Skip to main content

റോമാ ലേഖനം 3 Malayalam Bible Class - Pr.Valson Samuel

                                       റോമാ ലേഖനം 3

Malayalam Bible Class - Pr.Valson Samuel


റോമാലേഖനം അഞ്ചാം അദ്ധ്യായം ഇരുപതാമത്തെ വാക്യം എന്നാൽ ലംഘനം പെരുകേണ്ടതിന് ന്യായപ്രമാണവും ഇടയിൽ ചേർന്ന് വന്നു എങ്കിലും പാപം പെരുകിയ ഇടത്ത് കൃപ അത്യന്തം വർദ്ധിച്ചു.അപ്പോസ്തലൻ്റെ ഈ ഉപദേശങ്ങൾ  ലഭിക്കേണ്ടത് പോലെ ലഭിക്കാത്തവർക്ക് അത് ദോഷകാരണമായിട്ട് തീരുന്നു. അത് ആ കാലഘട്ടത്തിലും  ഈ കാലഘട്ടത്തിലും  അങ്ങനെതന്നെ. 2പത്രോസ് അതിൻ്റെ മൂന്നാം അദ്ധ്യായം 15 മുതലുള്ള വാക്യങ്ങൾ.അങ്ങനെ തന്നെ നമ്മുടെ പ്രിയ സഹോദരനായ പൗലോസും തനിക്ക് ലഭിച്ച ജ്ഞാനത്തിന് തക്കവണ്ണം നിങ്ങൾക്കും ഇതിനെക്കുറിച്ച് സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതിയിട്ടുണ്ടല്ലോ അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളത് ചിലത് ഉണ്ട് അറിവില്ലാത്തവരും അസ്ഥിരന്മാരും ആയവർ ശേഷം തിരുവെഴുത്തുകളെ പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടി കളയുന്നു.അപ്പോസ്തലൻ്റെ ലേഖനങ്ങളിൽ നാം വായിക്കുമ്പോൾ ചിലയിടത്ത് തെറ്റായിട്ടുള്ള നടപടികൾ സഭയിൽ കാണുമ്പോൾ താൻ അതിനെ ഖണ്ഡിച്ചുകൊണ്ട് എഴുതുമ്പോൾ അതിൻ്റെ ആശയം വേണ്ടവണ്ണം ലഭിക്കാത്തവർ ഇവിടെ നമ്മൾ വായിച്ചതുപോലെ തങ്ങൾ അവരുടെ നാശത്തിനായിട്ട് അത്  കോട്ടിക്കളയുന്നു.അത് ഈ കാലഘട്ടത്തിലും ഈ സംഭവങ്ങൾ നടക്കുന്നുണ്ട്.ആയതുകൊണ്ടാണ് അപ്പോസ്തലൻ്റെ  ലേഖനങ്ങളിലെ ഗ്രഹിക്കുവാൻ ആയിട്ട് പ്രയാസമുള്ള മേഖലകൾ ,എന്താണ് അപ്പോസ്തലൻ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് അത് ആത്മാവിൽ തന്നെ നമുക്ക് ലഭിക്കേണ്ടതായിട്ടുണ്ട്.അങ്ങനെ ഒരു വാക്യഭാഗമാണ്  ഇവിടെ പറയുന്നത്.എന്നാൽ ലംഘനം പേരുകേണ്ടതിന് ന്യായപ്രമാണം ഇടയിൽ ചേർന്നു എങ്കിലും പാപം പെരുകിയ ഇടത്ത് കൃപ അത്യന്തം വർദ്ധിച്ചു.അപ്പോൾ ആ സമയങ്ങളിലും തർക്കം വരുന്നതിന് കാരണം  പാപം പെരുകുമ്പോൾ കൃപ അത്യന്തം വർധിക്കുകയാണെങ്കിൽ നമുക്ക് പാപം ചെയ്യാമല്ലോ എന്നാണ് .അതിന് മറുപടിയായിട്ടാണ് അപ്പോസ്തലൻ ആറാമത്തെ അദ്ധ്യായത്തിൽ അതിന്റെ ആദ്യഭാഗങ്ങളിൽ നമുക്ക് ഈ വചനങ്ങൾ നൽകുന്നത്.റോമാലേഖനം ആറാം  അദ്ധ്യായം ഒന്നും രണ്ടും   വാക്യം നമ്മൾ വായിക്കുമ്പോൾ ആകയാൽ നാം എന്ത് പറയേണ്ടു? കൃപ പെരുകേണ്ടതിന് പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുത്  പാപസംബന്ധമായി മരിച്ചവരായ  നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ? അപ്പോൾ ഈ അദ്ധ്യായത്തിൽ 5 സ്ഥല ങ്ങളിൽ ചോദ്യചിഹ്നങ്ങൾ ഉണ്ട്.അതായത് സഭ ചില വിഷയങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റിപോകുന്നതിന്റെ കാരണം അറിവില്ലായ്മ കൊണ്ടാണ്.പരിജ്ഞാനം ഇല്ലായ്‌കയാൽ ഈ ജനം നശിച്ച് പോകുന്നു.അപ്പോൾ നമ്മൾ ഈ വചനം പഠിക്കുന്നത് ആ പരിജ്ഞാനത്തിലേക്ക് നാം വരുവാനായിട്ടാണ്.എങ്കിൽ മാത്രമേ തെറ്റായ ഉപദേശങ്ങൾ വരുമ്പോൾ അത് നമുക്ക് വിവേചിക്കുവാനും,മനസ്സിലാക്കുവാനും,അതിൽ നമ്മൾ കുടുങ്ങി പോകാതെ നമ്മെ തന്നെ സൂക്ഷിപ്പാനും നമുക്ക് സാധിക്കുകയുള്ളൂ.അപ്പോൾ കൃപ പെരുകേണ്ടതിന്  നമ്മൾ പാപം ചെയ്‌ത്‌ കൊണ്ടിരിക്കുവാൻ ദൈവവചനം നമ്മളെ പഠിപ്പിക്കുന്നില്ല.ആയത് പോലെ കൃപ ദുഷ്‌കാമപ്രവർത്തിക്ക് ഹേതു ആക്കരുത്. യൂദായുടെ ലേഖനത്തിൽ നാം വായിക്കുമ്പോൾ അങ്ങനെ ഒരു കൂട്ടം വ്യക്തികൾ  ആ സമയങ്ങളിൽ ഉണ്ടായിരുന്നു.ഏത് സമയത്തും ഉണ്ട്.യൂദായുടെ ലേഖനം അതിൻ്റെ നാലാമത്തെ വാക്യം.നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്‌കാമപ്രവർത്തിക്ക് ഹേതുവാക്കി ഏക നാഥനും നമ്മുടെ കർത്താവും ആയ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞ് വന്നിരിക്കുന്നു.അപ്പോൾ ദൈവത്തിൻ്റെ കൃപയെ ദുഷ്‌കാമപ്രവർത്തിക്ക് ഹേതുവാക്കുകയാണെങ്കിൽ ഏക നാഥനും നമ്മുടെ കർത്താവും ആയ യേശുക്രിസ്തുവിനെ നാം നിഷേധിക്കുന്നു എന്നാണ് നാം ഇവിടെ വായിക്കുന്നത്.അവർ യേശുവിൻ്റെ പേരൊക്കെ പറഞ്ഞ് പ്രാർത്ഥിക്കുമായിരിക്കും,പാട്ടുകൾ പാടി എന്നും  ഇരിക്കും പക്ഷെ എങ്കിൽ ദൈവത്തിൻ്റെ കൃപയെ ദുഷ്‌കാമപ്രവർത്തിക്ക് അധികാര പത്രം ആക്കുകയാണെങ്കിൽ,നമ്മൾ പാപം  ചെയ്‍തിട്ട്  കൃപ നമ്മളെ പൊതിഞ്ഞ് കൊള്ളും എന്ന് എപ്പോഴും പറഞ്ഞ് അങ്ങനെ ആ പാപത്തിൽ നിന്ന് വിടുതൽ, സ്വാതന്ത്ര്യം പ്രാപിക്കാത്ത ഒരു ജീവിതം നാം കഴിക്കുകയാണെങ്കിൽ അത് വളരെ അപകടം ആണ്. സത്യത്തിന്റെ പരിജ്ഞാനം ലഭിച്ച ശേഷം നാം മനഃപൂർവ്വം പാപം ചെയ്‌താൽ പാപങ്ങൾക്ക് വേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമായൊരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേ ഉള്ളൂ.അത് അത്ര വലിയ ഗൗരവം ആണ്.അപ്പോൾ അപ്പോസ്തലൻ നിശ്ചയമായിട്ടും വ്യക്തമായിട്ടും നമ്മളെ അവിടെ അറിയിക്കുന്നത് .പാപം  ചെയ്‌തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുത്.പാപസംബന്ധമായി മരിച്ചിരിക്കുന്ന നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ? അപ്പോൾ വിശ്വാസത്താലുള്ള നീതീകരണത്തിലൂടെ മുൻകഴിഞ്ഞ പാപങ്ങളെ കർത്താവ് നമ്മോട് ക്ഷമിച്ചു എന്ന് നമ്മൾ വായിച്ചു.പാപ മോചനം അല്ലെങ്കിൽ Forgiveness of  sins  . പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ? അങ്ങനെ ഒരു ജീവിതം ഉണ്ട്.അതായത് പാപസംബന്ധമായി മരിക്കുന്ന ഒരു അവസ്ഥ.ആ മരിക്കുന്ന അവസ്ഥയിൽ പാപത്തിൽ ജീവിക്കുവാൻ കഴികയില്ല എന്നാണ് ഈ വാക്യഭാഗം നമ്മെ അറിയിക്കുന്നത്.ഞാൻ പലരുടെയും സാക്ഷ്യങ്ങൾ കേട്ടിട്ടുണ്ട്.അവരുടെ ഭാര്യമാർ തന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്.ഭർത്താവ് ഭയങ്കര കോപിഷ്ടനായിരുന്നു.എന്നാൽ വിശ്വാസത്തിൽ വന്ന് ഈ മാർഗത്തിൽ ജീവിക്കുവാൻ തുടങ്ങിയപ്പോൾ ആ കോപം പൂർണ്ണമായിട്ട് മാറി.ഇപ്പോൾ എൻ്റെ ഭർത്താവിനെ പോലെ ഇത്രയും സൗമ്യനായിട്ടുള്ള ഒരു ആൾ ഈ ഭൂമിയിൽ കാണുകയില്ല എന്ന് ഒരു സഹോദരി പറഞ്ഞതാണ്.എന്നിട്ട് ഞങ്ങളോട് അദ്ദേഹത്തിൻ്റെ കോപത്തെ പറ്റി പറയുമായിരുന്നു. ഈ കോപം വരുമ്പോൾ ഉള്ള അദ്ദേഹത്തിന്റെ ആംഗ്യം ഒക്കെ ഞങ്ങളെ കാണിക്കുമായിരുന്നു.എന്നാൽ ഞങ്ങൾ കാണുന്ന സമയത്ത് അദ്ദേഹം വളരെ ശാന്തനായ ഒരു മനുഷ്യനായിരുന്നു.ആ നടപ്പ് കണ്ടാൽ വളരെ ശാന്തമായിട്ടാണ് നടക്കുന്നത്.അത് അദ്ദേഹം ആ മേഖലയിൽ പാപസംബന്ധമായിട്ട് മരിച്ചു.അങ്ങനെ നമ്മുടെ ജീവിതത്തിൽ പാപത്തിന്റെ ഏത് അവസ്ഥയായാലും അത് മരിക്കുന്നതായിട്ടുള്ള ഒരു അവസ്ഥ ഉണ്ട്.അത് നമ്മളെ വചനം പഠിപ്പിക്കുന്നു.അത് മരിച്ച് കഴിഞ്ഞാൽ അതിന് പിന്നെ നമ്മിൽ ജീവിക്കുവാനായിട്ട് സാധിക്കയില്ല. പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ? അപ്പോൾ ഈ വചനം പ്രത്യേകിച്ച് പൗലോസ് അപ്പോസ്തലൻ്റെ  വചന ഭാഗങ്ങൾ ചിന്തിക്കുമ്പോൾ അതിൽ ഊന്നിപ്പറയുന്ന വിഷയം ഇതൊരു വിശ്വാസത്തിൻ്റെ മാർഗമാണ്.അതുകൊണ്ടാണ് വിശ്വാസത്താലുള്ള നീതീകരണം,വിശ്വാസത്താലുള്ള ജീവിതം.അല്ലാതെ ഇത് നമ്മൾ സ്വയമായിട്ട് പരിശ്രമിക്കുന്ന ഒരു കാര്യമല്ല.അതുകൊണ്ടാണ് നമുക്ക് ഈ സത്യം വെളിപ്പെടുന്നത്.അതിലൂടെയാണ് യേശുക്രിസ്‌തുവിൻ്റെ ആത്മാവിനാൽ ജീവിക്കുന്നതായിട്ടുള്ള ഒരു ജീവിതം നമ്മിൽ വെളിപ്പെടുന്നത് .അപ്പോൾ ആ യാഥാർഥ്യത്തിൽ  നാം വിശ്വാസത്താൽ വരണം. ഓർത്തുകൊള്ളണം വചനത്തിൽ ഉള്ളത് ചത്ത വിശ്വാസം അല്ല അതിനകത്ത് ജീവൻ ഉണ്ട്.കാരണം ക്രിസ്‌തുവിൻ്റെ വചനത്താൽ ആണ് നമ്മുടെ ഉള്ളിൽ വിശ്വാസം വരുന്നത്. റോമാലേഖനം പത്താം അദ്ധ്യായം പതിനേഴാം വാക്യം വിശ്വാസം കേൾവിയാലും കേൾവി ക്രിസ്‌തുവിൻ്റെ വചനത്താലും വരുന്നു.അപ്പോൾ ആ വിശ്വാസത്തിന് ജീവൻ ഉണ്ട് ആ ജീവനാണ് നമ്മെ ഇതിലേക്ക് കൊണ്ട് വരുന്നത്.അങ്ങനെ നാം വിശ്വസിക്കണം.അത് നമ്മുടെ ഉള്ളിലേക്ക്  ഒരു സത്യമായിട്ട്  വെളിപ്പെട്ട്  കിട്ടേണ്ടതായിട്ടുണ്ട്  കാരണം  അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവർക്കു ഉപകാരമായി വന്നില്ല എബ്രായർ നാലാം  അദ്ധ്യായം രണ്ടാം വാക്യത്തിൽ  നമ്മൾ വായിക്കുന്നു.


