഷെ ഇതെല്ലാം പുറമെ ആണ്.അകത്തു വാസ്തവമായിട്ടു ഒന്നുമില്ല. അപ്പോൾ നമ്മൾ ഇന്ന് ഇവിടെ ഇരിക്കുമ്പോൾ നമ്മളെ തന്നെ ശോധന ചെയ്യണം.നമ്മുടേത് പുറമേയുള്ള ഭക്തിയാണോ? അതോ അകത്ത് വല്ലതും ഉണ്ടോ? നമ്മൾ ദൈവപൈതങ്ങൾ എന്നുള്ള ആ അളവിൽ നമ്മെ വെളിപ്പെടുത്തുന്നതായിട്ടുള്ള ദൈവത്തിന്റെ വചനം,ദൈവത്തിന്റെ ആത്മാവിന്റെ പ്രവർത്തി നമ്മുടെ അകത്തുണ്ടോ? വചനം എവിടെ ആണ് ? പുറത്താണോ അതോ അകത്താണോ? ആത്മാവ് എവിടെയാണ്? അകത്താണോ? പുറത്താണോ? നമ്മൾ നമ്മളെ തന്നെ ശോധന ചെയ്യണം.ഏതു ജീവനാണ് നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഉള്ളത്? പഴയ ജീവനാണോ? അതോ വചനത്താൽ നമുക്ക് ലഭിക്കുന്ന ക്രിസ്തുവിന്റെ ജീവനാണോ? നമുക്ക് ആ ഉറപ്പുണ്ടായിരിക്കണം.രണ്ടു തിമൊത്തിയോസ് മൂന്നാമത്തെ അദ്ധ്യായം 4,5 വാക്യങ്ങൾ ദൈവപ്രിയം ഇല്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നു.ദൈവപ്രിയം ഇല്ലാതെ ഭോഗപ്രിയരായിഎന്ന് ഇവിടെ കാണുന്നു . നമ്മോടു ചോദിക്കണം ഈ ദൈവത്തെ നമ്മൾ വാസ്തവം ആയിട്ട് സ്നേഹിക്കുന്നുണ്ടോ ? എങ്ങനെയാണ് അറിയുന്നത് ? ദൈവപ്രിയം ഉള്ളവർ ദൈവവും ആയിട്ടുള്ള കൂട്ടായ്മയിൽ ആയിരിക്കും എപ്പോഴും നടക്കുന്നത്.അവർ ദൈവീകം ആയിട്ടുള്ളതാണ് അന്വേഷിക്കുന്നത്.ദൈവത്തിനു പ്രസാദമായിട്ടുള്ളതാണ് അവർ അന്വേഷിക്കുന്നത് .എഫെസ്യർ ലേഖനത്തിൽ നമ്മൾ വായിക്കുമ്പോൾ അവർ കർത്താവിനു പ്രസാദമായതു എന്തെന്ന് പരിശോധിച്ച് കൊണ്ടു വെളിച്ചത്തിൽ ഉള്ളവരായി നടക്കുന്ന ഒരു കൂട്ടമാണ്.രാവിലെ പ്രഭാത സമയത്തു നമ്മൾ പ്രാർത്ഥനയിൽ ഇരിക്കുമ്പോൾ ദൈവത്തിന് പ്രസാദം ഉള്ള ജീവിതം എങ്ങനെയാണ് നയിക്കേണ്ടത് എന്ന് മനസിലാക്കുവാൻ ആണ് ദൈവവചനം ധ്യാനിക്കേണ്ടത് .അപ്പോൾ നമ്മുടെ ജീവിതം ആത്മീകമായിട്ടുള്ള അർത്ഥ പുഷ്ടിയിൽ ആകും.നമ്മൾ കാണുന്നത് ,നമ്മൾ കേൾക്കുന്നത് ,നമ്മൾ ചിന്തിക്കുന്നത്, നമ്മൾ പ്രാർത്ഥിക്കുന്നത് ,ദൈവ വചനം ധ്യാനിക്കുന്നത്, കൂട്ടായ്മകളിൽ കടന്നു പോകുന്നത് ഇതിന്റെ എല്ലാം ഉദ്ദേശം നമ്മുടെ ആത്മീക ജീവിതത്തിന്റെ മേഖലയിൽ ആയിരിക്കും.അതാണ് ആത്മീകന്മാർ എന്ന് പറയുന്നത്.അതാണ് അവരുടെ ജീവിതത്തിന്റെ പ്രാധാന്യം.പിന്നെ നമുക്ക് ഭൗമീകമേഖലകൾ ഉണ്ട് .അവിടെയും അൽപ്പം സമയം നമ്മൾ ചെലവഴിക്കണം തീർച്ചയായിട്ടും . കാരണം ഇതിനൊരു സന്തുലിത അവസ്ഥയുണ്ടായിരിക്കണം.