Skip to main content

റോമാ ലേഖനം 5 Malayalam Bible Class - Pr.Valson Samuel

                           റോമാ ലേഖനം 5
Malayalam Bible Class - Pr.Valson Samuel

റോമാലേഖനം ഏഴാമത്തെ അദ്ധ്യായം പന്ത്രണ്ടും പതിമൂന്നും വാക്യങ്ങൾ പ്രാരംഭത്തിൽ വായിക്കാം.ആകയാൽ ന്യായപ്രമാണം വിശുദ്ധം; കൽപ്പന വിശുദ്ധവും ന്യായവും നല്ലതുംതന്നെ.എന്നാൽ നന്മയായുള്ളത് എനിക്ക് മരണകാരണമായി തീർന്നു എന്നോ? ഒരുനാളും അരുത്, പാപമത്രേ മരണമായി തീർന്നത്; അത് നന്മയായുള്ളതിനെകൊണ്ട്  എനിക്ക് മരണം ഉളവാക്കുന്നതിനാൽ പാപം എന്ന് തെളിയേണ്ടതിനും കൽപ്പനയാൽ അത്യന്തം പാപമായി തീരേണ്ടതിനും തന്നെ.അപ്പോൾ ദൈവത്തിൻ്റെ ന്യായപ്രമാണം വിശുദ്ധമാണ് കൽപ്പന വിശുദ്ധവും ന്യായവും നല്ലതും തന്നെ എന്നാൽ മരണത്തിൻ്റെ കാരണം പാപമാണ്.റോമർ അഞ്ചാം ആധ്യായത്തിന്റെ  പന്ത്രണ്ടാം  വാക്യം പറയുന്നു .ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും.അപ്പോൾ അത് അതിൻ്റെ നിയമം ആണ്.ദൈവവചനത്തെയല്ല നമ്മൾ ചോദ്യം ചെയ്യേണ്ടത്.ഇവിടെ ന്യായപ്രമാണം എന്ന് എഴുതിയിരിക്കുമ്പോൾ അത് വിശുദ്ധം കൽപ്പന വിശുദ്ധം എന്നൊക്കെയാണ് നമ്മൾ കാണുന്നത്.അപ്പോസ്തലന്മാർ അങ്ങനെയാണ് എഴുതിയിരിക്കുന്നത്,നമ്മെ അറിയിക്കുന്നത് ന്യായപ്രമാണത്തിൻ്റെ കുറ്റമല്ല ഇവിടെ നമ്മൾ വായിക്കുമ്പോൾ പാപമാണ് മരണത്തിന് കാരണമായി തീർന്നത്.കഴിഞ്ഞ ക്ലാസിൽ നമ്മൾ ചിന്തിച്ചപ്പോൾ ആത്മാവില്ലാതെ നമുക്ക് കൽപ്പനകൾ ലഭിച്ചാൽ അത് ജീവനായിട്ട് തീരുകയില്ല.എന്നാൽ പ്രമാണങ്ങൾ എല്ലാം വിശുദ്ധമാണ്. അറുപത്തിയാറ്‌ പുസ്‌തകങ്ങളിൽ ഉള്ള പ്രമാണങ്ങൾ എല്ലാം ദൈവത്തിൻ്റെ കൽപ്പനകൾ ആണ്.അപ്പോൾ ആ രണ്ട് സത്യങ്ങൾ നമ്മൾ ഉള്ളിൽ സംഗ്രഹിച്ച് കൊള്ളണം.റോമർ ഏഴാം  ആധ്യായത്തിന്റെ പന്ത്രണ്ടാം വാക്യം  പറയുന്നു .  ന്യായപ്രമാണം വിശുദ്ധമാണ് കൽപ്പന വിശുദ്ധവും ന്യായവും നല്ലതും തന്നെ.എന്നാൽ ഒന്നാമത്തെ കാര്യം  ആത്മാവിൽ നമുക്ക് അത് ലഭിക്കുന്നില്ല എങ്കിൽ അത് നമുക്ക് പ്രയോജനപ്പെടുകയില്ല.രണ്ടാമത്തെ കാര്യം  ന്യായപ്രമാണമോ ദൈവവചനമോ അല്ല കുറ്റക്കാരൻ നമ്മിൽ വസിക്കുന്ന പാപമാണ്. മരണകാരണമായി തീരുന്നത്.അടുത്ത അദ്ധ്യായങ്ങളിൽ നമ്മൾ പഠിക്കുമ്പോൾ പാപമാണ് ഒരു ദൈവപൈതലിൻ്റെ ജീവിതത്തിൽ ദൈവവചനത്തിന് തടസ്സമായി നിൽക്കുന്നത്.ജഡീകൻ ആണെങ്കിൽ അവന് ന്യായപ്രമാണത്തിന് കീഴടങ്ങുവാനായിട്ട് കഴികയില്ല. ദൈവവചനത്തിന് കീഴടങ്ങുവാൻ കഴികയില്ല.അപ്പോൾ ഈ നാളുകളിൽ ഓരോ ശാസ്ത്രം ഉണ്ടാക്കുന്നതിൻ്റെ കാരണം നമുക്ക് ജഡത്തിൽ ജീവിക്കണം.പാപസംബന്ധമായിട്ട് മരിക്കുവാൻ ജീവിതങ്ങൾ  ഇഷ്ടപ്പെടുന്നില്ല.അപ്പോൾ അതാണ് ഇന്നത്തെ പ്രശ്‌നം.റോമർ ഏഴാം  ആധ്യായത്തിന്റെ പതിനാലാം വാക്യം വായിക്കാം.ന്യായപ്രമാണം ആത്മീകമെന്ന് നാം അറിയുന്നുവല്ലോ; ഞാനോ ജഡമയൻ പാപത്തിന് ദാസനായി വിൽക്കപ്പെട്ടവൻ തന്നെ.അടുത്ത വിഷയം അപ്പോസ്തലൻ നമ്മെ അറിയിക്കുന്നത് കുഞ്ഞുങ്ങളേ ന്യായപ്രമാണം ആത്മീകമാണ്. നമുക്കറിയാം അടിസ്ഥാനമായിട്ടുള്ള തത്വമാണ്ആത്മീകം.ആത്മീകമായതിലേക്ക് നമുക്ക് പ്രവേശിക്കണമെങ്കിൽ, അത് നമ്മുടെ അവകാശമാകണം  അത് ആത്മാവിലൂടെ മാത്രമേ പറ്റുകയുള്ളൂ. ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണം എങ്കിൽ നമ്മുടെ ഉള്ളിൽ വീണ്ടും ജനനം നടന്നിരിക്കണം സത്യത്തിൻ്റെ ആത്മാവ് വസിക്കണം.ആത്മീകമായിട്ടുള്ള മേഖലയിൽ നിന്ന് ഉയരുന്ന ആ ആരാധനയാണ് ദൈവസന്നിധിയിൽ എത്തുന്നത്.നമുക്ക് കയ്യടിച്ച് ഉറച്ച് പാടാം ഹല്ലേലൂയാ പറയാം എല്ലാം മനോഹരമായിട്ട് തോന്നും എന്നാൽ ആത്മാവിൽ നിന്ന് ഉയരുന്ന ആരാധന മാത്രമേ ദൈവസന്നിധിയിൽ ചെല്ലുകയുള്ളൂ.കാരണം യോഹന്നാൻ നാലാം   ആധ്യായത്തിന്റെ ഇരുപത്തി നാലാമത്തെ വാക്യത്തിൽ പറയുന്നു  ദൈവം ആത്മാവ് ആകുന്നു.അതാണ് അതിൻ്റെ വിഷയം.ദൈവം ആത്മാവ് ആകുന്നു ആത്മാവാകുന്ന ദൈവത്തെ ആരാധിക്കണം എങ്കിൽ ആത്മാവിലും സത്യത്തിലും മാത്രമേ ആരാധിക്കുവാൻ കഴികയുള്ളൂ.ബാക്കിയെല്ലാം പുറമെയുള്ള പ്രകടനം എന്നേ ഉള്ളൂ.റോമർ ഏഴാം  ആധ്യായത്തിന്റെ പതിനാലാം വാക്യം വായിക്കാം.ന്യായപ്രമാണം ആത്മീകം എന്ന് നാം അറിയുന്നുവല്ലോ; ഞാനോ ജഡമയൻ, പാപത്തിന് ദാസനായി വിൽക്കപ്പെട്ടവൻ തന്നെ.അതുകൊണ്ടാണ് ഇത് ജീവനായിട്ട് നമ്മുടെ ഉള്ളിൽ  ലഭിക്കാത്തത്.ഓർത്തുകൊള്ളണം പഴയ പ്രമാണവും പഴയ മനുഷ്യനും പുറത്ത് പോയാലേ പറ്റുകയുള്ളൂ.അതിന് നമ്മെ തന്നെ ദൈവസന്നിധിയിൽ സമർപ്പിക്കണം. സമർപ്പിച്ച് കൊണ്ട് ദൈവസന്നിധിയിൽ ഇരിക്കുമ്പോൾ ആണ് ദൈവത്തിൻ്റെ വചനം ജീവൻ്റെ പ്രമാണമായിട്ട് നമ്മുടെ ഉള്ളിൽ എഴുതപ്പെടാൻ തുടങ്ങുന്നത്.അവൻ മരിച്ച് കൊണ്ട് ഇരിക്കുമ്പോൾ ആണ് അല്ലെങ്കിൽ ആ മരണത്തിൻ്റെ പ്രവർത്തനം നമ്മളിൽ നടക്കുമ്പോൾ ആണ് ആത്മാവിൻ്റെ അനുസരണയിലേക്ക് നാം പടി പടിയായിട്ട് വരുന്നത്.സ്‌നാനപ്പെട്ട് കയറുമ്പോൾ നമ്മളിലെ ജഡം പഴയതുപോലെ തന്നെ ഉണ്ട്.