ആയതുപോലെ എബ്രായർ പന്ത്രണ്ടാം അദ്ധ്യായം രണ്ടാം വാക്യത്തിലും കാണുന്നു വിശ്വാസത്തിൻ്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക.അതിലെല്ലാം വിശ്വാസ ജീവിതത്തെ പറ്റിയാണ് പറയുന്നത്.ഗലാത്യർ രണ്ടാം അദ്ധ്യായം ഇരുപതാം വാക്യത്തിൽ പറയുന്നു ഞാൻ ക്രിസ്‌തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്‌തുവത്രേ എന്നിൽ ജീവിക്കുന്നത്.അപ്പോൾ ചോദിക്കാം എങ്ങനെയാണ് ജീവിക്കുന്നത്? അതിന് ഉത്തരം അപ്പോസ്തലൻ പറയുന്നു.എന്നെ സ്‌നേഹിച്ച് എനിക്ക് വേണ്ടി ജീവനെ തന്ന കർത്താവായ യേശുക്രിസ്തുവിങ്കലുള്ള വിശ്വാസത്താൽ ആണ്.അപ്പോൾ ആ വിശ്വാസത്തിൻ്റെ യാഥാർഥ്യം നമ്മിൽ ഉണ്ടാകണം.നമ്മൾ ഇപ്പോൾ ചിന്തിക്കുന്ന എല്ലാ വാക്യങ്ങളും എല്ലാ അദ്ധ്യായങ്ങളും വിശ്വാസത്താൽ ആണ്.ആ വിശ്വാസത്തിൻ്റെ അടിസ്ഥാനം ദൈവവചനം ആണ്.റോമാലേഖനം പത്താം അദ്ധ്യായം പതിനേഴാം വാക്യത്തിൽ പറയുന്നു  വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിൻ്റെ വചനത്താലും വരുന്നു.ആ കേൾവി എന്ന് പറയുമ്പോൾ ദൈവത്തിൻ്റെ വായിൽ നിന്നാണ് നമ്മൾ കേൾക്കേണ്ടത്.അത്   വളരെ പ്രധാനമാണ്.ഉപദേശിമാർ പ്രസംഗിക്കുന്ന എത്രയോ പ്രസംഗങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. പക്ഷെ നമ്മുടെ ജീവിതത്തിൽ ഒരു  രൂപാന്തരവും വരുന്നില്ല എങ്കിൽ നമ്മൾ കേൾക്കുന്ന ഉറവിടം ശരിയല്ല.അപ്പോൾ ആ വചനം  ദൈവത്തിൻ്റെ വായിൽ നിന്നല്ല നമുക്ക് ലഭിച്ചിരിക്കുന്നത്.അപ്പോൾ ഏത് സമയത്തും ദൈവസന്നിധിയിൽ ഇരിക്കുമ്പോൾ,വചനം വായിക്കുമ്പോൾ ദൈവശബ്‌ദമായിട്ട്,സാക്ഷാൽ ദൈവവചനമായിട്ട് തന്നെ നമുക്ക് ഇത് ലഭിക്കണം.അത് നമ്മിൽ വിശ്വാസമായിട്ട് പരിണമിക്കുവാൻ തന്നെ ലഭിക്കണം.ആ വിശ്വാസം നമ്മുടെ ഉള്ളിൽ വ്യാപാരശക്തി ആകണം. നാം അത് ഒന്ന് തെസ്സലൊനിക്ക്യർ രണ്ടാം അദ്ധ്യായം പതിമൂന്നാം വാക്യത്തിൽ വായിക്കുന്നു.സാക്ഷാൽ ദൈവവചനമായിട്ട് തന്നെ നിങ്ങൾ കൈകൊണ്ടതിനാൽ അത് വിശ്വസിക്കുന്നവരുടെ ഉള്ളിൽ ഇപ്പോൾ വ്യാപരിച്ച് കൊണ്ട് ഇരിക്കുന്നുവല്ലോ.അപ്പോൾ അത് വെറും ഒരു വിശ്വാസം അല്ല.നമ്മുടെ ഉള്ളിൽ വ്യാപരിക്കുന്ന വിശ്വാസം  വ്യാപരിക്കുന്നത് എന്തിനാണ്? വ്യാപാരം എന്ന് പറയുമ്പോൾ അതിനകത്ത്  ഒരു പ്രവർത്തി ഉണ്ട്.നമുക്ക് ബൾബുകളിൽ നിന്നും  പ്രകാശം കാണുന്നത് അതിനകത്ത് ഒരു വ്യാപാരശക്തി ഉണ്ട്.ഇതിൽ  പ്രകാശം തരുന്ന ഒരു ഉറവിടം  എവിടെയോ ഉണ്ട്. ആ ഉറവിടത്തിൽ നിന്ന് വൈദ്യുതി വ്യാപരിച്ച് കൊണ്ടിരിക്കുന്നു.അത് വൈദ്യുതിയുടെ പ്രവാഹം എന്ന് പറയും.അതാണ് നമുക്ക് ഈ പ്രകാശം നൽകുന്നത്.ആയത് പോലെ നമ്മിൽ നിന്ന് ഒരു പ്രകാശം വെളിയിൽ വരണമെങ്കിൽ ദൈവത്തിൻ്റെ വചനം നമ്മുടെ ഉള്ളിൽ വിശ്വാസത്താൽ വ്യാപരിച്ചുകൊണ്ടിരിക്കണം.റോമാലേഖനം ആറാം   അദ്ധ്യായം മൂന്നാം വാക്യം വായിക്കുമ്പോൾ  യേശുക്രിസ്‌തുവിനോട് ചേരുവാൻ  സ്‌നാനം ഏറ്റവരായ നാം എല്ലാവരും അവൻ്റെ മരണത്തിൽ പങ്കാളികൾ ആകുവാൻ  സ്‌നാനം ഏറ്റിരിക്കുന്നു.വിശ്വാസത്തിൽ ആണ് ഇനി ആ മരണത്തിൻ്റെ  പങ്കാളിത്തം .സ്നാനപ്പെടുമ്പോൾ നമുക്ക് ഈ  ശബ്‌ദം  ലഭിച്ചിരിക്കണം.ഞാൻ സ്‌നാനം ഏൽക്കുന്നത് യേശുക്രിസ്‌തുവിൻ്റെ മരണത്തോട് പങ്കാളി ആകുവാനായിട്ടാണ്.അപ്പോൾ പൗലോസ് അപ്പോസ്തലൻ്റെ ജീവിതത്തിലും  ഈ ക്രൂശിൻ്റെ അനുഭവം നമുക്ക് കാണുവാൻ സാധിക്കും.യേശുകർത്താവിൻ്റെ ഉപദേശങ്ങളിൽ പ്രധാനമായത് മാർക്കോസ് എട്ടാം അദ്ധ്യായം മുപ്പത്തിനാലാം വാക്യത്തിൽ കാണുന്നു . എന്നെ ഒരുവൻ അനുഗമിപ്പാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച് തന്റെ ക്രൂശ് എടുത്ത് കൊണ്ട് നാൾ തോറും എന്നെ അനുഗമിക്കട്ടെ.അപ്പോൾ ക്രൂശിനോട് പങ്കാളികൾ ആകുവാൻ തന്നെത്താൻ ത്യജിക്കണം.ഗലാത്യർ ലേഖനത്തിൽ മൂന്ന് തരത്തിലുള്ള ക്രൂശിൻ്റെ അനുഭവം അപ്പോസ്തലൻ പറയുന്നു.ഗലാത്യർ ലേഖനം രണ്ടാമത്തെ അദ്ധ്യായം ഇരുപതാമത്തെ വാക്യം വായിക്കാം .ഞാൻ ക്രിസ്‌തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്‌തു അത്രേ എന്നിൽ ജീവിക്കുന്നു ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ച് എനിക്ക് വേണ്ടി തന്നെത്താൻ ഏൽപ്പിച്ച് കൊടുത്ത ദൈവപുത്രങ്കൽ ഉള്ള വിശ്വാസത്താൽ അത്രേ ജീവിക്കുന്നത്.അപ്പോൾ ദൈവപുത്രങ്കൽ ഉള്ള വിശ്വാസത്താൽ അത്രേ ജീവിക്കുന്നത്.ആ വിശ്വാസം ഞാൻ ഓർപ്പിച്ചത് പോലെ ചത്ത വിശ്വാസം അല്ല. ഞാൻ അത് വിശ്വസിക്കുന്നു.ആ വിശ്വാസം നമുക്ക് വചനത്തിലൂടെ ലഭിക്കുമ്പോൾ നമ്മുടെ ഉള്ളിൽ വ്യാപരിക്കുവാൻ തുടങ്ങും.ഞാൻ ഇപ്പോൾ എന്റെ ജീവിതത്തിൽ ഇത് എത്ര പ്രാവശ്യം ഉരുവിടുന്നു എന്നുള്ളത് എനിക്ക് അറിഞ്ഞ് കൂടാ.ഒരു ദിവസം തന്നെ ഞാൻ  പല പ്രാവശ്യം ഉരുവിടും.കാരണം വചനം എവിടെയെല്ലാം ആണ് ഉള്ളത് ? നമ്മൾ നേരത്തെ വായിച്ചതാണ് വചനം എവിടെയൊക്കെ ആണ്? വചനം നമ്മുടെ വായിലും  ഹൃദയത്തിലും മാത്രം ഇരുന്നാൽ പറ്റുകയില്ല.              

അത് നമ്മൾ സംസാരിച്ച് കൊണ്ടിരിക്കണം അതുപോലെതന്നെ പ്രഖ്യാപിക്കയും വേണം .

വചനങ്ങളിൽ ഔദ്യോഗിക വചനം ഉണ്ട് അതുപോലെതന്നെ സംസാരിക്കുന്ന വചനവും ഉണ്ട്,കൂടാതെ നമ്മുടെ അകത്ത് വസിക്കുന്ന വചനവും ഉണ്ട്.ഔദ്യോഗിക വചനം ആണ് നമ്മുടെ പുസ്‌തകത്തിൽ ഉള്ളത്.അത് അവിടെ കിടന്നാൽ നമുക്ക് ഒരു പ്രയോജനവും ഇല്ല.നമ്മുടെ ഹൃദയത്തിൽ ഉള്ള വചനം,സംസാരിക്കുന്ന വചനം എന്ന് പറഞ്ഞാൽ പല അളവിൽ ആണ് .ഒരു ദൈവത്തിൻ്റെ ദാസൻ വചനംവിളിച്ച് പറയുന്നു നാം അത് ദൈവശബ്‌ദമായിട്ട് കേൾക്കുന്നു.നമ്മുടെ ഉള്ളിൽ ഉള്ള വചനം ദൈവത്തിൻ്റെ ആത്മാവ് നമ്മോട് ഉള്ളിൽ തന്നെ പറയുന്നു.അത് സംസാരിക്കുന്ന വചനം ആണ്.നമുക്ക് അത് ഉള്ളിൽ കേൾക്കാം.ഉള്ളിൽ എന്ന് പറഞ്ഞാൽ ദൈവം അത് നമ്മളെ ഓർമ്മിപ്പിക്കുന്ന വചനമാണ്.അത് നമ്മൾ വെളിയിൽ പറയുന്നില്ല എങ്കിൽ തന്നെയും അത് നമ്മുടെ ഉള്ളിൻ്റെ ഉള്ളിൽ അത് മുഴങ്ങിക്കൊണ്ടിരിക്കും.എന്നാൽ നാം അത് വിളിച്ച് പറയുമ്പോൾ നിൻ്റെ വായിൽ നിന്ന് അത് നീങ്ങി പോകരുത്. കാരണം യോശുവയോട് പറയുന്നത് ന്യായപ്രമാണ പുസ്‌തകത്തിൽ ഉള്ളത് നിൻ്റെ വായിൽ നിന്ന് നീങ്ങി പോകരുത്.അപ്പോൾ അത് ആത്മനിയോഗത്താൽ ഇടയ്ക്ക് ഇടയ്ക്ക് നമ്മുടെ വായിൽ അത് വരണം.വെറുതെ അങ്ങ് വിളിച്ച് പറയുകയല്ല ആത്മനിയോഗത്താൽ നമ്മുടെ നാവിൽ നിന്ന് അത് വരുമ്പോൾ വളരെ ശക്തി ഉള്ളതാണ്.കാരണം അത് നമ്മൾ ആണ് കേൾക്കുന്നത്.നമ്മുടെ വായിൽ നിന്ന് ദൈവത്തിൻ്റെ ആത്മാവ്  സംസാരിച്ച് നമ്മുടെ ചെവിയിലൂടെ വീണ്ടും നമ്മൾ അത് കേൾക്കുന്നു.അത് മാത്രമല്ല സംസാരിക്കുന്ന വചനം പലപ്പോഴും അത് പ്രവൃത്തികൾ ആയിട്ട് വരും.ദൈവം കൽപ്പിച്ചു വെളിച്ചം ഉണ്ടാകട്ടെ അത് സംസാരിക്കുന്ന വചനം ആണ്.അപ്പോൾ തന്നെ വെളിച്ചം ഉണ്ടായി.അപ്പോൾ ഞാൻ ഇത് പറഞ്ഞത് കൊണ്ട് നിങ്ങൾ നാളെ മുതൽ കുറേ വചനങ്ങൾ അങ്ങ് വിളിച്ച് പറകയല്ല ആത്മനിയോഗത്തിൽ ആയിരിക്കണം വിളിച്ച് പറയേണ്ടത്. എങ്കിലേ അതിന് ശക്തിയുള്ളൂ.ഗലാത്യർ അഞ്ചാമത്തെ അദ്ധ്യായം അതിൻ്റെ ഇരുപത്തി നാലാമത്തെ വാക്യം.ക്രിസ്‌തുയേശുവിലുള്ളവർ ജഡത്തെ അതിന്റെ രാഗ മോഹങ്ങളോട് കൂടെ ക്രൂശിച്ചിരിക്കുന്നു.ക്രിസ്തുവിൻ്റെ ക്രൂശിന് പങ്കാളികൾ ആയിത്തീരുവാൻ വിശ്വാസത്താൽ നാം സ്‌നാനം ഏറ്റിരിക്കുമ്പോൾ ആ വിശ്വാസത്തിൻ്റെ പ്രവൃത്തി  നമ്മിൽ നടക്കേണ്ടതായിട്ടുണ്ട്.ആ പ്രവർത്തി നടക്കുമ്പോൾ ആണ് നമ്മുടെ ഉള്ളിൽ ലഭിച്ചിരിക്കുന്ന വചനം വിശ്വാസമായിട്ട് പരിണമിക്കുന്നത്.ഗലാത്യർ ആറാം അദ്ധ്യായം പതിനാലാം വാക്യം . എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൻ്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുത് അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.അപ്പോൾ ഈ വചനം യാഥാർഥ്യം ആകുന്നു എന്ന് അറിയുന്നത് ലോക സ്‌നേഹം നമ്മിൽ കുറഞ്ഞ് കുറഞ്ഞ് വരുമ്പോളാണ്.ഒരു വരുമ്പോൾ ലോകസ്‌നേഹം നമ്മിൽ നിന്ന് പോയി.ലോകത്തെയും ലോകത്തിലുള്ളതിനേയും സ്‌നേഹിക്കരുത് എന്നുള്ള ഒരു നിലവാരത്തിലേക്ക് നാം വരും.അത് ഉന്നതമായ നിലവാരമാണ്. അപ്പോൾ ആ ലക്ഷ്യം നമ്മൾ മുൻപിൽ കണ്ടു കൊള്ളണം.  ജഡമോഹം,കൺമോഹം,ജീവനത്തിൻ്റെ പ്രതാപം ഇതിൽ നിന്നെല്ലാം നാം പരിപൂർണ്ണമായിട്ട് വിടുവിക്കപ്പെടും.ആയതുപോലെ  രാഗ മോഹങ്ങൾ അതിൽ നിന്ന് പടി പടിയായിട്ട് വിടുവിക്കപ്പെടുന്നത് നമുക്ക് മനസ്സിലാകും.ആയതുപോലെ  ക്രിസ്തുവിൻ്റെ ആത്മാവ്,സത്യത്തിൻ്റെ ആത്മാവ് നമ്മിൽ നിരന്തരം ആയിട്ട് ഇടപെടുന്നത് നമുക്ക് മനസ്സിലാകും. പ്രാർത്ഥിക്കുമ്പോൾ നമ്മെ സഹായിക്കുന്നു,വചനം നമുക്ക് പ്രകാശനം നൽകുന്നു,വചനം വായിക്കുവാനുള്ള താൽപര്യം നൽകുന്നു,ആത്മാവിൽ പ്രേരണ നൽകുന്നു,എന്നിട്ട് നമുക്ക് ഈ വചനങ്ങളെ ഉണർത്തി തരുന്നു,പല കാര്യങ്ങളിലും നമ്മളെ വേണ്ടതായിട്ടുള്ള തീരുമാനങ്ങൾ എടുക്കുവാനായിട്ടുള്ള ആലോചന നൽകുന്നു.ആലോചനയുടെ ആത്മാവാണ് നമുക്ക്   മുൻപോട്ട് പോകേണ്ട പാത വ്യക്തമാക്കി തരുന്നത്. ചില കാര്യങ്ങളിൽ തത്സമയത്ത് തന്നെ 'വേണ്ട' എന്ന് നമുക്ക് വെളിപ്പെടുന്നു.അപ്പോൾ ആത്മാവിനാൽ ജീവിക്കുന്ന ഒരു ജീവിതം അത് യാഥാർഥ്യം ആയിട്ട് നമ്മുടെ ജീവിതത്തിൽ തീരും.അപ്പോൾ ക്രിസ്‌തുവിനോട് ചേരുവാൻ സ്നാനമേറ്റവരായ  നാം എല്ലാവരും ഇതെല്ലാം വിശ്വാസത്തിൽ നാം ഏറ്റെടുക്കണം.ആ വിശ്വാസം നമ്മുടെ ജീവിതത്തിൽ യാഥാർഥ്യം ആയി തീരുകയും ചെയ്യും.അല്ലാതെ ഞാൻ വിശ്വസിച്ചു സ്‌തോത്രം എന്ന് പറഞ്ഞാൽ പറ്റുകയില്ല.വാക്യങ്ങൾ ഇങ്ങനെ ഉരുവിട്ടാൽ പറ്റുകയില്ല.നമ്മുടെ ജീവിതത്തിൽ അത് പ്രവർത്തി പഥത്തിൽ നാം കാണുവാനായിട്ട് തുടങ്ങും.റോമാലേഖനം ആറാം   അദ്ധ്യായം നാലാം  വാക്യം വായിക്കാം അങ്ങനെ നാം അവൻ്റെ മരണത്തിൽ പങ്കാളികൾ ആയി തീർന്ന സ്‌നാനത്താൽ അവനോട് കൂടെ കുഴിച്ചിടപ്പെട്ടു ക്രിസ്‌തു മരിച്ചിട്ട് പിതാവിൻ്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റത് പോലെ നാമും ജീവൻ്റെ പുതുക്കത്തിൽ നടക്കേണ്ടത് തന്നെ.അത് നമ്മൾ വിശ്വസിക്കണം.കുഴിച്ചിടപ്പെട്ട് കഴിഞ്ഞാൽ പിന്നെ അവൻ കയറിവരികയില്ല.പാപസംബന്ധമായി മരിച്ച് അവനെ കുഴിച്ചിട്ടു.എന്നിട്ട് അത്  മാത്രം അല്ല നാം ഇനി ജീവിക്കുകയും വേണം.അവിടെ കുഴിച്ചിട്ടു പക്ഷെ പുതിയ മനുഷ്യൻ ജീവിക്കുന്നില്ല എങ്കിൽ കുഴിച്ചിട്ടവൻ കയറിവരും.ഇതിനകത്ത് തന്നെ ഇതെല്ലം ഉണ്ട്.ഇപ്പോൾ ഇങ്ങനെ അനങ്ങാതെ കിടക്കുകയാണ്.പക്ഷെ ഈ പുതിയ മനുഷ്യൻ ജീവിക്കുന്നില്ല എങ്കിൽ ഇവൻ പെട്ടന്ന് തല ഉയർത്തും.അപ്പോൾ ജീവൻ്റെ പുതുക്കത്തിൽ നടക്കണം.ആ ജീവൻ്റെ പുതുക്കത്തിൽ നടക്കാൻ ആത്മാവിൻ്റെ അനുസണയിൽ ഉള്ള ജീവിതം ആണ് വേണ്ടത്.ആത്മാവും ജീവനും.വചനം ജീവനായിട്ട് ലഭിക്കുന്നു ആത്മാവ് ജീവനിൽ നമ്മെ നടത്തുന്നു.അപ്പോൾ വിളി നല്ലത് പോലെ മനസ്സിലാക്കണം.മനസ്സിലാക്കിയിട്ട് അതിന് വേണ്ടി പ്രാർത്ഥിക്കണം.കർത്താവേ എനിക്ക് ഈ ജീവിതം നൽകണം.പഴയ മനുഷ്യൻ കുഴിച്ചിടപ്പെടണം പുതിയ മനുഷ്യൻ ആത്മാവിനാൽ ജീവിക്കണം.എന്നിട്ട് റോമാലേഖനം ആറാം  അദ്ധ്യായം  ആറാം വാക്യത്തിൽ വായിക്കുമ്പോൾ വളരെ ശക്തിയേറിയ ഒരു വാക്കാണ് അവിടെ കാണുന്നത്.നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപ ശരീരത്തിന് നീക്കം വരേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ അവനോട് കൂടെ ക്രൂശിക്കപ്പെട്ടു എന്ന് നാം അറിയുന്നു.അറിയുന്നു എന്ന വാക്ക് നാം ഇവിടെ കാണുന്നുണ്ട്.അറിയുന്നു എന്ന് പറഞ്ഞാൽ നമ്മിൽ അത് എഴുതപ്പെട്ടു എന്നാണ് .ഒന്നാകുക എന്ന് പറഞ്ഞാൽ പറ്റിച്ചേരുക എന്നാണ് അതിൻ്റെ അർഥം.നമ്മൾ അത് വായിക്കുമ്പോൾ നമ്മുടെ ഉള്ളിൽ അത് പറ്റിചേരുന്നു. നമ്മൾ സ്ഥിരമായിട്ട് ചില കാര്യങ്ങൾ വായിക്കുകയും ചിന്തിക്കുകയും അത് എപ്പോഴും കേൾക്കുകയും ചെയ്യുമ്പോൾ നമ്മൾ അതിൽ ആയി തീരുകയാണ് . അതായത്  ഉപദേശങ്ങൾ നമ്മുടെ ഉള്ളിൻ്റെ ഉള്ളിൽ ആകുക.പല മതസ്ഥരും,ചില പാർട്ടിക്കാരും ഒരു സമയത്ത് അവരെ സൈബീരിയൻ ജയിലിൽ തടവുകാരെ കൊണ്ടിട്ടിട്ട് അവരുടെ പാർട്ടിയുടെ തത്വം  നിരന്തരം ആയിട്ട് റേഡിയോയിൽ കൂടി അവരെ കേൾപ്പിക്കുമായിരുന്നു.ഈ തടവുകാർ അതിന് എതിരായിട്ട് നിന്നിരുന്ന  ഒരു കൂട്ടമായിരുന്നു.എന്നാൽ അവർ ആറ് മാസം അത് കേൾക്കുവാൻ തുടങ്ങുമ്പോൾ അവർ ഈ ആശയത്തിലേക്ക് വരുന്നുഅത് തുടർച്ചയായിട്ട്  കേൾക്കുകയും ചിന്തിക്കുകയും ചെയ്യുവാൻ തുടങ്ങിയപ്പോൾ അതിലെ ആശയങ്ങൾ അവരുടെ  മനസ്സിലേക്ക് പതിയും എന്ന് പറഞ്ഞത് പോലെ .അതിലൊക്കെ ഉപരിയാണ് ദൈവത്തിൻ്റെ വചനം.ദൈവത്തിൻ്റെ വചനം നമ്മൾ നിരന്തരം വയിച്ച് ധ്യാനിച്ച് നമ്മുടെ ഉള്ളിൽ ആക്കുമ്പോൾ  ആ വചനം നമ്മുടെ ഉള്ളിൻ്റെ ഉള്ളിൽ വലിയ മാറ്റങ്ങൾ വരുത്തും.നമ്മുടെ ചിന്താഗതികൾ പൂർണ്ണമായിട്ട് മാറും.നമ്മളിൽ മാറ്റം വരാൻ തുടങ്ങും.ഈ അളവിൽ വചനം നമ്മിൽ ക്രിയ ചെയ്യുന്നില്ല എങ്കിൽ ഒന്നുകിൽ നമ്മൾ വചനം വായിക്കുന്നില്ല അല്ലെങ്കിൽ ചടങ്ങ് ആയിരിക്കും ജീവിതം 

