റോമാ ലേഖനം 2 Malayalam Bible Class - Pr.Valson Samuel വിശ്വാസത്താലുള്ള നീതീകരണം എന്നുള്ള വിഷയം റോമാ ലേഖനത്തിൽ നിന്നും മറ്റു ചില ഭാഗങ്ങളിൽ നിന്നും ചിന്തിക്കാം.റോമാലേഖനം മൂന്നാമത്തെ അദ്ധ്യായത്തിൽ ഇരുപത്തിമൂന്നാം വാക്യം. ഒരു വ്യത്യാസവും ഇല്ല എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായി തീർന്നു .എന്നിട്ട് തുടർന്ന് നാം വായിക്കുമ്പോൾ അവന്റെ കൃപയാൽ ,ദൈവത്തിന്റെ കൃപയാൽ ഇരുപത്തി നാലാമത്തെ വാക്യം.ക്രിസ്തുവിങ്കലെ വീണ്ടെടുപ്പ് മൂലം സൗജന്യമായി അത്രേ നീതീകരിക്കപ്പെടുന്നത്.ഇത് എല്ലാവരും ഉള്ളിൽ സംഗ്രഹിക്കേണ്ട വാക്യ ഭാഗങ്ങൾ ആണ്.അതായത് അവന്റെ കൃപയാൽ, ദൈവത്തിന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പ് മൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത് .കർത്താവായ യേശുക്രിസ്തു മുഖാന്തരം ഉള്ള വീണ്ടെടുപ്പ് നമുക്കേവർക്കും അറിയാം.താൻ ഈ ഭൂമിയിൽ അവതരിച്ച് നമുക്ക് ഒരു ജീവിത മാതൃക കാണിച്ച് നമ്മുടെ പാപങ്ങൾക്ക് വേണ്ടി താൻ ക്രൂശിൽ പാപയാഗമായി തീരുന്നു.തുടർന്നുള്ള വാക്യങ്ങൾ നമ്മൾ വായിക്കുമ്പോൾ ഇരുപത്തിയഞ്ചാം വാക്യം വിശ്വസിക്കുന്നവർക്ക് അതായത് ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പ് അത് വിശ്വസിക്കുന്നവർക്ക് അവൻ തന്റെ രക്തം മ...