അതായത് യിസഹാക്ക് എന്ന വാഗ്‌ദത്തസന്തതി ജനിക്കുന്നു അപ്പോൾ തന്നെ യിശ്മായേൽ നല്ല മുട്ടാളനായിട്ട് കൂടാരത്തിൽ ഉണ്ട്.അപ്പോൾ അവനെയും പുറത്ത് കളയണം ദാസിയെയും പുറത്ത് കളയണം.പഴയ പ്രമാണങ്ങളും, പഴയ ചട്ടങ്ങളും,പഴയ പരിപാടികളും അതിലുപരിയായിട്ട് ജഡം,നമ്മുടെ ആദാമ്യ മനുഷ്യൻ അവൻ ക്രൂശിക്കപ്പെടേണ്ടതായിട്ടുണ്ട്.അതൊരു പഠന പ്രക്രിയ  ആണ്.അത് പ്രായോഗിക തലത്തിൽ നമ്മൾ ചിന്തിക്കുമ്പോൾ ഒരു ദിവസം കൊണ്ട് നടക്കുന്ന വിഷയം അല്ല.അവിടെയാണ് നമുക്ക് ആത്മീയമായിട്ടുള്ള ഒരു അച്ചടക്ക ജീവിതം ഉണ്ടായിരിക്കേണ്ടത്. ആത്മാവിൽ വളരെ ക്രമമായിട്ട് ജീവിക്കുന്ന ജീവിതം ഉണ്ടായിരിക്കണം. പ്രാർത്ഥന ജീവിതം,വചനം ആത്മാവിൽ ലഭിക്കുന്നതായിട്ടുള്ള വചന പഠനങ്ങൾ ഉണ്ടായിരിക്കണം.അതിന് വേണ്ടി നമ്മളെ അനുദിനം സമർപ്പിക്കണം.സമർപ്പണം എന്ന് പറഞ്ഞാൽ എല്ലാ ദിവസവും സംഭവിക്കും.കാരണം ദൈവം വചനത്തിൽ മറഞ്ഞ് കിടക്കുന്ന ഓരോ പ്രകാശനം നമുക്ക് നൽകുമ്പോൾ പെട്ടെന്ന് നമ്മൾ കർത്താവിൻ്റെ പാദത്തിൽ വീഴും.അപ്പോൾ നമ്മോട് ചോദിക്കും ഇന്ന് രാവിലെ നമ്മൾ ദൈവസന്നിധിയിൽ  ഇരുന്നപ്പോൾ ദൈവം നമുക്ക് എന്തെങ്കിലും പ്രകാശനം നൽകിയോ? ഒരു വചനം നമ്മോട് സംസാരിച്ചുവോ? ഇതൊന്നും നടക്കാതെ അത് ചടങ്ങാണെങ്കിൽ നമ്മൾ പഴയ പ്രമാണത്തിൽ തന്നെ കിടക്കുക ആണ്.യഥാർത്ഥമായിട്ടുള്ള വളർച്ച സംഭവിക്കുന്നില്ല.അപ്പോൾ ആത്മീകമായിട്ടുള്ളത് നമുക്ക് ലഭിക്കണം എങ്കിൽ നമ്മൾ ആത്മീക മേഖലയിൽ പടി പടിയായിട്ട് വളരേണ്ടതായിട്ടുണ്ട്.ഇവിടെ അപ്പോസ്തലൻ വെളിപ്പെടുത്തുന്നത് ആത്മീകമായത് പ്രാപിക്കുവാനായിട്ട് ആഗ്രഹമുണ്ടെങ്കിലും ജഡമയൻ ആയതുകൊണ്ട് സാധിക്കുന്നില്ല.കാരണം അത് വെളിപ്പെടുകയാണ്. ദൈവത്തിൻ്റെ വചനം,പ്രമാണങ്ങൾ അത് ആത്മീകമാണ്.ന്യായപ്രമാണം എന്ന ഒരു വാക്കാണ് അവിടെ ഉപയോഗിച്ചിരിക്കുന്നത്.അതിലെല്ലാം ദൈവത്തിൻ്റെ പ്രമാണങ്ങൾ ആണ്.പക്ഷെ ഞാൻ ജഡീകനാണ്.റോമർ ഏഴാം  ആധ്യായത്തിന്റെ പതിനാലാം വാക്യം ഇങ്ങനെ പറയുന്നു 
ഞാനോ ജഡമയൻ പാപത്തിന് ദാസനായി വിൽക്കപ്പെട്ടവൻ തന്നെ.പതിനഞ്ചാം വാക്യം ഞാൻ പ്രവർത്തിക്കുന്നത് ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെയല്ല പകയ്ക്കുന്നതിനെയത്രേ ചെയ്യുന്നത്. അവിടെ രണ്ട് വിഷയങ്ങളാണ് ഒന്ന് ഞാൻ പ്രവർത്തിക്കുന്നത് ഞാൻ അറിയുന്നില്ല.നമ്മൾ അറിയാതെ നമ്മുടെ ജീവിതത്തിൽ അനേകം പാപങ്ങൾ നടക്കുന്നുണ്ട്.നമ്മൾ അറിയുന്നേ ഇല്ല.എല്ലാദിവസവും നമ്മൾ അഭ്യസിച്ച് കൊണ്ടിരിക്കുകയാണ്.നമുക്ക് അതിനെ കുറിച്ച് പരിജ്ഞാനമില്ല.ഒരാളെ നമ്മൾ കുറ്റം പറയുമ്പോൾ അത് പാപമാണ്  എന്നുള്ളത് നമ്മൾ അറിയുന്നില്ല.നമ്മൾ എളുപ്പമായിട്ട് അവരെ വിധിക്കുന്നു,കുറ്റം പറയുന്നു.അത് പൊതുവെ ദൈവമക്കളുടെ ഒരു വലിയ പ്രവണതയാണ്.പ്രാർത്ഥിക്കുവാൻ ഇരിക്കുമ്പോൾ നമ്മൾ ആ ഏകാഗ്രതയിലേക്ക് വരുവാൻ ദൈവവുമായിട്ട് ബന്ധപ്പെടാതെ നമ്മൾ ലോകകാര്യം ചിന്തിച്ച് കൊണ്ട് പ്രാർത്ഥിക്കുന്നു,വചനം ധ്യാനിക്കുന്നു. അത് പാപമാണ്.പ്രാർത്ഥിക്കുവാനുള്ള വിഷയം ദൈവം നമ്മെ ഓർപ്പിക്കുമ്പോൾ അത് നമ്മൾ പ്രാർത്ഥിക്കാതെ ഇരിക്കുന്നത് പാപമാണ്. ശമുവേലിൻ്റെ പുസ്‌തകത്തിൽ നാം അത് കാണുന്നു.പക്ഷെ ഇത് ഒരു പാപത്തിൻ്റെ മേഖലയാണെന്ന് നമ്മൾ അറിയുന്നില്ല.അപ്പോസ്തലൻ റോമർ ഏഴാം  ആധ്യായത്തിന്റെ പതിനഞ്ചാം  വാക്യത്തിലൂടെ  ഇങ്ങനെ പറയുന്നു  ഞാൻ പ്രവർത്തിക്കുന്നത് ഞാൻ അറിയുന്നില്ല ഞാൻ ഇച്ഛിക്കുന്നതിനെയല്ല പകയ്ക്കുന്നതിനെയത്രേ ചെയ്യുന്നത്.അപ്പോൾ ഇച്ഛയുണ്ട്.പക്ഷെ പകയ്ക്കുന്നതിനെയാണ് ചെയ്യുന്നത്.അതിൻ്റെ കാരണം പാപം എന്നിൽ വസിക്കുന്നു.താഴെയുള്ള വാക്യങ്ങളിൽ നമുക്ക് അത് വിവരിച്ച് പറയുന്നുണ്ട്‌.ഈ  കാര്യങ്ങൾ  ചെയ്യണം ഈ കാര്യങ്ങൾ  ചെയ്യരുത് എനിക്ക് അതുപോലെ ജീവിക്കണം എന്നൊക്കെ നമുക്ക് വചനത്തിൽ നിന്ന് അറിയാം.അപ്പോൾ അത് വളരെ എളുപ്പമായിട്ടുള്ള കാര്യങ്ങളാണ്.ദൈവത്തിൻ്റെ ആത്മാവ് നമ്മോട് ഇടപെടുന്നു,നമ്മൾ തീരുമാനം എടുക്കുന്നു.എനിക്ക് ദൈവമായിട്ടുള്ള ബന്ധത്തിൽ ഇരിക്കണം.പ്രാർത്ഥന.അഞ്ചു മിനിറ്റ് പ്രാർത്ഥിച്ചാൽ പോരാ എനിക്ക് ദൈവസന്നിധിയിൽ കൂടുതൽ സമയം ഇരിക്കണം.പക്ഷെ എങ്കിൽ പ്രായോഗിക ജീവിതത്തിൽ വരുമ്പോൾ നമുക്ക് അത് സാധിക്കുന്നില്ല. പണ്ടുള്ള ആണ്ടറുതി യോഗങ്ങളിൽ ഒക്കെ ആളുകൾ എന്തെല്ലാം തീരുമാനങ്ങളാണ് എടുക്കുന്നത്.പക്ഷെ അത് എത്ര ദിവസം നീണ്ട് നിൽക്കുന്നുണ്ട്? കാരണം ജഡം.അതിൽ നിന്നുള്ള സ്വാതന്ത്ര്യം നമുക്ക് ലഭിച്ചിട്ടില്ല.റോമർ ഏഴാം  ആധ്യായത്തിന്റെ പതിനാറാം  വാക്യം ഇങ്ങനെ പറയുന്നു .ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലത് എന്ന് ഞാൻ സമ്മതിക്കുന്നു.പതിനേഴാം വാക്യം ആകയാൽ അതിനെ പ്രവർത്തിക്കുന്നത് ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.അപ്പോൾ ഇതാണ് തനിക്ക് കിട്ടിയ വെളിപ്പാട്.