അതായത് ജീവൻ ഇല്ല.റോമാലേഖനം ആറാം  അദ്ധ്യായം  ആറാം വാക്യത്തിൽ വായിക്കുമ്പോൾ നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരത്തിന് നീക്കം വരേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്ന് നാം അറിയുന്നു.അപ്പോൾ നാം ഈ അളവിലേക്ക് വരണം.പഴയ മനുഷ്യൻ ക്രൂശിക്കപ്പെട്ടു അവൻ ഇനി ഇല്ല. ആ നിലവാരത്തിലേക്ക് നാം വരണം. അതുകൊണ്ടാണ് ശിഷ്യന്മാർ വിട്ട് പോകാതിരുന്നത്.എല്ലാവരും വിട്ട് പോയപ്പോൾ നിങ്ങൾക്കും വേണമെങ്കിൽ പോകാം എന്ന് കർത്താവ് പറയുന്നത് നാം  വചനത്തിലൂടെ വായിക്കുന്നു . യോഹന്നാൻ സുവിശേഷം ആറാം അദ്ധ്യായം 66 ,67  വാക്യങ്ങൾ അന്ന് മുതൽ ശിഷ്യന്മാരിൽ പലരും പിൻവാങ്ങി പോയി,പിന്നെ അവനോട്  കൂടെ സഞ്ചരിച്ചില്ല.ആകയാൽ യേശു പന്തിരുവരോട് നിങ്ങൾക്കും പൊയ് കൊൾവാൻ  മനസ്സുണ്ടോ എന്ന് ചോദിച്ചു.ഇന്നൊക്കെ ആയിരുന്നു എങ്കിൽ അയ്യോ പോകല്ലേ എന്ന്   പറഞ്ഞ് എല്ലാവരുടെയും നമ്മൾ കാലിൽ പിടിക്കുമായിരുന്നു.അല്ലെങ്കിൽ ഇങ്ങനെയുള്ള വചനം കൊടുക്കുമോ? കൊടുക്കുകയില്ല.അവർ പൊയ്ക്കളയുമെങ്കിലോ  അയ്യോ ആരെയും വേദനിപ്പിക്കരുത് മുറിപ്പെടുത്തരുത്  എല്ലാവർക്കും ഇഷ്ടമുള്ള വചനം കൊടുക്കണം.അതാണ് ഇന്നത്തെ പല പ്രസംഗങ്ങളും .യോഹന്നാൻ സുവിശേഷം ആറാം അദ്ധ്യായം 68 , 69  വാക്യങ്ങൾ  ശിമോൻ പത്രോസ് അവനോട് കർത്താവേ ഞങ്ങൾ ആരുടെ അടുക്കൽ പോകും നിത്യജീവൻ്റെ വചനങ്ങൾ നിൻ്റെ പക്കൽ ഉണ്ട് നീ ദൈവത്തിൻ്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു.വിശ്വസിക്ക മാത്രമല്ല അറികയും ചെയ്‌തിരിക്കുന്നു.അപ്പോൾ അറിഞ്ഞു എന്നുള്ളത് വളരെ പ്രധാനമായിട്ടുള്ള,വളരെ ശക്തിയുള്ള വാക്കാണ്.അപ്പോൾ നമ്മൾ ഈ വചനങ്ങൾ  വായിക്കുമ്പോൾ ഈ വചനം നമ്മുടെ ഉള്ളിൻ്റെ ഉള്ളിൽ പറ്റിച്ചേരണം.നമ്മൾ ആ വചനം ആകണം.നമ്മൾ ആ വചനത്തിൻ്റെ സ്വാഭാവത്തിൽ ആകണം.ആ വചനം എന്ത് പറയുന്നു നാം അതായി തീരണം.അവനോട് കൂടെ ക്രൂശിക്കപ്പെട്ടു എന്ന് നാം അറിയുന്നു.അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു.ഇംഗ്ലീഷിൽ freedom എന്നുള്ള ഒരു വാക്കാണ്.സ്വാതന്ത്ര്യം എന്നുള്ള ഒരു വാക്കാണ്.മോചനം എന്നല്ല .അങ്ങനെ മരിച്ചവർ പാപത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കുന്നു.ഇവിടെ സ്വാതന്ത്ര്യം എന്നുള്ളത് രണ്ട് മൂന്ന് സ്ഥാനങ്ങളിൽ ഈ അദ്ധ്യായത്തിൽ എഴുതിയിട്ടുണ്ട്.ആ വാക്യങ്ങൾ വളരെ പ്രധാനമായിട്ടുള്ള വാക്യങ്ങൾ ആണ്.റോമാലേഖനം ആറാം  അദ്ധ്യായം  പത്താം  വാക്യത്തിൽ