അപ്പോൾ ആ സന്തുലിത അവസ്ഥ തെറ്റുകയാണെങ്കിൽ സംഗതി കുഴയും.ചിലർ ആത്മീകർ ആണെന്ന് പറഞ്ഞിട്ടു ഈ ഭൂമിയിൽ ആയിരിക്കുമ്പോൾ അവർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല.അത് അപകടമാണ്.അപ്പോൾ ഇതിന് നല്ല സന്തുലിത അവസ്ഥ ഉണ്ടായിരിക്കണം. പക്ഷെ മുൻപേ അവന്റെ രാജ്യം ആയിരിക്കണം അന്വേഷിക്കേണ്ടത് .എല്ലാം കഴിഞ്ഞിട്ടു നമ്മൾ അൽപ്പ സമയം ദൈവത്തിനു കൊടുക്കാം എന്ന് വിചാരിച്ചാൽ ദൈവം അതിൽ പ്രസാദിക്കുകയില്ല.ദൈവത്തിനു എപ്പോഴും വേണ്ടത് ആദ്യഫലമാണ്.എത്ര പേർക്ക് മനസിലായി ? .ആദ്യഫലമാണ് ദൈവത്തിനു വേണ്ടത് . നമ്മുടെ ജീവിത്തിന്റെ പ്രഥമ ഭാഗമാണ് ദൈവത്തിനു വേണ്ടത് .ആദ്യം വിശുദ്ധം ആണെങ്കിൽ പിന്നെ ബാക്കി എല്ലാം വിശുദ്ധം ആയിരിക്കും. ദൈവത്തിന്റെ ദാസൻ 'Andrew Murray' ആണെന്ന് തോന്നുന്നു,അദ്ദേഹത്തിന്റെ "The Inner Champer And The Inner Life" എന്ന് പറയുന്ന ഒരു ബുക്കിൽ അദ്ദേഹം എഴുതിയിരിക്കുന്നത് നിന്റെ ജീവിതത്തിന്റെ പ്രാരംഭം രണ്ടു മണിക്കൂർ വിശുദ്ധം ആണെങ്കിൽ അടുത്ത ഇരുപത്തിരണ്ടു മണിക്കൂറും വിശുദ്ധം ആയിരിക്കും .ആ ദൈവദാസന്റെ വിശുദ്ധിയുടെ സന്ദേശത്തിലൂടെ നാം രണ്ടുമണിക്കൂർ എങ്കിലും ദൈവസാനിധ്യത്തിൽ ആയിരിക്കണം . അദ്ദേഹം ഒരുമണിക്കൂർ ആണ് പറയുന്നത് ഞാൻ രണ്ട് മണിക്കൂറെങ്കിലും പറയും. സാധാരണ ദൈവദാസന്മാർക്കു അതിൽ കൂടുതലും വേണം.നമ്മൾ ഇരിക്കുന്ന ഭൂമി വിശുദ്ധ ഭൂമി ആകണം. എന്ന് പറഞ്ഞാൽ എങ്ങനെയാണ് വിശുദ്ധ ഭൂമി ആകുന്നതു? ദൈവസാനിധ്യം,ദൈവത്തിന്റെ കൂട്ടായ്മയിലേക്ക് എത്തണം. പരിശുദ്ധൻ നമ്മളെ കാത്തിരിക്കുകയാണ്.ഏഴു ഉത്സവങ്ങൾ കൊടുക്കുമ്പോൾ അവർ ആണ്ടിൽ മൂന്നു പ്രാവശ്യം വരണം.അത് അവർ രൂപീകരിക്കുന്നതല്ല.തബല അടിച്ചിട്ട് ദൈവാന്മാവേ വരൂ എന്ന് പറയുന്നതല്ല.ആലയത്തിൽ ദൈവസാനിധ്യം ഉണ്ട് .ദൈവം നേരത്തെതന്നെ കലണ്ടർ കൊടുത്തു.നിങ്ങൾ വർഷത്തിൽ ഈ മൂന്നു പ്രാവശ്യം എന്റെ അടുക്കൽ വരണം.എനിക്ക് സഭയായിട്ടു നിങ്ങളെ ഓരോരുത്തരെയും ഒന്ന് കാണണം.എനിക്ക് സഭയായിട്ടു നിങ്ങളുടെ കൂടെ കൂട്ടായ്മ ആചരിക്കണം.എത്രപേർക്ക് അത് മനസിലായി ? ഇത് നമ്മൾ ഇപ്പോൾ ദൈവത്തെ വരുത്തുവാനായിട്ടാണ് നോക്കുന്നത്.