Skip to main content

റോമാ ലേഖനം 2 Malayalam Bible Class - Pr.Valson Samue

റോമാ ലേഖനം 2

Malayalam Bible Class - Pr.Valson Samuel


വിശ്വാസത്താലുള്ള നീതീകരണം എന്നുള്ള വിഷയം റോമാ ലേഖനത്തിൽ നിന്നും മറ്റു ചില ഭാഗങ്ങളിൽ നിന്നും ചിന്തിക്കാം.റോമാലേഖനം മൂന്നാമത്തെ അദ്ധ്യായത്തിൽ ഇരുപത്തിമൂന്നാം വാക്യം.ഒരു വ്യത്യാസവും ഇല്ല എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ്‌ ഇല്ലാത്തവരായി തീർന്നു.എന്നിട്ട്  തുടർന്ന് നാം വായിക്കുമ്പോൾ അവന്റെ കൃപയാൽ ,ദൈവത്തിന്റെ കൃപയാൽ ഇരുപത്തി നാലാമത്തെ വാക്യം.ക്രിസ്തുവിങ്കലെ വീണ്ടെടുപ്പ് മൂലം സൗജന്യമായി അത്രേ നീതീകരിക്കപ്പെടുന്നത്.ഇത് എല്ലാവരും ഉള്ളിൽ സംഗ്രഹിക്കേണ്ട വാക്യ ഭാഗങ്ങൾ ആണ്‌.അതായത് അവന്റെ കൃപയാൽ,ദൈവത്തിന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പ് മൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്.കർത്താവായ യേശുക്രിസ്തു മുഖാന്തരം ഉള്ള വീണ്ടെടുപ്പ് നമുക്കേവർക്കും അറിയാം.താൻ ഈ ഭൂമിയിൽ അവതരിച്ച്‌ നമുക്ക് ഒരു ജീവിത മാതൃക കാണിച്ച് നമ്മുടെ പാപങ്ങൾക്ക് വേണ്ടി താൻ ക്രൂശിൽ പാപയാഗമായി തീരുന്നു.തുടർന്നുള്ള വാക്യങ്ങൾ നമ്മൾ വായിക്കുമ്പോൾ ഇരുപത്തിയഞ്ചാം വാക്യം വിശ്വസിക്കുന്നവർക്ക് അതായത് ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പ്‌ അത് വിശ്വസിക്കുന്നവർക്ക് അവൻ തന്റെ രക്തം മൂലം പ്രായശ്ചിത്തം ആകുവാൻ ദൈവം അവനെ പരസ്യമായി നിർത്തിയിരിക്കുന്നു.കാൽവറി ക്രൂശിൽ ചൊരിഞ്ഞതായിട്ടുള്ള രക്തം ആണ് നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആയിട്ട് പിതാവിന്റെ സന്നിധിയിൽ താൻ സമർപ്പിച്ചത്.പ്രായശ്ചിത്തം propitiation എന്നാണ് ഇംഗ്ലീഷിലെ വാക്ക്.അതായത് പാപത്തിന്റെ വില.ആരെങ്കിലും ഇതിന് മറുവില ആയിട്ട് യാഗം കഴിക്കപ്പെടേണ്ടതായിട്ടുണ്ട്.  ആ മറുവില ആയിട്ട് നമ്മുടെ യേശുകർത്താവ് കാൽവരിയിൽ പരമയാഗം ആകുന്നു.തന്റെ രക്തം ആണ് മറുവിലയായിട്ട് നമ്മുടെ പാപങ്ങൾക്ക് വേണ്ടി യേശുകർത്താവ്‌ പിതാവിന്റെ സന്നിധിയിൽ അർപ്പിക്കുന്നു.അപ്പോൾ ആ വിടുതൽ അല്ലെങ്കിൽ ആ വീണ്ടെടുപ്പ് ,പാപത്തിൽ നിന്നുള്ള മോചനം ,പാപത്തിൽ നിന്നുള്ള ക്ഷമ യേശുകർത്താവിന്റെ രക്തം മൂലം,ദൈവത്തിന്റെ കൃപയാൽ അതെന്റെ അവകാശം ആണ്  എന്ന് വിശ്വസിക്കുന്നവർക്കാണ് ആ രക്തം മൂലം നമുക്ക് വിശ്വാസത്താലുള്ള നീതീകരണം എന്നുള്ള ആ ഒരു വലിയ ദൈവീകമായിട്ടുള്ള വാഗ്‌ദത്തം  നിവർത്തി ആകുന്നത്.എന്നിട്ട് താഴോട്ട് നമ്മൾ വായിക്കുമ്പോൾ 

ദൈവം അവനെ പരസ്യമായി നിർത്തിയിരിക്കുന്നു ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുക നിമിത്തം.മുൻകഴിഞ്ഞതായിട്ടുള്ള പാപങ്ങളെ ശിക്ഷിക്കാതെ അതിന് ശിക്ഷ വിധിക്കാതെ ആരിത്  വിശ്വസിക്കുന്നുവോ അവർക്ക്  ആ പാപക്ഷമ.അതായത് അവൻ ആ ശിക്ഷാവിധിയിൽ അകപ്പെടാതെ ആ പാപത്തിൽ നിന്ന് മുൻകഴിഞ്ഞ പാപങ്ങളിൽ നിന്നുള്ള ആ വാക്ക് വളരെ പ്രധാനപ്പെട്ടതാണ്.അതുവരെ നാം ചെയ്തതായിട്ടുള്ള പാപങ്ങൾക്ക് നമുക്ക് ക്ഷമ വിശ്വാസത്താൽ ഉള്ള നീതീകരണത്താൽ അങ്ങനെ ഉള്ളവന് ലഭിക്കുന്നു.എന്നിട്ട് ഇരുപത്തിആറാമത്തെ വാക്യത്തിൽ ദൈവം നീതിമാൻ യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്ത് അവന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നെ അങ്ങനെ ചെയ്തത്.അപ്പോളിത് ഒരു മനുഷ്യന്റെയും പ്രവർത്തി മുഖാന്തരം അല്ല.ഒന്ന് ദൈവത്തിന്റെ കൃപ.രണ്ട് ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പ്.ആ വീണ്ടെടുപ്പ് കാൽവരിയിലൂടെ നമുക്ക് സാധ്യമാക്കി തന്നു.മൂന്ന് സൗജന്യമായിട്ടാണ് നീതികരിക്കപ്പെടുന്നത്.അതിന് നമ്മുടെ യാതൊരു കർമ്മ പ്രവർത്തികളും കാരണമല്ല.എന്നിട്ട് വിശ്വാസം അതായത് ക്രൂശിങ്കലെ വീണ്ടെടുപ്പ്,രക്തം മൂലമുള്ള പ്രായശ്ചിത്തം.അത് വിശ്വസിക്കുന്നവർക്ക് അവൻ തന്റെ രക്തം മൂലം .രക്തം.പ്രായശ്ചിത്തം എന്നുള്ള വാക്ക് കൂടി എഴുതിക്കൊള്ളണം.ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുക നിമിത്തം.ചെയ്തു പോയിട്ടുള്ള പാപങ്ങൾക്ക് ക്ഷമ.അപ്പോൾ ദൈവത്തിന്റെ കൃപ ,ക്രിസ്തു മുഖാന്തരം ഉള്ള വീണ്ടെടുപ്പ് സൗജന്യം.അത്  ലഭിക്കുന്നത് ഇതിൽ വിശ്വസിക്കുന്നവർക്ക്.രക്തം,പ്രായശ്ചിത്തം,മുൻകഴിഞ്ഞ പാപങ്ങൾ.റോമാലേഖനം പത്താമത്തെ അദ്ധ്യായത്തിൽ അതിന്റെ ആറുമുതലുള്ള വാക്യങ്ങൾ വായിക്കുമ്പോൾ വിശ്വാസത്താൽ ഉള്ള നീതിയോ ഇവ്വണ്ണം പറയുന്നു ക്രിസ്തുവിനെ ഇറക്കേണം എന്ന് വിചാരിച്ച് ആർ സ്വർഗ്ഗത്തിൽ കയറും എന്നോ ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്ന് കയറ്റേണം എന്ന് വിചാരിച്ച് ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുത്.എന്നാൽ അത് എന്ത്  പറയുന്നു വചനം നിനക്ക് സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു.അപ്പോൾ ഒരാൾ വിശ്വാസത്താൽ നീതീകരിക്കപ്പെടുന്നതിന്  മുൻപ്  ആയിട്ട് തിരു വചനം കേൾക്കേണ്ടതായിട്ടുണ്ട്.അതിന്  അടിസ്ഥാനമായിട്ടുള്ള വചനം മാനസാന്തരവും പാപമോചനവും പ്രസംഗിക്കുവാനായിട്ടാണ് ശിഷ്യന്മാരോട് യേശുകർത്താവ് കൽപ്പിക്കുന്നത് .ആ വചനം അറിയിക്കുമ്പോൾ ആ വചനം ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഒരുവന്റെ ഹൃദയത്തിലേക്ക്.അവിടെയാണ് പാപബോധം  ഉളവാകുന്നത്.

പാപത്തെ കുറിച്ചുള്ള ബോധം, നീതിയെ കുറിച്ചുള്ള ബോധം ഇതെല്ലം പരിശുദ്ധാത്മാവിന്റെ പ്രാരംഭം ആയിട്ടുള്ള ഒരു പ്രവർത്തിയാണ്.ഒരുവനിൽ പരിശുദ്ധാത്മാവ് നിങ്ങളെ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെ കുറിച്ചും ബോധം വരുത്തും.എന്നിട്ട് അവിടെ വചനം നിനക്ക് സമീപമായി നിൻറെ വായിലും നിൻറെ ഹൃദയത്തിലും ഇരിക്കുന്നു അത് ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നെ.റോമർ പത്താം അധ്യായം  അതിൻ്റെ  ഒൻപതാമത്തെ വാക്യം യേശുവിനെ കർത്താവ് എന്നു വായ് കൊണ്ട് ഏറ്റുപറകയും.വചനം വായിൽ. ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ട് വിശ്വസിക്കയും ചെയ്താൽ  നീ രക്ഷിക്കപ്പെടും.രക്ഷിക്കപ്പെടും  എന്ന് പറയുമ്പോൾ നമ്മുടെ മുൻകഴിഞ്ഞ പാപങ്ങളെ  ശിക്ഷിക്കാതെ ദൈവം വിട്ടു. നമുക്ക് ക്ഷമ നൽകി അതാണ് രക്ഷയുടെ ആദ്യത്തെ പടി. റോമർ പത്താം അധ്യായം  അതിൻ്റെപത്താമത്തെ വാക്യം ഹൃദയംകൊണ്ട് നീതിക്കായി വിശ്വസിക്കയും വായ് കൊണ്ട് രക്ഷക്കായി ഏറ്റുപറകയും. ഏറ്റുപറയുന്നത്  സ്‌നാനക്കടവിൽ ആണ്. പാപം ഏറ്റുപറഞ്ഞ് യേശുവിനെ രക്ഷിതാവും കർത്താവും ആയി  സ്വീകരിക്കുന്നതായ ആ  സംഭവം സ്‌നാനക്കടവിൽ ആണ്  നടക്കുന്നത്.മത്തായി സുവിശേഷം മൂന്നാമത്തെ അദ്ധ്യായത്തിൽ അതിൻറെ ആറാമത്തെ വാക്യം വായിക്കുമ്പോൾ അവന്റെ അടുക്കൽ ചെന്ന് തങ്ങളുടെ പാപങ്ങളെ  ഏറ്റുപറഞ്ഞുകൊണ്ട് യോർദ്ദാൻ  നദിയിൽ അവനാൽ സ്നാനം ഏറ്റു.മാനസാന്തര സ്നാനത്തെപ്പറ്റി ഇവിടെ എഴുതുമ്പോൾ   യോഹന്നാന്റെ അടുക്കൽ ചെന്ന് തങ്ങളുടെ പാപങ്ങളെ ഏറ്റു പറഞ്ഞു കൊണ്ട് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.അപ്പോൾ നമ്മൾ ആ സ്‌നാനക്കടവിൽ നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് യേശുവിനെ കർത്താവ് എന്ന് വായ് കൊണ്ട് ഏറ്റുപറയുന്നു.നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നു.നമ്മുടെ മുൻകാല പാപങ്ങൾ  വീണ്ടും ആവർത്തിക്കാത്തതിന്റെ കാര്യം മാനസാന്തരം വന്നിട്ട്  സ്നാനം  നടന്നതിനാൽ ആണ് .പുതിയ നിയമ സ്നാനത്തിൽ ആദ്യം നമ്മുടെ  പാപങ്ങളെ ഏറ്റു പറയുന്നു  പിന്നെ  യേശുവിനെ രക്ഷിതാവും കർത്താവും ആയി വായ് കൊണ്ട് ഏറ്റു പറയുന്നു.യേശുക്രിസ്തുവിനോട്  ചേരുവാൻ ആയിട്ടാണ് നാം  സ്നാനം ഏറ്റിരിക്കുന്നത് . പുതിയനിയമ സ്നാനത്തിൽ മാനസാന്തരപ്പെട്ട് നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ.അപ്പോൾ യേശുക്രിസ്തുവിനോട്  ചേരുവാനാണ് ആ നാമത്തിൽ സ്നാനം ഏൽക്കുന്നത്.അതിനു മുൻപ് ആയിട്ട് മാനസാന്തരം, പാപങ്ങളെ ഏറ്റുപറയുക.അതിൻറെ തുടക്കം ആണ് . ദൈവവചനം ഒരു ദൈവദാസൻ പ്രസംഗിക്കുമ്പോൾ ഒരുവന്റെ ഹൃദയത്തിലേക്ക് ഈ സന്ദേശം അറിയിക്കുന്നു.അതായത്  ക്രിസ്തുയേശുവിലുള്ള വീണ്ടെടുപ്പിന്റെ സന്ദേശം.മറ്റൊന്നും കൂട്ടിച്ചേർത്ത് പറയേണ്ട കാര്യമില്ല.വചനം അറിയിച്ചാൽ മാത്രം  മതി.

 ദൈവത്തിന്റെ ആത്മാവാണ് വിടുവിക്കപ്പെടേണ്ടവരുടെ ഉള്ളിൽ ഈ തിരുവചനം നൽകുന്നത്.ഹൃദയംകൊണ്ട് വിശ്വസിക്കുകയും അതായത് യേശുവിനെ കർത്താവ് എന്ന് വായ്‌ കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.

രണ്ടാമത്തെ ഭാഗം യേശുവിനെ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേല്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുക. റോമർ  നാലാമത്തെ അദ്ധ്യായത്തിൽ വരുമ്പോൾ ഇരുപത്തി നാലും ഇരുപത്തി അഞ്ചും വാക്യങ്ങൾ വായിക്കാം.നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിനേൽപ്പിച്ചും.അപ്പോൾ യേശു  മരണത്തിലൂടെ  ക്രൂശിൽ  പാപയാഗമാകുമ്പോൾ അത് നമ്മുടെ പാപങ്ങൾക്ക്‌ വേണ്ടിയാണ്. നമ്മുടെ നീതീകരണത്തിനായ് ഉയർപ്പിച്ചുമിരിക്കുന്ന നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാൻ ഉള്ളതാകയാൽ തന്നെ.അപ്പോൾ അവിടെ മരണത്തെ പറ്റി നമ്മെ  കാണിക്കുന്നു.അതുപോലെ തന്നെ ഉയർപ്പ്.ഇത് രണ്ടും വളരെ പ്രധാനമാണ്.മരണത്തിലൂടെയാണ് നമ്മുടെ അതിക്രമങ്ങൾ നിമിത്തം താൻ  മരണത്തിനേൽപ്പിക്കുന്നതും എന്നാൽ നമ്മുടെ നീതീകരണത്തിനായിട്ട്  ഉയർത്തെഴുന്നേറ്റ കർത്താവായ  യേശു. അപ്പോൾ ഈ രണ്ടു ഭാഗങ്ങളും ഒരുവൻ വിശ്വസിക്കേണ്ടതായിട്ടുണ്ട്. കർത്താവായ യേശുക്രിസ്തു  എന്റെ പാപങ്ങൾക്ക് വേണ്ടി അകൃത്യയാഗമായി,കർത്താവായ യേശുക്രിസ്തുവിന്റെ ഉയർപ്പിനാൽ എനിക്ക് അതിലുള്ള വിശ്വാസത്താൽ  അവൻ എന്നെ നീതീകരിക്കുന്നു.അപ്പോൾ ഇത് വിശ്വാസമായി പരിണമിക്കണം.

ഇവിടെ മരണവും ഉയർപ്പും ഇത് രണ്ടും വളരെ പ്രധാനമാണ്.അതാണ് സ്‌നാനക്കടവിലെ  സ്നാനത്തിലൂടെ സംഭവിക്കുന്നത്.റോമാ ലേഖനം ആറാമത്തെ അദ്ധ്യായം അതിൻ്റെ  മൂന്നാമത്തെ വാക്യം.യേശുക്രിസ്തുവിനോട് ചേരുവാൻ സ്നാനമേറ്റവരായ നാം.അവിടെ ആണ്  യേശുക്രിസ്തുവിന്റെ നാമം. ആ നാമത്തിൽ സ്നാനപ്പെടുത്തുമ്പോൾ യേശുക്രിസ്തുവിനോട്  ചേരുവാൻ സ്നാനമേറ്റവരായ നാമെല്ലാവരും അവന്റെ മരണത്തിൽ പങ്കാളികൾ ആകുവാൻ സ്നാനം ഏറ്റിരിക്കുന്നു.അപ്പോൾ കർത്താവ് നമ്മുടെ അകൃത്യങ്ങൾക്ക്‌ വേണ്ടിയാണ് ക്രൂശിൽ കയറിയത്.അവിടെ നമ്മൾ അതിനോട് പങ്കാളികൾ ആകുവാനായിട്ടാണ് സ്നാനം.അപ്പോൾ അത് വിശ്വസിച്ചാണ് നമ്മൾ സ്നാനം ഏറ്റെടുക്കുന്നത്. 

എന്നാൽ അപ്രകാരം വിശ്വാസത്തിൽ ഏറ്റെടുത്ത ശേഷം വിശ്വാസ ജീവിതത്തിലൂടെയാണ് യേശുവിൻ്റെ  മരണം നമ്മുടെ ജീവിതത്തിൽ നടക്കേണ്ടത്.ക്രിസ്തുയേശുവിനുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോട് കൂടെ ക്രൂശിച്ചിരിക്കുന്നു.അപ്പോൾ ആ വിശ്വാസ ജീവിതത്തിൽ  അതായത് ആത്മീയ ജീവിതത്തിൽ,ആത്മാവിന്റെയും വചനത്തിന്റെയും അനുസരണമായിട്ടുള്ള ജീവിതത്തിൽ ആണ് ലോകം നമ്മളിൽ ക്രൂശിക്കപ്പെടുന്നത്, ജഡം നമ്മളിൽ  ക്രൂശിക്കപ്പെടുന്നത്.അതായത് സ്വന്ത ഇഷ്ടത്തിന് വേണ്ടി ഓടുന്നതായിട്ടുള്ള ഞാൻ ക്രൂശിക്കപ്പെടുന്നത്.അത് പ്രായോഗിക ജീവിതത്തിൽ ആ ഒരു സംഭവം നടന്നിരിക്കണം.കാരണം വിശ്വാസം നമ്മുടെ ജീവിതത്തിൽ അത് ജീവനായിട്ട് ആ അളവിലേക്ക്‌ നമ്മെ കൊണ്ട് വരേണ്ടതായിട്ടുണ്ട്.അപ്പോൾ അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനമേറ്റിരിക്കുന്ന നിങ്ങൾ അറിയുന്നില്ലയോ അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായി തീർന്ന സ്നാനത്താൽ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു.ക്രിസ്തു മരിച്ചിട്ട് പിതാവിന്റെ മഹിമയാൽ  ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിനു തന്നെ.അപ്പോൾ ആ സ്നാനത്തിന്റെ സന്ദേശം നമുക്ക് നല്ലതുപോലെ ലഭിച്ചിരിക്കണം.