അത് ഒരു വലിയ വെളിപ്പാടാണ്.അതായത് ഞാൻ ഇച്ഛിക്കുന്നതിനെയല്ല പകയ്ക്കുന്നതിനെ അത്രേ ചെയ്യുന്നത്.അതിൻ്റെ കാരണം ആകയാൽ അതിനെ പ്രവർത്തിക്കുന്നത് ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.പാപത്തിന് അത്രമാത്രം ശക്തിയുണ്ട്. വസിക്കുകയെന്നുള്ളത് വചനത്തിൽ വലിയ ഒരു വിഷയമാണ്.അതൊരു പ്രധാന വിഷയമാണ്.ദൈവം എത്രയും മനോഹരമായിട്ട് ഏദെൻ തോട്ടം ഉണ്ടാക്കി.പാഴും ശൂന്യവുമായിട്ടുള്ള ഭൂമിയെല്ലാം മനോഹരമാക്കിട്ട് അവരെ വസിക്കുവാനായിട്ട്, ഭൂമിയിൽ പാർപ്പിക്കാനായിട്ടാണ് അതിനെ ഉണ്ടാക്കിയത്.എന്നാൽ അവർ മാത്രമല്ല ദൈവവും കൂടെ ഉണ്ട്.ഒരു കൂട്ടായ്‌മ.അതുകൊണ്ടാണ് ഈ മണ്ണിൻ്റെ മേഖലയിൽ അതിൻ്റെ ഒരു പ്രത്യേക സ്ഥലമായിരുന്നു ഏദെൻ അവിടെ ദൈവസാദൃശ്യത്തിലും ദൈവസ്വരൂപത്തിലും മനുഷ്യനെ സൃഷ്ടിക്കുമ്പോൾ അതിൻ്റെ പ്രാഥമിക ഉദ്ദേശ്യം ദൈവം മനുഷ്യനുമായിട്ട് കൂട്ടായ്‌മ ആഗ്രഹിക്കുന്നു.അത് എനിക്ക് കിട്ടിയ വലിയൊരു പ്രകാശനം ആണ്.പരിശുദ്ധനായ ദൈവം നമ്മെ സൃഷ്ടിച്ചതിൻ്റെ പരമോന്നതമായിട്ടുള്ള ഉദ്ദേശ്യം നമ്മളുമായിട്ടുള്ള കൂട്ടായ്‌മ ആചരിക്കണം.പിശാച് നമ്മെ തെറ്റിച്ചു എന്നാൽ ആദാം മുതൽ എണ്ണിയാൽ ഏഴാമനായ ഹാനോക്കിനെ ദൈവത്തിന് കിട്ടി.അങ്ങനെ സമർപ്പിക്കപ്പെടുന്ന ഒരു ജീവിതത്തിനെ ദൈവത്തിന് കിട്ടി.ഹാനോക്ക് ദൈവത്തോട് കൂടെ നടന്നു.ഇത് അങ്ങനെ എഴുതിയിരിക്കുന്നെങ്കിലും അത് ഒന്നുകൂടി നമ്മൾ ചിന്തിക്കുകയാണെങ്കിൽ ദൈവം ഹാനോക്കിനോട് കൂടെ.ഹാനോക്ക്  ദൈവത്തോട് കൂടെ നടക്കുമ്പോൾ  ദൈവത്തിൻ്റെ പദ്ധതിയാണ് അതിന് മുമ്പായിട്ട് തന്നെ ദൈവത്തിൻ്റെ  ആഗ്രഹമാണ് മനുഷ്യനുമായിട്ടുള്ള  സഹവർത്തിത്വം,കൂട്ടായ്‌മ.ദൈവം ഹാനോക്കിനോട് കൂടെ.ദൈവം അത് ആഗ്രഹിക്കുന്നു.നോഹയുടെ ജീവിതത്തിലും അത് നമ്മൾ കാണുന്നു.എന്തിന്? ഒരു വലിയ പദ്ധതി നമ്മുടെ നിലനിൽപ്പിന്.നമ്മൾ ഇവിടെ  ഇരിക്കുന്നത് നോഹ അന്ന് പെട്ടകം ഉണ്ടാക്കിയതുകൊണ്ടാണ്.അല്ലെങ്കിൽ നമുക്ക് ഈ  രക്ഷയുടെ മഹത്വത്തിലേക്ക്,സന്തോഷത്തിലേക്ക് വരുവാൻ അവസരമില്ല.കാരണം ആ പരമ്പരയിൽ നിന്നാണ് യേശുകർത്താവ് ജനിക്കുന്നത്.അത്ര ഉന്നതമാണ് നമ്മുടെ ദൈവം നമുക്ക് ഏൽപ്പിച്ചിരിക്കുന്ന പ്രവൃത്തികൾ. നമ്മൾ ചെയ്‌താൽ നമ്മുടെ പ്രവർത്തിയല്ല,നമ്മുടെ ഇഷ്ട്ടത്തിലല്ല, നമ്മുടെ തീരുമാനങ്ങളിൽ അല്ല ദൈവം ഏൽപ്പിക്കുന്ന പ്രവൃത്തി .അത് നിത്യമായി നിലനിൽക്കുന്ന ഒന്നായിരിക്കും.അതായത് നിത്യതയ്ക്ക് വേണ്ടി നിലനിൽക്കുന്ന പ്രവർത്തി ആയിരിക്കും.ഈ കാലമെല്ലാം കഴിഞ്ഞാലും നിത്യതയിൽ ചെല്ലുമ്പോൾ ദൈവം ഏൽപ്പിച്ചതാണെങ്കിൽ നമ്മുടെ പണിയുടെ ഭാഗം എല്ലാം നമുക്ക് കാണാം.ആ സമയത്തും ദൈവ രാജ്യത്തിനുവേണ്ടി പ്രയോജനമുള്ള പ്രവർത്തികൾ ആയിരിക്കണം. അപ്പോൾ ആ വലിയ ഒരു ദർശനം നമുക്ക് ഉണ്ടായിരിക്കണം.അപ്പോൾ പുതിയ നിയമത്തിൽ ദൈവത്തിൻ്റെ പരിശുദ്ധാന്മാവ്,പിതാവ്,പുത്രൻ നമ്മിൽ വസിക്കുന്നു.നമ്മിൽ വസിക്കുവാൻ ആഗ്രഹിക്കുന്നു.എന്നേക്കും നിങ്ങളോട്  കൂടെ ഇരിക്കേണ്ടതിന്,വസിക്കേണ്ടതിന് നിങ്ങൾ എൻ്റെ കൽപ്പനകൾ അനുസരിക്കുകയാണെങ്കിൽ അങ്ങനെയുള്ളവനെ പിതാവ് സ്നേഹിക്കുന്നു.പിതാവും ഞാനും വന്ന് അങ്ങനെ  ഉള്ളവരുടെ  ഉള്ളിൽ വാസം ചെയ്യും.അത് കല്പ്പനയാണ്.കർത്താവ് നമ്മോട് കൽപ്പിച്ചത് അനുസരിച്ച്  ജീവിക്കുമ്പോഴാണ് ആ വാസത്തിലേക്ക് നമ്മൾ പ്രവേശിക്കുന്നത്.അല്ലെങ്കിൽ പിതാവ് പുത്രൻ  പരിശുദ്ധാന്മാവ് നമ്മിൽ  വസിക്കുന്നു,നാം ക്രിസ്തുവിൽ വസിക്കുന്നു,ക്രിസ്തു പിതാവിൽ വസിക്കുന്നു.ഇതാണ് അതിൻ്റെ ക്രമം.നാം ക്രിസ്തുവിൽ ആയാൽ നമ്മൾ പിതാവിലാണ്.കാരണം ക്രിസ്തു പിതാവിലാണ്.ഒന്നാമതായി യോഹന്നാൻ പത്താം  ആധ്യായത്തിന്റെ  മുപ്പതാം വാക്യത്തിൽ  പറയുന്നു ഞാനും പിതാവും ഒന്നാകുന്നു.പക്ഷേ കൽപ്പന അനുസരിക്ക അത് ആണ് അതിൻ്റെ അടിസ്ഥാനം.ഏദെനിൽ അവർ കൽപ്പന അനുസരിച്ചിരുന്നു എങ്കിൽ അവർക്ക് അവിടെ വസിക്കാമായിരുന്നു.പക്ഷേ കൽപ്പന ലംഘിച്ചപ്പോൾ  തോട്ടത്തിന് പുറത്ത് ആയി.യേശുകർത്താവ്‌ കൽപ്പന അനുസരിച്ചു.കർത്താവ്‌ ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായി തീർന്നപ്പോൾ നഷ്ടപ്പെട്ടതിനെ നമുക്ക് മടക്കി തരും.ഇനി അത് നമുക്ക്  തുടർന്ന് കൊണ്ട് പോകണം എങ്കിൽ കർത്താവിൻ്റെ കൽപ്പന അനുസരിച്ചാലേ പറ്റുകയുള്ളൂ.ദൈവരാജ്യത്തിൽ വസിക്കുന്നതിൻ്റെ ആദ്യത്തെ വ്യവസ്ഥയാണ് അനുസരണം.എന്താണ് അനുസരിക്കുന്നത്? ദൈവീക കൽപ്പന.എന്നാൽ ആ സ്ഥാനത്താണ് പാപവുമായിട്ട് നമ്മൾ സംബന്ധം ചെയ്‌തപ്പോൾ, നമ്മുടെ ഹവ്വ ആദാം ദമ്പതികൾ അവർ പാപവുമായിട്ട് സംബന്ധം ചെയ്‌തപ്പോൾ  അവർ അത് എത്രത്തോളം മനസ്സിലാക്കി എന്ന് അറിയില്ല.മനസ്സിലാക്കി എന്ന് ഞാൻ വിശ്വസിക്കുന്നില്ല.എന്നാൽ അപ്പോസ്തലന് വെളിപ്പെടുന്നു ആ പാപം സംബന്ധം കൂടിയപ്പോൾ അത് കൊണ്ട് അവസാനിച്ചില്ല ആ പാപം നമ്മുടെ ഉള്ളിൽ വസിക്കുന്നു. മാനവരാശിയുടെയെല്ലാം ഉള്ളിൽ വസിക്കുന്നതായിട്ടുള്ള ഒരു അവസ്ഥയിൽ ആയിപോയി.