യേശുകർത്താവിനെപ്പറ്റിയാണ് പറയുന്നത്.അവൻ മരിച്ചത് പാപസംബന്ധമായി ഒരിക്കലായിട്ട് മരിച്ചു അവൻ ജീവിക്കുന്നതോ ദൈവത്തിന് ജീവിക്കുന്നു.അപ്പോൾ യേശുകർത്താവ് മരിച്ച് അടക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റ് പിതാവിൻ്റെ വലത്ത് ഭാഗത്ത് ഇന്ന് ഇരിക്കുന്നത്  പിതാവിന് വേണ്ടിയാണ്.പിതാവിൻ്റെ ജോലിയാണ് ഇപ്പോഴും ചെയ്യുന്നത്. അനേകം പുത്രന്മാരെ തേജസ്സിലേക്ക് നടത്തുന്ന ഒരു ശുശ്രൂഷ.റോമാലേഖനം ആറാം  അദ്ധ്യായം  പതിനൊന്നാം വാക്യം അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവരെന്നും ക്രിസ്‌തുയേശുവിൽ ദൈവത്തിന് ജീവിക്കുന്നവർ എന്നും നിങ്ങളെ തന്നെ എണ്ണുവിൻ. എണ്ണുവിൻ അത് ഒരു വാക്കാണ് അറിയുന്നു അറിയുന്നില്ലയോ അതുപോലെ എണ്ണുക.നമ്മൾ ഈ അറിവിലേക്ക് വരുമ്പോളാണ് നാം നമ്മെ തന്നെ സമർപ്പിക്കേണ്ടത്.എണ്ണുക എന്ന് പറയുമ്പോൾ സൈനീകപരമായ വാക്കാണ്.എന്ന് പറഞ്ഞാൽ യുദ്ധത്തിന് പോകുവാനായിട്ട് ആരുണ്ട്?  അപ്പോൾ ഒരു നിര വന്ന് മുൻപിലോട്ടിരിക്കും.അപ്പോൾ അവരെ എണ്ണുകയാണ്.ഒന്ന് രണ്ട് മൂന്ന് എന്ന് എണ്ണി  ആ പട്ടാളക്കാരെ എണ്ണി തിട്ടപ്പെടുത്തും എന്തിനാണ് അത് ? അവർ വീട്ടിലോട്ടെക്കല്ല പോകുന്നത്,ഭാര്യയുടെ അടുക്കലേക്കല്ല പോകുന്നത്,കുഞ്ഞുങ്ങളുടെ അടുക്കലേക്കല്ല പോകുന്നത് അവർ ഒരു യുദ്ധക്കളത്തിലേക്കാണ് പോകുന്നത്.അപ്പോൾ എണ്ണുക എന്ന് പറയുമ്പോൾ നമ്മൾ അതുപോലെ സമർപ്പിക്കുന്നതായിട്ടുള്ള ഒരു  ജീവിതം.ഇനി നമുക്ക് വേണ്ടിയല്ല ജീവിക്കുന്നത്.നമ്മോട് തന്നെ പറയും ഇനി നീ നിനക്ക് വേണ്ടിയല്ല ജീവിക്കുന്നത് .നിൻ്റെ രാഗവും മോഹവും ഇച്ഛയും ഒന്നുമല്ല അവിടെ. പാപസംബന്ധമായിട്ട് നീ മരിച്ചു ഇനി ജീവിക്കുന്നത് ക്രിസ്‌തുയേശുവിൽ ദൈവത്തിന് ജീവിക്കുന്നു.അത് വലിയ ഒരു സമർപ്പണം ആണ്.ആറാമത്തെ അദ്ധ്യായം വലിയൊരു സമർപ്പണത്തിൻ്റെ അദ്ധ്യായം ആണ്.അറിവിൻ്റെ മേഖലയിലേക്ക് കൊണ്ട് വരുന്നു.അതിൻ്റെ അടിസ്ഥാനത്തിലുള്ള സമർപ്പണം. പന്ത്രണ്ട് മുതൽ പതിനാല് വരെയുള്ള വാക്യങ്ങൾ ആ സമർപ്പണത്തിൻ്റെ മേഖലകൾ ആണ്.നമ്മൾ ശരീരത്തിൻ്റെ അവയവങ്ങൾ ആണ് എന്ന് ഓർത്തുക്കൊള്ളണം. നമ്മുടെ ശരീരം പാപത്തിന് അധീനമായി പോയി പാപത്തിൻ്റെ നിയമങ്ങൾ നമ്മുടെ ശരീരത്തിൽ എഴുതപ്പെട്ട് പോയി. അതുകൊണ്ടാണ് നമ്മുടെ ശരീരത്തിൻ്റെ അവയവങ്ങളിലേക്ക്  യാതൊരു പരിശ്രമവും കൂടാതെ  പാപം കയറി  വരുന്നത്.ഒരു പരിശ്രമവും ഇല്ല അതിങ്ങനെ വന്ന് കൊണ്ടിരിക്കുകയാണ്.കാരണം പാപത്തിൻ്റെ നിയമം നമ്മുടെ ശരീരത്തിൻ്റെ അവയവങ്ങളിൽ ഉണ്ട്.അപ്പോൾ അതിനെ നമുക്ക് ജയിക്കണം എങ്കിൽ അപ്പോസ്തലൻ നമ്മെ  ഇവിടെ അറിയിക്കുന്നത്.റോമാലേഖനം ആറാം  അദ്ധ്യായം  പന്ത്രണ്ടാം   വാക്യത്തിൽ  ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിൻ്റെ മോഹങ്ങളെ  അനുസരിക്കുമാറ് ഇനി വാഴരുത്.വാഴുക എന്ന് പറയുമ്പോൾ പാപം നമ്മുടെ കാലിൽ പിടിച്ച് വന്ന് പറയും അയ്യോ ഒന്നുകൂടി പാപം ചെയ്താട്ടെ. പാപം നമ്മുടെ കണ്ണിനോട് പറയും നോക്കടാ അല്ലെങ്കിൽ ചെവിയോട് പറയും കേൾക്കടാ,നാവിനോട് പറയും ആവശ്യം പോലെ സംസാരിക്കൂ  നമുക്ക് ഒരു പ്രയാസവുമില്ല ഇതിങ്ങനെ വന്ന് കൊണ്ടിരിക്കുകയാണ്.സംഭാക്ഷണത്തിൽ പി എച്ച് ഡി എടുത്ത രീതിയാണ്.ഒരു പി എച്ച് ഡി യും വേണ്ട.കാരണം പാപത്തിൻ്റെ നിയമം ഉളെളടുത്തോളം കാലം അത് നമ്മുടെ ശരീരത്തിൻ്റെ അവയവങ്ങളിൽ അധികാരത്തോട് കൂടെ വാണ് കൊണ്ടിരിക്കും.പാപം നമ്മളെ അടിമകളാക്കി കളയും.അയ്യോ ഞാൻ അരിഷ്ടമനുഷ്യൻ എന്ന് പൗലോസ് അപ്പോസ്തലൻ പറയുന്നത് പോലെ.റോമാലേഖനം ആറാം  അദ്ധ്യായം പതിമൂന്നാം വാക്യത്തിൽ   നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ അവയവങ്ങൾ ആയി പാപത്തിന് സമർപ്പിക്കയും അരുത്.നമ്മൾ തീരുമാനം എടുക്കണം.നമ്മൾ ദൈവത്തിൻ്റെ സന്നിധിയിൽ പറയണം .കർത്താവേ എനിക്ക് അതിനുള്ള കൃപ നൽകണം, എനിക്ക് അതിനുള്ള ആത്മാവിൻ്റെ ശക്തി നൽകണം. ഭൂതങ്ങളുടെ മേലുള്ള അധികാരം പിന്നെയാണ്.അത് നമ്മൾ ചോദിക്കേണ്ട ആവശ്യം പോലുമില്ല.നമ്മുടെ അവയവങ്ങൾ.നമ്മുടെ ശരീരം നേരെ ആയി കഴിഞ്ഞാൽ ദൈവത്തിൻ്റെ കൃപകൾ ഇതിനകത്ത് നിന്ന് ഒഴുകാൻ തുടങ്ങും.അതാണ് എന്നെ വർഷങ്ങൾക്കുമുൻപ് കർത്താവ് പഠിപ്പിച്ച ഒരു വിഷയം. ഈ പാത്രം നേരെ ആകട്ടെ എനിക്ക് ഉപയോഗിക്കാൻ കൊള്ളാകുന്ന പാത്രം ആകട്ടെ.അപ്പോൾ അതിന് വേണ്ടിയാണ് നമ്മൾ ദൈവസന്നിധിയിൽ  ഇരിക്കേണ്ടത്.ശുശ്രൂഷയുടെ മേഖലകൾ ഉള്ളവർ മണിക്കൂറുകൾ ആണ് ഇതിനകത്ത് ഇരിക്കുന്നത്.കർത്താവേ സഹായിക്കണം.കാരണം നമ്മൾ വലിയൊരു യുദ്ധക്കളത്തിലാണ്. .ഇത് ഒരു യുദ്ധമാണ്.അല്ലാതെ ദൈവം ഇത് കേവലം ഒരു കളി തമാശയായിട്ട് കൊണ്ട് വന്ന കാര്യമല്ല.ഇത് ഒരു യഥാർത്ഥമായ യുദ്ധമാണ്.അപ്പോൾ   ഇത്  മസ്സിലാക്കുന്ന കുറേ പേരെ കർത്താവിന്  വേണം.വിശുദ്ധിയിലും വേർപാടിലും ജയകരമായിട്ട് ഒരു ജീവിതം നയിക്കുവാനായിട്ട് ഒരു കൂട്ടത്തെ വേണം.അല്ലാതെ ഒഴികഴിവ് പറഞ്ഞിരിക്കുന്നവരെ അവരെ ഇതിന് ഉൾക്കൊള്ളിക്കത്തില്ല.എനിക്ക് അവരുടെ സ്ഥാനം എവിടെ ആണെന്ന് അറിഞ്ഞ് കൂടാ.എല്ലാത്തിനും ഒഴികഴിവ് ആണ്.ഇതിന് ഒഴികഴിവ് ഇല്ല.എന്താണ് വചനം എഴുതിയിരിക്കുന്നത് അനുസരിക്കുവാൻ ഒരുക്കമുള്ള ഒരു കൂട്ടം.മുൻപോട്ട്  വരണം .അടിയനിതാ ദൈവമേ എന്നെയും കൂടെ അതിൽ എണ്ണുക.എന്നിട്ട് നിങ്ങളെ തന്നെ മരിച്ചിട്ട് ജീവിക്കുന്നവർ.അവിടെ മരണം വരുന്നു.ജഡപ്രകാരം ദാവീദിൻ്റെ സന്തതി ആയി ജനിച്ച് മരിച്ച് ഉയിർത്തെഴുന്നേറ്റ യേശുകർത്താവ് വിശുദ്ധിയുടെ ആത്മാവ് സംബന്ധമായി ദൈവപുത്രനെന്ന് ശക്തിയോടെ നിർണ്ണയിക്കപ്പെട്ടു.മരിച്ച് ജീവിച്ച് വിശുദ്ധിയുടെ ആത്മാവിനാൽ നടത്തപെടുന്ന ഒരു കൂട്ടം.ഇങ്ങനെ ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്  സമർപ്പിക്കണം.അത് ഒരു പ്രാർത്ഥന ആണ്.എല്ലാദിവസവും നമുക്ക് പ്രാർത്ഥിക്കാം.അപ്പോൾ നമ്മളെ അത് ഓർപ്പിക്കുകയാണ്  ശരീരത്തിൻ്റെ അവയവങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.ശരീരത്തിന് നമ്മൾ ആഹാരം കൊടുക്കുന്നു.ചിലർ രാവിലെ വ്യായാമം ചെയ്യുന്നു.ആ സമയം നല്ലൊരു സമയമാണ്.ഒരു മൈൽ നടക്കുമ്പോൾ രണ്ട് മൈൽ നടക്കുമ്പോൾ ശരീരത്തിൻ്റെ അവയവങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.കർത്താവേ എൻ്റെ ശരീരത്തിൻ്റെ അവയവങ്ങൾ എല്ലാം നീതിക്ക് വേണ്ടി സമർപ്പിക്കപ്പെടുവാൻ എന്നെ സഹായിക്കണം.ഇതിനകത്ത് പാപത്തിൻ്റെ ഒരു മേഖല ഉണ്ടാവാം അതിന് സമർപ്പിക്കപ്പെടാതിരിക്കുവാൻ അടിയനെ താഴ്ത്തുന്നു സമർപ്പിക്കുന്നു.ഈ പ്രാർത്ഥനയ്ക്ക് വലിയ ശക്തിയാണ്. നമ്മുടെ ഈ കാര്യങ്ങൾ മനസ്സിലാക്കി ഈ അറിവിൻ്റെ അടിസ്ഥാനത്തിൽ നമ്മൾ പ്രാർത്ഥിക്കുമ്പോൾ ആ പ്രാർത്ഥനക്ക്‌ വലിയ ശക്തിയാണ്.നമ്മുടെ ജീവിതത്തെ എവിടെയെല്ലാം നാം ഈ  വചനത്തിൻ്റെ അടിസ്ഥാനത്തിൽ,വെളിച്ചത്തിൽ പ്രാർത്ഥിക്കുന്നുവോ അപ്പോൾ ആ വെളിച്ചത്തിൻ്റെ പ്രവർത്തികൾ വെളിപ്പെടും.അതുമല്ല നമ്മൾ എപ്പോഴും ഇത് ഓർക്കുകയാണ്.അപ്പോൾ നമ്മൾ ആറാമത്തെ അദ്ധ്യായം മറന്ന് പോകുകയില്ല.രാവിലെ ഒരു പ്രാവശ്യം നമ്മൾ നടക്കുന്ന സമയത്ത് അത് പറയുകയാണെങ്കിൽ,അത് തന്നെ നമ്മൾ ചിന്തിച്ച് പ്രാർത്ഥിച്ച് പോകുകയാണെങ്കിൽ അത് നമ്മുടെ ഉള്ളിൽ ആയി കഴിഞ്ഞു.ഇതെല്ലാം ഉള്ളിൽ ആക്കണം.വാക്യങ്ങൾ എല്ലാം കാണാതെ പഠിക്കണം എന്ന് ഞാൻ പറഞ്ഞില്ല. ഇതിൻ്റെ ആത്മീകമായിട്ടുള്ള സന്ദേശം എല്ലാം നമ്മുടെ ഉള്ളിൽ ആകണം.അത് വീണ്ടും ധ്യാനിക്കണം.അതിന് വേണ്ടി പ്രാർത്ഥിക്കണം.ഇങ്ങനെയാണ്  നമ്മുടെ ജീവിതത്തിൽ വചനം  പ്രായോഗികം ആകുന്നത് .റോമാലേഖനം ആറാം  അദ്ധ്യായം പതിനാലാം  വാക്യത്തിൽ  നിങ്ങൾ ന്യായപ്രമാണത്തിന് അല്ല കൃപയ്ക്ക് അത്രേ അധീനർ ആകയാൽ പാപം നിങ്ങളിൽ കർതൃത്വം നടത്തുകയില്ലല്ലോ.അപ്പോൾ വിശ്വാസത്താലുള്ള നീതീകരണം . ദൈവത്തിൻ്റെ കൃപ ഇത് മുൻകഴിഞ്ഞ പാപങ്ങളെ ക്ഷമിക്കുവാനായിട്ടാണ്.എന്നാൽ ഇവിടെ ഈ കൃപയുടെ മേഖല ഇത് വലിയൊരു സമൃദ്ധിയുടെ മേഖലയാണ്.കൃപയ്ക്ക് അധീനർ ആകുന്ന ഒരു ജീവിതം. നമ്മുടെ മുൻകഴിഞ്ഞ പാപങ്ങൾ ആ ദൈവകൃപ ക്ഷമിക്കുന്നു അതായത് ഒരു ദൈവീകമായിട്ടുള്ള മേഖലയിൽ അത് പ്രവർത്തിക്കുമ്പോൾ,കൃപയ്ക്ക് അധീനർ ആകുമ്പോൾ ആ കൃപയാൽ നാം നിറയപ്പെടുകയാണ്.അതാണ് ഇത് തമ്മിലുള്ള വ്യത്യാസം.മറ്റേത് ദൈവത്തിൻ്റെ കൃപയുടെ കർതൃത്വത്തിൽ നമ്മൾ ആയിട്ടില്ല. നമ്മൾ പാപങ്ങൾ ഏറ്റ് പറഞ്ഞ് വിശ്വാസ സ്‌നാനം സ്വീകരിക്കുമ്പോൾ ദൈവത്തിൻ്റെ ആ കൃപ നമ്മുടെ മുൻകഴിഞ്ഞ പാപങ്ങളെ എല്ലാം ക്ഷമിക്കുന്നു.നമ്മളെ നീതീകരിക്കുന്നു.അത് ദൈവത്തിൽ വസിക്കുന്ന കൃപയാണ്.എന്നാൽ ഇവിടെ കൃപയ്ക്ക് അധീനർ എന്ന് പറയുമ്പോൾ,കർതൃത്വം എന്നൊക്കെ വാക്ക് പറയുമ്പോൾ ആ കൃപയാൽ നമ്മൾ നിറഞ്ഞിരിക്കുകയാണ്.കൃപയുടെയും നീതീദാനത്തിൻ്റെയും സമൃദ്ധി.അവൻ കൃപയും സത്യവും നിറഞ്ഞവനായി അത് നമ്മുടെ ഉള്ളിൽ വ്യാപരിക്കുന്ന ദൈവത്തിൻ്റെ കൃപ.എത്രപേർക്ക് ഞാൻ പറഞ്ഞത് മനസ്സിലായി? നമ്മൾ പാപങ്ങൾ ഏറ്റ് പറഞ്ഞ് വിശ്വാസ സ്‌നാനം  സ്വീകരിക്കുമ്പോൾ ദൈവത്തിൻ്റെ കൃപ യുടെ അടിസ്ഥാനത്തിൽ ആണ് ദൈവം മുൻകഴിഞ്ഞ പാപങ്ങളെ ക്ഷമിക്കുന്നത്..അപ്പോൾ ആക്ഷേപിക്കപ്പെട്ട നീതി എന്നൊക്കെ പറയും പക്ഷെ അതൊന്നും ബൈബിളിൽ ഉള്ള വാക്കുകൾ ഒന്നുമല്ല.അപ്പോൾ ദൈവത്തിൻ്റെ കൃപ നമ്മൾ വിശ്വാസത്താൽ നീതീകരിക്കപ്പെടുമ്പോൾ നമ്മുടെ പാപങ്ങളെ നീക്കിക്കളയുന്നു.ആ ദൈവത്തിൻ്റെ കൃപ നമ്മൾ പ്രാപിക്കണം.രക്തത്താൽ നമുക്ക് മോചനം ലഭിക്കുമ്പോൾ ഹൃദയം  രക്തത്താൽ തളിക്കപ്പെടും അത് അടുത്ത പടിയാണ്.എത്രപേർക്ക് അത് മനസ്സിലായി? യിസ്രായേൽ മക്കൾ കട്ടിൽക്കാൽമേലും കുറുമ്പടിമേലും രക്തം പുരട്ടി.അവരുടെ മേൽ രക്തം പതിഞ്ഞിട്ടില്ല.എന്നാൽ അവർ വചനം അനുസരിക്കാം എന്ന് പറയുമ്പോൾ, ആ പ്രതിജ്ഞയുടെ പേരിലാണ് അവരുടെ ഒരോരുത്തരുടെ മേലും രക്തം തളിക്കുന്നത്.അത് അവരുടെ വ്യക്തിപരമായിട്ടുള്ള ശുദ്ധീകരണത്തിനായി ശരീരത്തിൽ ആ രക്തം തളിക്കപ്പെടുന്നു.അതാണ് പുതിയ നിയമം.അല്ലെങ്കിൽ രക്തത്തിലുള്ള നിയമം.ആ നിയമം ഓരോരുത്തരും ഏറ്റെടുക്കുന്നതിലൂടെ   ക്രൂശിലെ രക്തം നമുക്ക് പാപമോചനം നൽകുമ്പോൾ നാം ദൈവസന്നിധിയിൽ  ഈ തീരുമാനങ്ങളിലേക്ക് കടന്ന് വരുന്നു.വചനപ്രകാരം എനിക്ക് ജീവിക്കണം അപ്പാ എന്ന് വരുമ്പോൾ ആണ് നമ്മുടെ ഹൃദയത്തിൽ രക്തത്താലുള്ള തളിപ്പ് നമുക്ക് ലഭിക്കുന്നത്.