കേവലം ഒരു ഉപദേശമായി പറഞ്ഞാൽ പോരാ  അത് നമ്മൾ മനസ്സിലാക്കിയിരിക്കണം, നമുക്ക് വേണ്ടി അകൃത്യങ്ങൾക്ക്‌ പാപയാഗമായ  യേശു കർത്താവിനോട് കൂടെ ചെരുവാനായിട്ട് നാം സ്നാനം ഏൽക്കുമ്പോൾ അവനോടു കൂടെ കുഴിച്ചിടപ്പെടുന്നു.ജീവന്റെ പുതുക്കത്തിൽ നടക്കുവാനായിട്ട് ഒരു പുതിയ മനുഷ്യൻ സ്നാനത്തോടുകൂടെ വെളിയിലേക്ക് വരുന്നു. അപ്പോൾ ആ ഒരു സത്യം നമ്മൾ അറിഞ്ഞിരിക്കണം. അതിന്റെ അടിസ്ഥാനത്തിൽ നാലാമത്തെ അദ്ധ്യായം ഇരുപത്തിനാലും ഇരുപത്തി അഞ്ചും വാക്യങ്ങൾ വായിക്കുമ്പോൾ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന് ഏൽപ്പിച്ചും നമ്മുടെ നീതീകരണത്തിനായ് ഉയർപ്പിച്ചും ഇരിക്കുന്ന നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചവനിൽ  വിശ്വസിക്കുന്ന നമുക്കും കണക്കിടുവാൻ ഉള്ളതാകയാൽ തന്നെ.അപ്പോൾ സ്നാനം  പ്രധാനമാണ്.നാം വീണ്ടും മടങ്ങി പത്താമത്തെ അദ്ധ്യായത്തിൽ വരുമ്പോൾ വിശ്വാസ വചനം ഹൃദയത്തിൽ നിന്ന് വായിലൂടെ  ഇതു നമ്മൾ ഏറ്റുപറയുന്നു, യേശുവിനെ കർത്താവെന്ന് വായ് കൊണ്ട് ഏറ്റു പറയുന്നു. ഇനി ഞാനല്ല എന്നിൽ ക്രിസ്തുവായിരിക്കണം ജീവിക്കേണ്ടത്.

അപ്പോൾ നാം അറിഞ്ഞിരിക്കുന്ന  അറിവ് മാത്രമല്ല ,മുൻകഴിഞ്ഞ പാപങ്ങളുടെ വിടുതൽ മാത്രമല്ല സ്നാനത്തിലൂടെ സംഭവിക്കേണ്ടത് ,അപ്പോൾ  യേശുവിനെ കർത്താവായിട്ട് നാം സ്വീകരിക്കണം. അങ്ങനെ വാസ്തവമായിട്ട് സ്വീകരിക്കുന്നവർക്ക് വേണ്ടിയാണ് പരിശുദ്ധാന്മാവിനെ നൽകുന്നത്. എങ്ങനെയാണ് യേശു നമ്മുടെ  ജീവിതത്തിൽ കർത്താവാകുന്നത്? പരിശുദ്ധാന്മാവ് നമ്മുടെ മേൽ വന്നു നമ്മിൽ വസിച്ച് ആ ആത്മാവിന്റെ അനുസരണയിൽ വചനപ്രകാരം ജീവിക്കുമ്പോൾ ആണ് യേശു നമ്മുടെ ജീവിതത്തിൽ കർത്താവാകുന്നത്.യാഥാർഥ്യത്തിൽ  സ്നാനത്തിൽ നമ്മൾ അതിന് വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുക്കുകയാണ്. ഒന്നാമത്തെ മേഖലയിൽ  നമ്മുടെ പാപങ്ങളുടെ

മോചനത്തിനായി അതായത് ചെയ്തു പോയ പാപങ്ങളുടെ മോചനത്തിനായി.രണ്ടാമത്തെ മേഖല അത് നമ്മുടെ രക്ഷയുടെ മേഖലയാണ്.യേശുവിനെ കർത്താവായിട്ട്  നമ്മൾ വായ് കൊണ്ട്  ഏറ്റുപറയുന്നു.അത് വിശ്വാസ ജീവിതത്തിന്  വേണ്ടിയാണ്.അപ്പോൾ നമ്മൾ യാതൊരു പ്രവർത്തിയും കൂടാതെ വിശ്വാസത്താൽ നീതീകരിക്കപ്പെടുന്നു.ആ വിശ്വാസത്താൽ നീതീകരിക്കപ്പെടുന്നവൻ നിശ്ചയമായിട്ടും വിശ്വാസത്തിൽ ആണ് ജീവിക്കേണ്ടത്. 

വിശ്വാസത്താൽ ജീവിക്കുവാൻ വേണ്ടിയാണ് കർത്താവ് നമ്മെ നീതീകരിക്കുന്നത്.അപ്പോൾ ചെയ്തുപോയ പാപങ്ങൾ എല്ലാം നമ്മോട് ക്ഷമിക്കുന്നു.എന്നാൽ അങ്ങനെ വിശ്വാസത്താൽ നീതീകരിക്കപ്പെടുവാനായിട്ട് നാം നമ്മെ തന്നെ സമർപ്പിക്കുമ്പോൾ യേശുവിനെ കർത്താവായിട്ടും സ്വീകരിക്കേണ്ടതായിട്ടുണ്ട്.ഒരു ഭാഗത്ത് യേശു നമ്മുടെ രക്ഷിതാവ്,പാപത്തിൽ നിന്ന് നമ്മുടെ രക്ഷകൻ.മറുഭാഗത്ത് ജീവിതം നയിക്കുവാനായിട്ട് യേശു നമ്മുടെ ജീവിതത്തിൽ കർത്താവ്.നിങ്ങൾ മാനസാന്തരപ്പെട്ട് നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏൽപ്പിൻ എന്നാൽ പരിശുദ്ധാന്മാവ് എന്ന ദാനം നിങ്ങൾക്ക് ലഭിക്കും.അപ്പോൾ പരിശുദ്ധാന്മാവിനെ നമുക്ക് നൽകുന്നത് സത്യത്തിന്റെ ആത്മാവ് നമ്മുടെ ഉള്ളിൽ  വസിക്കുവാൻ.ഇതിന്റെ കർതൃത്വം ഏറ്റെടുക്കുവാൻ ആണ് .അപ്പോൾ യേശു കർത്താവ് എന്ന് പറയുമ്പോൾ ആത്മാവിന്റെ കർതൃത്വത്തിൽ സമർപ്പിച്ച് അതിന് അനുസാരണമായിട്ട് ജീവിക്കുന്നവന്റെ ഉള്ളിൽ ആണ് യേശു കർത്താവ് ആകുന്നത്.അപ്പോൾ യേശു രക്ഷിതാവ് ,യേശു കർത്താവ്. യേശു രക്ഷിതാവ് എന്ന് പറയുമ്പോൾ വിശ്വാസത്താലുള്ള നീതീകരണത്തിലേക്ക് നമ്മെ കൊണ്ട് വരുന്നു .യേശു കർത്താവ് എന്ന് പറയുന്നത് വിശ്വാസത്താൽ ആത്മാവിന്റെ കർതൃത്വത്തിൽ ജീവിക്കുന്നതായിട്ടുള്ള ഒരു ജീവിതം.എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും.

രണ്ടാമത്തെ ഭാഗം നിവർത്തിയാകുന്നില്ല എങ്കിൽ ജീവിതം  അപൂർണ്ണമാണ്.അവർക്ക് എന്ത് സംഭവിക്കും എന്ന് എനിക്ക് അറിയില്ല. എന്നാൽ ആ ജീവിതം അപൂർണ്ണമാണ്.അതല്ല ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത്.അപൂർണ്ണമായതിനെ ചേർക്കുവാനായിട്ടല്ല കർത്താവ് വരുന്നത്.നമ്മളെ പൂർണ്ണരാക്കുവാനും ആ പൂർണ്ണതയിൽ തേജസ്സ്‌കരണം നൽകുവാനുമായിട്ടാണ് കർത്താവ് വീണ്ടും മടങ്ങി വരുന്നത്.അപ്പോൾ നമുക്ക് ആ ബോധം ഉണ്ടായിരിക്കണം.അതിന് വേണ്ടിയുള്ളതെല്ലാം ദൈവം നമുക്ക് നൽകീട്ടുണ്ട്.അങ്ങനെ നാം വിശ്വസിക്കണം.നമുക്ക് പൂർണ്ണതയിലേക്ക് വരുവാനുള്ളതെല്ലാം കർത്താവ് നമുക്ക് നൽകീട്ടുണ്ട്.അത് നാം ജീവിക്കേണ്ടത് പോലെ  ജീവിക്കുമ്പോൾ അതിന്റെ യാഥാർഥ്യത്തിൽ നമുക്ക് എത്തിച്ചേരുവാനായിട്ട് സാധിക്കും. ഹൃദയം കൊണ്ട് നീതിക്കായി വിശ്വസിക്കുകയും വായ് കൊണ്ട് രക്ഷക്കായി ഏറ്റു പറയുകയും ചെയ്യും.അവനിൽ വിശ്വസിക്കുന്ന ഒരുത്തനും ലജ്ജിച്ച് പോകയില്ല.അപ്പോൾ വിശ്വാസത്താലുള്ള നീതീകരണം, വിശ്വാസത്താലുള്ള ജീവിതം.ഈ രണ്ടിലും നമ്മുടെ പ്രവർത്തി അല്ല.അത് മനസ്സിലാക്കിക്കൊള്ളണം.രണ്ടും വിശ്വാസത്താൽ ആണ്.വിശ്വാസത്താൽ ഒരുവൻ ജീവിക്കുമ്പോൾ ആരുടെ പ്രവർത്തികൾ വെളിപ്പെടാൻ തുടങ്ങും? ദൈവത്തിന്റെ പ്രവർത്തികൾ നമ്മിലൂടെ വെളിപ്പെടാൻ തുടങ്ങും.

എത്രപേർക്ക് അത് മനസ്സിലായി? അപ്പോൾ വിശ്വാസത്താലുള്ള നീതീകരണവും വിശ്വാസത്താലുള്ള ജീവിതവും നമ്മുടെ പ്രവർത്തികൾ അല്ല.യേശുവിൽ വിശ്വസിക്കുന്നവരുടെ മുൻകഴിഞ്ഞ പാപങ്ങൾ കർത്താവ്  ക്ഷമിക്കുന്നു വിശ്വാസത്താൽ നീതീകരിക്കുന്നു.ഇവൻ എന്റെ പ്രിയപുത്രൻ  ഇവനിൽ  ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന ശബ്ദം സ്വർഗത്തിൽ ഉയരുകയാണ്.എന്നാൽ യേശുവിനെ കർത്താവായിട്ട് നാം സ്വീകരിക്കുമ്പോൾ അത് ഒരു യാഥാർഥ്യമായിട്ട് തീരണം.നമുക്ക് ആത്മാവിനെ നൽകിയിരിക്കുന്നത് ആത്മാവിന്റെ അനുസരണയിൽ നാം ജീവിക്കുവാനായിട്ട് ആണ് .ആത്മാവിന്റെ അനുസരണയിൽ നാം ജീവിക്കുവാനായിട്ട് തുടങ്ങുമ്പോൾ ആത്മാവ് നാമ്മുടെ ഉള്ളിൽ വസിച്ച് കൊണ്ട് ദൈവം മുൻനിയമിച്ചതായിട്ടുള്ള പ്രവർത്തികൾ നമ്മുടെ ജീവിതത്തിലൂടെ പുറത്ത് വരുന്നു.ദൈവത്തിന്റെ പ്രവർത്തി.അതാണ് പൂർണ്ണതയിലുള്ള  ഒരു ജീവിതം.എന്നാൽ അതിലേക്ക്‌ എത്തുവാനായിട്ട് ഒരു യാത്ര, ആത്മീക യാത്ര ദിനംതോറും നാം ചെയ്യേണ്ടതായിട്ടുണ്ട്.പടി പടി ആയിട്ട് ഈ അളവിലേക്ക് വളർന്നു വരേണ്ടതായിട്ടുണ്ട്. ഒരു സമയം ആകുമ്പോൾ ആത്മാവിന്റെ അനുസരണയിൽ പൂർണ്ണമായിട്ട് ജീവിക്കുന്ന ഒരു ജീവിതം ആകുമ്പോൾ യേശുകർത്താവ് ഭൂമിയിൽ എപ്രകാരം പിതാവിന്റെ പ്രവർത്തി തന്നിലൂടെ വെളിപ്പെടുത്തിയോ അതുപോലെ തന്റെ സഹോദരങ്ങളായ നമുക്ക് ഓരോരുത്തർക്കും പിതാവ് നമ്മിൽ വസിച്ചുകൊണ്ട് തന്റെ ആത്മാവ് നമ്മിൽ വസിച്ച് കൊണ്ട്  ദൈവം നമ്മെ കുറിച്ച് എന്ത്ആഗ്രഹിക്കുന്നുവോ ആ പ്രവർത്തികൾ നമ്മുടെ ജീവിതത്തിലൂടെ പുറത്ത് വരും . എത്രപേർക്ക് ഇതു വിശ്വസിക്കുവാൻ കഴിയും? ഇതാണ് യഥാർത്ഥമായിട്ടുള്ള ക്രിസ്തീയ ജീവിതം അല്ലെങ്കിൽ  ആത്മീക ജീവിതം.ഈ സത്യങ്ങൾ ഞാൻ നിങ്ങളെ അറിയിക്കുമ്പോൾ ഇത്  ആത്മാവിൽ ലഭിച്ചിട്ട്  ഇതിന് വേണ്ടി ഒരു ജീവിതം നയിക്കണം.റോമാ ലേഖനം മൂന്നാമത്തെ അദ്ധ്യായം അതിന്റെ ഇരുപത്തി ഒന്നാം വാക്യം വായിക്കാം.ഇപ്പോഴോ ദൈവത്തിന്റെ നീതി വിശ്വസിക്കുന്ന എല്ലാവർക്കും യേശു ക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവ നീതി തന്നെ ന്യായപ്രമാണം കൂടാതെ വെളിപ്പെട്ട് വന്നിരിക്കുന്നു.അവിടെ ന്യായപ്രമാണം കൂടാതെ എന്ന് പറയുമ്പോൾ ന്യായപ്രമാണത്തിന്റെ പ്രവർത്തികൾ. പഴയനിയമത്തിൽ ഒരുപാട് ആചാരങ്ങൾ ഉണ്ട്.പെസഹായും പുളിപ്പില്ലായ്മയും അങ്ങനെ ഒരുപാട് ഉത്സവങ്ങളും ആചാരങ്ങളും ഉണ്ടായിരുന്നു.പിന്നെ അവർ നോമ്പ് നോക്കുന്നു,വാവ് മാസങ്ങൾ,പരിച്ഛേദന ഇങ്ങനെയൊക്കെ ഒരുപാട് കാര്യങ്ങൾ ഉണ്ട്.എന്നാൽ ആ ന്യായപ്രമാണത്തിന്റെ പ്രവർത്തിയിലൂടെ അല്ല നമ്മുടെ വിശ്വാസത്താലുള്ള നീതീകരണം.അത് വിശ്വാസത്തിലൂടെയാണ്. ക്രിസ്തു നേരത്തെതന്നെ നമുക്ക് വേണ്ടി പരമയാഗമായി .അവങ്കൽ ഉള്ള വിശ്വാസത്താൽ നാം നീതീകരിക്കപ്പെടുമ്പോൾ മുൻകഴിഞ്ഞ പാപങ്ങൾ നമുക്ക് ക്ഷമിക്കപ്പെടുമ്പോൾ അടുത്ത പടി നമ്മുടെ ജീവിതം കർത്താവിന്റെ കയ്യിൽ കൊടുക്കണം.ദൈവത്തിന്റെ കരങ്ങളിൽ കൊടുക്കണം അവന്റെ കർതൃത്വത്തിന് വേണ്ടി നമ്മളെ ഏല്പിച്ചു പ്രാർത്ഥിക്കുമ്പോൾ ആണ്  പരിശുദ്ധാന്മാവിനെ നമുക്ക്‌ നൽകുന്നത് .അപ്പോൾ ആത്മാവ് നമ്മിൽ വസിച്ച് കൊണ്ട് ആത്മാവിന്റെ കർതൃത്വത്തിൽ നമ്മൾ വരുമ്പോൾ ആണ് വിശ്വാസ ജീവിതം ഒരു യാഥാർഥ്യം ആയിട്ട് തീരുന്നത്.അതിന്റെ പരാജയം ഒരു വലിയ കൂട്ടത്തിന് ഇത് അറിഞ്ഞ് കൂടാ. അവർ പോയി  സ്നാനപ്പെടും പിന്നെ ജീവിക്കുന്നത് അവർ തന്നെയായിരിക്കും.ഞാൻ സാധാരണ ഓർപ്പിക്കുന്നത് പോലെ കുറെ ചടങ്ങുകൾ ജീവിതത്തിൽ കാണും.അതൊക്കെ ചെയ്യുമ്പോൾ ഒരു സന്തോഷം ഒക്കെ കാണും.എന്നാൽ അതല്ല ആത്മീക ജീവിതം.ആത്മാവിനാൽ നടത്തപ്പെടുന്ന,ആത്മാവിന്റെ കർതൃത്വത്തിൽ വരുന്ന ഒരു  ജീവിതം ആണ് യഥാർത്ഥമായിട്ടുള്ള ആത്മീക  ജീവിതം.നമുക്ക് എഫെസ്യർ ലേഖനത്തിലെ ഒരു വാക്യം കൂടെ വായിക്കാം. അതിന്റെ രണ്ടാമത്തെ അദ്ധ്യായം എട്ടാമത്തെ വാക്യം.കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത് അതിനും നിങ്ങൾ കാരണമല്ല ദൈവത്തിന്റെ ദാനമത്രേ ആകുന്നു ആരും പ്രശംസിക്കാതിരിപ്പാൻ പ്രവർത്തികളും കാരണമല്ല.