അതുകൊണ്ടാണ് നമ്മൾ നല്ല കാര്യങ്ങൾ ചെയ്യുവാൻ ആഗ്രഹിക്കുന്നു പക്ഷെ ആഗ്രഹിക്കാത്ത തിന്മയാണ് നമ്മുടെ ഉള്ളിൽ നിന്ന് വരുന്നത്.എന്നാൽ ഈ കാലയളവിൽ അതുപോലും സംഭവിക്കുന്നില്ല പൊതുവായിട്ട് നോക്കുമ്പോൾ നമ്മൾ നമ്മുടെ ഇഷ്ടംപോലെ ജീവിക്കുകയാണ്.എന്നിട്ട് റോമർ ഏഴാം  ആധ്യായത്തിന്റെ  പതിനെട്ടാമത്തെ വാക്യം വായിക്കാം എന്നിൽ എന്ന് വെച്ചാൽ എൻ്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്ന് ഞാൻ അറിയുന്നു.അപ്പോൾ നമ്മുടെ ജഡത്തിൽ നന്മ വസിക്കുന്നില്ല.എന്ന് പറഞ്ഞാൽ ആദാമ്യ മനുഷ്യനിൽ നന്മ വസിക്കുന്നില്ല.നമ്മൾ ഓർക്കും നല്ല കാര്യങ്ങളാണ് അവൻ ചെയ്യുന്നത്.ഒത്തിരിപ്പേരെ സഹായിക്കുന്നുണ്ട് നല്ല സ്‌നേഹമുള്ളവനാണ് കരുണയുണ്ട് സൗമ്യതയുണ്ട് എന്നൊക്കെ പറയും.പക്ഷെ ആദാമ്യ മനുഷ്യൻ്റെ ആണ് വ്യാജം.ഞാൻ എപ്പോഴും കൂടെ കൂടെ പറയാറുള്ളതുപോലെ അതിനൊക്കെ വേറെ ഉദ്ദേശങ്ങളും സ്വാർത്ഥതയും ഉണ്ട്.സൗമ്യതയുള്ളവൻ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നത് കാണാം അതൊക്കെ വ്യാജമാണ്.ക്രിസ്തുവിലാണ് നമുക്ക് ഈ സ്വഭാവങ്ങൾ എല്ലാം ലഭിക്കുന്നത്.അതാണ് യഥാർത്ഥമായത്.മറ്റേതിൽ പാപത്തിൻ്റെ സ്പർശനം അവിടെയെല്ലാം ഏറ്റിട്ടുണ്ട്.കാരണം ഈ പഴയ മനുഷ്യൻ മുഴുവൻ പാപത്തിലാണ്.ആത്മമനുഷ്യൻ ചത്തു എന്നിട്ട് ആ ദേഹിയുടെ മേഖലയിൽ മനസ്സ്,ബുദ്ധിയുടെ മണ്ഡലം,വികാരങ്ങളുടെ മണ്ഡലം ഇതെല്ലാം പാപത്തിൻ്റെ മേഖലയിൽ ആയിപോയി.മനസ്സ് നികൃഷ്ടമായി പോയി,മനസ്സിൽ വ്യർത്ഥമായി പോയി,മനസ്സ് അന്ധ മനസ്സ് ആയിപോയി, ദൈവത്തിൽ നിന്ന് അകന്ന മനസ്സ് ആയി പോയി ഇതൊക്കെയാണ് പാപത്തിൽ സംഭവിച്ചത്.ഇതിൽ ഭയങ്കര ഒരു വലിയ വിന ആണ് നമ്മിൽ ഉണ്ടായത്.റോമർ ഏഴാം  ആധ്യായത്തിന്റെപതിനേഴ്  മുതലുള്ള വാക്യങ്ങൾ വായിക്കുമ്പോൾ ആകയാൽ അതിനെ പ്രവർത്തിക്കുന്നത് ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.          എന്നിൽ എന്ന് വെച്ചാൽ എൻ്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്ന് ഞാൻ അറിയുന്നു നന്മ ചെയ്യുവാനുള്ള താൽപര്യം എനിക്കുണ്ട് പ്രവർത്തിക്കുന്നതോ ഇല്ല.ഞാൻ ചെയ്യുവാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നത്. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നത് ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.അപ്പോൾ ഇവിടെ അപ്പോസ്തലൻ ഈ വാക്യത്തിൽ പറയുന്നത് വലിയൊരു ആത്മീയ തത്വം ആണ്.റോമർ ഏഴാം  ആധ്യായത്തിന്റെ  ഇരുപതാം  വാക്യം വായിക്കാം ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നത് ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. അപ്പോൾ ഇതിൻ്റെ മറുവശം ജീവൻ്റെ ആത്മാവിൻ്റെ പ്രമാണം ഒരുവനിൽ വസിക്കുകയാണെങ്കിൽ അതാണ് ക്രിസ്‌തു നമ്മളിൽ വസിക്ക എന്നുള്ളതിൻ്റെ യാഥാർഥ്യം.യോഹന്നാൻ   പതിനഞ്ചാം ആധ്യായത്തിന്റെ ഏഴാം വാക്യം പറയുന്നു . നിങ്ങൾ എന്നിലും എൻ്റെ വചനം നിങ്ങളിലും വസിച്ചാൽ,ക്രിസ്‌തു നമ്മളിൽ വസിക്ക എന്നുള്ളതിൻ്റെ യാഥാർഥ്യം വചനം ജീവൻ്റെ ആത്മാവിൻ്റെ പ്രമാണമായി നമ്മുടെ ഉള്ളിൽ വസിക്കണം.പാപം വസിക്കുമ്പോൾ നമ്മൾ ഇച്ഛിക്കാത്തതിനെ ചെയ്യുന്നത് ഞാനല്ല പാപമാണ് എന്ന് ഒരു തത്വം ഉണ്ട് എങ്കിൽ അതിൻ്റെ അനുയോജ്യമായ തത്വത്തിലേക്ക് നമുക്ക് വരാം.അതായത് ജീവൻ്റെ ആത്മാവിൻ്റെ പ്രമാണം നമ്മിൽ വസിക്കുക ആണെങ്കിൽ നമുക്ക് ഇപ്രകാരം പറയാം ഞാൻ ഈ ചെയ്യുന്ന നന്മ പ്രവർത്തികൾ കർത്താവിന്  വേണ്ടി ചെയ്യുന്നത് ഞാനല്ല എന്നിൽ വസിക്കുന്ന ജീവൻ്റെ വചനമാണ്. എത്രപേർക്ക് അത് മനസ്സിലായി? ആ ജീവിതത്തിലേക്കാണ് നാം എത്തിച്ചേരേണ്ടത്. മറ്റേതെല്ലാം നമ്മളാണ് ചെയ്യുന്നത്.നന്മപ്രവർത്തികൾ, മറ്റേ പ്രവർത്തികൾ അതെല്ലാം നമ്മളാണ് ചെയ്യുന്നത്.അത് നമ്മൾ ചെയ്യുന്നു എന്ന് പറയുമ്പോൾ നമ്മുടെ ആ പഴയ ജഡമനുഷ്യനാണ് ചെയ്യുന്നത്.അവൻ തിന്മ ഇങ്ങനെ ചെയ്‌തുകൊണ്ടിരിക്കുകയാണ് അതിൻ്റെ ഇടയ്ക്ക് ചില നല്ല കാര്യങ്ങൾ നന്മ എന്നൊക്കെ തോന്നും പക്ഷെ അതിനൊക്കെ വേറെ ഉദ്ദേശങ്ങൾ ഉണ്ട്.എന്നാൽ ജീവൻ്റെ ആത്മാവിൻ്റെ പ്രമാണം നമ്മിൽ വസിച്ച് കൊണ്ട് ദൈവഹിതം മനസ്സിലാക്കി ദൈവം ഏൽപ്പിച്ചത്, മുൻനിയമിച്ചതായിട്ടുള്ള ആ പ്രവർത്തികൾ നമ്മിലൂടെ വരുമ്പോൾ ആ ജീവിതം,ആ വ്യക്തി, ആ ആത്മമനുഷ്യൻ പറയുന്നു ഞാനല്ല ഇത് പ്രവർത്തിക്കുന്നത് എന്നിൽ വസിക്കുന്ന ജീവൻ്റെ വചനമാണ് എന്നിലൂടെ ഈ പ്രവർത്തി ചെയ്യുന്നത്.ആ ജീവൻ്റെ വചനമാണ് എന്നിൽ ജീവിക്കുന്നത് ഞാൻ വെറും ഒരു മന്ദിരം.എന്നിൽ വസിക്കുന്നതായിട്ടുള്ള സത്യത്തിൻ്റെ ആത്മാവ്, ജീവൻ്റെ വചനത്താലാണ് ഈ പ്രവൃത്തി ചെയ്യുന്നത്.കർത്താവിൻ്റെ ജീവിതത്തിൽ അത് നമ്മെ അറിയിക്കുന്നു.