റോമാ ലേഖനം 3 Malayalam Bible Class - Pr.Valson Samuel റോമാലേഖനം അഞ്ചാം അദ്ധ്യായം ഇരുപതാമത്തെ വാക്യം എന്നാൽ ലംഘനം പെരുകേണ്ടതിന് ന്യായപ്രമാണവും ഇടയിൽ ചേർന്ന് വന്നു എങ്കിലും പാപം പെരുകിയ ഇടത്ത് കൃപ അത്യന്തം വർദ്ധിച്ചു .അപ്പോസ്തലൻ്റെ ഈ ഉപദേശങ്ങൾ ലഭിക്കേണ്ടത് പോലെ ലഭിക്കാത്തവർക്ക് അത് ദോഷകാരണമായിട്ട് തീരുന്നു. അത് ആ കാലഘട്ടത്തിലും ഈ കാലഘട്ടത്തിലും അങ്ങനെതന്നെ. 2പത്രോസ് അതിൻ്റെ മൂന്നാം അദ്ധ്യായം 15 മുതലുള്ള വാക്യങ്ങൾ. അങ്ങനെ തന്നെ നമ്മുടെ പ്രിയ സഹോദരനായ പൗലോസും തനിക്ക് ലഭിച്ച ജ്ഞാനത്തിന് തക്കവണ്ണം നിങ്ങൾക്കും ഇതിനെക്കുറിച്ച് സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതിയിട്ടുണ്ടല്ലോ അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളത് ചിലത് ഉണ്ട് അറിവില്ലാത്തവരും അസ്ഥിരന്മാരും ആയവർ ശേഷം തിരുവെഴുത്തുകളെ പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടി കളയുന്നു. അപ്പോസ്തലൻ്റെ ലേഖനങ്ങളിൽ നാം വായിക്കുമ്പോൾ ചിലയിടത്ത് തെറ്റായിട്ടുള്ള നടപടികൾ സഭയിൽ കാണുമ്പോൾ താൻ അതിനെ ഖണ്ഡിച്ചുകൊണ്ട്...