വളരെ വ്യക്തമായിട്ട് അവിടെ എഴുതിയിരിക്കുന്നു.കൃപയാലല്ലോ നിങ്ങൾ വിശ്വാസം അല്ലെങ്കിൽ ക്രിസ്തുവിങ്കലെ വീണ്ടെടുപ്പിലുള്ള വിശ്വാസം.അവിടെ രക്തം എന്നുള്ളത് ഓർത്തുകൊള്ളണം.പ്രായശ്ചിത്തം എന്ന് ഓർത്തുകൊള്ളണം. വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത് അതിനും നിങ്ങൾ കാരണമല്ല ദൈവത്തിന്റെ ദാനമത്രേ ആകുന്നു ആരും പ്രശംസിക്കാതിരിപ്പാൻ പ്രവർത്തികളും കാരണമല്ല.ഇനി പത്താമത്തെ വാക്യം വായിക്കാം .നാം അവന്റെ കൈപ്പണിയായി.അപ്പോൾ നാം ഓർത്തുകൊള്ളണം നാം അവന്റെ കൈകളാൽ പണിയപ്പെടണം.ആത്മാവിനെ നമുക്ക് നൽകിയിരിക്കുന്നത് നല്ല പണിക്ക് വേണ്ടി ആണ്. അപ്പോൾ ഇതു പഠിപ്പിക്കുവാനായിട്ട് .എങ്ങനെയാണ് യേശുവിന്റെ കർതൃത്വത്തിൽ ആകുന്നത് ?എങ്ങനെയാണ് നമ്മുടെ ജീവിതം പടി പടിയായിട്ട് നമ്മുടെ  ജീവിതത്തിന്റെ എല്ലാ മേഖലകളിലും യേശു നമ്മുടെ ജീവിതത്തിൽ കർത്താവാകുന്നത് ? അത് പരിശുദ്ധാന്മാവ് എന്ന സത്യത്തിന്റെ ആത്മാവ് നമ്മുടെ ഉള്ളിൽ വസിച്ച് കൊണ്ടാണ്.അതിന് നമ്മൾ വിധേയപ്പെടണം.നമ്മുടെ പ്രാർത്ഥന ജീവിതത്തിലും,നമ്മുടെ പോക്കിലും വരവിലും,നമ്മുടെ കൂട്ടായ്മകളിൽ എല്ലാം ഇതായിരിക്കണം ലക്ഷ്യം.ദൈവത്തിന്റെ കൈപ്പണി,ആത്മാവിനാൽ ഒരു പണി.ആ കൈപ്പണി എന്നുപറഞ്ഞാൽ  യേശുകർത്താവ് കാണിച്ചുതന്ന ആ ജീവിത മാതൃകയിൽ നാം എത്തി ചേരുക എന്നതാണ് .കൈപ്പണിയായി  സൽപ്രവർത്തികൾക്കായിട്ട്. അല്ലെങ്കിൽ നീതീപ്രവർത്തികൾക്കായിട്ട് നമ്മുടെ ജീവിതത്തിൽ വരുന്നതായിട്ടുള്ള എല്ലാം അതായത് നമ്മുടെ സംസാരം,കേൾവി,കാഴ്‌ച , പ്രവർത്തികൾ എന്ന് പറയുമ്പോൾ ഇതെല്ലാം പ്രവർത്തികൾ ആണ്.അതുകൂടാതെ നമ്മുടെ കുടുംബ ജീവിതം,സഭാ ജീവിതം,നമ്മൾ ചന്തസ്ഥലത്ത് ആയിരിക്കുമ്പോൾ അവിടെയുള്ളതിൽ നിന്നെല്ലാം സൽപ്രവർത്തികൾ .ദൈവത്തിന്റെ ആത്മാവ് വസിച്ച് കൊണ്ട്  ആത്മാവിനാൽ നടത്തപ്പെടുന്ന ഒരു ജീവിതത്തിലാണ് എല്ലാം നല്ല പ്രവർത്തികൾ ആയിട്ട് തീരുന്നത്.അതിന്റെ ആ പൂർണ്ണതയിൽ നമ്മൾ തന്നെ അത് വിശ്വസിച്ച് ഏറ്റെടുത്തുകൊള്ളണം. അതിന്റെ പൂർണ്ണതയിൽ,ഞാൻ ഒരു വാക്കു പറഞ്ഞാൽ അത് ദൈവനാമ മഹത്വത്തിനായ് തീരണം.അത് പലർക്കും സമാധാനം ഉളവാകുന്നതായിരിക്കും.അതുപോലെ നമ്മൾ നേരത്തെ ചിന്തിച്ചതായിട്ടുള്ള മേഖലകൾ നമ്മുടെ ആത്‌മാവ്‌,അകത്തെ മനുഷ്യൻ ശക്തിയോട് ബലപ്പെടണം.അങ്ങനെ നമ്മൾ വലിയൊരു പ്രത്യാശയോടുകൂടെ,വിശ്വാസത്തോട് കൂടെ ആയിരിക്കണം ദിനം പ്രതി ജീവിക്കേണ്ടത്.മനസ്സ് എന്നുപറയുമ്പോൾ അവിടെ അതെല്ലാം ദൈവം ആഗ്രഹിക്കുന്നതുപോലെ ആകണം.

ഒടുവിൽ ഘനമായതും നീതിയായതും സത്യമായതും രമ്യമായതും സൽഗുണ പുകഴ്ച്ചയായതും ഇതൊക്കെ ചിന്തിക്കാനായിട്ട് അപ്പോസ്തലൻ പറയുന്നു.  ക്രിസ്തുവിന്റെ മനസ്സ് ഫിലിപ്പ്യർ ലേഖനത്തിൽ നമ്മൾ വായിക്കുമ്പോൾ മനസിലാക്കാൻ സാധിക്കും.  ക്രിസ്തുവിന്റെ ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.മനസ്സ് ആ  അളവിൽ  വളരുമ്പോൾ നമ്മൾ ദാസൻ എന്നുള്ള ഒരു അളവിൽ വരും. തന്നെത്താൻ ഒഴിക്കും,തന്നെത്താൻ താഴ്ത്തും,ക്രൂശിലെ മരണത്തോളം നാം അനുസരണമുള്ളവരായിട്ട് തീരും.അപ്പോൾ അങ്ങനെയുള്ള ഒരു മനസ്സിലേക്ക് നമ്മൾ വളർന്നെത്തണം എന്നുള്ള പ്രാർത്ഥന ആയിരിക്കണം എപ്പോഴും.ദൈവസന്നിധിയിൽ ഇരിക്കുമ്പോൾ അതിന് വേണ്ടിയായിരിക്കണം ധ്യാനിക്കേണ്ടത്.അങ്ങനെ നാം നമ്മെ തന്നെ സമർപ്പിക്കുമ്പോളാണ് ദൈവം നമ്മിൽ തന്റെ ആത്മാവിനാൽ ഈ പണി നടത്തുന്നത് .നമ്മെ ഒരു പൂർണ്ണ മനുഷ്യനാക്കുവാനായിട്ടുള്ള ആ പണി നമ്മളിൽ ചെയ്യുന്നത് അതായത് അവന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ട് ക്രിസ്തുയേശുവിൽ  സൃഷ്ടിക്കപ്പെട്ടവരാകുന്നു നാം ചെയ്തുപോരേണ്ടതിന് ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.ഞാൻ എപ്പോഴും പറയാറുള്ളതുപോലെ പുതുതായിട്ട് ഒന്നും കണ്ടുപിടിക്കേണ്ട . ആത്മാവിനാൽ നടത്തപ്പെടുമ്പോൾ നമ്മൾ ഒരു അനുഗ്രഹമായിട്ട് തീരും.നമ്മൾ അറിയാതെ തന്നെ നമ്മളിൽ നിന്ന് നല്ല പ്രവർത്തികൾ,ദൈവം നിയമിച്ചാക്കിയ പ്രവർത്തികൾ നമ്മുടെ ജീവിതത്തിൽ നിന്ന് പുറത്ത് വരും.അങ്ങനെ ആണ് അത് മറ്റുള്ളവർക്ക് വെളിച്ചം പകർന്നുകൊടുക്കുവാനായിട്ട് ദൈവത്തിന്റെ നാമം  നമ്മിലൂടെ മഹത്വപ്പെടേണ്ടത്. അപ്പോൾ വിശ്വാസത്താലുള്ള രക്ഷ അല്ലെങ്കിൽ വിശ്വാസത്താലുള്ള പാപമോചനം അല്ലെങ്കിൽ വിശ്വാസത്താലുള്ള നീതീകരണം അതുപോലെ തന്നെ വിശ്വാസത്താലുള്ള ജീവിതം.അപ്പോൾ ആ രണ്ട് സ്വഭാവത്തെ പറ്റി നമുക്ക് നല്ല ബോധം ഉണ്ടായിരിക്കണം.അബ്രഹാമിന്റെ ജീവിതത്തിൽ അബ്രഹാം ദൈവത്തെ വിശ്വസിച്ചു അത് അവന് നീതിയായി കണക്കിട്ടു.ആദ്യമായിട്ട് ആ നീതീകരണം എന്നുള്ളത് ഉൽപ്പത്തി പുസ്തകം പതിനഞ്ചാം അദ്ധ്യായത്തിൽ ആണ് നാം കാണുന്നത്.അതിന് മുൻപായിട്ട് പതിനാലാമത്തെ അദ്ധ്യായത്തിൽ സൊദോം രാജാവ് സമ്പത്തുമായിട്ട് വരുന്നു ശാലേം രാജാവ് അപ്പവും വീഞ്ഞുമായിട്ട് വരുന്നു.എന്നാൽ അവിടെ ഒരു തിരഞ്ഞെടുപ്പ്.സ്വാതന്ത്ര്യമായിട്ടുള്ള ഇച്ഛാ കേന്ദ്രത്തിൽ അബ്രഹാം മനസ്സിലാക്കി സൊദോം രാജാവിന്റെ സമ്പത്തല്ല ക്രിസ്തുവിന്റെ ക്രൂശ്.

ദൈവത്തിന്റെ അത്യുന്നതനായിട്ടുള്ള പുരോഹിതൻ അപ്പവും വീഞ്ഞും കൊണ്ട് വരുമ്പോൾ അവൻ അതാണ് സ്വീകരിക്കുന്നത്. 

ഉൽപ്പത്തി പുസ്തകം പതിനഞ്ചാം അദ്ധ്യായത്തിൻ്റെ  ആറാമത്തെ വാക്യം അവൻ യഹോവയിൽ വിശ്വസിച്ചു അത് അവന് നീതിയായി കണക്കിട്ടു.ക്രൂശിന്റെ ദർശനത്തിൽ ആണ് നമുക്ക് വിശ്വാസത്താലുള്ള നീതീകരണം ആരംഭമായി ലഭിക്കുന്നത് .അത് ഒരു തുടക്കമാണ്.എന്നാൽ ഇവിടുന്ന് ഇവർ യാത്ര ചെയ്യുകയാണ്.അനേകം അദ്ധ്യായങ്ങൾ കഴിഞ്ഞ് അതിനകത്ത് പല സംഭങ്ങൾ നടക്കുന്നുണ്ട്.ജഡപ്രകാരം ഒരു സന്തതി ഉണ്ടാകുന്നുണ്ട്,വാഗ്‌ദത്തപ്രകാരം ഒരു സന്തതി ഉണ്ടാകുന്നുണ്ട്.ജഡപ്രകാരമുള്ള ഒരു സന്തതി അല്ല ദൈവം അവനെ കുറിച്ച് ആഗ്രഹിക്കുന്നത്.അങ്ങനെ ഒരു സന്തതി ഉണ്ടാകുവാൻ ദൈവം ആഗ്രഹിക്കുന്നില്ല.വാഗ്‌ദത്തത്തിലുള്ളതാണ് അവന് ലഭിക്കേണ്ടത്.അപ്പോൾ ഈ വാഗ്‌ദത്ത സന്തതി അബ്രഹാമിനും  സാറായ്ക്കും  ലഭിക്കുന്നത് എങ്ങനെ എന്നാണ്  നമ്മൾ ഇനി ചിന്തിക്കുവാൻ പോകുന്നത്  അതാണ് അപ്പോസ്തലൻ റോമാലേഖനത്തിൻ്റെ  നാലാമത്തെ അദ്ധ്യായത്തിലൂടെ പ്രധാനമായിട്ട്  പഠിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്. ഉൽപ്പത്തി പുസ്തകം ഇരുപത്തിരണ്ടിലേക്ക് വരുമ്പോഴാണ്  ഇതിന്റെ പൂർത്തീകരണം.അതായത് വിശ്വാസത്താലുള്ള നീതീകരണത്തിന്റെ നിവൃത്തി തന്റെ ജീവിതത്തിൽ .എന്ന് പറഞ്ഞാൽ തനിക്ക്‌ ഏറ്റവും വിലയേറിയതിനെ താൻ കൊണ്ട് യാഗമാക്കുന്നു.അതായത് അനുസരണം..ഉല്പത്തി പുസ്തകം  ഇരുപത്തിരണ്ടാമത്തെ അദ്ധ്യായത്തിൽ ദൈവം അവനോട് പറയുന്നു നീ ദൈവത്തെ ഭയപ്പെടുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുന്നു.എന്നിട്ട് നമ്മൾ താഴോട്ട് വായിക്കുമ്പോൾ ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും.അതിൻ്റെ പതിനാറാം വാക്യം നീ ഈ കാര്യം ചെയ്ത് നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്‌കകൊണ്ട് ഞാൻ നിന്നെ ഐശ്വര്യമായിട്ട് അനുഗ്രഹിക്കും.പതിനെട്ടാമത്തെ വാക്യത്തിൽ നീ എന്റെ വാക്ക് അനുസരിച്ചത് കൊണ്ട് നിന്റെ സന്തതി മുഖാന്തരം ഭൂമിയിൽ ഉള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന് ഞാൻ എന്നെ കൊണ്ട് തന്നെ സത്യം ചെയ്‌തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്തു.ആ വാക്യം നിങ്ങൾ എല്ലാവരും ഓർത്തുക്കൊള്ളണം

നമ്മൾ തുടർന്നുള്ള ഭാഗങ്ങളിൽ ഇതുമായിട്ട് ബന്ധിപ്പിച്ച് ചില വാക്യങ്ങൾ വായിക്കുവാൻ ആഗ്രഹിക്കുന്നു.നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ട് നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും.അതായത് അനുസരണം.എന്നിട്ട് നാലാമത്തെ അദ്ധ്യായത്തിൽ ഞാൻ ഓർപ്പിച്ചതുപോലെ അവന് ജഡപ്രകാരം ഒരു സന്തതി ഉണ്ടാകുന്നു.അത് വിശ്വാസം അല്ല വാഗ്‌ദത്തവും അല്ല.അതൊരു വാഗ്‌ദത്ത സന്തതി അല്ല.  

നിന്റെ സന്തതി ഇവ്വണ്ണം ആകും എന്ന് അരുളിചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്ക് പിതാവാകുമെന്ന് അവൻ ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ചു. പത്തൊൻപതാമത്തെ വാക്യം അവൻ ഏകദേശം നൂറ് വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജീവമായി പോയതും സാറയുടെ ഗർഭപാത്രത്തിന്റെ നിർജീവത്വം ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല.ദൈവത്തിന്റെ വാഗ്‌ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ട് ദൈവത്തിന് മഹത്വം കൊടുത്തു.അവൻ വാഗ്ദത്വം ചെയ്തത്  പ്രവർത്തിപ്പാനും ശക്തനെന്ന് പൂർണ്ണമായി ഉറച്ചു. അതുകൊണ്ട് അത് അവന് നീതിയായി കണക്കിട്ടു.ഇത് അവന്റെ ജീവിതത്തിലൂടെ അതായത്  ദൈവത്തിന്റെ നീതി നിവൃത്തി ആകുന്ന ഒരു മേഖലയാണ്.എന്നാൽ ഇവിടെ കാതലായിട്ടുള്ള ഒരു വിഷയം ഉണ്ട് .അതായത് അബ്രഹാമിനും  സാറായ്ക്കും ഇശ്മായേൽ ഉണ്ടാകുന്നത് നിർജീവത്വത്തിൽ അല്ല അബ്രഹാമിൽ പുത്രോൽപ്പാദനത്തിന് ശേഷി ഉള്ളപ്പോഴാണ് .ഇശ്മായേൽ ജനിക്കുന്നത്.പലപ്പോഴും നാം ജഡത്തിലാണ് ഈ വിശ്വാസ ജീവിതം നയിക്കുവാനായിട്ട്  പരിശ്രമിക്കുന്നത്.ഒരാൾ സ്നാനപ്പെടുന്നു പിന്നെ അങ്ങ് ജീവിക്കുന്നു.പരിശ്രമിക്കുന്ന ഒരു വിഷയം പോലും ഇന്ന് ഇല്ല.എന്നാൽ പെന്തിക്കോസ്തിന്റെ ആദ്യത്തെ സമയങ്ങളിൽ പരിശ്രമിക്കുന്നുണ്ടായിരുന്നു ഇപ്പോഴും കാണും പലരും  പരിശ്രമിക്കുന്നുണ്ടായിരിക്കാം അവർ.എന്തിന് പരിശ്രമിക്കുന്നു ?  ജീവിക്കുവാനായിട്ട് ഈ ജീവനെ കൊണ്ട് വരുവാനായിട്ട് അല്ലെങ്കിൽ ഈ വാഗ്‌ദത്തം പ്രാപിപ്പാനായിട്ട്.ഇതൊരു വാഗ്‌ദത്തം  ആണ്.വിശ്വാസ ജീവിതം ഒരു വാഗ്‌ദത്തം  ആണ്,വിശുദ്ധ ജീവിതം ഒരു വാഗ്‌ദത്തം  ആണ്.ദൈവത്തിന്റെ വാഗ്‌ദത്തം  ക്രിസ്തുവിലൂടെ നമുക്ക് നൽകിയിരിക്കുമ്പോൾ ഇത് നമ്മുടെ സ്വയ പരിശ്രമം കൊണ്ട് നേടിയെടുക്കുവാനായിട്ട് നോക്കും.എന്നാൽ അങ്ങനെ നമ്മൾ ചെയ്യുകയാണെങ്കിൽ യിശ്മായേലിന്റെ സന്തതികൾ ആയിരിക്കും പുറത്ത് വരുന്നത്.എന്നുപറഞ്ഞാൽ നമ്മൾ ആദാമ്യ മനുഷ്യനെ കൊണ്ട് ഈ ജീവിതം നയിക്കുവാനായിട്ട് പരിശ്രമിക്കുന്നു. ആദാമ്യ മനുഷ്യൻ മരിച്ചാലേ പറ്റുകയുള്ളു.ആദാമ്യ മനുഷ്യൻ മുഴുവൻ സ്വാതന്ത്ര്യത്തിൽ ആണെങ്കിൽ. നമ്മൾ നമ്മുടെ വിശ്വാസ സന്തതി,ഒരുവൻ വീണ്ടും ജനിക്കുമ്പോൾ ആ സമയത്ത് ആദാമ്യ സന്തതി ഉണ്ട് അതായത്  ആദാമ്യൻ ഉണ്ട്. നമ്മളിൽ ആദാമ്യനാണ് ആദ്യം നമ്മിൽ ജനിക്കുന്നത്. അപ്പോൾ വിശ്വാസ സന്തതി ജനിക്കുമ്പോൾ അത് വളരുന്നില്ല എങ്കിൽ പ്രശ്നമാണ് . വളരുമ്പോൾ  ആദാമ്യൻ മരിച്ച്   കൊണ്ടിരിക്കും , അതായത് പുറമെയുള്ള മനുഷ്യൻ ക്ഷയിക്കേണ്ടതായിട്ടുണ്ട്.എത്രത്തോളം  ക്ഷയിക്കുന്നുവോ അത്രത്തോളം ആയിരിക്കും നമ്മുടെ അകത്തെ മനുഷ്യനും  വളരുന്നത്.അപ്പോൾ അകത്തെ മനുഷ്യൻ്റെ വളർച്ചക്ക്  വേണ്ടിയത് നമ്മൾ കൊടുക്കണം.പുറമെയുള്ളവന്റെ രാഗവും മോഹവും  ഇച്ഛയും ഒന്നുമില്ല.എന്നാൽ അത് മരിക്കുന്നതിന് അൽപ്പം സമയം എടുക്കും.അതും ആത്മാവ് നമ്മളെ പഠിപ്പിക്കണം ആത്മാവിന്റെ വിധേയത്വത്തിലേക്ക് നമ്മൾ വരണം.വിധേയത്വത്തിൽ വരുന്നവർ ഇത് പഠിക്കുന്നില്ല എങ്കിൽ ആദാമ്യ മനുഷ്യൻ തന്നെ ആയിരിക്കും ജീവിക്കുന്നത്.ഒരുവൻ അവൻ്റെ  മുഴുവൻ സ്വാതന്ത്രത്തിൽ ആണ് പരിശ്രമിക്കുന്നത്  എങ്കിൽ  ആദാമ്യൻ ആയിരിക്കും ഈ ജീവിതം നയിക്കുവാനായിട്ട് ശ്രമിക്കുന്നത്.അതിലൂടെ നമുക്ക് ഈ വാഗ്‌ദത്തത്തിന്റെ പൂർത്തീകരണത്തിലേക്ക് വരുവാൻ സാധ്യമല്ല.അപ്പോൾ അവൻ മരിച്ചാലെ പറ്റുകയുള്ളൂ.ഈ വാഗ്‌ദത്തം  വെളിപ്പെടുത്തുവാനായിട്ടാണ് ദൈവം കാത്തിരുന്നത്.അല്ലാതെ അബ്രഹാമിന് വേറെ കുഞ്ഞിനെ കൊടുക്കുവാൻ കഴിയാഞ്ഞിട്ടല്ല. ഇവൻ ഈ വാഗ്‌ദത്തം  പൂർണ്ണമായി വിശ്വാസത്തിൽ പ്രാപിക്കുവാനായിട്ടാണ് എന്ന് നാം മനസിലാക്കണം .ഇവിടെ നമ്മൾ വായിക്കുമ്പോൾ അവൻ ആശയ്ക്ക് വിരോധമായി ഇത് ലോകത്തിന്റെ ആശയാണ്.നമുക്കറിയാം കുഞ്ഞുങ്ങൾ ഉണ്ടാകേണ്ട പ്രായത്തിൽ നമ്മൾ സംശയിക്കേണ്ട ആവശ്യം ഇല്ല.നമുക്ക് ആശയാണ് നമുക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന് . എന്നാൽ ആ പ്രായം കഴിഞ്ഞാലോ ? ആശയെന്ന് പറഞ്ഞാൽ ഇത് മാനുഷികം ആയിട്ടുള്ള ആശയാണെങ്കിൽ അത് സാധ്യമല്ല.അതുകൊണ്ടാണ് ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ചു എന്ന് നാം കാണുന്നത് രണ്ടാമത്തെ ആശയെന്ന്  പറയുമ്പോൾ ദൈവത്തിന്റെ വാഗ്‌ദത്തത്തിൽ ഉള്ള പ്രത്യാശ ആണ്.മനസ്സിലാകുന്നുണ്ടല്ലോ? ആദ്യത്തെ പ്രത്യാശ എന്ന് പറയുമ്പോൾ അത് മാനുഷീകം ആണ്.ജഡത്തിലുള്ള ഒരു പ്രത്യാശയാണ്.അത് വളരെ എളുപ്പമാണ്.ഇശ്മായേൽ ഉണ്ടാകും.എന്നാൽ രണ്ടാമത്തെ ആശയെന്ന് പറയുന്നത് അത് വാഗ്‌ദത്തത്തിങ്കൽ ഉള്ള ഒരു ആശയാണ്.അത് വചനത്തിൽ നിന്ന് നമുക്ക് ലഭിക്കുന്നതായിട്ടുള്ള പ്രത്യാശയാണ്.ഇങ്ങനെ ജീവിക്കുവാൻ പറ്റുമോ? നമ്മളെല്ലാം പൊതുവെ ഇന്ന് പറയുന്നു അങ്ങനെ ഒന്നും ജീവിക്കുവാൻ പറ്റില്ല നമ്മൾ അവിടെ ചെല്ലുമ്പോൾ ഇതെല്ലാം നേരെ ആകും.എന്നാൽ അബ്രഹാമിന്റെ ആ വിശ്വാസം നമ്മുടെ ഉള്ളിൽ വന്നാലേ പറ്റുകയുള്ളൂ.പുറമെ നോക്കുമ്പോൾ ആശയൊന്നുമില്ല.പക്ഷെ ദൈവം വാഗ്‌ദത്തം  ചെയ്‌തു.എന്നെ ക്രിസ്തുവിൽ പരിപ്പൂർണ്ണനാക്കുമെന്ന വാഗ്‌ദത്തം  എനിക്കുണ്ട്.ആത്മാവിനാൽ എന്നെ നടത്തും എന്ന്‌ വാഗ്‌ദത്തം എനിക്കുണ്ട്.ദൈവത്തിന്റെ വചനം എനിക്ക് ജീവനായിട്ട് ഉള്ളിൽ നൽകും എന്ന്‌ വാഗ്‌ദത്തം എനിക്ക് ഉണ്ട്.അത് സമൃദ്ധിയായിട്ട് നൽകും എന്നുള്ള വാഗ്‌ദത്തവും എനിക്ക് ഉണ്ട്.ലോകത്തെ ജയിക്കാം എന്നുള്ള വാഗ്‌ദത്തം  ഉണ്ട്.ജഡത്തെ ക്രൂശിക്കാം എന്നുള്ള വാഗ്‌ദത്തം  ഉണ്ട്.