യോഹന്നാൻ്റെ സുവിശേഷം പതിനാലാം ആധ്യായത്തിന്റെ  പത്താമത്തെ വാക്യം ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോട് പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പിതാവ് എന്നിൽ വസിച്ച് കൊണ്ട് തൻ്റെ പ്രവർത്തി ചെയ്യുന്നു.  ഞാൻ നിങ്ങളോട് പറയുന്ന വചനം അതിൻ്റെ മുകളിലായിട്ട് ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു.ഈ അദ്ധ്യായത്തിൽ തന്നെ നമ്മുടെ ജീവിതത്തിൽ സത്യത്തിൻ്റെ ആത്മാവ് നമ്മിൽ വസിക്കുമ്പോൾ പിതാവും പുത്രനും നമ്മിൽ വസിക്കുന്നതായിട്ടുള്ള മേഖല,ഒരു സത്യം നമ്മെ അറിയിക്കുന്നു.അങ്ങനെയുള്ള പ്രിയപ്പെട്ടവർ ക്രിസ്തുവിലും,ക്രിസ്തു പിതാവിലും ആണ്.അത് വലിയൊരു വിധേയത്വം ആണ്.അപ്പോൾ ഇവിടെ ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോട് പറയുന്ന വചനം സ്വയമായിട്ടല്ല.ദൈവപുത്രൻ മനുഷ്യപുത്രനായിട്ട് വന്ന് നമുക്ക് മാതൃക കാണിക്കുകയാണ്.കുഞ്ഞേ ഞാൻ അവിടുന്നും ഇവിടുന്നും ഒക്കെ എടുത്തതും,അവർ പ്രസംഗിച്ചതും ഇവർ പ്രസംഗിച്ചതും അല്ലെങ്കിൽ ഞാൻ തന്നെ ഇരുന്ന് ഒരുപാട് കുറിപ്പുകൾ എഴുതിയതും അല്ല ഞാൻ നിങ്ങളെ അറിയിക്കുന്നത്,ഞാൻ സ്വയമായിട്ടല്ല അറിയിക്കുന്നത്.ഞാൻ ഈ വചനം അറിയിക്കുമ്പോൾ തന്നെ അത് സ്വയമായിട്ടല്ല.യോഹന്നാൻ പതിനാലാം അദ്ധ്യായം പത്താം  വാക്യത്തിൻറെ  അവസാനം വായിക്കുമ്പോൾ പിതാവ് എന്നിൽ വസിച്ച് കൊണ്ട് തൻ്റെ പ്രവർത്തി ചെയ്യുന്നു.അപ്പോൾ ആരാണ് ആ പ്രവൃത്തി  ചെയ്‌തത്‌? പുത്രനായ യേശുകർത്താവ് ഭൂമിയിൽ വന്നപ്പോൾ ആ പ്രവൃത്തി  എങ്ങനെയാണ് നടന്നത്? നമുക്കറിയാം താൻ ആത്മാവിൻ്റെ നിറവിൽ ആത്മാവിൻ്റെ അനുസരണയിൽ ജീവിക്കുന്നു.ആത്മാവ് കർത്താവിനെ മരുഭൂമിയിലേക്ക് കൊണ്ട് പോകുന്നു.അവിടെ താൻ ആ വചനം അറിയിക്കുമ്പോൾ മത്തായി നാലിൻ്റെ നാലാം വാക്യം “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.അത് സ്വയത്തിൽ നിന്നുള്ള വചനമല്ല ആത്മാവ് തൻ്റെ ഉള്ളിൽ വസിച്ച് കൊണ്ട് ആത്മാവിൽ ആണ് ആ വചനം പുറത്ത് വന്നത്.അതാണ് ആ ശക്തിയുടെ രഹസ്യം.യേശു തൻ്റെ ശുശ്രൂഷയിൽ അത്ഭുതങ്ങൾ അടയാളങ്ങൾ ചെയ്യുമ്പോൾ മത്തായി പന്ത്രണ്ടാം ആധ്യായത്തിന്റെ    ഇരുപത്തി എട്ടാമത്തെ വാക്യത്തിൽ പറയുന്നു. ഞാൻ ദൈവാത്മാവിനാൽ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ ഇടയിൽ വന്നിരിക്കുന്നു സ്‌പഷ്ടം.വചനം കേൾക്കുന്ന ശാസ്ത്രിമാരും പരീശൻമാരും അല്ലെങ്കിൽ ഒരുകൂട്ടം മനുഷ്യർ ഇത് നമ്മുടെ ശാസ്ത്രിമാർ അറിയിക്കുന്നത് പോലെ അല്ല  ഇവൻ അധികാരത്തോടും ശക്തിയോടും കൂടെ വചനം അറിയിക്കുന്നു (മത്തായി:7:28,29).അതിൻ്റെ രഹസ്യം നമ്മെ കാണിക്കുന്നത് പിതാവിൻ്റെ ആത്മാവ് തൻ്റെ ഉള്ളിൽ വസിച്ച് കൊണ്ട് അതിനകത്ത് അൽപ്പം പോലും ജഡത്തിൻ്റെ മേഖല സ്പർശിക്കാതെ അത് മുഴുവനും ആത്മാവിൽ കൊടുക്കുമ്പോൾ അവിടെയാണ് സ്വർഗരാജ്യം ഭൂമിയിലേക്ക് വെളിപ്പെടുന്നത്.സ്വർഗീയമായത് ഒരു അൽപ്പം പോലും ജഡത്തിൻ്റെ സ്പർശനം ഇല്ലാതെ പകർന്ന് കൊടുക്കുന്നത്.അപ്പോൾ ഇത് വലിയൊരു പ്രമാണം ആണ്.അതായത് ദൈവത്തിൻ്റെ വചനം ദൈവത്തിൻ്റെ ആത്മാവിനാൽ നമ്മുടെ ഉള്ളിൽ വസിച്ചിട്ട് അതിൻ്റെ അധീനതയിൽ ആകുമ്പോൾ,ആത്മാവിൻ്റെ വിധേയത്വത്തിൽ നമ്മൾ ആകുമ്പോൾ ആത്മാവ് അല്ലെങ്കിൽ ദൈവം ദൈവത്തിൻ്റെ ആത്മാവിലൂടെ ഈ ഭൂമിയിൽ നമ്മെ കൊണ്ട് എന്ത് ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ അതിൻ്റെ നിവർത്തിയിലേക്ക് വരും.അതിനകത്ത് അൽപ്പം പോലും മാനുഷികം കാണുകയില്ല അത് മുഴുവനും ആത്മീകമായിരിക്കും,അത് മുഴുവനും സ്വർഗീയമായിരിക്കും. അങ്ങനെയുള്ള ശുശ്രൂഷകളിൽ മാത്രമേ മണ്ണുകൊണ്ടുള്ള ഈ മനുഷ്യൻ, ജഡത്തിൽ കിടക്കുന്ന ഈ മനുഷ്യൻ അവനെ സ്വർഗീയമായിട്ടുള്ള പാതയിലേക്ക് നടത്തുവാൻ കഴികയുള്ളൂ.ആ ശുശ്രൂഷയാണ് ഇന്നും ഏത് കാലത്തും ആവശ്യം.നമ്മൾ അത് വിശ്വാസത്താൽ ഏറ്റെടുക്കുക.റോമർ ഏഴാം  ആധ്യായത്തിന്റെ ഇരുപത്തി ഒന്നാം  വാക്യം ഇങ്ങനെ പറയുന്നു അങ്ങനെ നന്മ ചെയ്യുവാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എൻ്റെ പക്കൽ ഉണ്ട് എന്നൊരു പ്രമാണം കാണുന്നു.അതൊരു പ്രമാണം ആണ്.നമ്മൾ ന്യായപ്രമാണം കണ്ടു അല്ലെങ്കിൽ ആത്മാവില്ലാത്ത പ്രമാണം.അത് ഒരു ബുക്കിലും കല്ലിലും ഒക്കെ എഴുതിയതായിട്ടുള്ള പ്രമാണമാണ്.നമ്മുടെ ഉള്ളിൽ ആയിട്ടില്ല.അതുകൊണ്ടാണ് ഇതിന് ജീവനില്ല എന്ന് പറയുന്നത്.പ്രമാണത്തിൽ ജീവനുണ്ട് എന്നാൽ അത് ബുക്കിൽ കിടക്കുകയാണ്,പേപ്പറിൽ കിടക്കുകയാണ്,കല്ലിൽ കിടക്കുകയാണ് അതിന് ജീവനില്ല.ആത്മാവിൽ ആണ് ജീവൻ. യോഹന്നാൻ ആറാം ആധ്യായത്തിന്റെ അറുപത്തി മൂന്നാമത്തെ വാക്യത്തിൽ പറയുന്നു. ഞാൻ നിങ്ങളോട് സംസാരിക്കുന്ന വചങ്ങൾ ആത്മാവും ജീവനും ആകുന്നു.ഇവിടെ തിന്മ എന്നൊരു പ്രമാണം അത് പാപത്തിൻ്റെ പ്രമാണം അവിടെ നമ്മൾ വായിക്കുമ്പോൾ അതിൻ്റെ വിശദാംശങ്ങളിലേക്ക് ഞാൻ പ്രവേശിക്കുന്നില്ല.തൽക്കാലം നമുക്ക് പാപത്തിൻ്റെ പ്രമാണം എന്ത് എന്ന്‌ ചിന്തിക്കാം.