അത് ശക്തിയുള്ള നിരപ്പ് ആണ്.എത്രപേർക്ക് അത് മനസ്സിലാകുന്നുണ്ട്? അത് വ്യക്തിപരമായിട്ട് നമ്മുടെ ജീവിതത്തിൽ നടക്കുന്നതാണ്.മറ്റേത് പാപങ്ങൾക്ക് പ്രായശ്ചിത്തമായിട്ട് പിതാവിൻ്റെ സന്നിധിയിൽ സമർപ്പിച്ച രക്തമാണ്.അതാണ് പ്രായശ്ചിത്തം എന്ന് പറയുന്നത്.എന്നാൽ രക്തത്താൽ തളിക്കപ്പെടുവാനായിട്ടുള്ള വൃതന്മാർ.അത് പത്രോസിൻ്റെ ലേഖനത്തിൽ നാം കാണുന്നുണ്ട്.അപ്പോൾ നാം ആ രക്തത്തിൽ ആശ്രയിച്ച് കൊണ്ട് പരിശുദ്ധനെ ഞാൻ ഈ വചനം അനുസരിക്കാം എന്ന് നമ്മെ തന്നെ സമർപ്പിക്കണം.അതൊരു യാഗ നിയമം ആണ്.അങ്ങനെ ആരെങ്കിലും ദൈവവചനവുമായിട്ട് യാഗ നിയമം ചെയ്തിട്ടുണ്ടോ? യിസ്രായേൽ മക്കൾ വചനം അനുസരിക്കാം എന്ന് പറയുമ്പോൾ ആണ് മോശെ രക്തത്തിൽ ഇത് നിയമം ആണെന്ന് പറഞ്ഞ് കൊണ്ട് ഒരോരുത്തരുടെ മേലും തളിക്കുന്നത്.അത് നമ്മൾ തിരുമേശ എടുക്കുമ്പോൾ മനസ്സിലാക്കണം.വർഷങ്ങളായിട്ട് എനിക്ക് അത് അറിഞ്ഞുകൂടായിരുന്നു എന്നാൽ പിന്നീട്  എനിത് മനസ്സിലായി. കർത്താവ് ആ തിരുമേശ കൊടുക്കുമ്പോൾ എൻ്റെ രക്തത്തിൽ പുതിയ നിയമം ആകുന്നു എന്ന് പറഞ്ഞു.ആ പുതിയ നിയമം ആയി നാം തീരണം.ആ പുതിയ നിയമം എന്ന് പറയുമ്പോൾ ഈ വചനങ്ങൾ നമ്മുടെ ഹൃദയങ്ങളിൽ എഴുതപ്പെടണം.അങ്ങനെയാണല്ലോ  പറഞ്ഞിരിക്കുന്നത് ? ഹൃദയങ്ങളിൽ എഴുതപ്പെടണം.അത് എഴുതപ്പെടണം എങ്കിൽ അതിന് ദൈവത്തിൻ്റെ സന്നിധിയിൽ ഒരു കരാർ വേണം.പരിശുദ്ധനെ ഈ വചനം അനുസരിച്ച് ഞാൻ ജീവിക്കാം.അത് സ്‌നാനത്തിന് ശേഷവും നമുക്ക് പല സമയങ്ങളിലും ഈ തീരുമാനം എടുക്കാം.വീണ്ടും അടുത്തടുത്ത നിലവരാം വരുമ്പോൾ  ഇതിൻ്റെ പ്രകാശനം പല അടുക്കായതാണ്.ആ പ്രകാശനം വരുമ്പോൾ നമ്മൾ വീണ്ടും സമർപ്പിക്കുകയാണ്..രക്തത്തിൻ്റെ സ്‌പർശനം നമുക്ക്  ആ സമയത്ത് ലഭിക്കുകയാണ് എന്ന് നമ്മൾ അറിയുന്നില്ല.അത് ഉന്നതമായിട്ടുള്ള വരമാണ്.ആയത് പോലെ വിശുദ്ധ മന്ദിരത്തിലേക്കുള്ള പ്രവേശനം അത് രക്തത്താൽ ആണ് നമ്മുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നത്.കൃപയുടെ ആ പ്രവൃത്തി  എന്ന് പറയുന്നത് നമ്മിൽ കൃപ നിറയുന്ന അവസ്ഥ. വിശ്വാസത്താലുള്ള നീതീകരണവും അത് തന്നെ. justification എന്നാണ് ഇംഗ്ലീഷിലെ വാക്ക് righteousness എന്നല്ല. justification [ന്യായീകരണം] എന്ന ആ പദത്തിൽ നാം മനസ്സിലാക്കേണ്ടത് ദൈവത്തിൻ്റെ ആ നീതിയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ ദൈവം അതിൽ നിന്ന് നമുക്ക് മോചനം നൽകും.അപ്പോൾ ആ മേഖലയിൽ അവിടെ തന്നെ നമ്മൾ ഉറപ്പിച്ച് പോയെങ്കിൽ ദൈവത്തിൻ്റെ നീതി നമ്മുടെ ഉള്ളിലേക്ക് സമൃദ്ധി ആയിട്ട് ലഭിക്കുന്നു.ആ സമയത്ത് ദൈവത്തിൻ്റെ നീതി നമ്മുടെ ഉള്ളിൽ വന്നു എന്ന് തന്നെ സംശയം ആണ്.ഞാൻ അത് തർക്കിക്കുന്നില്ല.എന്നാൽ വന്നുയെങ്കിലും കൃപയുടെ സമൃദ്ധിയിൽ ആകുന്നില്ല.അത് നമ്മൾ പ്രാപിച്ച് എടുക്കേണ്ടതാണ്.അതായത് നീതിക്ക് വിശന്ന് ദാഹിക്കുക.അപ്പോൾ ഒരാൾക്ക് ഗൗരവമായിട്ട് ജീവിക്കണം എന്ന  ഒരു മേഖല വരുമ്പോൾ ആണ് അവർക്ക് മനസ്സിലാകുന്നത് കൃപയുടെ നിറവ് വേണം എന്നുള്ള കാര്യം.നീതിയുടെ സമൃദ്ധി വേണം,പരിശുദ്ധാന്മാവ് എത്ര അധികമായിട്ട് വേണം എന്ന് അതിൽ നിന്ന് ആണ്  മനസ്സിലാക്കുന്നത്. എങ്കിൽ മാത്രമേ നമുക്ക് ജയകരമായിട്ടുള്ള ജീവിതം ജീവിക്കുവാനായിട്ട് കഴികയുള്ളൂ. ആ സമയത്താണ് നമ്മൾ ഇതിന് വേണ്ടി യാചിക്കുന്നത് അല്ലെങ്കിൽ ഇതിന് വേണ്ടി പ്രാർത്ഥിക്കുന്നത്. ഇതിന് വേണ്ടി നമ്മളെ തന്നെ വീണ്ടും സമർപ്പിക്കുന്നത്.അതൊരു വലിയ ആവശ്യത്തിൻ്റെ മുഖത്ത് നമ്മൾ ചെയ്യുമ്പോൾ ആണ് അതൊരു യാഥാർഥ്യം ആകുന്നത്.ഇതൊന്നും മനസ്സിലാകാതെ പിന്നെ  രക്ഷിക്കപ്പെട്ടു സ്‌നാനപ്പെട്ടു എന്നൊക്കെ പറഞ്ഞ് യോഗവും കൊട്ടും പാട്ടും ഒക്കെ പാടി എവിടെയെല്ലാം വഴക്കുണ്ടാക്കാമോ അവിടെയെല്ലാം ചെന്ന് വഴക്ക് ഉണ്ടാക്കി അവരുടെ കൂറ്റം പറഞ്ഞ് ഇവരുടെ കുറ്റം പറഞ്ഞ് നമ്മൾ ഒരു ലക്ഷ്യവും ഇല്ലാത്ത ഒരു ജീവിതം  ഇങ്ങനെ നയിക്കുമ്പോൾ ഒന്നും നമുക്ക് ലഭിക്കുന്നില്ല.അതിന് വേണ്ടി നമ്മൾ ഇരിക്കുന്നില്ല.നമുക്ക് ഒരു ആവശ്യബോധം വരുന്നില്ല.അതിൻ്റെ ആവശ്യ ബോധം വരുമ്പോളാണ് ഇതൊക്കെ ലഭിച്ചാലേ പറ്റുകയുള്ളൂ എന്ന ചിന്ത നമ്മെ ഭരിക്കുന്നത് .നമ്മുടെ ദൈനംദിന ജീവിതത്തിൽ നമുക്ക് അത് ആവശ്യം വരുമ്പോൾ ആണ് നാം അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ള ഓരോ പടിയും ചിന്തിക്കുന്നത്.അതിന് വേണ്ടി കാണേണ്ടവരെ കാണുന്നത്.ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നത്.എന്ന് പറഞ്ഞതുപോലെ ആത്മീയ ജീവിതത്തിൽ ഇതൊരു അദൃശ്യം ആയിട്ടുള്ള മേഖല ആയത് കൊണ്ട് ഇപ്പുറത്ത് ഒരു ദൃശ്യമായിട്ടുള്ള മേഖലയിൽ നമ്മൾ ഒരു ജീവിതം കഴിക്കുമ്പോൾ മറ്റേ ജീവിതത്തെ പറ്റി നമുക്ക് ഒരു ബോധവും ഇല്ല.ഒരു വലിയ കൂട്ടത്തിന് അങ്ങനെയുള്ള ഒരു ജീവിതത്തെപ്പറ്റി ബോധം ഇല്ല.എന്നാൽ ആ ഒരു ബോധം വരുമ്പോൾ ആണ് ആത്മീയ ജീവിതം നയിക്കണം അല്ലെങ്കിൽ ആത്മീയ ജീവിതത്തിലൂടെ ഒരു ആത്മീയ ശുശ്രൂഷ ചെയ്യണം എന്ന് മനസ്സിലാകുന്നത്.അപ്പോൾ ആ ബോധം വരുമ്പോൾ,ആ ശുശ്രൂഷ അടുത്തടുത്ത മേഖലകളിൽ ആകുമ്പോൾ നമുക്ക് ബോധ്യം വരുന്നത്. നമ്മൾ വിശുദ്ധിയുടെ മേഖലയിൽ നിന്നെങ്കിലെ ഈ ശുശ്രൂഷ ചെയ്യാൻ പറ്റുകയുള്ളൂ.അപ്പോൾ നമ്മൾ വിശുദ്ധിക്ക് വേണ്ടി കരയാൻ തുടങ്ങും.അപ്പോൾ അങ്ങനെ ജീവിക്കുവാനും നമ്മളെ ഏല്പിച്ചിരിക്കുന്ന വേല ചെയ്യുവാനും ഉള്ള അതിൻ്റെ ഒരു ആത്മീയ ധാരണ വരുമ്പോൾ ആണ് നമ്മൾ ഇതിന് വേണ്ടി കാംക്ഷിക്കുന്നത്.നമ്മൾ അതിന് വേണ്ടി സമർപ്പിക്കുന്നത്.നമ്മളെ തന്നെ എണ്ണുന്നത്.അപ്പോൾ ദൈവമായ കർത്താവ് ആ മേഖലയിലേക്ക് നമ്മളെ കൊണ്ട് വരട്ടെ.നമ്മൾ അങ്ങനെ വരുമ്പോൾ ആണ് കൃപയ്ക്ക് അധീനർ ആകുന്നത്.കൃപയ്ക്ക് അധീനർ ആയിക്കഴിഞ്ഞാൽ പിന്നെ പാപത്തിന് നമ്മുടെ ജീവിതത്തിൽ കർതൃത്വം  ഇല്ല.നമ്മൾ അതിന് വേണ്ടി സമർപ്പിക്കണം.റോമാലേഖനം ആറാം  അദ്ധ്യായം പതിനഞ്ചാം  വാക്യത്തിൽ എന്നാൽ എന്ത്? വീണ്ടും ചോദ്യം ആണ്.ന്യായപ്രമാണത്തിന് അല്ല കൃപയ്ക്ക് അത്രേ അധീനർ ആകയാൽ നാം പാപം ചെയ്‌കയെന്നോ? പതിനഞ്ചാമത്തെ അദ്ധ്യായത്തിൽ അപ്പോസ്തലൻ ഒരു വാക്യം പറഞ്ഞത് പാപം പെരുകിയ ഇടത്ത് കൃപ അത്യന്തം വർദ്ധിച്ചു.ഇങ്ങനെ പറഞ്ഞപ്പോൾ അവിടെ പ്രശ്‌നമാണ്.ആരോ എന്നോട് ഒരു ചോദ്യം ചോദിച്ചു കൃപയ്ക്ക് അധീനർ ആണെങ്കിൽ പിന്നെ പാപം ചെയ്‌താലും കുഴപ്പം ഇല്ലല്ലോ  എന്നാണോ? എനിക്കറിയില്ല.റോമാലേഖനം ആറാം  അദ്ധ്യായം പതിനഞ്ചാം  വാക്യത്തിൽഎന്നാലെന്ത്? ന്യായപ്രമാണത്തിനല്ല കൃപയ്ക്ക് അത്രേ അധീനർ ആകയാൽ നാം പാപം ചെയ്‌ക എന്നോ? ഒരുനാളും അരുത്.പാപം നമ്മിൽ കർതൃത്വം ചെയ്യാനും പാപം നമ്മെ ജയിപ്പാനും അനുവാദം ഇല്ല.അതിൽ നിന്ന് സ്വാതന്ത്ര്യം ലഭിപ്പാനായിട്ടാണ് നമ്മുടെ വിളി. റോമാലേഖനം ആറാം  അദ്ധ്യായംപതിനാറാമത്തെ വാക്യം വളരെ പ്രധാനമാണ്.നിങ്ങൾ ദാസന്മാർ ആയി അനുസരിപ്പാൻ നിങ്ങളെ തന്നെ സമർപ്പിക്കുകയും നിങ്ങൾ അനുസരിച്ച് പോരുകയും ചെയ്യുന്നവന് ദാസന്മാർ ആകുന്നു എന്ന് അറിയുന്നില്ലയോ? വീണ്ടും ചോദ്യം ആണ് അറിയുന്നില്ലയോ? ഇത് നമ്മോട് ചോദിക്കുന്നതാണ്.എനിക്ക് ഇത് അറിഞ്ഞുകൂടായിരുന്നു.ആയതിനാൽ ഞാനും  അങ്ങനെ സമർപ്പിച്ചിട്ടും ഇല്ലായിരുന്നു.എന്നാൽ ഇവിടെ പറയുന്നത് നിങ്ങൾ ദാസന്മാർ ആയി അനുസരിപ്പാൻ നിങ്ങളെ തന്നെ സമർപ്പിക്കുക.ദാസന്മാർ ആയി ദൈവവചനം അനുസരിപ്പാൻ നമ്മളെ തന്നെ സമർപ്പിച്ചിട്ടുണ്ടോ? ആ ഒരു ചോദ്യം ആണ് എന്നോട് ചോദിച്ചത്.ഞാൻ അത് വായിച്ചപ്പോൾ ഈ അളവിൽ ഞാൻ സമർപ്പിച്ചിട്ടുണ്ടോ ? ദാസൻ,അടിമ എന്നൊരു വാക്കാണ് ചില വിവർത്തനങ്ങളിൽ.ഒരു അടിമയായിട്ട് ദൈവവചനം അനുസരിപ്പാൻ ഞാൻ എന്നെത്തന്നെ സമർപ്പിച്ചിട്ടുണ്ടോ? നിങ്ങളിൽ ആരെങ്കിലും സമർപ്പിച്ചിട്ടില്ലെങ്കിൽ ഇപ്പോൾ അവസരമാണ്.ഇപ്പോൾത്തന്നെ സമർപ്പിക്കൂ.കർത്താവെ ഞാൻ ഒരു അടിമയാകട്ടെ അവിടുത്തെ വചനം അനുസരിപ്പാനായിട്ട്. നിങ്ങൾ അനുസരിച്ച് പോരുകയും ചെയ്യുന്നവന്  ദാസന്മാർ ആകുന്നു.നമ്മൾ ആരെ അനുസരിക്കുന്നുവോ അവർക്ക് ദാസന്മാർ ആകുന്നു.പാപത്തെ അനുസരിക്കുകയാണെങ്കിൽ പാപത്തിന് ദാസന്മാർ. നീതിയെയാണ് അനുസരിക്കുന്നതെങ്കിൽ നീതിക്ക് ദാസൻമാർ ആകുന്നു.അപ്പോൾ അവിടെ രണ്ട് പ്രധാന കാര്യങ്ങൾ ആണ്.ഒന്ന് നമ്മൾ ആരുടെ അനുസരണയിൽ വരുന്നോ അവർക്ക് ദാസന്മാർ.പാപത്തിൻ്റെ ആണെങ്കിൽ പാപത്തിൻ്റെ ദാസന്മാർ.എന്നാൽ ആദ്യത്തെ കാര്യം നമ്മൾ നീതിക്ക് അടിമ ആകുവാനായിട്ട് അല്ലെങ്കിൽ ദൈവത്തിൻ്റെ വചനം അനുസരിപ്പാനായിട്ട് ഒരു ദാസൻ,ഒരു അടിമയായിട്ട് എന്നെ ഞാൻ സമർപ്പിച്ചിട്ടുണ്ട്.ഒരു അടിമയെന്ന്  പറയുമ്പോൾ യജമാനൻ എന്ത് പറഞ്ഞാലും അനുസരിക്കും.ഒരു ചോദ്യവും ഇല്ല.വയലിൽ പോയി കഷ്ടപ്പെട്ട് പകൽ മുഴുവനൊക്കെ ജോലി ചെയ്‍തിട്ട് തിരിച്ച് വരുന്ന ദാസനോട് യജമാനൻ പറയുമോ കുഴപ്പം ഇല്ല നീ അവിടെ ഇരിക്ക് ഞാൻ നിനക്ക് കുറച്ച് വെള്ളമൊക്കെ കൊണ്ടുതരാം.ഇല്ല.ഇവിടെ വന്നാലും യജമാനൻ്റെ കാൽ കഴുകുന്നത് ആരാ? ദാസൻ ആണ് കഴുകുന്നത്. ലൂക്കോസ് പതിനേഴാം അദ്ധ്യായം പത്താം വാക്യത്തിൽ പറയുന്നതുപോലെ  എല്ലാം ചെയ്തിട്ടും  ഞാൻ പ്രയോജനമില്ലാത്ത ദാസൻ. ചെയ്യേണ്ടത് അത്രേ ഞാൻ ചെയ്‍തത്.അവിടെ ഒരു  പ്രതിഫലവും ഇല്ല. കുറ്റം പറച്ചിലില്ല,പിറുപിറുപ്പ് ഇല്ല ,അതാണ് പണ്ടത്തെ കാലത്തെ യഥാർത്ഥ അടിമ. അങ്ങനെ ഒരു ദാസൻ,ഒരു ചോദ്യവും ഇല്ല ഈ വചനം വായിക്കുമ്പോൾ ഞാൻ അത് അനുസരിക്കും.എനിക്ക് ഇത് അനുസരിക്കണം.ആത്മാവ് എന്നെ സഹായിക്കും.സത്യത്തിൻ്റെ ആത്മാവിൽ എൻ്റെ കർതൃത്വം ആകും.അത് എനിക്ക് ആയി തീരണം.അതാണ് അടിമ.അങ്ങനെ എത്ര പേർ അടിമ ആയിട്ടുണ്ട്?  ഇപ്പോൾ നമ്മുടെ ഇഷ്ടത്തിനാണ് നമ്മൾ മിക്കവാറും ഒക്കെ ജീവിക്കുന്നത്.എന്തെങ്കിലും കാര്യസാധ്യം വരുമ്പോൾ കർത്താവേ എനിക്ക് അത് വേണം.വചനം ഒക്കെ നമ്മൾ വായിച്ച് വിടുന്നുണ്ട്.ഉപദേശിമാരോക്കെ നല്ല ശോഭിക്കാൻ വേണ്ടിയൊക്കെ ഇത് പ്രസംഗിച്ച് എന്ന് ഇരിക്കും.ഒരോ ഇടത്ത് ചെന്ന് ഇത് വായിച്ചെന്ന് ഇരിക്കും.പുതിയ ആശയം ഇതുവരെ കിട്ടാത്ത ആശയം ഇന്നലെ ഞാൻ ഇരുന്നപ്പോൾ ദൈവം തന്ന ആശയം ഇത് വരെ ആരും കേട്ടിട്ടില്ല എന്നൊക്കെ പറയുന്നത്  എന്തൊരു ഭോഷത്വം ആണ്.അതിനൊന്നും അല്ല ഈ വചനം. ഇത് അനുസരിപ്പാൻ ആണ്.അപ്പോൾ സമർപ്പിക്കുന്ന  ഒരുവൻ 