ഇതെല്ലാം നമ്മുടെ വാഗ്‌ദത്തങ്ങൾ ആണ്. മൂടുപടം നീങ്ങി എന്നുള്ള വാഗ്‌ദത്തം  ഉണ്ട്.ആ മുഖത്ത് തേജസ്സ്‌ക്കരിക്കപ്പെട്ട യേശുകർത്താവിനെ കണ്ണാടി പോലെ പ്രതിബിംബിക്കാം.ആ യേശുവിനെ വചനത്തിലൂടെ എനിക്ക്  കാണുവാൻ കഴിയും എന്ന്‌ വാഗ്‌ദത്തം  ഉണ്ട്.എന്നിട്ട് ആത്മാവാകുന്ന കർത്താവിന്റെ ദാനമായിട്ട് തേജസ്സിന്മേൽ തേജസ്സ് പ്രാപിക്കും എന്ന് ഉള്ള വാഗ്‌ദത്തം  ഉണ്ട്.കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധി എനിക്ക് ലഭിക്കും എന്ന് വാഗ്‌ദത്തം  ഉണ്ട്.ആ സമൃദ്ധി എനിക്ക് ലഭിക്കുകയാണെങ്കിൽ ആ ഏകൻ മൂലം, ക്രിസ്‌തു മൂലം ജീവനിൽ ഏറ്റവും അധികം ജീവനിൽ വാഴുമെന്ന് വാഗ്‌ദത്തം ഉണ്ട്.ഇതുപോലുള്ള  ഒരുപാട് വാഗ്‌ദത്തങ്ങൾ നമ്മൾ ചിന്തിക്കുവാൻ പോകുകയാണ്.ആ സമയത്ത് ഇത് മറന്ന്  പോകരുത്..അബ്രഹാം സാറായെ നോക്കുമ്പോൾ അസാദ്ധ്യമാണ്.കാരണം സാറയുടെ ഗർഭപാത്രം നിർജീവം ആയി.സാറാ അബ്രഹാമിനെ നോക്കുമ്പോൾ നൂറ് വയസ്സുള്ളവൻ തന്റെ ശരീരം നിർജീവം ആയി.രണ്ട് പേരും കൂടെ പറയും ഇത് എങ്ങനെ സാധിക്കും.അപ്പോൾ മാനുഷികം ആയിട്ടുള്ള ആശയനുസരിച്ച് നോക്കുമ്പോൾ അത് അസാദ്ധ്യം ആണ്.എന്നാൽ ദൈവം ഒരു വാഗ്‌ദത്തം  കൊടുത്തിട്ടുണ്ട്.കുഞ്ഞേ നിനക്ക് ഒരു വാഗ്‌ദത്തം  ഉണ്ട്.നിനക്ക് ഒരു വാഗ്‌ദത്ത സന്തതി ഉണ്ട്.ഒരു അർത്ഥത്തിൽ പറഞ്ഞാൽ ഇവരുടെ നിർജീവത്വത്തിൽ മാത്രമേ ആ വാഗ്‌ദത്തം  ജനിക്കുകയുള്ളു.എത്ര പേർക്ക് അത് മനസ്സിലായി ? ക്ഷയിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല.ഈ കാലയളവിൽ എല്ലാരുമൊക്കെ തുടങ്ങുന്നത് പോലും ഇല്ല.അവർ പറയുന്നു അതിന്റെ ആവശ്യം ഇല്ല.വിശ്വാസത്താൽ  നീതീകരിക്കപ്പെട്ടന്നും കർത്താവ് എല്ലാം ആവരണം ചെയ്ത്‌ കഴിഞ്ഞു എന്നും .ഇനിയങ്ങ്  ജീവിച്ചാൽ മതി എന്നും, വിചാരിച്ച്‌  ആശ്വസിക്ക, തിന്നുക, കുടിക്കുക, ആനന്ദിക്കുക.എന്നാൽ ,ഇന്ന്  നിൻ്റെ പ്രാണനെ ചോദിക്കുകയാണെങ്കിൽ നീ പോക്കാ.അതല്ല ബൈബിളിൽ പറഞ്ഞിരിക്കുന്നത്.  കുഞ്ഞേ നിന്റെ ആ പഴയ മനുഷ്യൻ നിർജീവം ആകണം.അപ്പോസ്തലൻ പറയുന്നു ഞാൻ,ആ ആദാമ്യ മനുഷ്യൻ ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു.ഇനി ജീവിക്കുന്നത് ആദാമ്യ മനുഷ്യൻ അല്ല. ക്രിസ്തു എന്നിൽ ജീവിക്കുന്നു.അവന്റെ ആത്മാവ്,സത്യത്തിന്റെ ആത്മാവിനാൽ ഞാൻ ജീവിക്കുന്നു.മറ്റവൻ ചാകാതെ പറ്റുകയില്ല.മറ്റവനെ പുറത്ത് വിട്ടാലേ പറ്റുകയുള്ളു.ഇശ്മായേലിനെയും ദാസിയെയും.പഴയ പ്രമാണത്തെയും  ജഡസന്തതിയെയും പുറത്ത് ആക്കിയാലേ പറ്റുകയുള്ളു.അവൻ അല്ല ഇനി ജീവിക്കേണ്ടത്.ദൈവത്തിന്റെ വാഗ്‌ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ട്  ദൈവത്തിന് മഹത്വം കൊടുത്തു.അവൻ വാഗ്‌ദത്തം 

ചെയ്തത് പ്രവർത്തിപ്പാനും ശക്തനെന്ന് പൂർണ്ണമായി ഉറച്ചു  അതുകൊണ്ട് അത് അവന് നീതിയായിട്ട്  കണക്കിട്ടു.ഇരുപത്തിനാലാം വാക്യം നമ്മൾ വായിക്കുമ്പോൾ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന് ഏൽപ്പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയർപ്പിച്ചും ഇരിക്കുന്ന നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാൻ ഉള്ളതാകയാൽ തന്നെ.നമുക്ക് അങ്ങനെ ഒരു വാഗ്‌ദത്തം ഉണ്ട്.ഇനി അഞ്ചാമത്തെ അദ്ധ്യായം മുതൽ നമ്മൾ വായിക്കുമ്പോൾ ഈ ഒരു ജീവിതം ആണ്.വിശ്വാസത്താൽ നാം നീതീകരിക്കപ്പെട്ടു.മുൻകഴിഞ്ഞ പാപങ്ങളെ എല്ലാം ക്ഷമിച്ചു.സത്യത്തിന്റെ ആത്മാവിനെ നമുക്ക് നൽകി.ഇനി നമുക്ക് ജീവിതം ആരംഭിക്കണം.എത്ര പേർക്ക് മനസ്സിലായി?  നമ്മൾ വിശ്വാസ ജീവിതം തുടങ്ങുകയാണ്.നമ്മൾ ഒരു യാത്ര ചെയ്യാൻ പോകുകയാണ്.യാത്രയിൽ അനേകം കാര്യങ്ങൾ നമുക്ക് വെളിപ്പെടേണ്ടതായിട്ടുണ്ട്.അത് വെളിപ്പെടുന്നത് ഒരു ജീവിതം നയിക്കുവാനായിട്ടാണ്.ഇത് നമ്മുടെ ജീവിതത്തിൽ പ്രായോഗികം ആകണം.അതുകൊണ്ടാണ് തുടർന്നുള്ള അദ്ധ്യായങ്ങൾ വളരെ പ്രധാനപ്പെട്ട അദ്ധ്യായങ്ങൾ ആണ്.അപ്പോൾ അഞ്ചാമത്തെ അദ്ധ്യായത്തിൽ ജീവിതത്തിന്റെ ചില മേഖലകളെ പറ്റി അപ്പോസ്തലൻ നമ്മളെ അറിയിക്കുന്നു.ഇത് വായിക്കുമ്പോൾ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതം ആണ്. നമുക്ക് ഒരു പ്രധാന വാക്യം ഉള്ളത് അത് ആദ്യം വായിക്കാം.പതിനേഴാമത്തെ വാക്യം.ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതി ദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും.

പാപത്തിൽ വാഴും എന്നാണോ എഴുതിയിരിക്കുന്നത് ? ജീവനിൽ വാഴും. ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ നമുക്ക് എന്താ ഇനി ലഭിക്കേണ്ടത്? കൃപയുടെയും നീതി ദാനത്തിന്റെയും സമൃദ്ധി അതൊരു വാഗ്‌ദത്തം ആണ്.കൃപയുടെയും നീതി ദാനത്തിന്റെയും സമൃദ്ധി.അത് ലഭിച്ചാലേ പറ്റുകയുള്ളു.എങ്കിൽ മാത്രമേ ആ ഏകൻ നിമിത്തം നമുക്ക് ജീവനിൽ അധികമായിട്ട്  വാഴുവാൻ കഴികയുള്ളു. അതിന് വേണ്ടി എന്ത് ചെയ്യണം ? അതാണ് ചോദ്യം. ഈ കൃപയുടെയും നീതിയുടെയും സമൃദ്ധിനമ്മൾ അതിന് വേണ്ടി പ്രാർത്ഥിക്കണം,യാചിക്കണം. നീതിക്ക് വിശന്ന് ദാഹിക്കുന്നവർ ഭാഗ്യവാന്മാർ.എന്നാൽ നമുക്ക് വിശക്കുന്നുണ്ടെങ്കിൽ നമ്മൾ എന്താണ് ചെയ്യുന്നത്? ഭക്ഷണം കഴിക്കും അല്ലേ . വിശക്കുന്നുണ്ടെങ്കിൽ നമ്മൾ പ്രാർത്ഥിച്ച് കൊണ്ട് മാത്രം ഇരുന്നാൽ മതിയോ? പോയി ഭക്ഷണം കഴിക്കണം.അങ്ങനെ ആണെങ്കിൽ ഈ നീതി നമുക്ക് ലഭിക്കണം. എങ്കിൽ നമ്മൾ ഏതു ഭക്ഷണം ആണ് കഴിക്കേണ്ടത്? ദൈവത്തിന്റെ വചനം നിരന്തരം ഭക്ഷിക്കണം അത് ഭക്ഷണം ആയിട്ട് നമുക്ക് ലഭിക്കുമ്പോൾ ഇത് നീതിയുടെ വചനം ആണ്.ആ നീതിയുടെ വചനത്തിൽ നിന്ന് നീതിയോടെ ജീവിപ്പാനുള്ള ബലം നമുക്ക് കിട്ടും.ഭക്ഷണം കഴിക്കുമ്പോൾ നമുക്ക് അത് ആരോഗ്യം നൽകുന്നു,നമുക്ക് അത് ജീവൻ നൽകുന്നു, ഉണർവ് നൽകുന്നു.എല്ലാവരും ഉണർവ്വോടുകൂടെ ആണ് ഇവിടെ ഇരിക്കുന്നത്. എങ്കിൽ ഭക്ഷണം കഴിക്കുന്നില്ലെങ്കിലോ ? അല്ലെങ്കിൽ പിന്നെ നമ്മൾ ഉപവാസം ഇരിക്കണം.അല്ലാതെ നമ്മൾ ഭക്ഷണം ഒഴിവാക്കുകയാണെങ്കിൽ നമുക്ക് ക്ഷീണം ആണ്.എന്ന് പറഞ്ഞതു  പോലെയാണ്  ആത്മീക ആഹാരം,ദൈവത്തിന്റെ വചനം അത് നമുക്ക് ലഭിക്കേണ്ടത് പോലെ ലഭിക്കണം.അല്ലാതെ വെറുതെ കുറേ അദ്ധ്യായങ്ങൾ വായിച്ചത് കൊണ്ട് പ്രയോജനം ഇല്ല.കഥാപുസ്തകം വായിച്ചത് കൊണ്ടും പ്രയോജനം ഇല്ല.കുറേ സിദ്ധാന്തം പഠിച്ചതുകൊണ്ടും പ്രയോജനം ഇല്ല. നമുക്കിത് ഭക്ഷണം ആയിട്ട്, ജീവനായിട്ട് തന്നെ ലഭിക്കണം.അങ്ങനെ ആണ് നീതിയുടെ ജീവിതം നമുക്ക്  നയിക്കുവാനായിട്ട് കഴിയുന്നത്.അതൊരു കൃപ.യേശുകർത്താവ് ഭൂമിയിലേക്ക് മനുഷ്യ അവതാരമായിട്ട് വന്നപ്പോൾ താൻ കൃപയും സത്യവും നിറഞ്ഞവനായിട്ടാണ് ഈ ഭൂമിയിലേക്ക് വന്നത്.യേശു നമുക്ക് ജീവിത മാതൃക കാണിച്ച് തരികയാണ്.നമ്മളെ വിശ്വാസത്താൽ നീതികരിക്കുവാൻ വേണ്ടതായിട്ടുള്ള ദൈവകൃപയുണ്ട്.എന്നാൽ വിശ്വാസത്തിൽ ജീവിക്കുവാനുള്ള  ദൈവകൃപ കൂടി ലഭിക്കേണ്ടതായിട്ടുണ്ട്. വിശ്വാസത്താൽ നീതീകരണത്തിന് ഒരു അൽപ്പം കൃപ ഒക്കെ ലഭിച്ചാൽ മതി.അതിന്റെ ആദ്യത്തെ പടിയിൽ ആ കൃപ പെട്ടന്ന് നമ്മുടെ ഉള്ളിൽ  തൊടും.എന്നാൽ വിശ്വാസത്തിൽ ജീവിക്കുവാൻ അത് പറ്റില്ല . അവിടെ കൃപയുടെയും നീതിയുടെയും സമൃദ്ധി നമുക്ക് ലഭിക്കണം.എത്ര പേർക്ക് ഇത് മനസിലായി ?  അവരാണ് ആ ഏകൻ നിമിത്തം ഏറ്റവും അധികം ആയിട്ട്   ജീവനിൽ വാഴുന്നത്.ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതി ദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവർ യേശുക്രിസ്‌തു എന്ന ഏകൻ നിമിത്തം വാഴും.ഏറ്റവും അധികമായി എന്നാണ്.ഇതെല്ലാം അതിശ്രേഷ്ഠമായി ആണ് ഇവിടെ പറഞ്ഞിരിക്കുന്നത്.പാപത്തിന്റെ കാര്യം പറയുമ്പോൾ ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതി ദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവർ ആ ഏകൻ നിമിത്തം ഏറ്റവും അധികം.മറ്റേത് അധികം എന്നേ ഉള്ളൂ.ആ ഏകൻ നിമിത്തം വാണെങ്കിൽ  അധികം എന്ന് ഒന്നും പറയുന്നില്ല 

ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതി ദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവർ ഏറ്റവും അധികം വാഴും എന്ന് പറയുമ്പോൾ പാപത്തിന് അവിടെ വല്ല സ്ഥാനവും ഉണ്ടോ? പാപത്തിന് അവിടെ ഒരു സ്ഥാനവും ഇല്ല.ഇത് ഇപ്പോൾ നമ്മൾ പൊതുവെ പറയുന്നത് പോലെ പാപം വളരെ  കട്ടിയാണ് ഇതിനെ ഒന്ന് ജയിക്കാൻ വളരെ പ്രയാസമാണ്.നമ്മൾ ലോകത്തിലാണല്ലോ  ജീവിക്കുന്നത് എന്നിട്ട് ചില വാക്യങ്ങളും അവിടെ കൊണ്ട് വരും നാം പൊടിയെന്ന് അവൻ ഓർക്കുന്നു.എല്ലാം എന്തിനാണ്? പാപം ചെയ്യുവാനുള്ള ന്യായീകരണങ്ങൾ ആണ് നാം കൊണ്ട് വരിക .ആ കാര്യമല്ല  ഇവിടെ  പറയുന്നത്.പാപം വാഴുകയാണ് പക്ഷെ കുഞ്ഞേ ദൈവത്തിന്റെ കൃപയുടെയും നീതിയുടെയും സമൃദ്ധി നിനക്ക് ലഭിക്കുകയാണെങ്കിൽ ക്രിസ്തു,ഏകൻ നിമിത്തം നീ ഏറ്റവും അധികമായിട്ട് ജീവനിൽ വാഴും.ഇത് നമ്മൾ വിശ്വാസത്താൽ ആണ് സ്വീകരിക്കേണ്ടത് ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട് മംഗലാപുരത്ത് ആയിരുന്നു ഞാൻ ക്ലാസ്സുകൾ കൊടുക്കുമ്പോൾ കുറച്ചു കൂടി വിവരിച്ചാണ് ഞാൻ പറഞ്ഞു  കൊടുത്തത്.അപ്പോൾ അതിനകത്തു കർത്താവിന്റെ വേല ചെയ്യുന്ന ഒരു പ്രിയപ്പെട്ടവൻ എന്നോട് വന്നു പറഞ്ഞു പാസ്റ്റർ എനിക്ക് ഇത് ഇപ്പോൾ വെളിപ്പെട്ടു എന്ന് പറഞ്ഞു.ഇത് നല്ലതാണ് അദ്ദേഹം എന്നെ നോക്കി പറയുമ്പോൾ എനിക്ക് അറിയാം ഈ മനുഷ്യൻ ഇനി അധികമായിട്ട് ജീവനിൽ വാഴുവാൻ പോകുകയാണ്.അങ്ങനെ ആണെങ്കിൽ ഈ പാപത്തെ ജയിക്കുവാനായിട്ട് അതിനപ്പുറത്തായിട്ട് ഏറ്റവും അധികമായിട്ടുള്ള ഒരു ശക്തി എന്റെ മേൽ ഉണ്ട്.കൃപയുടെയും നീതി ദാനത്തിന്റെയും സമൃദ്ധി ലഭിക്കുമ്പോൾ.അപ്പോൾ  അത് നമ്മൾ അന്വേഷിക്കണം.ഇത് ഒന്നും അന്വേഷിക്കാതെ പറയും ഇങ്ങനെ ഒന്നും ജീവിക്കുവാൻ കഴികയില്ല.വിശ്വാസത്താലുള്ള നീതീകരണം മാത്രം മതി.അത് ഭോഷത്തം  ആണ്.ഇതിനകത്ത്  ദൈവം നമുക്ക് ജീവനിൽ ഏറ്റവും അധികമായിട്ട് വാഴുവാനായിട്ടുള്ള  നന്മ നല്കീട്ടുണ്ട്.അപ്പോൾ നമ്മൾ അത് ഉപയോഗം  ആക്കണം.റോമലേഖനം അഞ്ചാം അദ്ധ്യായം ഒന്നാം വാക്യം വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം നമുക്ക് ദൈവത്തോട് സമാധാനം ഉണ്ട്.വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ട് അപ്പോൾ അവിടം കൊണ്ട് നിർത്തുകയല്ല,വിശ്വാസത്താലുള്ള നീതീകരണം മാത്രം മതിയായിരുന്നു എങ്കിൽ നാലാമത്തെ അദ്ധ്യായം കൊണ്ട് നിർത്തിയാൽ മതിയായിരുന്നു.എന്നാൽ അവിടെ നിർത്തുന്നില്ല.വിശ്വാസത്താലുള്ള നീതീകരണം അത് ഒരു തുടക്കമാണെന്ന് നമ്മളോട് പറയുന്നു. നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം  നമുക്ക് ദൈവത്തോട് സമാധാനം ഉണ്ട്.വേറൊരു വാക്കാണ് നിരപ്പ്. നിരപ്പിന്റെ സുവിശേഷം.പാപത്താൽ എന്താ സംഭവിച്ചത്? ദൈവത്തോട് മനുഷ്യൻ അകന്നു.നമ്മൾ അത് വായിച്ചു യെശയ്യാവിന്റെ പുസ്തകത്തിൽ നിന്നും മറ്റു പല ഭാഗങ്ങളിൽ നിന്നും അകന്നുപോയി.എന്നാൽ ക്രിസ്തുവിങ്കലെ വീണ്ടെടുപ്പ് മൂലം,രക്തത്താൽ,പാപത്തിന് പ്രായശ്ചിത്തം താൻ കൊടുക്കുമ്പോൾ അത് വിശ്വസിച്ച് ഏറ്റ് പറയുന്നവരെ ഈ വിശ്വാസത്താലുള്ള നീതീകരണത്തിലൂടെ ദൈവത്തോട് നിരപ്പിച്ചു.സമാധാനം അതാണ്. യേശുകർത്താവ് ശിഷ്യന്മാരുടെ അടുക്കൽ വന്ന് പറയുന്നത് കുഞ്ഞുങ്ങളെ നിങ്ങൾക്ക് സമാധാനം.ലോകം തരുന്ന സമാധാനം അല്ല ഇവിടെ പറയുന്നത്.ഞാൻ ഈ രക്തവുമായിട്ട് പിതാവിന്റെ അടുക്കൽ പോയി നിരപ്പ് പ്രാപിച്ചു സ്വർഗ്ഗസ്ഥലങ്ങളിൽ നിനക്ക് ഇരിക്കാനായിട്ടുള്ള സ്ഥലങ്ങൾ ഒരുക്കീട്ടുണ്ട്.ഞാൻ നിരപ്പിൽ വന്നു ഇനി ഞാൻ അവിടെ ചെന്നിട്ട് പരിശുദ്ധാന്മാവിനെ അയക്കാൻ പോകുന്നു.ആ ആത്മാവിനെ അനുസരിച്ച് ജീവിക്കുകയാണെങ്കിൽ നിങ്ങൾ ഭൂമിയിൽ ആണെങ്കിലും നിങ്ങൾ  സ്വർഗ്ഗസ്ഥലങ്ങളിൽ ആണ്  ഇരിക്കുവാൻ പോകുന്നത്. അപ്പോൾ നമുക്ക് അവിടം വരെ പോകണം.റോമലേഖനം അഞ്ചാം അദ്ധ്യായം രണ്ടാമത്തെ വാക്യം.നാം നിൽക്കുന്ന ഈ കൃപയിലേക്ക് നമുക്ക് അവൻ മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു.നാം നിൽക്കുന്ന ഈ കൃപയിലേക്ക്, അതായത് കൃപയുടെ വഴിയിലേക്ക് അതൊരു വഴിയാണ്.നീതിമാർഗം എന്ന് ബൈബിളിൽ കാണുന്നുണ്ട്.കൃപയുടെ മാർഗം,വിശ്വാസ മാർഗം.അതൊരു വഴിയാണ്.ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു അപ്പോൾ ഈ വഴിയിലേക്ക് നമ്മൾ പ്രവേശിക്കുന്നു.വിശ്വാസത്താൽ ഉള്ള നീതീകരണത്തിൽ.ഈ കൃപയിലേക്ക് നമുക്ക് അവൻ മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു.നമ്മൾ കയറിയതെയുള്ളു ഇനിയാണ് യാത്ര തുടങ്ങേണ്ടത്.അടുത്ത വാക്യം നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു.അപ്പോൾ ഈ വഴിയിൽ നമ്മൾ നോക്കുമ്പോൾ അങ്ങേയറ്റത്ത് എന്താ കാണുന്നത്? ദൈവതേജസ്സ്‌ എന്ന് പറഞ്ഞാൽ അവിടെ തേജസ്സ്‌കരിക്കപ്പെട്ട യേശുകർത്താവിനെ ചെറുതായിട്ട് ഒന്ന് കാണണം.ഇതൊക്കെ തുടക്കമാണ്.മഹിമയിൽ ഇരിക്കുന്ന യേശുകർത്താവിനെ കാണണം.അപ്പോൾ ക്രൂശ് പുറകിലായി.നമ്മൾ ക്രൂശിലൂടെ അത് കയറി.ക്രൂശിലൂടെ നമ്മൾ എവിടെ കയറി? പാതയിലേക്ക് കയറി. ഇനി നമ്മളുടെ നോട്ടം എവിടെയാണ് ? പാപത്തിന് പരിഹാരം വരുത്തിയ ശേഷം മഹിമയുടെ വലത്ത് ഭാഗത്ത് ഇരിക്കുന്ന തേജസ്സ്‌ക്കരിക്കപ്പെട്ടവനായ ക്രിസ്തു.ആ മുഖത്തേക്ക് ആണ് നോക്കേണ്ടത്.നാമും സാക്ഷികളുടെ ഇത്ര വലിയ ഒരു സമൂഹവും നമുക്ക് ചുറ്റും നിൽക്കുന്നത് കൊണ്ട് സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ട് നമ്മുടെ മുൻപിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക മുന്നോട്ട് ലക്ഷ്യം മുന്നോട്ട്.എന്നിട്ട് വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക.ആകയാൽ വിശുദ്ധ സഹോദരന്മാരെ സ്വർഗീയ വിളിക്ക് ഓഹരിക്കാരായുള്ളോരേ നാം സ്വീകരിച്ച് പറയുന്ന നമ്മുടെ അപ്പോസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ച് നോക്കുക. തേജസ്സ്‌ക്കരിക്കപ്പെട്ട യേശുവിനെ പിതാവിന്റെ വലത്ത് ഭാഗത്ത് ഇരിക്കുന്ന യേശുവിനെ ,നിന്നെ പൂർണ്ണമായിട്ട് രക്ഷിപ്പാൻ കഴിയുന്ന യേശുവിനെ നിന്നെ പരിപൂർണ്ണനാക്കുവാൻ കഴിയുന്ന യേശുവിന്റെ പൊന്നു മുഖത്തേക്ക് നോക്കികൊണ്ട് മുൻപോട്ട് യാത്ര ചെയ്യുക.എത്രപേർക്ക് ഇത് മനസ്സിലായി?  നമ്മൾ എവിടെ കിടന്നവരാണ് ? വെളിപ്രദേശത്ത് കിടന്നവരാണ്.കാൽവരിയിലൂടെ യേശുക്രിസ്തുവിന്റെ കൃപയാൽ,അവന്റെ ക്രൂശ് മരണത്തിലൂടെ,ദൈവത്തിന്റെ കൃപയാൽ  വിശ്വാസത്താൽ നീതീകരണം ലഭിച്ചിട്ട് നമ്മൾ കൃപയുടെ പാതയിലേക്ക് നമ്മൾ പ്രവേശിക്കുന്നു.അവിടെ കൊണ്ട് തീരുന്നില്ല ഇനിയാണ് യാത്ര തുടങ്ങുന്നത്. ആദ്യത്തെ പടിയൊക്കെ നമുക്ക് എളുപ്പം  ആയിരുന്നു.  ആ ഭാഗത്ത് നമ്മൾ കയറി.എന്നാൽ ഇനി ആണ് നമ്മൾ നമ്മുടെ ജീവിതം പഠിക്കുവാൻ ആയിട്ട് പോകുന്നത്. ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു.നമ്മൾ സത്യമായിട്ട് ഈ പാതയിൽ ആണെങ്കിൽ നമുക്ക് ഈ പ്രത്യാശ വർദ്ധിച്ച് വർദ്ധിച്ച് വരും.നമ്മുടെ പ്രത്യാശ അതിൽ തുടങ്ങും, അല്പമായിട്ട് നമുക്ക് ലഭിക്കും എന്നിട്ട് ഈ വഴിയിൽ പുരോഗമന ചിന്തയോടെ നമ്മൾ മുൻപോട്ട് യാത്ര ചെയ്യുമ്പോൾ ഇത് കുറച്ച് കൂടെ നമുക്ക് വെളിപ്പെടുവാനായിട്ട് തുടങ്ങും.അതിന്റെ ഉന്നതമായിട്ടുള്ള മേഖലയിലേക്ക് നമ്മൾ വരുമ്പോൾ ആ മുഖത്ത് നിന്ന് കണ്ണ് മാറ്റുകയില്ല.അതാണ് മൂടുപടം നീങ്ങിയ മുഖത്ത് കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ എപ്പോഴും പ്രതിബിംബിച്ച് കൊണ്ട് ഇരിക്കുകയാണ്.ആത്മാവെന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സ് പ്രാപിച്ച്.അപ്പോൾ നാം പോകുന്ന പോക്കിലും വരവിലും ദൈവസന്നിധിയിൽ ഇരിക്കുമ്പോൾ എല്ലാം ഈ തേജസ്സ്‌കരിക്കപ്പെട്ട കർത്താവിനെ ധ്യാനിച്ച് കൊണ്ടാണ് നമ്മൾ ജീവിക്കുന്നത്.എന്നിട്ട് പ്രശംസിക്കുന്നു നമ്മുടെ പ്രശംസ അവിടെയാണ്.ലോകത്തിൽ അല്ല പിന്നെ നമ്മുടെ ഈ പഴയ മനുഷ്യനിൽ അല്ല പ്രശംസിക്കുന്നത്.ഇതിനെയെല്ലാം ഉടുത്ത് ഒരുക്കി കൊള്ളാം കുഴപ്പം ഇല്ല.അവിടെ അല്ല നമ്മുടെ പ്രശംസ.നമ്മുടെ ഭാര്യയും മക്കളും അവർക്കെല്ലാം ഒരു സ്ഥാനം ഉണ്ട്.അവിടെ അല്ല നമ്മുടെ പ്രശംസ.അതുകൊണ്ടാണ് അപ്പോസ്തലൻ പറഞ്ഞത് എനിക്ക് കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ മറ്റൊന്നിലും പ്രശംസിക്കാൻ ഇടവരരുത്.അത് ഒരു ഭാഗം ആണ്.ആ ക്രൂശിലൂടെ ആണ് നമ്മുടെ ക്രൂശീകരണം. എങ്കിൽ മാത്രമേ നമുക്ക് ഈ പ്രശംസയിലേക്ക് വരുവാൻ  ആയിട്ട്  പറ്റുകയുള്ളൂ.ലോകത്തിൽ ഒരുപാട്  പ്രശംസകൾ കാണും.അതുകൊണ്ടാണ് പറയുന്നത് ലോകത്തെയും ലോകത്തിൽ ഉള്ളതിനെയും സ്നേഹിക്കരുത്.റോമാ  ലേഖനം അഞ്ചാം അധ്യായം മൂന്നാം വാക്യം .അത് തന്നെ അല്ല കഷ്ടത സഹിഷ്‌ണുതയെയും  സഹിഷ്‌ണുത സിദ്ധതയെയും  സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന് അറിഞ്ഞ് നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. അപ്പോൾ ഈ ജീവിത യാത്രയിൽ ഇനിയും ദൈവത്തിന്റെ പ്രക്രിയകൾ ഉണ്ട്. സ്വർണ്ണ ഖനികളിൽ  അയിര്   എടുക്കുന്നത് പോലെ അതെല്ലാം മണ്ണാണ് കാണുന്നത്.അല്ലാതെ സ്വർണ്ണം ഒന്നും അതിന്റെ  അകത്ത് കാണുകയില്ല. അതെല്ലാം എന്താണ്? വെറും മണ്ണാണ്. അത് ഒരു നീണ്ട പ്രക്രിയ ആണ്.ആ പ്രക്രിയ ചെയ്ത് വരുമ്പോൾ ആണ് ചെറിയ  ചുമപ്പ്  നിറം കാണുന്നത്. അത് അരിച്ച് എടുക്കുമ്പോൾ ഒന്നുമില്ല.വലിയ വീപ്പ കണക്കെയായിരിക്കും ഇതൊക്കെ  കൊണ്ട് ഇടുന്നത്.അതിന്റെ അകത്ത് അവിടെ ഇവിടെ ആയിട്ടൊക്കെ സ്വർണ്ണം ഉള്ളു.എന്നാൽ അതെല്ലാം ശുദ്ധീകരിച്ച് എടുക്കുമ്പോൾ ആണ് അൽപ്പം കിട്ടുന്നത്.പിന്നെ അതിന് തീയുടെ ശോധന ഉണ്ട്.അതിലൂടെ ആണ് പൊന്നുപോലെ ഉരുക്കി പുറത്തേക്ക് കൊണ്ട് വരുന്നത്.എന്ന് പറഞ്ഞതുപോലെ നമ്മൾ വിശ്വാസത്താൽ നീതീകരിക്കപ്പെട്ട് ഇങ്ങോട്ട് കയറുമ്പോൾ മുഴുവൻ മണ്ണാണ്.ചിന്തിക്കുന്നതും നോക്കുന്നതും കാണുന്നതും.ഒരു വലിയ കൂട്ടം അങ്ങനെ മണ്ണായിട്ട് തന്നെ ഇരിക്കുകയാണ്.കാരണം അറിഞ്ഞുകൂടാ.ഈ സത്യങ്ങൾ അറിഞ്ഞുകൂടാ.അപ്പോൾ ഇവിടെയാണ് നമ്മളെ പണിത് എടുക്കുന്നത്.നമ്മളെ ശുദ്ധീകരിച്ച് എടുക്കുന്നത്.അപ്പോൾ നമ്മൾ അവിടെ വായിക്കുമ്പോൾ കഷ്ടത സഹിഷ്‌ണുതയെയും, ആ കഷ്ടത എന്ന് പറയുമ്പോൾ അതിന് ഉപയോഗിക്കുവാൻ വാക്കുകൾ ഇല്ല.അതായത് ഈ മാർഗത്തിൽ ഇറങ്ങുമ്പോൾ ദൈവം നമ്മളെ ശോധന ചെയ്യുന്നതായിട്ടുള്ള അവസ്ഥ കാണാം.അത് കുറച്ച് കൂടി വ്യക്തമായിട്ട് യാക്കോബിന്റെ ലേഖനത്തിൽ നമ്മൾ വായിച്ചായിരുന്നു.അപ്പോൾ കഷ്ടത സഹിഷ്ണുത.സ്ഥിരത എന്നുള്ള വാക്കാണ് നമ്മൾ യാക്കോബിന്റെ ലേഖനത്തിൽ നമ്മൾ വായിച്ചത്. അതായത് സ്ഥിരത നമ്മുടെ ജീവിതത്തിൽ വരുന്ന അനേക പരിശോധനകളിലൂടെ ഒരു സ്ഥിരത ഉളവാക്കുന്നു എന്നുള്ളത് നമ്മൾ മനസ്സിലാക്കി കഷ്ടങ്ങളിലും പ്രശംസിക്കുവാനായിട്ട് നമ്മൾ അവിടെ വായിക്കുന്നു.നമ്മൾ തികഞ്ഞവരും പൂർണ്ണരും ആകുവാനുമായിട്ട് സ്ഥിരതയ്ക്ക് തക്ക പ്രവർത്തി എന്ന് നമ്മൾ അവിടെ വായിക്കുന്നു. അപ്പോൾ ദീർഘക്ഷമ അല്ലെങ്കിൽ സഹിഷ്ണുത.സഹിഷ്ണുത സിദ്ധത.സിദ്ധത എന്നുള്ള വാക്കിന്റെ അർഥം ആർക്കെങ്കിലും അറിയാമോ? സിദ്ധൻ എന്ന് പറയുമ്പോൾ അവൻ  എന്ത് വിശ്വസിക്കുന്നുവോ അത് അഭ്യസിക്കുന്നവനാണ്.അതാണ് സിദ്ധൻ.നമ്മുടെ നാട്ടിൽ ഒക്കെ പണ്ട് സിദ്ധന്മാരുണ്ടായിരുന്നു.അവർ വിശ്വസിക്കുന്ന ചില വിശ്വാസ പ്രമാണങ്ങൾ ഉണ്ട്.അത് അതുപോലെ അനുസരിക്കുന്നവരാണ് അവർ. അതിൽ ജീവിക്കുന്നവരാണ് അവർ.ആ പ്രമാണങ്ങൾ ചിലപ്പോൾ ചില പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി ആയിരിക്കും അഭ്യസിക്കുന്നത്.അവന് ചില ശുശ്രൂഷകൾ കാണും,അല്ലെങ്കിൽ അവന് ചില മേഖലകൾ കാണും.അത് ചെയ്യണം എങ്കിൽ അവൻ സിദ്ധൻ ആയാലേ കഴികയുള്ളൂ.അപ്പോൾ ആ വാക്കാണ് ഇവിടെ കൊടുത്തിരിക്കുന്നത്. അതായത് നമ്മളെ വിളിച്ചിരിക്കുമ്പോൾ ദൈവത്തിന് ചില ഉദ്ദേശങ്ങൾ ഉണ്ട്.ലക്ഷ്യങ്ങൾ ഉണ്ട്.അപ്പോൾ ആ ലക്ഷ്യങ്ങളിലേക്ക് നമുക്ക് വരണം എങ്കിൽ നമ്മൾ സിദ്ധൻമാർ ആയാലേ പറ്റുകയുള്ളൂ.നീതീമാന്മാർ ആയ സിദ്ധന്മാർ ജീവനും വെറുത്ത വീരന്മാർ വീണകളേന്തി ഗാനം പാടുമ്പോൾ ചേർന്ന് പാടണം എങ്കിൽ സിദ്ധൻ ആയാലേ പറ്റുകയുള്ളൂ. അല്ലെങ്കിൽ പാട്ടിൽ അവസാനിക്കും.അപ്പോൾ ഇത് ജീവിതത്തിന്റെ പാതയാണ്.എന്നാൽ അവരവർ തന്നെ ഇത് മനസ്സിലാക്കി കൊള്ളണം.എനിക്ക് എന്റെ ജീവിതത്തെ പറ്റി നല്ലതുപോലെ അറിയാം.ഇതിനകത്ത് എഴുതി ഇരിക്കുന്നത് വാസ്തവം ആണ് ഇത് ശരിയും ആണ്.ഇതിലൂടെ മാത്രമേ ആ പ്രകൃയയിലൂടെ മാത്രമേ ദൈവം ആഗ്രഹിക്കുന്ന ഒരു പാത്രമായിട്ട് നമ്മൾ തീരുകയുള്ളൂ.മിസ്രയീമിൽ നിന്ന് കൊണ്ട് വന്നതായിട്ടുള്ള സ്വർണ്ണവും വെള്ളിയും മിസ്രയീമ്യ രൂപങ്ങൾ ആണ് അവരുടെ കാതിലെ കുണുക്കും മാലയും.ആ രൂപങ്ങൾ ആണ് ഇനിയും ഉരുക്കി ആത്മാവ് കൊണ്ട് നിറച്ചവരായിട്ടുള്ള ബെസ്സല്ലേൽ,ഒഹല്യാവ് പിന്നെ അവരോട് കൂടെ പ്രവർത്തിക്കുന്നവർ ദൈവം കൊടുത്ത മാതൃകയിൽ ഒരു പണി ആയി തീരേണ്ടത്.നമുക്കറിയാം നിയമ പെട്ടകം,കൃപാസനം,കെരൂബുകൾ ഇതെല്ലാം പൊന്ന് കൊണ്ട് ഉണ്ടാക്കിയിരിക്കുന്നതാണ്.കവരവിളക്ക് അതെല്ലാം മിസ്രയീമ്യ രൂപങ്ങൾ ആയിരുന്നു. അതിനെ നിശ്ചയമായിട്ടും തീയിൽ ഇട്ട് ഉരുക്കണം.എങ്കിൽ മാത്രമേ വേറൊന്ന് ആക്കി തീർക്കാൻ പറ്റുകയുള്ളൂ.വേറൊന്ന് ആക്കുക എന്ന് പറയുമ്പോൾ മോശയ്ക്ക് പർവ്വതത്തിൽ കാണിച്ചതായിട്ടുള്ള മാതൃക.ആ മാതൃകയിൽ പണിത് എടുക്ക.എന്ന് പറയുന്നതുപോലെ നാം എല്ലാം മിസ്രയീമ്യ രൂപങ്ങൾ ആണ്.ലോകത്തിൽ  നിന്ന് ഇങ്ങോട്ട് കയറി വന്നവരാണ് നാം അപ്പോൾ രൂപം പഴയത് തന്നെ ആണ്.വിശ്വാസത്താൽ ചില പ്രവർത്തികൾ നമ്മുടെ ഉള്ളിൽ നടന്നു. പക്ഷെ രൂപം, നമ്മുടെ മനസ്സ്,നമ്മുടെ ഇച്ഛകൾ,നമ്മുടെ വികാരങ്ങൾ,നമ്മുടെ ശരീരത്തിന്റെ അവയവങ്ങൾ ഇതെല്ലാം യേശുകർത്താവ് ഇട്ടിരിക്കുന്ന ആ മാതൃകയിൽ ആയി തീരണം.ക്രിസ്തുവിന്റെ മനസ്സിലേക്ക് നാം ആയി തീരണം.ക്രിസ്തുവിന്റെ ഹിതത്തിലേക്ക് നാം ആയി തീരണം.ക്രിസ്തു എപ്രകാരം ദൈവഹിതത്തിന്റെ പൂർണ്ണതയിൽ  ഈ ഭൂമിയിൽ ജീവിച്ച് തന്റെ പ്രവർത്തി ചെയ്ത് എടുത്തുവോ അതുപോലെ നാമും ആയി തീരണം.ക്രിസ്തുവിന്റെ ആ ഭാവത്തിലേക്ക് നാം ആയി തീരണം.ആലയത്തെ കുറിച്ചുള്ള എരിവ് എന്ന് പറഞ്ഞാൽ അതിന് വേണ്ടി താൻ ജീവനെ കൊടുക്കുവാൻ തയ്യാറാണ്.ഈ മന്ദിരം പൊളിപ്പിൻ പൊളിക്കാൻ പറഞ്ഞു കാരണം ഇതിൽ നിന്നാണ് പുതിയത് ഒന്ന് പണിയുവാനായിട്ട് പോകുന്നത് അതുപോലെ നമ്മളും കൊടുക്കണം 