അങ്ങനെയാണ് ദൈവമക്കൾ പാട്ടൊക്കെ പാടിയത് . നമുക്കറിയാം നൂറ്റിയിരുപത്തി ഒന്നാം സങ്കീർത്തനം മുതലുള്ള ചില വേദഭാഗങ്ങൾ വായിക്കുമ്പോൾ ആരോഹണ ഗീതം , ആ സിയോൻ മലയിലേക്കു പാട്ടുമൊക്കെ പാടി ചെല്ലുന്നു .ആദ്യഫല കറ്റയുടെ പെരുന്നാളാണെങ്കിൽ കൈയിൽ ആദ്യഫലം ഒക്കെയും കാണും.കാരണം എന്ത് ? അവരെ കാത്തു ദൈവം ഇരിക്കുന്നു.ആ ദൈവത്തിന്റെ സാന്നിധ്യത്തിലേക്കു പോകണം. ദൈവം അവിടെ ഇരിക്കുകയാണ്.കാത്തിരിക്കുകയാണ് കുഞ്ഞുങ്ങളെ.നമ്മുടെ ജീവിതത്തിൽ നമ്മൾ അത് ഓർത്തു കൊള്ളണം ,ആ പ്രഭാത സമയത്തു ദൈവം നമ്മെ കാത്തിരിക്കുകയാണ് . എന്റെ മകൻ മകൾ ഇപ്പോൾ വരും എനിക്ക് ഒരു കൂട്ടായ്മ ഉണ്ട്. എന്നാലോ നമ്മൾ ഓടിച്ചെന്നു നമ്മുടെ ആവശ്യങ്ങൾ ഒക്കെ പറഞ്ഞു പെട്ടെന്ന് സാധിപ്പിച്ചു തരണം എന്ന് വിളിച്ചു പറഞ്ഞതിന് ശേഷം ദൈവം ഒരു വാക്കു ഇങ്ങോട്ടു പറയുന്നതിന് മുൻപ് നമ്മൾ സ്ഥലം വിടും .അങ്ങനെയല്ല നമ്മുടെ പ്രഭാതത്തിലെ പ്രാർത്ഥനആയിരിക്കേണ്ടത് . നമ്മൾ ചെന്ന് കാത്തിരിക്കണം.ദൈവം അവിടെ ഉണ്ട്.ചിലർക്ക് ആ ദൈവസാനിധ്യം പെട്ടെന്നു കിട്ടില്ലകാരണം ലോകമേഖലയിൽ നിന്ന് വരുമ്പോൾ അത് കിട്ടില്ല. പക്ഷെ പരിശുദ്ധൻ അവിടെ ഉണ്ട്.ഒന്നുകൂടെ പറഞ്ഞാൽ പരിശുദ്ധൻ നമ്മിൽ ഉണ്ട്.നമ്മളെ അതിനു വേണ്ടി ഏകാഗ്രതയിലേക്ക് ഒരുക്കുക .അപ്പോൾ വെളിയിൽ ഒന്നും നോക്കി നടക്കേണ്ട ,തപ്പി ഒരിടത്തും നടക്കേണ്ട. പരിശുദ്ധൻ അവിടെ ഉണ്ട്. എവിടെ ? നമ്മിൽ തന്നെ ഉണ്ട് .എന്നാൽ ആ സാനിധ്യം നമ്മൾ മനസ്സിലാക്കുക. ആ സാന്നിധ്യത്തിലേക്കു നമ്മൾ വരുമ്പോൾ ആണ് ദൈവം നമ്മോടു സംസാരിക്കുന്നത് .ദൈവം നമ്മോടു ഇടപെടുന്നതു അതിവിശുദ്ധ സ്ഥലത്തു ചെല്ലുമ്പോൾ ആണ് . മോശക്ക് അധികം യാചനകളും പ്രാർത്ഥനകളും ഒന്നും ഇല്ല.അതിവിശുദ്ധസ്ഥലത്തേക്കു വരുമ്പോൾ ദൈവമാണ് സംസാരിക്കുന്നത് .അവിടെ ദൈവ ശബ്ദം കേൾക്കുന്ന ഇടമാണ്. ദൈവമായ കർത്താവ് നമ്മളെ സഹായിക്കട്ടെ.അകമേ ഉള്ളവനാണ് യഹൂദൻ.അക്ഷരത്തിൽ അല്ല ആത്മാവിൽ ഉള്ള ഹൃദയ പരിച്ഛേദന .......ആമേൻ
Contact
Pastor.Benny
Thodupuzha
MOb: 9447 82 83 83
For Technical Assistance
Jinoy.G
Amen TV Network
Trivandrum,Kerala
MOb : 999 59 75 980
755 99 75 980
Youtube : Amen TV Network
പാസ്റ്റർ വൽസൻ സാമുവേൽ പഠിപ്പിച്ചഈ ബൈബിൾ സ്റ്റഡിയുടെയൂട്യൂബിലെ വീഡിയോ ക്ലാസും താഴെ കൊടുത്തിരിക്കുന്നു
Comments
Post a Comment