റോമാലേഖനം ആറാം  അദ്ധ്യായം പതിനാറാം   വാക്യത്തിൽ

ഒന്നുകിൽ മരണത്തിനായി പാപത്തിൻ്റെ ദാസന്മാർ അല്ലെങ്കിൽ നീതിക്കായി അനുസരണത്തിൻ്റെ ദാസന്മാർ തന്നെ.അപ്പോൾ നമ്മൾ നീതിക്കായിട്ട് അനുസരണത്തിൻ്റെ ദാസന്മാർ ആകുവാൻ സമർപ്പിക്കണം.അത് ഉള്ളിൽ നിന്ന് വരുന്ന ശബ്‌ദം ആണ്.  കാരണം നമ്മൾ ഓർത്തുകൊള്ളണം ഇത് അനുഗ്രഹിക്കപ്പെട്ട ജീവിതം ആണ്.നീതിയിൽ ജീവിക്കുന്നത് ഒരു അനുഗ്രഹിക്കപ്പെട്ട ജീവിതം ആണ്. നീതി വരുമ്പോൾ നമുക്ക് എത്ര നേട്ടം ഉണ്ടെങ്കിലും അതോടൊപ്പം അതിൻ്റെ എതിരായ അനുഭവങ്ങൾ കൂടെ ഉണ്ട്.ഇത് സമാധാനപൂർവ്വമായ ജീവിതം ആണ്.ഇത് ഇവിടെയും നിത്യതയ്ക്കും വേണ്ടി പ്രയോജനപ്പെടുന്നതാണ്.റോമാലേഖനം ആറാം  അദ്ധ്യായം പതിനേഴും പതിനെട്ടും വാക്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.എന്നാൽ  നിങ്ങൾ പാപത്തിൻ്റെ ദാസന്മാർ ആയിരുന്നു എങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ.അപ്പോൾ നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപം.അപ്പോൾ സഭയിൽ ഉപദേശം ഉപദേശരൂപമായിട്ടുണ്ട്.അത് കേവലം അവിടുന്നും ഇവിടുന്നും ഒരു വാക്ക് എടുത്തിട്ട് വെറുതെ ആൾക്കാരെ ഇളക്കാനും അവരെ സന്തോഷിപ്പിക്കാനുമുള്ള പഠിപ്പിക്കലല്ല .ഇത് ഉപദേശ രൂപം ആണ്.ക്രിസ്‌തുവിനെ രൂപമായിട്ട് തന്നെ ക്രിസ്‌തുവിൻ്റെ വെളിപ്പാടിലേക്ക് ക്രിസ്‌തു ആരാണെന്നുള്ളത് ആ രൂപം നല്ലതുപോലെ വെളിപ്പെടുത്തി കൊടുക്കുന്ന ഒരു ഉപദേശമായിട്ട് ലഭിക്കണം.ഉപദേശം എന്ന് പറഞ്ഞാൽ വലിയൊരു കൃപയാണ്. ഉപദേശം എന്ന് പറഞ്ഞാൽ ബലമുള്ള  ഒരു അധികാരം ആണ്.ആ ഉപദേശ രൂപം നമുക്ക് ലഭിക്കുമ്പോൾ അത് ഹൃദയപൂർവ്വം അനുസരിക്കണം.എങ്കിൽ മാത്രമേ ഹൃദയത്തിൽ ഉൾനട്ട വചനമായിട്ട് നമുക്ക് ലഭിക്കുകയുള്ളൂ.അനുസരണം ഉൾനട്ട വചനമായിട്ട് ലഭിക്കണം അനുസരണയിലേക്ക് വരണം.റോമാലേഖനം ആറാം  അദ്ധ്യായം പതിനെട്ടാം വാക്യം   പാപത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച് നീതിക്ക് ദാസന്മാർ ആയി തീർന്നത് കൊണ്ട് ദൈവത്തിന് സ്‌തോത്രം.ഉപദേശം പഠിക്കണം അത് ദൈവത്തിൻ്റെ ആത്മാവിൽ തന്നെ ലഭിക്കണം, ഉപദേശ രൂപമായിട്ട് കിട്ടണം,ഹൃദയപൂർവ്വം അനുസരിക്കണം അങ്ങനെയാണ് നമുക്ക് പാപത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നത്.അത് ഉയർന്ന നിലവാരം ആണ്.പാപത്തിൽ നിന്ന് മോചനം ഉണ്ട് അത് മുൻകഴിഞ്ഞ പാപം ചെയ്‌തു പോയ പാപങ്ങളാണ്.പാപസംബന്ധമായി മരിക്കുക.നമ്മിലുള്ള പാപത്തിൻ്റെ മേഖലകളെ ,ഭൂമിയിൽ ഉള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിക്കുക.അത് ദൈവത്തിൻ്റെ വചനത്താലും ആത്മാവിനാലും നിങ്ങളുടെ ശരീരത്തിൻ്റെ പ്രവർത്തികളെ മരിപ്പിക്കണം എന്ന് റോമാലേഖനം എട്ടാമത്തെ അദ്ധ്യായത്തിലുണ്ട്.അതിന് വേണ്ടി നമ്മൾ അധ്വാനിക്കണ്ട ദൈവത്തിൻ്റെ ആത്മാവിനെ അനുസരിച്ച് നടക്കുമ്പോൾ ഈ സംഭവങ്ങൾ നടക്കും. ഞാൻ മരിപ്പിക്കാൻ പോകുകയാണ് അടുത്ത ഒരാഴ്ച്ച ഞാൻ അത് ചെയ്യില്ല ഇത് ചെയ്യില്ല ടിവി കാണുകയില്ല.ഇങ്ങനെയല്ല.നമുക്ക്‌ അറിയാം അത് എവിടം വരെ പോകുമെന്ന്.അല്ലെ? ആത്മാവിനെ അനുസരിച്ച് നടക്കാൻ തുടങ്ങുമ്പോൾ ഇതങ്ങ് സംഭവിക്കുകയാണ്.ദൈവത്തിൻ്റെ ആത്മാവിന് അത് അറിയാം.അപ്പോൾ നമ്മുടെ പ്രവർത്തനം ഈ പരിശുദ്ധാന്മാവിൻ്റെ അനുസരണയിൽ വരുക എന്നുള്ളത് ആണ്.അത് നിങ്ങൾ നിങ്ങളുടെ പ്രാർത്ഥനയിൽ എല്ലാ ദിവസവും വിധേയപ്പെടുത്തണം.അപ്പാ എനിക്ക് ആ ജീവിതത്തിലേക്ക് വരണം.അതാണ് നമ്മളെ ഈ സ്വാതന്ത്ര്യത്തിൻ്റെ മേഖലയിലേക്ക് കൊണ്ട് വരുന്നത്.ആത്മാവ് തന്നെ ഉപദേശ രൂപേണ നമുക്ക് ലഭിക്കേണ്ട ദൈവത്തിൻ്റെ വചനം നൽകുന്നു. നമ്മുടെ ഉത്തരവാദിത്തം ആണ് നമ്മൾ അത് അനുസരിക്കുക എന്നത്.ആത്മാവ് നമുക്ക് സഹായി ആയി നമ്മുടെ കൂടെ ഉണ്ട്.അനുസരണത്തിന് ആത്മാവ് നമ്മെ സഹായിക്കും.കാരണം ജീവൻ ആകുമ്പോൾ ജീവിതം ആകും.റോമാലേഖനം ആറാം  അദ്ധ്യായം പതിനെട്ടാം വാക്യം   പാപത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച് നീതിക്ക് ദാസന്മാർ ആയി തീർന്നത് കൊണ്ട് ദൈവത്തിന് സ്‌തോത്രം.അതൊരു വലിയ മാറ്റം ആണ്.പാപത്തിന് ദാസന്മാർ ആയിരുന്നു,നീതിക്ക് ദാസന്മാർ ആയിരുന്നു എന്നാൽ ആ മേഖലയിൽ നിന്ന് ദൈവത്തിൻ്റെ വചനത്താൽ ദൈവത്തിൻ്റെ ആത്മാവിനാൽ നമ്മൾ ഹൃദയപൂർവ്വം അനുസരിച്ച്  ഒരു ജീവിതം നയിക്കുമ്പോൾ  നമ്മുടെ ശരീരത്തിൻ്റെ അവയവങ്ങൾ എല്ലാം നീതിക്ക് ദാസന്മാർ ആയിട്ട് തീരുകയാണ്,അടിമയായിട്ട് തീരുകയാണ്.റോമാലേഖനം ആറാം  അദ്ധ്യായം പത്തൊൻപതാമത്തെ വാക്യത്തിൻ്റെ താഴോട്ടുള്ള ഭാഗം വായിക്കുമ്പോൾ അതായത് ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിക്ക് അടിമകളാക്കി സമർപ്പിപ്പിൻ.ഒരു സമർപ്പണത്തിലേക്ക് വരുവാൻ ഞാൻ ആഗ്രഹിക്കുന്നു.പാപസംബന്ധമായി മരിക്കുവാൻ പാപത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിപ്പാനായിട്ട് ഞാൻ എന്നെ തന്നെ സമർപ്പിക്കുന്നു.അതിന് വേണ്ടി ഞാൻ എന്നെ താഴ്ത്തുന്നു.അങ്ങനെ സമർപ്പിച്ച് കൊണ്ട് അത് വായിക്കുമ്പോൾ, ഹൃദയത്തിൽ വരുമ്പോൾ നമുക്ക് അടുത്ത ദിവസങ്ങളിൽ പരിശുദ്ധാത്മാവ് തന്നെ ഈ ഉപദേശം നൽകുന്നു. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ദൈവം ഒന്ന് ആഗ്രഹിക്കുന്നു.അതുകൊണ്ടാണ് ഈ സമയത്ത് നിങ്ങൾ ദൈവവചനം കേൾക്കുന്നത് , ദൈവം ഈ വചനം നിങ്ങൾക്ക് നൽകുന്നത്.വിശുദ്ധീകരണത്തിനായി നീതിക്ക് അടിമകളാക്കി സമർപ്പിക്കണം.റോമാലേഖനം ആറാം  അദ്ധ്യായം ഇരുപത്തി രണ്ടാം വാക്യം.എന്നാൽ ഇപ്പോൾ പാപത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ദൈവത്തിന് ദാസന്മാർ ആയിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിൻ്റെ അന്തം നിത്യജീവനും ആകുന്നു.മൂന്നാമത്തെ പ്രാവശ്യമാണ് നമ്മൾ നിത്യജീവൻ എന്ന് വായിക്കുന്നത്.എന്നാൽ ഇപ്പോൾ പാപത്തിൽ നിന്ന് സ്വാതന്ത്ര്യം അവിടെ മോചനം എന്നല്ല എഴുതിയിരിക്കുന്നത്.മുൻകഴിഞ്ഞ പാപങ്ങളുടെ ക്ഷമ എന്നല്ല എഴുതിയിരിക്കുന്നത് പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നാണ് .ഈ പാപത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ദൈവത്തിന് ദാസന്മാർ ആയിരിക്കുക.അതാണ് വാസ്‌തവം ആയിട്ട് ദൈവത്തിന്റെ അടിമ.ഇവിടെ ഈ അദ്ധ്യായത്തിൽ ദൈവത്തിൻ്റെ ദാസൻ എന്ന് പറയുന്നത് പാപത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചവൻഎന്നാണ്. Freedom from sin. അതാണ് സാക്ഷാൽ സ്വാതന്ത്ര്യം.യോഹന്നാൻ സുവിശേഷം എട്ടാം  അദ്ധ്യായം 31  , 32   വാക്യങ്ങൾ തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് പറഞ്ഞത് നിങ്ങൾ എൻ്റെ വചനത്തിൽ നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ വാസ്‌തവം ആയി എൻ്റെ ശിഷ്യൻമാർ ആയി സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്ര്യൻമാർ ആക്കുകയും ചെയ്യും. റോമാലേഖനം എട്ടാം   അദ്ധ്യായം രണ്ടാം വാക്യത്തിൽ ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.ജീവൻ്റെ ആത്മാവിൻ്റെ പ്രമാണം അകത്ത് എഴുതപ്പെട്ട വചനം ആണ് .ആത്മാവിൽ എഴുതപ്പെട്ട വചനം ഉള്ളിൽ ഉണ്ട്.ഹൃദയം വചനം കൊണ്ട് നിറഞ്ഞ് നിൽക്കുകയാണ്. ജീവൻ്റെ വചനം ആണ് മനസ്സിലും വചനം ഉണ്ട്.നമ്മുടെ അകത്തെ മനുഷ്യൻ വചനത്താൽ  ശക്തിയോടെ ബലപ്പെട്ടിരിക്കുകയാണ്.സത്യത്തിൻ്റെ ആത്മാവ് നമ്മുടെ ഉള്ളിൽ വസിക്കുകയാണ്. ആത്മാവിൻ്റെ കർതൃത്വത്തിൽ   ജീവിക്കുന്ന ഒരുവനാണ് സ്വാതന്ത്ര്യം.യഥാർത്ഥമായിട്ടുള്ള സ്വാതന്ത്ര്യം.ഇത് കെട്ടിയിറക്കി തരുന്നത് അല്ല ഇത് നമ്മൾ പ്രാപിക്കണം.automatic ആയി ലഭിക്കുന്നതല്ല ഇത് നമ്മൾ പ്രാപിക്കണം.റോമാലേഖനം ആറാം  അദ്ധ്യായം ഇരുപത്തി രണ്ടാം വാക്യം എന്നാൽ ഇപ്പോൾ പാപത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ദൈവത്തിന് ദാസന്മാർ ആയിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിൻ്റെ അന്തം നിത്യജീവനും ആകുന്നു.അവിടെ sanctification ശുദ്ധീകരണം അല്ല വിശുദ്ധീകരണം എന്നാണ്.ശുദ്ധീകരണം അല്ലെങ്കിൽ കഴുകൽ. വിശുദ്ധീകരണം പ്രാപിക്കുന്നതിന് ആദ്യം പാത്രം വിശുദ്ധം ആകണം. അകത്തും പുറത്തും വിശുദ്ധി അതിൻ്റെ അന്തം ആണ് നിത്യ ജീവൻ.അതാണ് അതിൻ്റെ യഥാർത്ഥമായ വഴി .അത് സ്വർഗ്ഗത്തിൻ്റെ ഭൂപടമാണ് .പിതാവിലേക്ക് ചെല്ലുന്നതിൻ്റെ  ഭൂപടമാണ്. പാപത്തിൽ നിന്ന് സ്വാതന്ത്ര്യം നമുക്കറിയാം .നമ്മൾ തുടങ്ങിയത് വിശ്വാസത്താലുള്ള നീതീകരണം ആണ്.നീതീകരണത്തിൽ നിന്ന് നമ്മൾ യാത്ര തുടങ്ങി കൃപയുടെ മാർഗത്തിൽ പ്രവേശിക്കുമ്പോൾ പിന്നെ ജീവിതത്തിൻ്റെ പ്രക്രിയയിലേക്ക് ദൈവത്തിൻ്റെ ആത്മാവ് നമ്മളെ നടത്തുകയാണ്.ദൈവതേജസ്സിൻ്റെ പ്രത്യാശ നമുക്ക് നൽകുന്നു.റോമാലേഖനം അഞ്ചാം  അദ്ധ്യായം മൂന്നും നാലും വാക്യങ്ങൾ കഷ്ടത സഹിഷ്ണുതയെയും  സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന് അറിഞ്ഞ് നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.പ്രത്യാശ നഷ്ടപ്പെട്ടോ? ഇല്ല.ഇപ്പോഴും ദൈവതേജസ്സിൻ്റെ പ്രത്യാശ ഉണ്ട്.കാരണം ദൈവത്തിൻ്റെ സ്നേഹം തൻ്റെ പരിശുദ്ധാന്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ നൽകിയിരിക്കുകയാണ്.ആ സ്‌നേഹം ഉള്ളടത്തോളം കാലം എന്ത് സംഭവിച്ചാലും കർത്താവായ യേശു ക്രിസ്‌തുവിൻ്റെ ആ സ്‌നേഹത്തിൽ നിന്ന്,കർത്താവും ആയിട്ടുള്ള ആ ബന്ധത്തിൽ നിന്ന്  എന്നെ വേർപിരിക്കുവാൻ ഒരു ശക്തിക്കും കഴികയില്ല.കാരണം ദൈവത്തിൻ്റെ സ്‌നേഹം നമ്മുടെ ഉള്ളിൽ ഉണ്ട്.എന്നാൽ വിശ്വാസത്താൽ നീതീകരിക്കപ്പെട്ട് ദൈവത്തോട് ആ നിരപ്പ് വന്ന ശേഷം യേശുക്രിസ്‌തുവിനാൽ ജീവിക്കുന്ന ഒരു ജീവിതത്തിൽ എത്ര അധികം ആയി കോപത്തിൽ നിന്ന് നമ്മൾ രക്ഷിക്കപ്പെടും.യേശുക്രിസ്‌തുവിനാൽ അല്ല നമ്മൾ ജീവിക്കുന്നത് എങ്കിൽ വീണ്ടും പാപം ചെയ്ത്കൊണ്ടിരിക്കും.നമുക്കറിയാം വിശ്വാസത്താലുള്ള നീതീകണം,രക്തം ഇതെല്ലാം ഉണ്ടെങ്കിലും നമ്മൾ യേശുക്രിസ്‌തുവിനാൽ ജീവിക്കേണ്ട ജീവിതം ജീവിക്കാതെ നിരന്തരം പാപം ചെയ്ത്കൊണ്ടിരിക്കുകയാണെങ്കിൽ അത് അപകടമാണ്.ആദ്യസമയങ്ങളിൽ ആത്മാവിനാൽ നാം ജീവിക്കുമ്പോൾ നാം പൂർണ്ണതയിൽ വരുന്നില്ല.ചിലപ്പോൾ അഞ്ചു ശതമാനമേ കാണുകയുള്ളൂ.എന്നാൽ ആ സമയത്ത് നാം പാപം  ചെയ്‌തു എന്നിരിക്കും.അവിടെ ദൈവം നമ്മെ കളയുകയൊന്നുമില്ല.ആത്മാവ് നമ്മെ ഉണർത്തും.കുഞ്ഞേ നീ ചെയ്യുന്നത് പാപം ആണ്.എന്നാൽ  ദൈവം ഉണർത്തുന്ന നിലവാരം പോയിക്കഴിഞ്ഞാൽ,നമ്മുടെ മനസ്സ് തഴമ്പിച്ച് കഴിഞ്ഞാൽ, നമ്മൾ പാപം ചെയ്തു കൊണ്ടിരിക്കും അറിഞ്ഞുകൊണ്ട് തന്നെ പാപം ചെചെയ്തു കൊണ്ടിരിക്കും.അറിഞ്ഞുകൊണ്ട് എന്ന് പറയുമ്പോൾ നമുക്ക് ആത്മാവ് ഉണർത്തപ്പെടുത്തുന്ന അനുഭവം ഇല്ല.അത് പോയി.ആദ്യസമയങ്ങളിൽ ആത്മാവ് പാപത്തെ  ഉണർത്തുമ്പോൾ നമ്മൾ അത് അനുസരിക്കാതെ ജീവിതം മുൻപോട്ട് പോകുമ്പോളാണ് നമ്മൾ പാപം ചെയ്‌ത്‌  ജീവിക്കുന്നത്.അപ്പോഴാണ്  നമ്മുടെ ആ കുറ്റബോധം നമ്മിൽ നിന്നും  നഷ്ടപ്പെടുന്നത്.അപ്പോൾ നമ്മൾ ആ പാപം നിരന്തരം  ചെയ്‌ത്‌  ജീവിക്കുകയാണെങ്കിൽ ആ ജീവിതം  അപകടം ആണ്.അപ്പോൾ ദിനംതോറുമുള്ള ജീവിതത്തിൽ നമ്മൾ ആത്മാവിൻ്റെ അനുസരണയിൽ പതിയെ പതിയെ വർദ്ധിച്ച് വരുമ്പോൾ ദൈവത്തിൻ്റെ ആത്മാവ് നമ്മെ സഹായിക്കും.ദൈവത്തിൻ്റെ കൃപ നമുക്ക് ധാരാളമായി ലഭിക്കും.കാരണം എന്താണ്? നമ്മുടെ ഉള്ളിൻ്റെ ഉള്ളിൽ കരച്ചിൽ ആണ്.എനിക്ക് ആത്മാവിൽ ഒരു ജീവിതം ജീവിക്കണം,എനിക്ക് സത്യത്തിൽ ജീവിക്കണം.എനിക്ക് പാപത്തിൽ നിന്ന് സ്വാതന്ത്ര്യം വേണം,എനിക്ക് വാസ്‌തവം ആയിട്ട് ദൈവത്തിൻ്റെ അടിമയാകണം.അപ്പോൾ ഇതൊക്കെ  നമ്മുടെ ഉള്ളിൽ എഴുതപ്പെടണം.എന്നിട്ട് ആ ഒരു ചിന്തയിൽ നമ്മൾ ജീവിക്കുവാൻ തുടങ്ങുമ്പോൾ ആണ് ജീവിതത്തിൻ്റെ ആ മേഖലയിൽ നമുക്ക് ആത്മീയ വളർച്ച കാണുവാനായിട്ട് സാധിക്കുന്നത്.പാപത്തിൻ്റെ കെട്ടുകൾ നമ്മിൽനിന്ന് അഴിയുന്നതായിട്ട് കാണും.ലോകത്തോടുള്ള താല്‌പര്യങ്ങൾ നമുക്ക് കുറയുന്നതായിട്ട് നമുക്ക് മനസ്സിലാകും.കാരണം ദൈവം നമുക്ക് കൃപ നൽകുകയാണ്.എന്നാൽ ഇതൊന്നും അറിയാതെ ഈ നാളുകളിൽ ലക്ഷ്യം ഇല്ലാതെ കേവലം ലോകത്തിന് അനുരൂപികൾ ആയിട്ട് ഒരു ജീവിതം നയിക്കുന്നത് വളരെ അപകടമാണ്.റോമാലേഖനം ആറാം  അദ്ധ്യായം ഇരുപത്തി മൂന്നാമത്തെ വാക്യം.പാപത്തിൻ്റെ ശമ്പളം മരണം അത്രേ ദൈവത്തിൻ്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൽ നിത്യജീവൻ തന്നെ.ഒരു ദൈവപൈതലിൻ്റെ ജീവിതത്തിൽ ഇത് വാസ്‌തവം ആണ്.ഒരു ദൈവപൈതൽ സ്‌നാനപ്പെട്ട് യോഗത്തിനും കൂട്ടത്തിനും വന്നു പക്ഷെ വീണ്ടും പാപത്തിൽ ജീവിക്കുകയാണെങ്കിൽ പാപത്തിൻ്റെ ശമ്പളം മരണം ആണ്.  ഓർത്തുകൊള്ളണം  ആറാമത്തെ അദ്ധ്യായം അത് ദൈവമക്കൾക്ക്  വേണ്ടി എഴുതിയതാണ്. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.എന്താണ് ആ കൃപാവരം? പാപത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ദൈവത്തിന് അടിമകൾ ആകണം.അവർക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണം ആണ്. അതിൻ്റെ അന്ത്യം  നിത്യജീവൻ.മൂന്ന് നാല് വാക്യങ്ങൾ നമ്മൾ നിത്യജീവനെപ്പറ്റി ചിന്തിച്ചു.റോമാലേഖനം രണ്ടാം   അദ്ധ്യായം  ഏഴാം വാക്യം നല്ല പ്രവൃത്തിക്ക് വേണ്ടുന്ന സ്ഥിരത പൂണ്ട് തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്ക് നിത്യജീവൻ.അപ്പോൾ ദൈവതേജസ്സിൻ്റെ പ്രത്യാശയിൽ നമ്മൾ പ്രശംസിക്കണം.അതിനുവേണ്ടി നമ്മുടെ ജീവിതത്തെ വഴിനടത്തണം അല്ലെങ്കിൽ നമ്മുടെ ജീവിതത്തെ വ്യതിചലിപ്പിക്കണം . അപ്പോൾ നമ്മൾ ക്ഷയമുള്ളതിന് വേണ്ടി രാവും പകലും ഓടുകയാണ്.അതാണ് നമ്മളെ എപ്പോഴും ഭരിക്കുന്നത്.അത് കാണുമ്പോൾ അങ്ങോട്ട്  പോകാൻ തോന്നും ഇത് കാണുമ്പോൾ ഇങ്ങോട്ട് പോകാൻ തോന്നും എല്ലാം  മോഹത്തിന്റെ  പുറകെ പോകുന്നു. ജഡമോഹം,കണ്മോഹം,ജീവനത്തിൻ്റെ പ്രതാപം.