ദൈവത്തിന്റെ കരങ്ങളിലേക്ക്.ഇത് പൊളിക്കണം ഇടിച്ച് പൊളിച്ച് നിരത്തണം എന്ന് പറഞ്ഞു നമ്മൾ  കൊടുക്കണം.ഞാൻ അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്.നാടൻ ഭാഷയിൽ പറയണം.പക്ഷെ ബൈബിളിൽ ഉള്ള വാക്കുകളാണ്.പൊളിക്കണം അൽപ്പം പോലും അവശേഷിക്കരുത്.എനിക്ക് ആ പുതിയ സൃഷ്ടി ആകണം.അപ്പോൾ നമ്മൾ ആ  യഥാർത്ഥ സ്ഥലത്ത് കയറണം വചനത്തിന്റെ സത്യങ്ങൾ ഒക്കെ മനസ്സിലാകുമ്പോൾ നമ്മുടെ പ്രാർത്ഥന മുറിയോക്കെ  ഒരു യഥാർത്ഥ പണിയുടെ മേഖലയാകണം.അല്ലാതെ തരണമേ എന്ന് പറഞ്ഞുകൊണ്ട് വെറുതെ ലോകത്തിലെ ചോദിച്ച് കൊണ്ട് സമയം കളയാതെ നമ്മിൽ ദൈവത്തിന്റെ ഇഷ്ട പ്രകാരം ഉള്ള ഒരു പണി നടക്കുന്ന കേന്ദ്രമാകണം.നമ്മുടെ പ്രാർത്ഥന മുറിയിൽ അവിടെ പരിശുദ്ധൻ ഇറങ്ങി വരണം.നമ്മുടെ ആ തീഷ്‌ണ്ണത കാണുമ്പോൾ,നമ്മുടെ എരിവ് കാണുമ്പോൾ പരിശുദ്ധൻ ഇറങ്ങി വരണം.അബ്രഹാമിന്റെ അടുക്കലേക്ക്  ഇറങ്ങി വന്നു. പരിശുദ്ധൻ ആയ ദൈവം ഇറങ്ങി വരണം എന്ന് പറയുമ്പോൾ ആ ആശയം നിങ്ങളുടെ ഉള്ളിലേക്ക് കിട്ടുവാനായിട്ടാണ്.ഇറങ്ങി വരേണ്ട ആവശ്യം ഒന്നുമില്ല. കാരണം ആ  ദൈവത്തിന്റെ സാന്നിധ്യം നമ്മുടെ മേൽ വരും    ആ സാന്നിധ്യത്താൽ നിങ്ങൾ ശുദ്ധീകരിക്കപ്പെടും എന്നാണ്.ആലയത്തിലെ ഉപകരണങ്ങൾ ശുദ്ധീകരിക്കപ്പെടും.ശുദ്ധീകരണം എന്ന് പറയുമ്പോൾ sanctify എന്നുള്ള ഒരു വാക്കാണ് ഇംഗ്ലീഷിൽ പറഞ്ഞിരിക്കുന്നത്.നമ്മൾ വിശുദ്ധീകരിക്കപ്പെടും.അപ്പോൾ നമ്മുടെ ഉള്ളിന്റെ ഉള്ളിലെ എരിവ്,നമ്മുടെ ഏകാഗ്രത,നമ്മുടെ മനസ്സിന്റെ ഒരുക്കം ഇതെല്ലം തന്നെ ആവശ്യമാണ് .യേശുകർത്താവ് ആ മനസ്സ് ഉറപ്പിച്ചിട്ടാണ് യെരൂശലേമിലേക്ക് യാത്ര ചെയ്യുന്നത്.അത് താൽകാലികമായിട്ടുള്ള ജീവിതം അല്ല അതിന് പിതാവിന് സഹായിച്ചാലേ പറ്റുകയുള്ളൂ.ഇത് നമ്മൾ രാജാക്കന്മാർ ആയി വാഴുവാനുള്ള തിരഞ്ഞെടുപ്പാണ്.സ്വർഗീയന്മാർ ആകുവാനുള്ള തിരഞ്ഞെടുപ്പാണ്.ആ ആത്മീകമായിട്ടുള്ള സത്യങ്ങൾ നമമുടെ ഉള്ളിലേക്ക് നിക്ഷേപിക്കണം.നമ്മിലുള്ള ജഡത്തിന്റെ മേഖലകൾ കാണുമ്പോൾ അത് പൊളിഞ്ഞാലേ പറ്റുകയുള്ളൂ.കാരണം എൻ്റെ  വിളി മണ്ണിന്റെ വിളി അല്ല എൻ്റെ  വിളി സ്വർഗീയ വിളി ആണ്.ആ ബോധം നമ്മളിലേക്ക്  വരണം.കഷ്ടങ്ങളിലും പ്രശംസിക്കണം.പ്രത്യാശയ്‌ക്കോ ഭംഗം വരുന്നില്ല.പ്രത്യാശയ്‌ക്ക് ഒരു  ഭംഗവും ഇല്ല.കാരണം നമുക്ക് അറിയാം ഇത്  സംഭവിക്കുന്നത് കാർത്താവിന്റെ പരിശോധനകളിൽ നമ്മെ  കടത്തി വിടുന്നത് ഇതിന്റെ പൂർണ്ണതയിലേക്ക് നമ്മളെ കൊണ്ട് വരുവാൻ വേണ്ടിയാണ്.എന്താണ് ആ പ്രത്യാശ ? ദൈവതേജസ്സിന്റെ പ്രത്യാശ.ആ പ്രത്യാശ ദൈവതേജസ്സിലേക്ക് നമ്മെ കൊണ്ട് വരുവാനായിട്ടുള്ളതാണെന്ന ആ ഉറപ്പ് നമ്മുടെ ഉള്ളിൽ ഉണ്ട്.റോമാ ലേഖനം അഞ്ചാമത്തെ അദ്ധ്യായം അഞ്ചാമത്തെ വാക്യം.പ്രത്യാശയ്‌ക്കോ ഭംഗം വരുന്നില്ല ദൈവത്തിന്റെ സ്നേഹം നമുക്ക് നൽകപ്പെട്ട പരിശുദ്ധാന്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ.ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ പകർന്നു എന്നാണ്.എന്തിനാണ് പകർന്നിരിക്കുന്നത് ? ഞാൻ ഒരു വാക്യം കൊണ്ട് അത് നിങ്ങളെ തെളിയിക്കാം.റോമാ ലേഖനം എട്ടാമത്തെ അദ്ധ്യായം മുപ്പത്തി അഞ്ചാം വാക്യം മുതൽ വായിക്കാം.ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കുന്നത് ആർ? കഷ്ടതയോ? സങ്കടമോ? ഉപദ്രവമോ? പട്ടിണിയോ? നഗ്നതയോ? ആപത്തോ? വാളോ? നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലൂന്നു അറുപ്പാനുള്ള ആടുകളെ പോലെ ഞങ്ങളെ എണ്ണുന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ.നമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിലൊക്കെയും പൂർണ്ണ ജയം പ്രാപിക്കുന്നു.മരണത്തിനോ? ജീവനോ? ദൂതന്മാർക്കോ? വാഴ്ചകൾക്കോ? അധികാരങ്ങൾക്കോ? ഇപ്പോഴുള്ളതിനോ? വരുവാനുള്ളതിനോ? ഉയരത്തിനോ? ആഴത്തിനോ? മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിങ്കലുള്ള ദൈവസ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കുവാൻ കഴികയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു.എത്ര പേർക്ക് മനസ്സിലായി ? അപ്പോൾ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയത്തിൽ തന്നിരിക്കുന്നത് ഇതിന് വേണ്ടിയാണ്.പ്രാഥമികം.ലോകത്തിലെ എന്തെല്ലാം നമ്മുടെ നേരെ വന്നാലും എല്ലാം അസാദ്ധ്യമായ മേഖലയല്ല അപ്പോസ്തലനെ പോലെ .ഈ സ്നേഹത്തിൽ നിന്ന് എന്നെ വേർപിരിക്കുവാനായിട്ട് , ഈ പ്രത്യാശയിൽ നിന്ന് എന്നെ വേർപിരിക്കുവാനായിട്ട് ഒരു ശക്തിക്കും സാധ്യമല്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു.അപ്പോൾ കഷ്ടങ്ങളിലൂടെ ഈ  പ്രക്രിയയിലേക്ക് നാം വരുമ്പോൾ പ്രത്യാശയ്ക്ക് ഭംഗം വരുന്നില്ല.അതിന്റെ കാരണം ദൈവത്തിന്റെ സ്നേഹം നമുക്ക് നൽകപ്പെട്ട പരിശുദ്ധാന്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ.ആ ദൈവസ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കുവാനായിട്ട് ഒരു ശക്തിക്കും കഴികയില്ല.വഞ്ചനയുടെ ആത്മാവിന് സാധ്യമല്ല ലോകത്തിലേക്ക് വലിച്ച് ഇഴയ്ക്കുന്ന ആത്മാവിന് സാധ്യമല്ല.കാരണം എന്താ? ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ പരിശുദ്ധാന്മാവിനാൽ പകർന്നിരിക്കുന്നു. റോമാ ലേഖനം അഞ്ചാമത്തെ അദ്ധ്യായം ഒൻപതാമത്തെ വാക്യം.അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ട ശേഷമോ നമ്മൾ എല്ലാവരും ശ്രദ്ധിച്ച് നോക്കുക.അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ട ശേഷം.