റോമർ ഏഴാം  ആധ്യായത്തിന്റെ ഇരുപത്തിരണ്ടും ഇരുപത്തിമൂന്നും വാക്യങ്ങൾ വായിക്കുമ്പോൾ  ഉള്ളംകൊണ്ട് ഞാൻ ദൈവത്തിൻ്റെ  ന്യായപ്രമാണത്തിൽ രസിക്കുന്നു.എങ്കിലും എൻ്റെ ബുദ്ധിയുടെ പ്രമാണത്തോട് പോരാടുന്ന വേറൊരു പ്രമാണം ഞാൻ എൻ്റെ അവയവങ്ങളിൽ കാണുന്നു അത് എൻ്റെ അവയവങ്ങളിൽ ഉള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കിക്കളയുന്നു.അപ്പോൾ ബുദ്ധിയുടെ പ്രമാണം.ന്യായപ്രമാണം,കല്ലിൽ എഴുതിയ പ്രമാണം അത് പുറത്തുള്ള പ്രമാണം ആണ്.ഇവിടെ ബുദ്ധിയുടെ പ്രമാണം ഇത് അകത്തുള്ള പ്രമാണം ആണ് അല്ലെങ്കിൽ മനഃസാക്ഷി എന്ന് റോമാലേഖനം രണ്ടാമത്തെ അദ്ധ്യായത്തിൽ കാണുന്നു. മനസ്സ്,സാക്ഷി.റോമർ രണ്ടാം ആധ്യായത്തിന്റെ പതിനാലും പതിനഞ്ചും വാക്യങ്ങൾ ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിൽ ഉള്ളത് സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണം ഇല്ലാത്ത അവർ തങ്ങൾക്ക് തന്നെ ഒരു ന്യായപ്രമാണം ആകുന്നു.അവരുടെ മനഃസാക്ഷി കൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്‌തുംകൊണ്ട് അവർ ന്യായപ്രമാണത്തിൻ്റെ പ്രവർത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു.അവരുടെ മനഃസാക്ഷി കൂടെ സാക്ഷ്യം പറഞ്ഞും. മനഃസാക്ഷി - മനസ്സിലുള്ള സാക്ഷ്യം.അപ്പോൾ നമ്മുടെ ഉള്ളിൻ്റെ ഉള്ളിൽ അത് നിശ്ചയമായിട്ടും പരിശുദ്ധനായ ദൈവം മൂക്കിൽ ജീവശ്വാസം ഊതിയപ്പോൾ മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു എന്ന് ഉൽപ്പത്തി രണ്ടിൻ്റെ ഏഴിൽ കാണുന്നു. ദേഹിയിലുള്ളതാണ് മനസ്സ്.അപ്പോൾ തെറ്റും ശെരിയും അറിയുവാനായിട്ടുള്ള ഒരു കഴിവ്  നമ്മുടെ ഉള്ളിൻ്റെ ഉള്ളിൽ ഉണ്ട്. മറുഭാഗത്ത് നന്മ തിന്മകളെ കുറിച്ചുള്ള അറിവിൻ്റെ വൃക്ഷ ഫലം കിട്ടിയപ്പോൾ ആ അളവിലും ഒരു നല്ല മേഖല നമ്മുടെ ഉള്ളിൻ്റെ ഉള്ളിൽ ഉണ്ട്.ഇത് തമ്മിലും വലിയൊരു യുദ്ധം നടക്കുന്നുണ്ട്.അത് പാപത്തിൻ്റെ പ്രമാണം ആണ്.നന്മ തിന്മകളെ കുറിച്ചുള്ള അറിവ് എന്ന് പറയുമ്പോൾ  നമ്മൾ ഓർക്കും നന്മയും തിന്മയും ആണെന്ന്.അങ്ങനെ അല്ല.അത് വേറൊരു പ്രമാണത്തിൽ നിന്ന് വിലയിരുത്തുന്ന നന്മയും തിന്മയും ആണ്.ദൈവവചനത്തിലൂടെ ആണ് യഥാർത്ഥമായിട്ട് നന്മയും തിന്മയും നാം മനസ്സിലാക്കേണ്ടത്.ചിലരെ നോക്കുമ്പോൾ ഇതൊന്നും മനസ്സിലാകാത്ത രീതിയിൽ ഇരിക്കുന്നു.ദൈവവചനത്തിലൂടെ ആയിരിക്കണം നമ്മൾ നന്മയും തിന്മയും രൂപകൽപ്പന ചെയ്യേണ്ടത്,
അല്ലെങ്കിൽ  വിവേചിച്ച് അറിയേണ്ടത്.എന്നാൽ നന്മ തിന്മകളെ കുറിച്ചുള്ള അറിവിൻ്റെ ആ മേഖലയിലും ഇത് വിവേചിക്കുന്നതിന് ഒരു കഴിവ് ഉണ്ട്.പക്ഷെ അത് ദൈവവചനവുമായിട്ട് യോജിക്കുന്നില്ല. ഇന്നത്തെ ലോകത്തിൽ നമ്മൾ  നോക്കുകയാണെങ്കിൽ ദൈവവചനത്തിൽ ഒരു കാര്യം പറഞ്ഞ് കഴിഞ്ഞാൽ ദൈവമക്കൾ വരെ ഇതിനെ എതിർക്കുന്നു.അത്  ശരിയല്ല.കാരണം എന്താ? വേറൊരു പ്രമാണം അവരുടെ ഉള്ളിൽ കിടക്കുന്നു.അത് പാപത്തിൻ്റെ ഒരു പ്രമാണം ആണ്.ആ പാപത്തിൻ്റെ പ്രമാണത്തിലൂടെയാണ് ഇവർ കാര്യങ്ങൾ കാണുന്നത്.ഒരു ദൈവമനുഷ്യൻ ഭൂമിയിൽ അവർ ആയിരിക്കുമ്പോൾ ലോകത്തിലെ ഇന്നത്തെ വ്യവസ്ഥ കാണുന്നതും ഈ ഒരു ജഡീകനായിട്ടുള്ള ആത്മീകൻ എന്ന് പറയുന്ന ഒരാൾ കാണുന്നതും വ്യത്യസ്‌തമാണ്‌.എന്നാൽ ജാതി നോക്കുമ്പോൾ ഇതിലെല്ലാം നിന്ന്  വ്യത്യസ്‌തമാണ്‌.കാരണം അത് വേറൊരു പ്രമാണത്തിൽ നിന്ന്, പാപത്തിൻ്റെ പ്രമാണത്തിൽ നിന്നാണ് അവർ നന്മയും തിന്മയും വിവേചിക്കുന്നത്.ഇന്നത്തെ കാലത്ത് നമ്മൾ നോക്കുക ആണെങ്കിൽ അത് വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്.പുരോഗമന മാധ്യമങ്ങൾ നമ്മൾ നോക്കുകയാണെങ്കിൽ അതിൽ പുരോഗമനവാദിയുടെആശയങ്ങൾ നമ്മൾ നോക്കുമ്പോൾ  ദൈവവചനത്തിന് നേരെ വിരുദ്ധമായിട്ടുള്ള കാര്യങ്ങൾ ആണ് അവർ നന്മയായിട്ട് കാണുന്നത്.ഇരുട്ടിനെ പകലായിട്ടും പകലിനെ ഇരുട്ടായിട്ടും ആയി കാണുന്നു.അത് ലഭിച്ചിരിക്കുന്നത് ഈ അറിവിൻ്റെ വൃക്ഷത്തിൽ നിന്നാണ്.എന്നാൽ എല്ലാവരുടെയും ഉള്ളിൽ തെറ്റും ശരിയും അറിയുവാനായിട്ട് ഉള്ള ഒരു മണ്ഡലം  ഉണ്ട്.അത് ദൈവശ്വാസത്തിൽ നിന്ന് ലഭിച്ചതാണ്.അതാണ് ഈ മനഃസാക്ഷി എന്ന് ഇവിടെ നമ്മെ അറിയിക്കുന്നത്.റോമാലേഖനം ഏഴാമത്തെ അദ്ധ്യായത്തിൽ ബുദ്ധിയുടെ പ്രമാണം എന്നാണ് അവിടെ  എഴുതിയിരിക്കുന്നത്. ഇംഗ്ലീഷിൽ Law of the mind എന്നാണ് എഴുതിയിരിക്കുന്നത്.മനസ്സിലെ പ്രമാണം.അത് എല്ലാവരിലും ഉണ്ട്.ഭൂമിയിൽ ജനിച്ച എല്ലാവരിലും ബുദ്ധിയുടെ ആ ഒരു പ്രമാണം ഉണ്ട്.അപ്പോൾ അപ്പോസ്തലൻ നമ്മെ ഇവിടെ അറിയിക്കുവാൻ ആഗ്രഹിക്കുന്നത് ഈ ബുദ്ധിയുടെ പ്രമാണം എന്ന് പറയുമ്പോൾ പാപത്തിൻ്റെ പ്രമാണം അല്ല ഇത് ദൈവശ്വാസത്തിൽ നിന്ന് ലഭിച്ചിരിക്കുന്നതാണ്.എന്നാൽ ഞാൻ മുൻപേ പറഞ്ഞതുപോലെ അറിവിൻ്റെ വൃക്ഷം അവിടെയും ഒരു ബുദ്ധിയുടെ പ്രമാണം ഉണ്ട്.അത് പാപത്തിൽ നിന്ന് ഉളവായിട്ടുള്ള ഒരു പ്രമാണം ആണ്.എന്നാൽ നമ്മൾ ഇപ്പോൾ ചിന്തിക്കുന്നത് ഈ ബുദ്ധിയുടെ പ്രമാണത്തിൽ ആണ്.