ലോകസ്‌നേഹം എന്നിവയെല്ലാം ഉള്ളിൽ കയറുമ്പോൾ ശരീരത്തിൻ്റെ അവയവങ്ങളെ ഒന്നും നിയന്ത്രിക്കാൻ കഴിയുന്നില്ല, വായിൽ വരുന്നതെല്ലാം വിളിച്ച് പറയുന്നു,ആവശ്യമില്ലാത്തത്  കേൾക്കുന്നു,ആവശ്യമില്ലാത്തത് കാണുന്നു.അങ്ങനെയുള്ളവർ ലൗകീകൻ ആണ്.ലോകസ്‌നേഹിയാണ് അവർ .അവർക്കുവേണ്ടിയല്ല നിത്യജീവൻ.അക്ഷയതയും തേജസ്സും അന്വേഷിക്കുന്നവനാണ് നിത്യജീവൻ. അഞ്ചാമത്തെ അദ്ധ്യായത്തിൽ ഇരുപത്തി ഒന്നാം വാക്യം.പാപം മരണത്താൽ വാണതുപോലെ കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്‌തു മുഖാന്തരം നീതിയാൽ നിത്യജീവനായി വാഴേണ്ടതിന് തന്നെ.റോമാലേഖനം അഞ്ചാമത്തെ അദ്ധ്യായത്തിൽ പതിനേഴാം  വാക്യം വായിക്കുമ്പോൾ കൃപയുടെയും നീതി ദാനത്തിൻ്റെയും സമൃദ്ധി ലഭിക്കുന്നവർ യേശുക്രിസ്‌തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും.’

ഞാൻ ഒർമ്മിപ്പിച്ചു അതിനുവേണ്ടി കരയണം അതിന് വേണ്ടി ദാഹിക്കണം.നമ്മുടെ പ്രാർത്ഥനാ മുറിയിൽ ഈ ജീവനിൽ വാഴുവാനായിട്ട് ഉള്ള ഒരു നിലവിളി ഉണ്ടാകണം.യേശുക്രിസ്‌തു മുഖാന്തരം നീതിയാൽ ഒരു ശോഭയുള്ള ജീവിതം അവിടെ വിശ്വാസത്താലുള്ള നീതീകരണമല്ല എഴുതിയിരിക്കുന്നത് നീതിയുടെ ജീവിതം.അവിടെയാണ്.കൃപയുടെയും നീതിദാനത്തിൻ്റെയും സമൃദ്ധി അത് പ്രാപികേണ്ടതാണ്.അതിന് വേണ്ടി വിശപ്പുണ്ടാകണം. ലോകത്തിൻ്റെ വിരയെല്ലാം അകത്ത് നിന്ന് പോകണം,ക്രൂശിൻ്റെ വചനം ലഭിച്ചിരിക്കണം,അന്യായമായിട്ട് നിൽക്കുന്നതെല്ലാം പോകണം. ഇടിയേണ്ടത്  എല്ലാം ഇടിയണം പോളിയേണ്ടത് എല്ലാം പൊളിയണം. അങ്ങനെ ഉള്ളവർക്കാണ് ജീവൻ്റെ വചനം അല്ലെങ്കിൽ നീതിയുടെ വചനം ലഭിക്കുന്നത്,സമാധാനത്തിൻ്റെ വചനം ലഭിക്കുന്നത്,കൃപയുടെ വചനം ലഭിക്കുന്നത്. എല്ലാ വചനവും ബൈബിളിൽ  പല അളവിൽ കാണാം.കൃപയുടെ വചനത്തിന് സാക്ഷ്യം നിന്നു എന്നാണ് അപ്പോസ്തലപ്രവർത്തികളിൽ നമ്മൾ വായിക്കുമ്പോൾ.ഒരു വചനം ചെന്ന് അറിയിച്ച് യേശുകർത്താവ് തൻ്റെ കൃപയുടെ വചനത്തിന് സാക്ഷി നിന്നു.കൃപയുടെ വചനം ലഭിക്കണം.നമ്മിൽ ദിവ്യമായിട്ടുള്ള എല്ലാ ഘടകങ്ങളും വെളിപ്പെടണം ,നീതിയെന്നൊക്കെ പറയുന്നത് അടിസ്ഥാനം ആണ്. ദൈവനീതി എന്ന് പറയുമ്പോൾ ദൈവം നീതിമാൻ ആകുന്നു.ദൈവത്തിൻ്റെ സിംഹാസനം നീതിയുള്ളതാണ്. സ്വർഗ്ഗരാജ്യം നീതിയുള്ളതാണ്.മത്തായി എഴുതിയ സുവിശേഷം ആറാം അദ്ധ്യായം മുപ്പത്തിമൂന്നാം വാക്യം വായിക്കുമ്പോൾ  മുൻപേ അവൻ്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ.  റോമാലേഖനം പതിനാലാം  അദ്ധ്യായത്തിന്റെ  പതിനേഴാം  വാക്യം വായിക്കുമ്പോൾ 

ദൈവരാജ്യം ഭക്ഷണവും പാനീയവും അല്ല നീതിയും സമാധാനവും പരിശുദ്ധാന്മാവിൽ സന്തോഷവും ആകുന്നു.അപ്പോൾ അവിടെ നീതിയുടെ ജീവിതം എന്ന് കാണാം ,നീതിയെന്ന് പറഞ്ഞാൽ അടിസ്ഥാനം ആണ്. അവിടെ അനീതിയില്ല.നാം ചെയ്യുന്നതെല്ലാം നീതിയോടെയാണ്.ഇടപാടുകളിൽ സംസാരത്തിൽ.നമ്മൾ ഒരു പ്രവൃത്തി  ചെയ്യുന്നതിന് മുൻപായിട്ട് ചിന്തിക്കണം എന്തെങ്കിലും അനീതിയുണ്ടാകാൻ സാധ്യതയുണ്ടോ? അത്ര ഗൗരവം ആണ് നീതിയിലെ ജീവിതം . നീതിക്ക് വേണ്ടി നമ്മൾ മനസ്സ് വെയ്ക്കുന്ന സന്ദർഭത്തിൽ എത്തിയപ്പോൾ ആണ് എനിക്ക് മനസ്സിലായത് നീതിയുടെ ജീവിതം നയിക്കേണ്ടതായിട്ടുണ്ട് എന്ന് പോലും .ആ സമയം മുതൽ ഞാൻ പ്രാർത്ഥിക്കുവാൻ തുടങ്ങി കർത്താവേ നീതിയുടെ ഒരു ജീവിതം നയിക്കുവാൻ നീതിയുടെ വചനം എനിക്ക് നൽകണം.ഞാൻ എന്ത് ചെയ്‌താലും നീതിയോടെ ചെയ്യുവാൻ എന്നെ സഹായിക്കണം.അനീതിയുണ്ടാകുവാൻ അനുവദിക്കരുത്.യേശുക്രിസ്‌തു മുഖാന്തരം നീതിയാൽ നിത്യജീവനായി വാഴണം ഇങ്ങനെ എത്രയോ തവണ പറഞ്ഞു പ്രാര്ഥിച്ചിട്ടുണ്ട് .അതായത്  നീതി എന്നത് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം ആണ്.റോമാലേഖനം ആറാം  അദ്ധ്യായം ഇരുപത്തി രണ്ടാം വാക്യം

ഇപ്പോൾ പാപത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ദൈവത്തിന് ദാസന്മാർ ആയിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിൻ്റെ അന്തം നിത്യജീവനും ആകുന്നു.പാപത്തിൻ്റെ ശമ്പളം മരണം അത്രേ ദൈവത്തിൻ്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൽ നിത്യജീവൻ തന്നെ.എന്നെ ഈ നാളുകളിൽ വളരെ അധികം  ചിന്തിപ്പിക്കുന്ന ഒരു വിഷയമാണ് നിത്യജീവൻ.കൽപ്പനകളെ അനുസരിക്കുക നീയും അങ്ങനെ തന്നെ ചെയ്‌ക.എല്ലാം വചനം അനുസരിക്കുന്ന കാര്യം ആണ് പല സ്ഥാനങ്ങളിലൂടെയും വചനം  നമ്മെ അറിയിക്കുന്നത് വചനം അനുസരിക്കുന്നില്ലായെങ്കിൽ ശിക്ഷാവിധിയെന്നും ബൈബിൾ വചനത്തിൽ ഉണ്ട്.മത്തായി സുവിശേഷം പത്തൊൻപതാം അദ്ധ്യായം  പതിനാറ്  പതിനേഴ്  വാക്യങ്ങൾ വായിക്കുമ്പോൾ  അനന്തരം ഒരുത്തൻ വന്ന് അവനോട്: ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്ത് നന്മ ചെയ്യണം എന്ന് ചോദിച്ചതിന് അവൻ: എന്നോട് നന്മയെക്കുറിച്ച് ചോദിക്കുന്നത് എന്ത്? നല്ലവൻ ഒരുത്തനേയുള്ളൂ ജീവനിൽ കടപ്പാൻ  ഇച്ഛിക്കുന്നു എങ്കിൽ കൽപ്പനകളെ പ്രമാണിക്ക.

ലൂക്കോസ്  എഴുതിയ സുവിശേഷം പത്താം അദ്ധ്യായം ഇരുപത്തിയഞ്ച് മുതൽ ഇരുപത്തിയെട്ട് വരെയുള്ള വാക്യങ്ങൾ വായിക്കുമ്പോൾ 

അനന്തരം ഒരു ന്യായശാസ്‌ത്രി എഴുന്നേറ്റ് ഗുരോ,ഞാൻ നിത്യജീവന് അവകാശി ആയി തീരുവാൻ എന്ത് ചെയ്യേണം എന്ന് അവനെ പരീക്ഷിച്ച് ചോദിച്ചു.അവൻ അവനോട്: ന്യായപ്രമാണത്തിൽ എന്ത് എഴുതിയിരിക്കുന്നു നീ എങ്ങനെ വായിക്കുന്നു എന്ന് ചോദിച്ചതിന് അവൻ: നിൻ്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണ്ണ മനസ്സോടും കൂടെ സ്‌നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെ പോലെ തന്നെ സ്‌നേഹിക്കേണം എന്നും തന്നെ എന്ന് ഉത്തരം പറഞ്ഞു.അവൻ അവനോട്: നീ പറഞ്ഞ ഉത്തരം ശരി അങ്ങനെ ചെയ്‌ക എന്നാൽ നീ ജീവിക്കും എന്ന് പറഞ്ഞു.നിത്യജീവൻ ചോദിച്ചാൽ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണ്ണ മനസ്സോടും കൂടെ ദൈവത്തെ സ്‌നേഹിക്കണം,കൂട്ടുകാരനെ നിന്നെ പോലെ തന്നെ സ്‌നേഹിക്കണം എന്ന ആ വചനഭാഗം ഒരു പ്രാവശ്യം എന്നെ സ്‌പർശിച്ചു.ആ സമയത്ത് ഇരുന്ന് പ്രാർത്ഥിച്ചു  കർത്താവേ ഈ സ്‌നേഹത്തിൽ വരുവാനായിട്ട് എന്നെ സഹായിക്കണം.ഈ സ്‌നേഹത്തിൽ വരണം അതിനായി എന്നെ സഹായിക്കണം .