അതിന് ശേഷം വല്ലതും ഉണ്ടോ? അതോ നീതീകരിക്കപ്പെട്ട് കഴിഞ്ഞു തീർന്നോ? ജീവിതം തീർന്നോ? ഇല്ല.അപ്പോൾ നമ്മൾ വായിച്ചു വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം നമുക്ക് ദൈവത്തോട് സമാധാനം ഉണ്ട് എന്ന് പറഞ്ഞതിന് ശേഷം പിന്നെ ഒരു പ്രക്രിയ നമ്മളെ കാണിക്കുന്നു. ഇവിടെ റോമാ ലേഖനം അഞ്ചാമത്തെ അദ്ധ്യായം ഒൻപതാമത്തെ വാക്യത്തിൽ അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ട ശേഷമോ നാം അവനാൽ യേശുക്രിസ്തുവിനാൽ എത്ര അധികമായി കോപത്തിൽ നിന്ന് രക്ഷിക്കപ്പെടും.അത് കഴിഞ്ഞ്  കോപം ഉണ്ടോ? ഉണ്ട്.യേശുക്രിസ്തുവിനാൽ ജീവിക്കുന്നില്ല എങ്കിൽ കോപം ഉണ്ട്.വീണ്ടും പാപം ആണ്.ദൈവവചനത്തിൽ വളരെ സ്പഷ്ടമായിട്ടുള്ള രണ്ട് വാക്യങ്ങളാണ് നമ്മൾ ഇപ്പോൾ വായിക്കാൻ പോകുന്നത്.  ഒന്ന് നമ്മൾ വായിച്ചു.യേശുവിനാൽ നാം ജീവിക്കുന്നില്ല എങ്കിൽ യേശുവിനാൽ ജീവിക്കുന്നു എന്ന് പറയുമ്പോൾ തന്റെ ആത്മാവിനാൽ സത്യത്തിന്റെ ആത്മാവ്,യേശുവിന്റെ ആത്മാവ്.അവനാൽ എത്ര അധികമായി കോപത്തിൽ നിന്ന് രക്ഷിക്കപ്പെടും.എത്ര പേർക്ക് ആ വാക്യം മനസിലായി ? റോമാ ലേഖനം അഞ്ചാമത്തെ അദ്ധ്യായം പത്താം വാക്യം.ശത്രുക്കൾ ആയിരിക്കുമ്പോൾ തന്നെ നമുക്ക് അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോട് നിരപ്പ് വന്നു എങ്കിൽ.നിരപ്പ് വന്നു എങ്കിൽ അവിടെ നിൽക്കുന്നില്ല. നിരപ്പ് വന്നു സ്തോത്രം ഹല്ലേലൂയാ ഇനി ഞാൻ  ജീവിക്കുവാൻ പോകുകയാണ്.എന്റെ ഇഷ്ടംപോലെ.ദൈവം എല്ലാം തികച്ചു.It is finished.ഞാൻ ഇനി തീർത്താൽ മതി. യേശുവിനാൽ ജീവിക്കുന്നില്ല എങ്കിൽ വചനത്തിൽ പറഞ്ഞിരിക്കുന്ന പ്രമാണത്തിൽ ജീവിക്കുന്നില്ല എങ്കിൽ finish ആകും.പക്ഷെ വേറെ finishing ആണ്.യേശുകർത്താവ് പിതാവിന്റെ ഹിതത്തിന്റെ  പൂർണ്ണതയിൽ finish ആയി.ഒരു ചെയ്ത് തീർക്കപ്പെട്ട ഉൽപ്പന്നം ആയി..പക്ഷെ അത് ആർക്കും മനസ്സിലാകുന്നില്ല. ഭൂമിയിൽ ചെയ്യുവാൻ തന്ന പ്രവൃത്തി ആണ് യേശുകർത്താവ് ചെയ്ത് തീർന്നത്.അത് പകുതിയേ ആയിട്ടുള്ളൂ.ഇനി സ്വർഗ്ഗത്തിൽ ഒരു പ്രവൃത്തി ഉണ്ട്.എത്രപേർക്ക് അത് മനസ്സിലാകുന്നുണ്ട്? ഭൂമിയിലെ പ്രവൃത്തി എന്നുപറയുമ്പോൾ നമ്മളെ പാപത്തിൽ നിന്ന്,ആദാമ്യ മനുഷ്യനിൽ അനേകം മേഖലകൾ ഉണ്ട്.ഒന്ന് ആദാമ്യ മനുഷ്യനെ കാൽവരി ക്രൂശിൽ കൊണ്ട് ക്രൂശിച്ചു.രണ്ട് നമ്മുടെ പാപങ്ങളെ തന്റെ ശരീരത്തിൽ വഹിച്ച് കൊണ്ട് അതെല്ലാം അതിന് പാപത്തിന്റെ മോചനം,ക്ഷമ അത് രക്തത്താൽ സാധ്യമാക്കി.എന്നിട്ട് ഈ രക്തം നോക്കുമ്പോൾ രക്തത്താലുള്ള അനേക അവകാശങ്ങൾ നമുക്കുണ്ട്.പുതിയ നിയമ.രക്തത്താൽ ആണ് വിശുദ്ധ മന്ദിരത്തിലേക്ക് പ്രവേശിക്കുവാൻ ആയിട്ട് കഴിയുന്നത്.രക്തത്താലാണ് ഈ വചനത്തിന്റെ പ്രകാശനം.അങ്ങനെയാണ് പുതിയ നിയമം നമ്മുടെ ഉള്ളിൽ ആകുന്നത്. അങ്ങനെ രക്തത്തിന്റെ പല മേഖലകൾ ഉണ്ട്.

അതുകൂടാതെ തന്റെ ശരീരം ആകുന്ന തിരശീല കീറി നമുക്ക് ജീവനുള്ള ഒരു പുതിയ വഴി പ്രതിഷ്ഠിച്ചു.അപ്പോൾ ഇതാണ് താൻ ഭൂമിയിൽ ചെയ്യുന്ന പ്രധാനപ്പെട്ട ശുശ്രൂഷ.അതുകൂടാതെ പിതാവിനെ വെളിപ്പെടുത്തി.ഉപദേശങ്ങൾ നമുക്ക് നൽകി.താൻ ഒരു ജീവിതം നമുക്ക് മാതൃക കാണിച്ചു.ഇതെല്ലാം ഭൂമിയിൽ ഉള്ള നമുക്ക് വേണ്ടിയുള്ള പ്രവർത്തികൾ ആണ്.ഇനി നമ്മളെ സ്വർഗീയന്മാർ ആക്കണം.സ്വർഗീയന്മാർ ആകണം  എങ്കിൽ ഉയർപ്പും ഭൂമിയിൽ നടക്കുന്ന ഒരു പ്രവൃത്തി ആണ്.എന്നാൽ പ്രായശ്ചിത്തം എന്നുള്ളത് സ്വർഗത്തിൽ നടക്കുന്ന ഒരു പ്രവൃത്തി ആണ്.കാരണം മഹാപുരോഹിതന്റെ അടുക്കൽ അല്ലെങ്കിൽ വലിയവനായ ദൈവത്തിന്റെ അടുക്കലേക്ക് ചെല്ലണം,കൃപാസനത്തിലേക്ക് രക്തവുമായിട്ട് ചെല്ലണം.അതുകഴിഞ്ഞ്  വേഗത്തിൽ  സ്വർഗത്തിൽ ചെയ്യുന്ന പ്രവർത്തി പരിശുദ്ധാന്മാവിനെ നമുക്ക് വേണ്ടി അയക്കുക എന്നതാണ് .എന്തിന്? ആ തേജസ്സിലേക്ക് കർത്താവുമായിട്ട് ബന്ധിപ്പിക്കുവാനായിട്ട്.ഈ പരിശുദ്ധാന്മാവിൽ  ജീവിക്കാത്തവരുടെ കാര്യം എന്താകുമെന്ന് എനിക്ക് അറിഞ്ഞുകൂടാ.ഞാൻ അനേകം വർഷങ്ങൾ അങ്ങനെ ജീവിച്ചവനാണ്.എല്ലാം പാഴായി പോയി.എത്ര പേർക്ക് ഇത് മനസ്സിലാകുന്നുണ്ട്? ഞാൻ ഇതൊക്കെ പറയുമ്പോൾ എന്റെ ഉള്ളം ഇങ്ങനെ ഉണർത്തപ്പെടുകയാണ്.ഏതു സമയത്ത്  പറഞ്ഞാലും.നമ്മൾ ക്രൂശ് മാത്രം എപ്പോഴും പറഞ്ഞാൽ മാത്രം പറ്റില്ല . ദൈവമക്കളെ.ക്രൂശ് കഴിഞ്ഞ് വലിയൊരു പ്രവൃത്തി ഉണ്ട്. ക്രൂശ് കഴിഞ്ഞാണ് ഉയിർപ്പ്.ഉയിർപ്പ് കഴിഞ്ഞ്  സ്വർഗ്ഗ ആരോഹണം ചെയ്യുമ്പോളാണ് പരിശുദ്ധാന്മാവിനെ  നമുക്ക് നൽകുന്നത്.സ്വർഗത്തിൽ താൻ ചെന്നാലേ പറ്റുകയുള്ളൂ.മഹാപുരോഹിതനായിട്ട് അവിടെ ഇരുന്നാലേ പറ്റുകയുള്ളൂ.അതാണ് ഏറ്റവും വലിയ സ്ഥാനം.താൻ ഈ ഭൂമിയിൽ ജഡപ്രകാരം വന്നു ഇവിടെ ഹീനമായിട്ടുള്ള കാര്യങ്ങൾ എല്ലാം നിവൃത്തിച്ചു ഇവിടെ ചെയ്‌തതെല്ലാം ഹീനമായിട്ടുള്ള കാര്യങ്ങൾ ആണ്.ഇവിടെ പാപത്തിൽ കിടക്കുന്നവനെ ഒക്കെയും രക്ഷിക്കാൻ വേണ്ടി ഈ പാപങ്ങൾ എല്ലാം വഹിച്ച് കൊണ്ട് കർത്താവ് പോകുന്നത് .വളരെ ഹീനമായിട്ടുള്ള പ്രവൃത്തികൾ ആണ്.എന്നാൽ  ഇപ്പോൾ സ്വർഗത്തിൽ പിതാവിന്റെ വലത്ത് ഭാഗത്ത് താൻ ഇരിക്കുമ്പോൾ താൻ സ്വർഗീയമായിട്ടുള്ള പ്രവൃത്തികൾ ആണ് ചെയ്യുന്നത്.നമ്മളെ സ്വർഗീയന്മാർ ആക്കുവാനായിട്ടുള്ള ഒരു  പ്രവൃത്തിയാണ് താൻ അവിടെ ചെയ്യുന്നത്.അത് നിങ്ങൾക്ക് ലഭിക്കേണ്ടത് പോലെ ലഭിക്കുകയാണെങ്കിൽ ഇനി പുറകോട്ട് നോക്കി കൊണ്ടുള്ള ഒരു ജീവിതം അല്ല മുന്നോട്ട് തന്നെ യാത്ര ചെയ്യണം . വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കികൊണ്ട് തേജസ്സിലേക്ക് ഉള്ള ഒരു യാത്ര. അനേക പുത്രന്മാരെ തേജസ്സിലേക്ക് നടത്തുമ്പോൾ അതാണ് സ്വർഗീയ മേഖലയിൽ ഇരുന്ന് കൊണ്ട് നമ്മുടെ കർത്താവ് ഇപ്പോൾ നിവർത്തിക്കുന്നത്.അപ്പോൾ അവന്റെ രക്തത്താൽ പുത്രന്റെ മരണത്താൽ ദൈവത്തോട് നിരപ്പ് വന്നു എങ്കിൽ നിരന്ന ശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.അപ്പോൾ നമ്മൾ ആ ജീവനിൽ ജീവിക്കുന്നില്ല എങ്കിലോ ?  വലിയൊരു ചോദ്യ ചിഹ്നം ആണ് അല്ലെ?  അവരവർ അത് മനസ്സിലാക്കിയാൽ മതി.യേശുവിന്റെ ജീവൻ എങ്ങനെ ആണ് കിട്ടുന്നത്?  വചനം. ആര് തരണം?  പരിശുദ്ധാന്മാവ്. പോക്കിലും വരവിലും എല്ലാം കൂട്ടായ്‌മ.അതിനുവേണ്ടി അപ്പോൾ എന്താ ഞാൻ  ചെയ്യുന്നത് ? പരിശുദ്ധാന്മാവിനോടല്ല ഞാൻ ചോദിക്കുന്നത് ഞാൻ കർത്താവിനോട് ചോദിക്കും. കർത്താവേ എനിക്ക് ഇത് വെളിപ്പെടുത്തി തന്നാലേ പറ്റുകയുള്ളൂ. ആ അകത്തെ ശബ്‌ദം വളരെ  ശക്തിയുള്ളതാണ്.അത് നമ്മൾ പ്രാപിച്ച് എടുക്കുകയാണെങ്കിൽ നമ്മുടെ ടെ ഒരുപാട് പ്രശ്‌നങ്ങൾക്ക് പരിഹാരം കിട്ടിക്കഴിഞ്ഞു.അപ്പോൾ അവന്റെ ജീവനാൽ നമുക്ക് വചനം വെളിപ്പെടും.വചനം ജീവനാകും വെറുതെയുള്ള വചനങ്ങൾ അല്ല.പുളിച്ച വചനം അല്ല.ചടങ്ങ് വചനം അല്ല.ശാസ്ത്രം പഠിക്കുവാനുള്ള വചനം അല്ല.ജീവന്റെ വചനം.അതാണ് നമുക്ക് വേണ്ടത്.ജീവൻ ഉള്ളിൽ ഉണ്ടെങ്കിൽ ദൈവമക്കളെ പ്രസംഗവും ഉപദേശവും വന്ന് കൊള്ളും.എപ്പോഴാണ് ദൈവത്തിന്റെ സമയം അപ്പോൾ ജീവനെല്ലാം കൂടി പുറത്തേക്ക്  വന്നുകൊള്ളും..ഈ വചനം ജീവനായിട്ട് പുറത്തേക്ക് വന്നുകൊള്ളും.വെറുതെ ഛർദിക്കുന്ന വചനം അല്ല.അതിനകത്ത് ജീവൻ ഉണ്ട്,അതിനകത്ത് വിടുതൽ ഉണ്ട്,അത് കുരുട്ട് കണ്ണുകളെ തുറക്കും,അത് ചിലരെ നിത്യതയിലേക്ക് നടത്തുവാനുള്ള പാത. അതിന്റെ ആദ്യത്തെ സന്ദേശം അവർക്ക് ലഭിക്കും.അതിൽ നിന്ന്  തുടർച്ചയായി സന്ദേശങ്ങൾ അവർക്ക് ലഭിച്ചുകൊണ്ടേയിരിക്കും .അപ്പോൾ അവനിൽ ജീവൻ എത്ര അധികമായി ലഭിക്കും.അവനാൽ ജീവിക്കും.അവന്റെ കോപത്തിൽ നിന്ന് എത്ര അധികമായി രക്ഷിക്കപ്പെടും.ആ രണ്ട് വാക്യങ്ങൾ മുറുകെ പിടിച്ചു  കൊള്ളണം.ഒന്ന് യോഹന്നാൻ നാലാമത്തെ അദ്ധ്യായം അതിന്റെ പത്താമത്തെ വാക്യം.നാം ദൈവത്തെ സ്നേഹിച്ചതല്ല അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുവാൻ അയച്ചത് തന്നെ സാക്ഷാൽ സ്നേഹം ആകുന്നു.ഇതെല്ലാവരും വിശ്വസിക്കുന്നതാണ് ആരെയും പഠിപ്പിക്കേണ്ട കാര്യം ഇല്ല.അതായത് തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുവാൻ അയച്ചത് തന്നെ സാക്ഷാൽ സ്നേഹം ആകുന്നു.നമ്മൾ അല്ല നമ്മുടെ പാപങ്ങൾക്ക് വേണ്ടി പരിഹാരം ആയത്,പ്രായശ്ചിത്തം ആയത്.നമ്മുടെ ഒരു പ്രവൃത്തിയും അല്ല എന്ന് നമ്മൾ വായിച്ചു അത് യേശുക്രിസ്തുവിനാൽ ആണ് നടക്കുന്നത്. എന്നാൽ അത് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അടുത്ത വാക്യം  കൂടി വിശ്വസിക്കണം.ഒന്ന് യോഹന്നാൻ നാലാമത്തെ അദ്ധ്യായം ഒൻപതാമത്തെ വാക്യം ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന് ലോകത്തിലേക്ക് അയച്ചു എന്നുള്ളതിന് ദൈവത്തിന് നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.അപ്പോൾ രണ്ടളവിൽ ആണ് സ്നേഹം നമ്മളെ കാണിക്കുന്നത്.ഒന്ന് നമുക്ക് അവനാൽ  പാപങ്ങൾക്ക് പ്രായശ്ചിത്തം,യേശുക്രിസ്തുവിനാൽ പാപങ്ങൾക്ക് മോചനം.അവിടം കൊണ്ട് നിറുത്തരുത് അടുത്ത വാഗ്‌ദത്തം കൂടി പ്രാപിച്ചെടൂത്ത് കൊള്ളണം.അതെന്താണ്? ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്.അത് ചോദിച്ച് വാങ്ങിച്ച് കൊള്ളണം.അത് നമ്മുടെ വാഗ്‌ദത്തം ആണ്.ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ച് കൊള്ളണം.ചോദ്യങ്ങൾ പാടില്ല. നിങ്ങൾ യേശുക്രിസ്തുവിലൂടെയുള്ള പാപക്ഷമ വിശ്വസിക്കുന്നു എങ്കിൽ യേശുക്രിസ്തുവിനാൽ ജീവിക്കുന്ന ജീവിതം കൂടി വിശ്വാസത്താൽ ഏറ്റെടുക്കണം.അത് നിങ്ങൾക്ക് വിശ്വാസിക്കാൻ കഴിയുന്നില്ല എങ്കിൽ,എനിക്ക് വിശ്വാസിക്കാൻ കഴിയുന്നില്ല എങ്കിൽ  ആദ്യത്തെ വിശ്വാസം  ശരിയാണോ എന്ന് സംശയിക്കുന്നു.ആർക്ക് വേണമെങ്കിലും വിളിച്ച് പറയാം യേശുക്രിസ്തുവിന്റെ രക്തത്താൽ എനിക്ക് മോചനം ഉണ്ട്.അത് നാം വിശ്വസിക്കുന്നുണ്ടെങ്കിൽ,അത് നമ്മുടെ ജീവിതത്തിൽ യാഥാർഥ്യം ആണെങ്കിൽ തീർച്ചയായും അവനാൽ ജീവിക്കുന്നു അല്ലെങ്കിൽ അവന്റെ ആത്മാവിനാൽ,സത്യത്തിന്റെ ആത്മാവെന്ന കാര്യസ്ഥനാൽ ജീവിക്കുന്ന ഒരു ജീവിതം നമ്മുടെ വാഗ്‌ദത്തം ആണ്.എനിക്കത് പ്രാപിച്ചെടുക്കണം.ഈ വചനം വായിച്ച് ദൈവത്തെ കേൾപ്പിക്കണം.പരിശുദ്ധനെ എന്റെ വാഗ്ദത്തം.ഓർപ്പിക്കണം ഓർപ്പിച്ച് ഉണർത്തണം. എന്നാണ്.പല പ്രവാചക പുസ്തകങ്ങളിൽ ഈ മധ്യസ്ഥ പ്രാത്ഥന. എങ്ങനെയായിരുന്നു എന്ന് അതായത് നമ്മൾ ഓർപ്പിക്കണം എന്നാണ്.അത് ഇത്തിരി കഠിനമായിട്ടാണ് അവിടെ എഴുതിയിരിക്കുന്നത്.ദൈവത്തിന് മറവി ഉണ്ടോ ?  ഇല്ല. ദൈവത്തിന് മറവിയൊന്നും ഇല്ല.ദൈവത്തിന് അറിയാം തന്റെ പൈതൽ ഇതിന് വേണ്ടി യാചിക്കുമ്പോൾ ഇതിന് വേണ്ടി മുട്ടുമ്പോൾ അവിടെയാണ് ദൈവത്തിന് പ്രവൃത്തിക്കുവാനായിട്ട് കഴിയുന്നത്.അവിടെയാണ് ദൈവത്തിന് പ്രവൃത്തിക്കുവാനായിട്ട്  നമ്മുടെ ഹൃദയത്തിന്റെ വാതിലുകൾ തുറക്കുന്നത്.അഞ്ചാമത്തെ അദ്ധ്യായത്തിലേക്ക് വരാം.ഇവിടെയാണ് ആ വിശിഷ്ടമായ ആചാരം എല്ലായിടത്തും നമുക്ക് കാണാം. അതായത് റോമ ലേഖനം അഞ്ചാം  അദ്ധ്യായം പതിനഞ്ചാമത്തെ വാക്യത്തിൽ എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെ അല്ല.ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്ക് വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.അൽപ്പം ആണോ കവിഞ്ഞിരിക്കുന്നത്? 