റോമർ ഏഴാം ആധ്യായത്തിന്റെ ഇരുപത്തിമൂന്നാം വാക്യം .എൻ്റെ ബുദ്ധിയുടെ പ്രമാണത്തോട് പോരാടുന്ന വേറൊരു പ്രമാണം ഞാൻ എൻ്റെ അവയവങ്ങളിൽ  കാണുന്നു അത് എൻ്റെ അവയവങ്ങളിൽ ഉള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കി കളയുന്നു.ന്യായപ്രമാണം, ബുദ്ധിയുടെ പ്രമാണം പാപത്തിൻ്റെ പ്രമാണം മുകളിൽ തിന്മ എന്നൊരു പ്രമാണം എഴുതിയിട്ടുണ്ട്.എന്നുവെച്ച് ആ തിന്മയെന്ന പ്രമാണം ആണോ! പാപത്തിൻ്റെ പ്രമാണത്തിന് ബദ്ധനാക്കി കളയുന്നത് അവിടെ  വരെ പോകണ്ട പാപത്തിൻ്റെ പ്രമാണം എന്നുള്ള ഒരു പ്രമാണം എഴുതിയാൽ മതി.അപ്പോൾ ഇത് തമ്മിൽ ആണ് യുദ്ധം.അതായത് ഒരു ധാർമ്മികപരമായ ഗുണനിലവാരത്തിൽ  ജീവിക്കുന്ന ഒരുവൻ്റെ ഉള്ളിൽ ഈ യുദ്ധം ഉണ്ട്.ഒരു തെറ്റ് ചെയ്യുമ്പോൾ പെട്ടെന്ന് കുറ്റബോധം ഉണ്ടാകും.അവനറിയാം താൻ ചെയ്യുന്നത് തെറ്റാണെന്ന്. എന്നാൽ ആ ഒരു ഗുണനിലവാരം ഇല്ലാത്ത ഒരു കൂട്ടം എന്ന് പറഞ്ഞാൽ ദൈവത്തിൻ്റെ വചനത്തിന് യാതൊരു വിലയും കൊടുക്കാത്തത് ആയിട്ടുള്ള ഒരു കൂട്ടം അവരുടെ ഉള്ളിൽ ഒരു അതിര് കഴിയുമ്പോൾ  ഈ കുറ്റബോധം നഷ്ടപ്പെടും.അപ്പോൾ അവർ കഠിനമായിട്ടുള്ള, തഴമ്പിച്ച ഒരു മനസ്സിലേക്ക് വരുന്നു.ഒരു കാര്യം നാം വീണ്ടും  ആവർത്തിക്കുക ആണെങ്കിൽ നമുക്കറിയാം ആദ്യം നമുക്ക് അത് പാപം എന്ന് അറിയുമ്പോൾ ഒരു ഭയം ഉണ്ട്, ഒരു കുറ്റബോധം ഉണ്ട്.എന്നാൽ അത് വീണ്ടും വീണ്ടും നാം ചെയ്യുമ്പോൾ അത് നഷ്ടപ്പെടും.കാരണം നമ്മുടെ മനസ്സിൻ്റെ ആ ഒരു പ്രദേശം കഠിനമാകുന്നു.പിന്നെ നമ്മൾ ആ പാപം അനായാസം ചെയ്യുന്നു.നമ്മളെ ഒന്നും ഓർമപ്പെടുത്തുന്നതേയില്ല.അത് വളരെ അപകടമായിട്ടുള്ള മേഖലയാണ്.എബ്രായർ ലേഖനം പത്താമത്തെ അദ്ധ്യായത്തിലെ അവസ്ഥയാണ് അത്. എബ്രായർ ലേഖനം പത്താം ആധ്യായത്തിന്റെ ഇരുപത്തി ആറാമത്തെ വാക്യം സത്യത്തിൻ്റെ പരിജ്ഞാനം ലഭിച്ചശേഷം മനഃപൂർവ്വം പാപം ചെയ്യുന്നത് അത് വളരെ അപകടം ആണ്.അപ്പോൾ അങ്ങനെയുള്ള പാപങ്ങൾ ധാരാളം ഇന്ന് ദൈവമക്കൾ എന്ന് പറയുന്നവർ ചെയ്യുന്നുണ്ട്.ഉദാഹരണം നാവ്.നാവിന് യാതൊരു നിയന്ത്രണവും ഇല്ല.ആ ഒരു കുറ്റബോധം നമുക്ക് ഇപ്പോൾ ഇല്ല.ഒരാളെ വിധിക്കുന്നത് വലിയ പാപം ആണെന്ന് ദൈവത്തിൻ്റെ വചനം,കർത്താവ് നമ്മെ ഉപദേശിക്കുമ്പോൾ ഇന്ന് പൊതുവായിട്ട് നോക്കുമ്പോൾ നമുക്ക് ആർക്കും ആ ഒരു കുറ്റബോധം ഇല്ല.എവിടെ ചെന്നാലും ഒരു നിഷേധ [negative] സംസാരം ആണ് കൂടുതലും കേൾക്കുന്നത്.അത് ഒരു വളരെ അപകടമായിട്ടുള്ള മേഖലയാണ്.കാരണം നമ്മൾ നിഷേധപദം സംസാരിക്കുമ്പോൾ ആ അന്തരീക്ഷത്തിൽ നിഷേധ ആത്മാവായിരിക്കും [Negative spirit] ഉണ്ടായിരിക്കുന്നത്.അവിടെ ദൈവത്തിൻ്റെ ആത്മാവിന് പ്രവർത്തിക്കുവാനായിട്ട് കഴികയില്ല.ഇപ്പോൾ ഒരു യോഗം തുടങ്ങുന്നതിന് മുൻപ് ആയിട്ട് കുറച്ച് നേരം ഇരുന്ന് കുറ്റം പറയുകയാണെങ്കിൽ അല്ലെങ്കിൽ 'Negative talk' പറയുകയാണെങ്കിൽ നേരത്തെ തന്നെ നിഷേധ ആത്മാവ് [Negative spirit] പ്രവേശിച്ച് കഴിഞ്ഞു. അപ്പോൾ അവരെല്ലാവരും കൂടെ പ്രാർത്ഥനയ്ക്ക് ഇരുന്ന് കഴിഞ്ഞാൽ അവിടെ ദൈവത്തിൻ്റെ ആത്മാവിന് പ്രവർത്തിക്കാനായിട്ട് കഴികയില്ല. ഇത് നമ്മുടെ പൊതുവെ ഉള്ള പരാജയം ആണ്.ഇതിനകത്ത് ഒഴിവാക്കൽ ഈ നാളുകളിൽ വളരെ കുറവാണ്.കാരണം നമ്മുടെ മാധ്യമം മുഴുവനും വിഫലമാക്കുന്ന മാധ്യമം   ആയി പോയി. അവിടെ അനുകൂലമായിട്ടുള്ള ഒരു വാർത്തയും ഇല്ല.അങ്ങനെ നാം ഒരു പ്രതികൂലമായിട്ടുള്ള  ഒരു വ്യക്തിത്വം ആയി തീരുകയാണ്.അപ്പോൾ Negative എന്ന് ഞാൻ പറയുമ്പോൾ T.V നോക്കിയാൽ Internet നോക്കിയാൽ  ഇപ്പോൾ Whatsapp-ൽ ഒരുപാട് സന്ദേശങ്ങൾ [Message] അങ്ങോട്ടും ഇങ്ങോട്ടും അയയ്ക്കുന്നുണ്ട്.എനിക്ക് അതിൽ വരുന്നതെല്ലാം അനുകൂലമായിട്ടുള്ള സന്ദേശങ്ങൾ [Positive message] ആണെന്ന് തോന്നുന്നില്ല.അത് എല്ലാവരും മനസ്സ് കൊണ്ട് വായിക്കുന്നു.ഇത് വായിക്കുമ്പോൾ ഇത് വായിക്കണമല്ലോ എന്നുള്ള അളവിലേക്ക് വരുന്നു.ഇത് ബൈബിൾ വായിക്കുന്നതുപോലെ അല്ല വായിക്കുന്നത്.ബൈബിൾ എങ്ങനെ എങ്കിലും പെട്ടെന്ന് വായിച്ച് തീർക്കണം.മറ്റേത് അങ്ങനെയല്ല നമ്മൾ അത് ഉൾക്കൊള്ളുകയാണ്. നമ്മൾ അതിൽ രസിക്കുകയാണ്.ന്യായപ്രമാണം ആണ് നമ്മൾ രസിക്കേണ്ടത്.പക്ഷെ നമ്മൾ മറ്റേതിൽ ആണ് രസിക്കുന്നത്.അത് വീണ്ടും നാളെയും വരുമല്ലോ എന്ന് പ്രതീക്ഷിച്ച് കൊണ്ടാണ് കിടക്കുന്നത്.അപ്പോൾ നമ്മൾ ചിന്തിക്കണം നമ്മൾ പ്രതികൂല [Negative] മേഖലയിൽ ആണോ ജീവിക്കുന്നത്.നമ്മുടെ ഭവനത്തിൻ്റെ അന്തരീക്ഷം പ്രതികൂലം [Negative] ആണോ.എപ്പോഴും കുറ്റം പറഞ്ഞ് കൊണ്ട് ഇരിക്കും.എല്ലാം കുറ്റമാണ്.അത് പ്രതികൂലം [Negative] ആണ്.ഭാര്യ ചെയ്യുന്നത് ഭർത്താവിന്  ഇഷ്ടപ്പെടുന്നില്ല ഭർത്താവ് ചെയ്യുന്നത് ഭാര്യയ്ക്കും ഇഷ്ടപ്പെടുന്നില്ല.പല വീടുകളിലും അവിടെ ഒരു ഹൃദ്യമായിട്ടുള്ള സംഭാഷണം ഇല്ല.ഇപ്പോൾ കുഞ്ഞുങ്ങൾ ആയാലും അങ്ങനെ തന്നെ.