യോഹന്നാൻ  സുവിശേഷം പതിനഞ്ചാം അദ്ധ്യായം പത്താം വാക്യം 

ഞാൻ എൻ്റെ പിതാവിൻ്റെ കൽപ്പനകളെ പ്രമാണിച്ച് അവൻ്റെ സ്‌നേഹത്തിൽ വസിക്കുന്നത് പോലെ നിങ്ങളും എൻ്റെ കൽപ്പനകളെ പ്രമാണിച്ചാൽ എൻ്റെ സ്‌നേഹത്തിൽ വസിക്കും.ആ വാസസ്ഥലത്തിൽ ചെന്നെങ്കിൽ മാത്രമേ ഈ രണ്ട് കൽപ്പനകൾ നമ്മുടെ ജീവിതത്തിൽ യാഥാർഥ്യം ആകുകയുള്ളൂ.ഇത് രാജകീയ ന്യായപ്രമാണം ആണ്.രാജകീയ പ്രമാണം എന്നാണ് അപ്പോസ്തലൻ എഴുതിയിരിക്കുന്നത്.ആ രാജാവിൻ്റെ സന്നിധിയിൽആ സ്‌നേഹത്തിൽ നമ്മൾ ചെന്നെങ്കിൽ മാത്രമേ ഇത് നമ്മുടെ ജീവിതത്തിൽ യാഥാർഥ്യം ആകുകയുള്ളൂ.യോഹന്നാൻ്റെ സുവിശേഷം മൂന്നാം അദ്ധ്യായം മുപ്പത്തിആറാം വാക്യം പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട് പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല.അപ്പോൾ പുത്രനിൽ വിശ്വസിക്കുന്നത് എന്ന് പറയുമ്പോൾ ഓർത്ത് കൊള്ളണം വിശ്വാസം,അനുസരണം എന്നിവ വെളിപ്പെടും .അതായത് വിശ്വാസം അനുസരണയിലേക്ക് കൊണ്ട് വരുന്നു.എന്താണ് അനുസരിക്കേണ്ടത്? കർത്താവിൻ്റെ കൽപ്പന.അടുത്ത് എഴുതിയിരിക്കുന്നത് പുത്രനെ അനുസരിക്കാത്തവൻ എന്നാണ്.അതെന്താണ്? വചനം അനുസരിക്കാത്തവൻ ജീവനെ കാണുകയില്ല.യോഹന്നാൻ പത്തിൻ്റെ ഇരുപത്തിയാറ്  മുതൽ ഇരുപത്തിയെട്ട്  വരെയുള്ള വാക്യങ്ങൾ വായിക്കാം നിങ്ങളോ എൻ്റെ ആടുകളുടെ കൂട്ടത്തിൽ ഉള്ളവർ അല്ലായ്‌കയാൽ വിശ്വസിക്കുന്നില്ല എൻ്റെ ആടുകൾ എൻ്റെ ശബ്‌ദം കേൾക്കുന്നു.എൻ്റെ വചനം കേൾക്കുന്നു.അടുത്ത വാക്യം ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കുകയും ചെയ്യും.അനുഗമിക്കുക എന്ന് പറയുമ്പോൾ വചനം അനുസരിച്ച് ഉള്ള ജീവിതം ആണ്.അടുത്ത വാക്യം ഞാൻ അവയ്ക്ക് നിത്യജീവൻ കൊടുക്കുന്നു അവ ഒരുനാളും നശിച്ച് പോകുകയില്ല ആരും അവയെ എൻ്റെ കൈയിൽ നിന്ന് പിടിച്ച് പറിക്കുകയും ഇല്ല.ചിലർ ആ ഇരുപത്തിയെട്ടാമത്തെ വാക്യം മാത്രമേ വായിക്കുകയുള്ളൂ.വായിച്ചിട്ട് പറയും ഒരു കുഴപ്പവുമില്ല.ദൈവത്തിന് സ്‌തോത്രം.ഇനി ആരും നിങ്ങളെ പിടിച്ച് കൊണ്ട് പോകുകയില്ല.പക്ഷെ ആ കൂട്ടത്തിൽ ഉള്ളതാണോ നിങ്ങൾ  ? അതോ എൻ്റെ ആടുകളുടെ കൂട്ടത്തിൽ ഉള്ളവർ അല്ലാ എന്നാണോ എഴുതിയിരിക്കുന്നത്.അതിൻ്റെ കാരണം എന്ത് ?  അത് വചനം അനുസരിക്കാത്ത ഒരു കൂട്ടം ആണ് എൻ്റെ ആടുകൾ എൻ്റെ ശബ്ദം കേൾക്കുന്നു.എൻ്റെ വചനം കേൾക്കുന്നു.ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു.ഞാൻ അവയ്ക്ക് നിത്യജീവൻ കൊടുക്കുന്നു അവ ഒരുനാളും നശിച്ച് പോകുകയില്ല.യോഹന്നാൻ  പന്ത്രണ്ടാം അദ്ധ്യായം  ഇരുപത്തിയാറാം  വാക്യം. എനിക്ക് ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ ഞാൻ ഇരിക്കുന്ന ഇടത്ത് എൻ്റെ ശുശ്രൂഷകൻമാരും ഇരിക്കും.അപ്പോൾ എനിക്ക് ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ.എന്താണ് അനുഗമിക്കേണ്ടത്? വചനം.യോഹന്നാൻ  സുവിശേഷം പന്ത്രണ്ടാം  അദ്ധ്യായം അൻപതാം  വാക്യം അവൻ്റെ കൽപ്പന നിത്യജീവൻ എന്ന് ഞാൻ അറിയുന്നു ആകയാൽ ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് അരുളിച്ചെയ്തത് പോലെ തന്നെ സംസാരിക്കുന്നു.യേശുവിൻ്റെ കൽപ്പനകൾ നിത്യജീവൻ.യോഹന്നാൻ  സുവിശേഷം പതിനാലാം  അദ്ധ്യായം ആറാം വാക്യം .യേശു അവനോട് ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു ഞാൻ മുഖാന്തരം അല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ എത്തുന്നില്ല.വഴിയെന്ന് പറയുമ്പോൾ ദൈവവചനത്തിലൂടെയാണ് ഒരു വഴി നമ്മെ കാണിക്കുന്നത്.അതായത് സ്വർഗീയമായിട്ടുള്ള പാത കർത്താവിൻ്റെ ഉപദേശങ്ങളിലൂടെയും,കൽപ്പനകളിലൂടെയും, ജീവിതമാതൃകയിലൂടെയുമാണ് നമ്മെ കാണിക്കുന്നത്.അത് സത്യം ആണ്.വചനം നമ്മിൽ സത്യം ആകണം.വചനം നമ്മുടെ ഉള്ളിൽ യാഥാർഥ്യം ആകുമ്പോൾ അതാണ് സത്യം.നാം അതിൽ ജീവിക്കുവാൻ തുടങ്ങുമ്പോഴാണ് യോഹന്നാൻ  സുവിശേഷം എട്ടാം  അദ്ധ്യായം മുപ്പത്തിരണ്ടാം  വാക്യത്തിൽ പറയുന്നതുപോലെ  സത്യം അറികയും  സത്യം നിങ്ങളെ സ്വതന്ത്ര്യന്മാർ ആക്കുകയും ചെയ്യുന്നത്,വചനം ജീവനും ആകുന്നത്. അപ്പോളത് യേശുവിൻ്റെ വചനത്തെ പറ്റിയാണ്.ആ വചനമാകുന്ന വഴിയിലൂടെ വചനം ആകുന്ന സത്യത്തിലൂടെ വചനം ആകുന്ന ജീവനിലൂടെ യാത്ര ചെയ്യുമ്പോൾ ആണ് നമ്മൾ പിതാവിൻ്റെ ഹിതത്തിലേക്ക് ആയി തീരുന്നത്.പാപത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ദൈവത്തിന് ദാസന്മാർ ആയി.അപ്പോൾ നമുക്ക് ലഭിക്കുന്നത് വിശുദ്ധീകരണം അതിൻ്റെ അന്തം നിത്യജീവൻ. അപ്പോൾ നമ്മുടെ വിളി നമ്മുടെ തിരഞ്ഞെടുപ്പ് നാം അറിഞ്ഞിരിക്കണം.നമ്മളെ സമർപ്പിക്കേണ്ടത് നമ്മൾ അറിഞ്ഞിരിക്കണം.നമ്മളിൽ ചാകേണ്ട അവസ്ഥകൾ നമ്മൾ അറിഞ്ഞിരിക്കണം.നമ്മളിൽ ജീവിക്കേണ്ടത് നമ്മൾ അറിഞ്ഞിരിക്കണം.നമുക്ക് അതിന് വേണ്ട ഉപദേശങ്ങൾ കിട്ടണം.ഉപദേശ രൂപമായിട്ട് തന്നെ കിട്ടണം.ഹൃദയപൂർവ്വം നമ്മൾ അത് അനുസരിക്കണം.ഹൃദയപൂർവ്വം അനുസരിക്കുമ്പോഴാണ് നമുക്ക് പാപത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നത്.നമ്മുടെ അറിവ് വളരെ പ്രധാനം ആയിരിക്കണം റോമാലേഖനം ആറാം അദ്ധ്യായം  ആറാം വാക്യം നമ്മൾ ഇനിയും പാപം ചെയ്യാതെ ഇരിപ്പാനായിട്ട്,പാപ ശരീരത്തിന് നീക്കം വരേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്ന് നാം അറിയുന്നു.പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരത്തിന് നീക്കം വരേണ്ടതിന് നാം അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്ന് നാം അറിയുന്നു.അപ്പോൾ ഈ പരിജ്ഞാനത്തിലേക്ക് നമ്മൾ വരണം.അതിന് വേണ്ടി സമർപ്പിക്കണം.വചനം വിശ്വാസമായിട്ട് തന്നെ  പരിണമിക്കണം.ആ പരിണമിക്കുന്ന വചനം വിശ്വാസം നമ്മുടെ ജീവിതത്തിൽ സത്യം ആകണം.ആ സത്യത്തിൽ നാം നടക്കണം ജീവിക്കണം.അങ്ങനെ ഒരു ജീവിതത്തിൽ ആണ് ഈ വലിയ വാഗ്‌ദത്തങ്ങൾ നമ്മൾ പ്രാപിച്ചെടുക്കുന്നത്.അബ്രഹാമിൻ്റെ ജീവിതത്തിൽ തൻ്റെ നിർജീവത്വം സാറായുടെ ഗർഭപാത്രത്തിൻ്റെ നിർജീവത്വ  മേഖലയിലാണ് തനിക്ക് വാഗ്‌ദത്ത സന്തതി ജനിക്കുന്നത്.അപ്പോൾ ഇത് അബ്രഹാമിലൂടെ നമുക്ക്  ലഭിക്കുന്നതായിട്ടുള്ള ആത്മാവ് എന്ന വാഗ്‌ദത്തം.എന്താണ് അബ്രഹാമിൽ നിന്നുള്ള അനുഗ്രഹം? ഗലാത്യർ ലേഖനം മൂന്നാമത്തെ അദ്ധ്യായം അതിൻ്റെ പതിനാലാമത്തെ വാക്യം അബ്രഹാമിൻ്റെ  അനുഗ്രഹം ക്രിസ്‌തുയേശുവിൽ ജാതികൾക്ക് വരേണ്ടതിന് നാം ആത്മാവെന്ന വാഗ്‌ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നെ.ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിക്കുന്നതായിട്ടുള്ള അബ്രഹാം അവൻ്റെ ശരീരത്തിൻ്റെ നിർജീവത്വവും സാറയുടെ ഗർഭപാത്രത്തിൻ്റെ നിർജീവത്വവും ഇതൊന്നും കണക്കിലെടുത്തില്ല.കാരണം വാഗ്‌ദത്തം ചെയ്‌തവൻ വിശ്വസ്‌തൻ.നമ്മുടെ ജീവിതത്തിൽ നാം ഓർത്തുകൊള്ളണം വാഗ്‌ദത്തം ചെയ്‌തവൻ വിശ്വസ്‌തൻ.എന്താണ് ആ അനുഗ്രഹം.ആ വാഗ്‌ദത്തം? ആത്മാവെന്ന വാഗ്‌ദത്ത വിഷയം. ലേഖനത്തിൽ അപ്പോസ്തലൻ പറയുന്നു കുഞ്ഞുങ്ങളേ ഈ വാഗ്‌ദത്ത വിഷയമാകുന്ന ആത്മാവിനെ അനുസരിച്ച് നടക്ക എന്നാൽ നിങ്ങൾ ജഡത്തിൻ്റെ മോഹം നിവർത്തിക്കയില്ല.ജഡം എങ്ങനെയാണ് മരിക്കുന്നത്? ആത്മാവിനെ അനുസരിച്ച് നടക്കുമ്പോൾ ആണ് ജഡം മരിക്കുന്നത്.നമ്മുടെ പാപശരീരത്തിന് നീക്കം വരേണ്ടതിന് പാപത്തിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യം ലഭിപ്പാനായിട്ട് അല്ലെങ്കിൽ പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരത്തിന് നീക്കം വരേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ,നമ്മുടെ ആദാമ്യ മനുഷ്യൻ,ജഡത്തിൻ്റെ മനുഷ്യൻ യേശുകർത്താവിനോട് കൂടെ ക്രൂശിക്കപ്പെട്ടു എന്ന് നാം അറിയണം.അതാണ് അബ്രഹാമിൻ്റെ ജീവിതത്തിൽ സംഭവിച്ചത്.അവന് ജഡപ്രകാരം ഉണ്ടായത്,ആ പഴയ അനുഭവത്തിൽ ഉണ്ടായത് ഒരു യിശ്‌മായേൽ  ആയിരുന്നു.എന്നാൽ അവൻ്റെ ശരീരം നിർജീവം ആയപ്പോൾ, ലോകത്തിൻ്റെ സാധ്യതകൾ എല്ലാം അസ്‌തമിച്ചപ്പോൾ,യാതൊരു സാധ്യതയും ഇല്ലാതെയിരിക്കുമ്പോൾ ആത്മാവെന്ന വാഗ്‌ദത്ത വിഷയം ആത്മാവിൻ്റെ ആ പ്രവർത്തി തൻ്റെ ജീവിതത്തിൽ നടക്കണം.ആ വാഗ്‌ദത്തം ആ അവസ്ഥയിൽ തനിക്ക് ലഭിക്കണം.ആയതുപോലെ നാം മരിച്ച് ജീവിക്കുന്നുവെങ്കിൽ നമ്മുടെ ശരീരത്തിൻ്റെ അവയവങ്ങൾ,നമ്മുടെ ആ പൂർണ്ണ  മനുഷ്യനിലുള്ള എല്ലാ മേഖലകളും ആത്മാവിൻ്റെ  അനുസരണയിൽ ജീവിക്കുവാനായിട്ട് തുടങ്ങും.പഴയ മനുഷ്യനാണ് തടസ്സം ആയിട്ട് നിൽക്കുന്നത്.അവൻ അനുവദിക്കുകയില്ല.അവന് രാഗ മോഹങ്ങൾ ഉണ്ട്. അതെല്ലാം ക്രൂശിക്കണം.അവൻ നിർജീവം ആകണം.അവനിൽ ലോകം നിർജീവം ആകണം.അവനിലെ ആ പഴയ ഞാൻ നിർജീവം ആകണം.അവിടെയാണ് ആത്മാവിനെ അനുസരിച്ച് നടക്കുന്ന ഒരു ജീവിതത്തിലേക്ക് നാം വരുന്നത്.ആ ആത്മാവാകുന്ന വാഗ്‌ദത്ത വിഷയം നമ്മുടെ ജീവിതത്തിൽ യാഥാർഥ്യം ആകുന്നത്.ആ ജീവിതം ആണ്  പൂണ്ണമായിട്ട് ദൈവത്തിന് വേണ്ടി സമർപ്പിക്കപ്പെടുന്ന ജീവിതം.പാപത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കുന്ന ജീവിതം,ദൈവത്തിന് അടിമയാകുന്ന ജീവിതം,വിശുദ്ധീകരണത്തിൽ നിന്ന് വിശുദ്ധീകരണത്തിലേക്ക് വളരുന്ന ഒരു ജീവിതം.ആ ജീവിതത്തിലൂടെ,ആ വഴിയും സത്യവും ജീവനിലും കൂടെ നാം നിത്യജീവനിലേക്ക് പ്രവേശിക്കുകയാണ്. അതിനുവേണ്ടി നമ്മെ താഴ്ത്താം അതിനുവേണ്ടി നമ്മെ സമർപ്പിക്കാം.ദൈവമായ കർത്താവ് നിങ്ങളെ എല്ലാവരെയും ഈ വചനങ്ങളാൽ അനുഗ്രഹിക്കുമാറാകട്ടെ. 



                                                                                                 ആമേൻ.     

 



For Technical Assistance                                                 Contact

Amen TV Network                                                         Pastor.Benny

Trivandrum,Kerala                                                         Thodupuzha

MOb : 999 59 75 980                                                    MOb: 9447 82 83 83

            755 99 75 980

Youtube : amentvnetwork  



                                റോമാ ലേഖനം 3  Malayalam Bible Class Video LInk



Comments

Popular posts from this blog

റോമാ ലേഖനം 4 Malayalam Bible Class - Pr.Valson Samuel

                               റോമാ ലേഖനം 4 Malayalam Bible Class - Pr.Valson Samuel റോമാലേഖനം അതിൻ്റെ ഏഴാമത്തെ അദ്ധ്യായം നമുക്ക് ദൈവസന്നിധിയിൽ പ്രാർത്ഥനയോട് കൂടെ ധ്യാനിക്കാം.ഇത് ദൈവവചനത്തിൽ മനസ്സിലാക്കുവാൻ വളരെ പ്രയാസമുള്ള ഒരു അദ്ധ്യായം ആണ്.അനേകം ചർച്ചകളും വിമർശനങ്ങളും ഈ അദ്ധ്യായത്തിൻ്റെ അടിസ്ഥാനത്തിൽ ഉണ്ട്.എന്നാലും ദൈവത്തിൻ്റെ ആത്മാവ് തന്നെ നമുക്ക് ഈ ഭാഗങ്ങൾ വെളിപ്പെടുത്തി തരണം.ഇത് ദൈവവചനത്തിൽ ഏറ്റവും കുറച്ച് ചിന്തിക്കുന്നതായിട്ടുള്ള ഒരു അദ്ധ്യായം ആണ്.കാരണം അപ്പോസ്തലൻ്റെ മനസ്സിലുള്ളത് താൻ ആശയവിനിമയം നടത്തുന്നത് എന്തെന്ന് അറിയുവാനായിട്ട് അൽപ്പം പ്രയാസം ഉണ്ട്.ദൈവത്തിൻ്റെ ആത്മാവ് തന്നെ എൻ്റെ   നാവിലും നിങ്ങളുടെ ഹൃദയങ്ങളിലും അതിൻ്റെ ആ സത്യം നമുക്ക് വെളിപ്പെട്ടു കിട്ടണം.എന്താണ് അപ്പോസ്തലൻ ഈ അദ്ധ്യായത്തെ കുറിച്ച്  ഉദ്ദേശിക്കുന്നത് എന്നൊക്കെ ചിന്തിക്കണമെങ്കിൽ അതിൻ്റെ ആ ഒരു പശ്ചാത്തലവും ആ ഒരു  എതിർവാദവും നമ്മൾ മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട്.മനുഷ്യവർഗ്ഗത്തെപ്പറ്റി നാം പഠിച്ചപ്പോൾ അവിടെ നാം മനുഷ്യനിലുള്ള അവൻ്റെ സ്വതന്ത്രമായിട്ടുള്ള തീരുമാനം ഇതിനെപ്പറ്റി നമ്മൾ ചിന്തിച്ചു.ഈ ഇച്ഛാ ശക

रोमियों की पत्री 4 Hindi Bible Class - Pr.Valson Samuel

                                                रोमियों की पत्री 4                    Hindi Bible Class - Pr.Valson Samuel  आइए हम प्रार्थना के साथ प्रभु की पत्री के सातवें अध्याय पर ध्यान करें।    यह परमेश्वर के वचन में समझने के लिए एक बहुत ही कठिन अध्याय है।   इस अध्याय पर आधारित कई चर्चाएँ और आलोचनाएँ हैं। हालाँकि, यह परमेश्वर का आत्मा है जो हमें इन अंशों को प्रकट करना चाहिए।   यह परमेश्वर के वचन में सबसे कम विचारोत्तेजक अध्यायों में से एक है।   क्योंकि प्रेरित के मन में यह जानना थोड़ा मुश्किल है कि वह क्या संवाद कर रहा है।   परमेश्वर का आत्मा स्वयं मुझ पर मेरी जीभ और तुम्हारे हृदयों में प्रकट होना चाहिए। इस अध्याय से प्रेरित का क्या अर्थ है, इस पर विचार करने के लिए, हमें इसके संदर्भ और इसके अंतर्विरोध को समझने की आवश्यकता है।   जब हमने मानवजाति के बारे में सीखा, तो हमने मनुष्य में उसकी स्वतंत्र इच्छा के बारे में सोचा।   जब ईश्वर ने यह इच्छा या इच्छा शक्ति मनुष्य को दी है, तो इसे मनुष्य की स्वतंत्रता पर छोड़ दिया गया है।   परमेश्वर की स्वतंत्र इच्छा का वह क्षेत्र हमारे भीतर यह देखने

റോമാ ലേഖനം 2 Malayalam Bible Class - Pr.Valson Samue

റോമാ ലേഖനം 2 Malayalam Bible Class - Pr.Valson Samuel വിശ്വാസത്താലുള്ള നീതീകരണം എന്നുള്ള വിഷയം റോമാ ലേഖനത്തിൽ നിന്നും മറ്റു ചില ഭാഗങ്ങളിൽ നിന്നും ചിന്തിക്കാം.റോമാലേഖനം മൂന്നാമത്തെ അദ്ധ്യായത്തിൽ ഇരുപത്തിമൂന്നാം വാക്യം. ഒരു വ്യത്യാസവും ഇല്ല എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ്‌ ഇല്ലാത്തവരായി തീർന്നു .എന്നിട്ട്  തുടർന്ന് നാം വായിക്കുമ്പോൾ അവന്റെ കൃപയാൽ ,ദൈവത്തിന്റെ കൃപയാൽ ഇരുപത്തി നാലാമത്തെ വാക്യം.ക്രിസ്തുവിങ്കലെ വീണ്ടെടുപ്പ് മൂലം സൗജന്യമായി അത്രേ നീതീകരിക്കപ്പെടുന്നത്.ഇത് എല്ലാവരും ഉള്ളിൽ സംഗ്രഹിക്കേണ്ട വാക്യ ഭാഗങ്ങൾ ആണ്‌.അതായത് അവന്റെ കൃപയാൽ, ദൈവത്തിന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പ് മൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത് .കർത്താവായ യേശുക്രിസ്തു മുഖാന്തരം ഉള്ള വീണ്ടെടുപ്പ് നമുക്കേവർക്കും അറിയാം.താൻ ഈ ഭൂമിയിൽ അവതരിച്ച്‌ നമുക്ക് ഒരു ജീവിത മാതൃക കാണിച്ച് നമ്മുടെ പാപങ്ങൾക്ക് വേണ്ടി താൻ ക്രൂശിൽ പാപയാഗമായി തീരുന്നു.തുടർന്നുള്ള വാക്യങ്ങൾ നമ്മൾ വായിക്കുമ്പോൾ ഇരുപത്തിയഞ്ചാം വാക്യം വിശ്വസിക്കുന്നവർക്ക് അതായത് ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പ്‌ അത് വിശ്വസിക്കുന്നവർക്ക് അവൻ തന്റെ രക്തം മൂലം