ഏറ്റവും അധികമായി. ഇത്രയും കൃപ ലഭിക്കുകയാണെങ്കിൽ എങ്ങനെ ഇരിക്കും? നമ്മൾ പറയും ഇവിടെ നമുക്ക് ജീവിക്കുവാൻ പറ്റുകയില്ലെന്ന്. ഒരു അൽപ്പം കൃപ കിട്ടി ഇനി ഞാൻ എത്ര പാപം ചെയ്‌താലും ഉൾക്കൊള്ളിച്ച് കൊണ്ട് എന്നെ അങ്ങ് സ്വർഗത്തിൽ  കൊണ്ട് പോകും. അല്ല ദൈവമക്കളെ.നമ്മൾ കൃപയ്ക്ക് അധീനർ ആകുന്ന ഒരു മേഖല ഉണ്ട്.കൃപ അപാരശക്തി ഉള്ളതാണ്.അപ്പോൾ കൃപയാലുള്ള ദാനം അനേകർക്ക് വേണ്ടി ഏറ്റവും അധികമായി കവിഞ്ഞിരിക്കുന്നു.റോമ ലേഖനം അഞ്ചാം  അദ്ധ്യായംപതിനാറാമത്തെ യും പതിനേഴാമത്തെ വാക്യവും വാക്യം ഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെ അല്ല ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാൻ ഹേതുവായി തീർന്നു കൃപാവരമോ അനേകം ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്ക് ഹേതുവായി തീർന്നു.കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും.അപ്പോൾ അവിടെ നമ്മളെ കാണിക്കുന്നത് നമുക്കറിയാം.പാപത്തെ നമ്മൾ പൊതുവെ വലുതായിട്ട് കാണുന്നുണ്ട്‌.ആ പാപത്തിൽ നിന്ന് എനിക്ക് വിടുതൽ കിട്ടുവാൻ പ്രയാസമാണ്.അത് നമ്മൾ മനുഷ്യരല്ലേ ദൈവം സകലവും അറിയുന്നു.നമ്മുടെ ബലഹീനതയ്ക്ക് തുണ നിൽക്കുന്നു.ഇതെല്ലാം ശരിയാണ് പക്ഷെ നമ്മൾ ഇതിന് വേണ്ടി യാചിച്ചിട്ടുണ്ടോ? അല്ല ഈ ഭാഗം എത്ര പേര് വായിക്കുന്നു?  അതായത് കൃപയുടെയും പാപത്തിന്റെയും കാര്യം ഒരുപോലെ അല്ല എന്നാണ് പല ഇടത്തും എഴുതിയിരിക്കുന്നത്.എന്ന് പറഞ്ഞാൽ കുഞ്ഞുങ്ങളെ പാപത്തെ അനേകം മടങ്ങ്  ജയിക്കുവാൻ  കൃപയ്ക്ക് ശക്തി ഉണ്ട് എന്നാണ് ഇവിടെ പറയുന്നത്.പാപത്തിന്റെയും കൃപയുടെയും കാര്യം ഒരുപോലെ അല്ല.അറിയാം പാപം വാഴുന്നുണ്ട് പാപത്തിന് ഒരു ശക്തി ഉണ്ട്.പക്ഷെ എന്റെ കൃപ അതിലൊക്കെ അധികമാണ്.ഏറ്റവും അധികമായി കവിഞ്ഞിരിക്കുകയാണ്.നമുക്കറിയാം പൗലോസ് അപ്പോസ്തലൻ വെളിപ്പാടുകളുടെ ആധിക്യത്താൽ താൻ നിഗളിച്ച് പോകാതിരിക്കേണ്ടതിന് തനിക്ക് ജഡത്തിൽ ഒരു ശൂലം കൊടുക്കുന്നു.ഒരു ദൂതനെ തന്നെ കുത്തുവാനായിട്ട് കൊടുത്തിരിക്കുകയാണ്. അത് നീങ്ങിപോകേണ്ടതിന് അപ്പോസ്തലൻ മൂന്ന് പ്രാവിശ്യം പ്രാർത്ഥിച്ചു.എന്നാൽ മറുപടി ലഭിച്ചത് എന്റെ കൃപ  നിനക്ക് മതി.എന്റെ കൃപ ബലഹീനതയിൽ തികഞ്ഞ് വരുന്നു.ആ  ദൂതനെ മാറ്റിയതായിട്ട് നാം കാണുന്നില്ല.എന്നാൽ കർത്താവ് പറയുന്നു കുഞ്ഞേ എന്റെ കൃപ നിനക്ക് മതി.നിന്റെ ഏത് അവസ്ഥയിലും അതിനെ ജയിക്കുവാൻ അതിനെ തരണം ചെയ്യുവാനായിട്ട് അവിടെ ഉറച്ച് നിക്കുവാനായിട്ട് എന്റെ കൃപ. 

അതുകൊണ്ടാണ് നമ്മൾ കൃപയ്ക്ക് വേണ്ടി യാചിക്കേണ്ടത്.നമ്മൾ അത് വിശ്വാസത്താൽ ഏറ്റെടുക്കേണ്ടത്.അത് അൽപ്പം കൃപയല്ല.വിശ്വാസത്താലുള്ള നീതീകരണത്തിൽ  ലഭിക്കുന്നതായിട്ടുള്ള ഒരു  മേഖലയല്ല. ഏറ്റവും അധികം ജീവനിൽ വാഴുവാനായിട്ട് കൃപ നമ്മൾ വിശ്വസിച്ച് ഏറ്റെടുത്ത് കൊള്ളണം.ആ കൃപയുടെ നിറവിൽ യേശുകർത്താവ് കൃപയും സത്യവും നിറഞ്ഞവനായിട്ട്.ഞാൻ അത് ഇടയ്ക്കിടയ്ക്ക് പിതാവിനോട് പ്രാർത്ഥിക്കാറുണ്ട്.പുത്രനെ ഈ ഭൂമിയിലേക്ക് കൃപയും സത്യവും നിറഞ്ഞവനായിട്ട് അയച്ചു എങ്കിൽ, അങ്ങയുടെ തേജസ്സിൽ പുത്രൻ ആകുവാൻ ആയിട്ട് എന്നെയും തിരഞ്ഞെടുത്തു എങ്കിൽ, എനിക്കതിൽ സമൃദ്ധി വേണം അപ്പച്ചാ. അപ്പോൾ നമ്മൾ ദൈവവുമായിട്ടുള്ള സംഭാക്ഷണം എപ്പോഴും നല്ലതാണ്.ഈ വാഗ്‌ദത്തങ്ങൾ മുറുകെ പിടിച്ച് കൊണ്ട് ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ച് ആ സംഭാക്ഷണ മേഖലയിലൊക്കെ വരുമ്പോളാണ് കൂട്ടായ്മ.ആ കൂട്ടായ്മ നടക്കുവാൻ തുടങ്ങുമ്പോൾ ആണ് കൃപയുടെ സമൃദ്ധി.അവിടെ പിശാചിനൊന്നും അടുക്കുവാൻ പോലും കഴികയില്ല.ദൈവത്തിൽ നിന്ന് ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു ദുഷ്ടൻ അവനെ തൊടുന്നതുമില്ല. പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഉള്ള അധികാരമാണ് ദൈവമക്കൾക്ക് നൽകിയിരിക്കുന്നത്.കൃപയുടെ സമൃദ്ധിയിൽ ജീവിക്കുമ്പോൾ.നീതിയുടെ സമൃദ്ധിയിൽ ജീവിക്കുമ്പോൾ,വചനത്തിന്റെ സമൃദ്ധിയിൽ ജീവിക്കുമ്പോൾ,അവന്റെ ജീവന്റെ സമൃദ്ധിയിൽ ജീവിക്കുമ്പോൾ ശത്രുവിന് അടുക്കുവാൻ കഴികയില്ല .ദൈവമക്കളെഞാൻ പലപ്പോഴും ആ മേഖലകൾ ചിന്തിക്കാറുള്ള സമയത്ത് സമൃദ്ധിയൊക്കെ വരുമ്പോൾ ഇവിടെ വലിയൊരു വലയം ആണ്.ആത്മാവിന്റെ വലിയൊരു വലയം നമുക്ക് ചുറ്റും ഉണ്ട്.അടുക്കാൻ പറ്റുകയില്ല.ഞാൻ ഒരു അനുഭവം പറയാം .ജനങ്ങൾ എല്ലാം ആത്മാവിൽ ആരാധിക്കുമ്പോൾ ഒരാൾ എന്റെ അടുക്കൽ വന്ന് കരഞ്ഞ് കൊണ്ട്  എന്നോട് വന്നു പറഞ്ഞു. എനിക്ക്  ആത്മസ്നാനം കിട്ടിയവനാണ് പക്ഷെ അത് നഷ്ടപ്പെട്ടു  എനിക്കത് തിരികെ കിട്ടണം.ഞാൻ അയാളോട്  ഉപവസിച്ച്  പ്രാർത്ഥിക്കാൻ പറഞ്ഞു.അന്നത്തെ വൈകുന്നേരത്തെ ആരാധനയിൽ ദൈവത്തിന്റെ പരിശുദ്ധ ആത്മാവ് വളരെ ശക്തിയോടെ വന്നു. പരിശുദ്ധാന്മാവ് വളരെ ശക്തിയോടെ വരുന്നതിന് മുൻപായിട്ട് വേറൊരു ശക്തി തന്നിൽ നിന്ന് വിട്ട് പോയി എന്നാണ് പറഞ്ഞത്. ഒരു ശക്തി പുറത്തോട്ട് പോകുന്നു.പെട്ടന്ന് ദൈവത്തിന്റെ ആത്മാവിന്റെ ശക്തി അന്യഭാഷകളിൽ വെടി പൊട്ടുന്ന ശബ്ദത്തിൽ സംസാരിക്കുന്നു.സംസാരിക്കുമ്പോൾ അദ്ദേഹത്തിന് കാണാം വിട്ടു പോയ ശക്തി തിരിച്ച് വരുന്നു പക്ഷെ ഒരു ചുറ്റളവിൽ  അവിടെ വന്നിട്ട് ആ ശക്തി തെറിച്ച് പോകുന്നതായിട്ട് കാണാം.

അതിങ്ങനെ ആക്രമിക്കാനായിട്ട് വരുകയാണ് പക്ഷെ ആ വലയത്തിന്റെ അടുക്കലേക്കു  വരുമ്പോൾ ആ ശക്തി മതിലിൽ തട്ടി പുറകോട്ട് പോകുന്നതുപോലെ.അത് എന്താണെന്ന് അറിയാമോ? ആ നേരം ഒരു ആത്മീക വലയത്തിൽ ആയിരുന്നു. ആ സഹോദരൻ.ഞങ്ങൾ ആരാധിക്കുമ്പോൾ വലിയൊരു ആത്മീക വലയം ഉണ്ടായിരുന്നു. അവിടെയെങ്ങും അടുക്കാൻ പറ്റുകയില്ല മറ്റുള്ള ശക്തികൾക്ക്.

അപ്പോൾ നമ്മുടെ ജീവിതത്തിൽ  രാവിലെ പ്രഭാതത്തിൽ ദൈവസന്നിധിയിൽ ചില മണിക്കൂറുകൾ ഇരുന്ന് ദൈവവുമായിട്ടുള്ള കൂട്ടായ്മയിൽ ദൈവവചനം ധ്യാനിച്ച് ഒരു യഥാർത്ഥമായ ആത്മീയ അന്തരീക്ഷത്തിൽ ഇരുന്ന് കൊണ്ട് വെളിയിൽ വരുമ്പോൾ തന്നെ നമുക്കറിയാം പൈശാചിക ശക്തികൾക്ക് നമ്മളെ അടുക്കാൻ കഴിയില്ലെന്ന് .ആ ജീവിതമാണ് നമ്മൾ എന്നും നയിക്കേണ്ടത്.ഇതൊന്നും ഇല്ലാതെ നാം ലോകരെ പോലെ ജീവിച്ചിട്ട്  നമുക്ക് ഇങ്ങനെയൊന്നും ജീവിക്കുവാൻ കഴികയില്ല.എന്നിട്ട് ഇതൊക്കെ നമ്മൾ പറഞ്ഞു കൊടുക്കും നീ പരീക്ഷകനാണ്.അല്ലെങ്കിൽ ഇതെല്ലാം പരീക്ഷകന്റെ ഉപദേശങ്ങൾ ആണ്.അത് ഭോഷത്വം ആണ് ദൈവമക്കളെ.നമുക്ക് ഈ സമൃദ്ധിയിൽ യേശുക്രിസ്തുവിനാൽ ജീവിപ്പാനായിട്ട് അവന്റെ ജീവനാൽ അവനിൽ നിന്ന് ലഭിക്കുന്ന കൃപയുടെയും സത്യത്തിന്റെയും സമൃദ്ധിയിലൊക്കെ നമ്മൾ ജീവിക്കുവാൻ തുടങ്ങുമ്പോൾ അവനാണ് വിളിച്ച് പറയുന്നത് എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിലും മതിയാകുന്നു.കാരണം മറികടക്കുന്നുഅതാണ് നമ്മുടെ ജീവിതം.അല്ലാതെ പിശാച് നമ്മളെ അങ്ങോട്ടും ഇങ്ങോട്ടും പന്ത് തട്ടാനല്ല വിളിച്ചിരിക്കുന്നത്.ചിലരുടെയൊക്കെ ജീവിതം കണ്ട് കഴിഞ്ഞാൽ  ഒരു സമാധാനവും ഇല്ല ഒരു സന്തോഷവും ഇല്ല എപ്പോഴും പരാജയത്തിന്റെ വാക്കുകൾ ആണ് .വീട്ടിൽ സമാധാനം ഇല്ല കുടുംബത്തിൽ സമാധാനം ഇല്ല ചെല്ലുന്നിടത്ത്  ഒന്നും സമാധാനം ഇല്ല.അതല്ല നമ്മുടെ ജീവിതം.നമ്മളെ കുരുക്കി ഇട്ടിരിക്കുന്നതിനെ അതിജീവിക്കുന്നവർ.നീതിയുടെയും സമാധാനത്തിന്റെയും സമൃദ്ധി ആണ്.ദൈവരാജ്യം നമ്മുടെ ഉള്ളിന്റെ ഉള്ളിൽ.ദൈവരാജ്യം ഭക്ഷണവും പാനീയവും അല്ല നീതിയും സമാധാനവും പരിശുദ്ധാന്മാവിൽ സന്തോഷവും.അപ്പോൾ അതാണ് നമ്മുടെ ജീവിതം.റോമാ ലേഖനം അഞ്ചാം അദ്ധ്യായം ഇരുപത്തിയൊന്നാം  വാക്യം പാപം മരണത്താൽ വാണത് പോലെ കൃപയും നമ്മുടെ  കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവനായി വാഴേണ്ടതിന് തന്നെ.ഇത് വാഴ്‌ച യാണ് ദൈവമക്കളെ.അപ്പോൾ അഞ്ചാമത്തെ അദ്ധ്യായത്തിൽ അതിന്റെ പ്രായോഗികമായിട്ടുള്ള എല്ലാ വശങ്ങളും നിങ്ങൾ പല പ്രാവശ്യം വീണ്ടും വീണ്ടും നിങ്ങൾ ധ്യാനിക്കണം.ഉള്ളിൽ ആക്കണം.എന്നിട്ട് ഈ ജീവിതത്തിലേക്ക് വരണം.ഇത് ജീവനാകും. ഇതിന്റെ ആ ഒരു രൂപരേഖ നിങ്ങളുടെ ഉള്ളിൽ ആകണം..ചില വാക്യങ്ങൾ നിങ്ങളുടെ ഉള്ളിൽ കയറണം.അത് നിങ്ങൾ ഉരുവിട്ട് കൊണ്ട് ഇരിക്കണം.ദൈവസന്നിധിയിൽ അത് അവന്റെ വാഗ്‌ദത്തം,അവകാശം ആണ്.അവർ അന്യരും പരദേശികളും എന്ന് അവർ വിളിച്ച് പറഞ്ഞത് പോലെ ആ വിശ്വാസത്തിൽ ഇതൊക്കെ നാം വിളിച്ച് പറയുമ്പോൾ ഇതെന്റെ അവകാശമാണ് .എന്ന് പറയുമ്പോൾ ഈ അനുഗ്രഹിക്കപ്പെട്ട ജീവിതത്തിലേക്ക് നമുക്ക് വരുവാനായിട്ട് കഴിയും. 



                                                                                                ആമേൻ        



For Technical Assistance                                                 Contact

Amen TV Network                                                         Pastor.Benny

Trivandrum,Kerala                                                         Thodupuzha

MOb : 999 59 75 980                                                    MOb: 9447 82 83 83

            755 99 75 980

Youtube : amentvnetwork         

 

                                                                                                   

പാസ്റ്റർ വൽസൻ സാമുവേൽ പഠിപ്പിച്ചഈ ബൈബിൾ സ്റ്റഡിയുടെയൂട്യൂബിലെ വീഡിയോ ക്ലാസും താഴെ കൊടുത്തിരിക്കുന്നു


Comments

Popular posts from this blog

रोमियों की पत्री 4 Hindi Bible Class - Pr.Valson Samuel

                                                रोमियों की पत्री 4                    Hindi Bible Class - Pr.Valson Samuel  आइए हम प्रार्थना के साथ प्रभु की पत्री के सातवें अध्याय पर ध्यान करें।    यह परमेश्वर के वचन में समझने के लिए एक बहुत ही कठिन अध्याय है।   इस अध्याय पर आधारित कई चर्चाएँ और आलोचनाएँ हैं। हालाँकि, यह परमेश्वर का आत्मा है जो हमें इन अंशों को प्रकट करना चाहिए।   यह परमेश्वर के वचन में सबसे कम विचारोत्तेजक अध्यायों में से एक है।   क्योंकि प्रेरित के मन में यह जानना थोड़ा मुश्किल है कि वह क्या संवाद कर रहा है।   परमेश्वर का आत्मा स्वयं मुझ पर मेरी जीभ और तुम्हारे हृदयों में प्रकट होना चाहिए। इस अध्याय से प्रेरित का क...

റോമാ ലേഖനം 4 Malayalam Bible Class - Pr.Valson Samuel

                               റോമാ ലേഖനം 4 Malayalam Bible Class - Pr.Valson Samuel റോമാലേഖനം അതിൻ്റെ ഏഴാമത്തെ അദ്ധ്യായം നമുക്ക് ദൈവസന്നിധിയിൽ പ്രാർത്ഥനയോട് കൂടെ ധ്യാനിക്കാം.ഇത് ദൈവവചനത്തിൽ മനസ്സിലാക്കുവാൻ വളരെ പ്രയാസമുള്ള ഒരു അദ്ധ്യായം ആണ്.അനേകം ചർച്ചകളും വിമർശനങ്ങളും ഈ അദ്ധ്യായത്തിൻ്റെ അടിസ്ഥാനത്തിൽ ഉണ്ട്.എന്നാലും ദൈവത്തിൻ്റെ ആത്മാവ് തന്നെ നമുക്ക് ഈ ഭാഗങ്ങൾ വെളിപ്പെടുത്തി തരണം.ഇത് ദൈവവചനത്തിൽ ഏറ്റവും കുറച്ച് ചിന്തിക്കുന്നതായിട്ടുള്ള ഒരു അദ്ധ്യായം ആണ്.കാരണം അപ്പോസ്തലൻ്റെ മനസ്സിലുള്ളത് താൻ ആശയവിനിമയം നടത്തുന്നത് എന്തെന്ന് അറിയുവാനായിട്ട് അൽപ്പം പ്രയാസം ഉണ്ട്.ദൈവത്തിൻ്റെ ആത്മാവ് തന്നെ എൻ്റെ   നാവിലും നിങ്ങളുടെ ഹൃദയങ്ങളിലും അതിൻ്റെ ആ സത്യം നമുക്ക് വെളിപ്പെട്ടു കിട്ടണം.എന്താണ് അപ്പോസ്തലൻ ഈ അദ്ധ്യായത്തെ കുറിച്ച്  ഉദ്ദേശിക്കുന്നത് എന്നൊക്കെ ചിന്തിക്കണമെങ്കിൽ അതിൻ്റെ ആ ഒരു പശ്ചാത്തലവും ആ ഒരു  എതിർവാദവും നമ്മൾ മനസ്സി...