ചിലയിടത്തൊക്കെ ചില കുഞ്ഞുങ്ങളെ കാണുമ്പോൾ വളരെ [Righteous] നീതിയുള്ളവരാണെന്ന് തോന്നിപോകും. നീതിയൊന്നുമല്ല [Righteous] മാതാപിതാക്കളോട് എതിർക്കുന്ന ആത്മാവാണ് [Rebellious Spirit].മാതാപിതാക്കൾ എന്തെങ്കിലും കുറ്റം ഒക്കെ പറയുമ്പോൾ കുഞ്ഞുങ്ങൾ അതിന് എതിരായിട്ട് 'നിങ്ങൾ ഏന്താണ് സംസാരിക്കുന്നത്?' എന്ന് പറയുന്നു.ആ കുഞ്ഞുങ്ങൾ നീതിയുള്ളവരായത് [Righteous] കൊണ്ട് ഒന്നുമല്ല അപ്പനോടും അമ്മയോടും ഒന്ന് എതിർക്കുവാനായിട്ടുള്ള ഒരു അവസരം കിട്ടി.ഞാൻ ചിലയിടത്ത് ചെല്ലുമ്പോൾ അങ്ങനെ കാണുന്നുണ്ട്.അപ്പോൾ ആത്മാവിന് പ്രവർത്തിക്കണം എങ്കിൽ നമ്മൾ ആത്മാവിന് പ്രവർത്തിക്കുവാനായിട്ടുള്ള മേഖല ആയി തീരണം.അവിടെയെല്ലാം [Negative] പ്രതികൂലം  ആണെങ്കിൽ,അവിടെ ഐക്യത ഇല്ലാ എങ്കിൽ, അവിടെ മനസ്സൊരുക്കം ഇല്ലാ എങ്കിൽ  അവിടെ ദൈവത്തിൻ്റെ ആത്മാവിന് പ്രവർത്തിക്കുവാൻ പറ്റുകയില്ല.റോമർ ഏഴാം ആധ്യായത്തിന്റെ  ഇരുപത്തിമൂന്നാം  വാക്യം എങ്കിലും എൻ്റെ ബുദ്ധിയുടെ പ്രമാണത്തോട് പോരാടുന്ന വേറൊരു പ്രമാണം ഞാൻ എൻ്റെ അവയവങ്ങളിൽ കാണുന്നു അത് എൻ്റെ അവയവങ്ങളിൽ ഉള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കി കളയുന്നു.ഇതാണ് നമ്മുടെ പ്രശ്‌നം.നമ്മുടെ അവയവങ്ങളിൽ വേറൊരു പ്രമാണം ഉണ്ട്.നമ്മുടെ നാവിൽ ഉണ്ട്. അതുകൊണ്ടാണ് എതിരായി [Negative] സംസാരിക്കുന്നത്.നാവിൽ വരുന്നതിന് മുൻപ് കണ്ണിലും ചെവിയിലും വരുന്നു.കണ്ണ് കാണുന്നത് അകത്തേക്ക് ചെല്ലുന്നു.ചെവി കേൾക്കുന്നത് അകത്തേക്ക് ചെല്ലുന്നു.അങ്ങനെയാണ് നമ്മുടെ മനസ്സിൽ ശേഖരിച്ച വിവരം സ്ഥാപിതം [Information base] ആകുന്നത്.ഒരു വാർത്ത പേപ്പറിൽ അച്ചടിക്കണം എങ്കിൽ ഒരു വാർത്ത ലഭിക്കണം.നമ്മൾ പത്രവാർത്ത അച്ചടിക്കുന്ന സ്ഥലത്ത് ചെല്ലുകയാണെങ്കിൽ ഒരു നിര്‍മ്മാതാവ്‌ ഉണ്ടാകും.അവനാണ് വാർത്ത ഉണ്ടാക്കുന്നത് [produce].എവിടെ നിന്നാണ് കിട്ടുന്നത്? നമുക്കറിയാം ലോകത്തിൽ ഒരുപാട് വാർത്താ മാധ്യമങ്ങൾ ഉണ്ട്.ഏതാണ് ചൂടേറിയ വാർത്ത എന്ന് ആ മാധ്യമങ്ങളിൽ അവർ നോക്കും.അല്ലെങ്കിൽ ഇവർക്ക് വാർത്ത കൊടുക്കുന്ന ആൾക്കാരുണ്ടായിരിക്കും.അവർ അത് കൊടുക്കുമ്പോൾ നിർമ്മാതാവ് അത് ശേഖരിച്ചിട്ട് അയാളാണ് ആ വാർത്ത ഉണ്ടാക്കുന്നത്.അവരാണ് അത് അച്ചടിക്കുന്നത് അല്ലെങ്കിൽ വേറൊരു ആളായിരിക്കും അത് വായിക്കുന്നത് അച്ചടിക്കുന്ന യന്ത്രത്തിൽ അത് അച്ചടിക്കും.പക്ഷെ വിവരം കിട്ടി എന്ന് പറഞ്ഞതുപോലെ നാം അറിയുന്നില്ല നാമും ഒരു മാധ്യമം ആണ്.അപ്പോൾ നമുക്ക് എവിടെ നിന്നാണ് കിട്ടുന്നത്? അവിടുന്നും ഇവിടുന്നും കാണുന്നത്,കേൾക്കുന്നത് നമ്മുടെ ഉള്ളിലേക്ക് ചെല്ലുന്നു.അവിടെ ഒരു അച്ചടിയന്ത്രം [printing press] ഉണ്ട്.'മനസ്സ് '.അത് ഇങ്ങനെ നമ്മുടെ ഉള്ളിൽ പ്രവർത്തിച്ച് കൊണ്ട് ഇരിക്കുകയാണ്.എന്നിട്ട് അത് ഭംഗിയായിട്ട് ചെയ്‍തിട്ട് സമയം വരുമ്പോൾ നാവ് അത് പുറത്തേക്ക് കൊണ്ട് വരുന്നു.അതിൻ്റെ അനുകൂലമായിട്ടുള്ള [Positive] കാര്യം സങ്കീർത്തങ്ങൾ മുപ്പത്തിഒൻപതാം അദ്ധ്യായം രണ്ടാം വാക്യത്തിൽ എഴുതിയിട്ടുണ്ട്.ഞാൻ ഉരിയാടാതെ ഊമനായിട്ട് ഇരുന്നു.പക്ഷെ ഇവിടെ അദ്ദേഹം സ്വർഗീയമായിട്ടുള്ളതാണ് കാണുന്നത്. സ്വർഗീയമായത് അയാളുടെ അകത്തേക്ക് വരുന്നു.ആ സമയത്താണ് അവൻ പറയുന്നത് ഞാൻ നാവെടുത്ത് സംസാരിച്ചു. അവിടെ ലോകമല്ല സംസാരിക്കുന്നത് സ്വർഗീയമാണ് സംസാരിക്കുന്നത്. ഉള്ളിൽ കിട്ടുന്നതായിട്ടുള്ള എല്ലാ വിവരങ്ങളും സ്വർഗീയമായിരിക്കണം.നമ്മൾ പ്രാർത്ഥനയിൽ ഒക്കെ ഇരിക്കുമ്പോൾ നമ്മുടെ ഉള്ളിൽ സ്വർഗീയമായത് നമുക്ക് ലഭിക്കണം.അത് ആരാണ് നമുക്ക് നൽകുന്നത്? സത്യത്തിൻ്റെ ആത്മാവ് എന്ന കാര്യസ്ഥൻ.അപ്പോൾ നമുക്ക് ലഭിക്കേണ്ടത് നമ്മൾ കാണുന്നു.അതായത് അപ്പോസ്തലന്മാർ അവർ കാണുകയും കേൾക്കുകയും ചെയ്യുന്നത് പ്രസ്താവിക്കുന്നു എന്നാണ്.യേശുകർത്താവ് പറയുന്നത് ഞാൻ സ്വർഗീയനാണ് ഞാൻ കാൺകയും കേൾക്കുകയും ചെയ്യുന്നതാണ് അറിയിക്കുന്നത്.അപ്പോൾ സ്വർഗീയ മേഖലയിൽ ആണ്  യേശുകർത്താവ് സംസാരിച്ചത്.അവിടെ കാണുന്നതും അവിടെ കേൾക്കുന്നതും ആണ് തൻ്റെ നാവിലൂടെ പുറത്ത് വന്നത്.അപ്പോൾ നമ്മുടെ ജീവിതവും അങ്ങനെ തന്നെ ആയിരിക്കണം.അതുകൊണ്ട് നമ്മൾ അനുകൂലമല്ലാത്ത [Negative] സംഭാഷണം നമ്മൾ ഉപേക്ഷിക്കണം. അനുകൂലമല്ലാത്തത് [Negative] വായിക്കുന്നത് നിർത്തണം.ഞാൻ എന്നോട് തന്നെ ആണ് കൂടുതലും ഇത് ഉപദേശിക്കാറുള്ളത്.കാരണം ദൈവദാസന്മാരെ ഒക്കെ ഇതിൻ്റെ ഇടയിൽ കൊണ്ട് ഇടും.Whatsapp-ൽ ഒക്കെ ഒത്തിരി വലിയ വാർത്തകൾ ഒക്കെ വരുകയാണെങ്കിൽ അതൊക്കെ അങ്ങ് മാറ്റി കളയണം.കാരണം നമുക്ക് ഇപ്പോൾ നിയന്ത്രിക്കാൻ പറ്റുകയില്ല.നമ്മുടെ നിയന്ത്രണത്തിലാണ് ഇതൊക്കെ പോകുന്നത്.കുറച്ച് ഒക്കെ നമുക്ക് തടഞ്ഞ് [Block] വെയ്ക്കാം.കുറച്ച് ഒക്കെ നമുക്ക് നിയന്ത്രിക്കാം.എന്നാൽ ചിലതൊക്കെ നിയന്ത്രണം ഇല്ല.അത് നമ്മുടെ നിയന്ത്രണത്തിൽ അല്ല.അപ്പോൾ നമ്മുടെ മനസ്സിൻ്റെ മേഖലയിൽ അവിടെ ഒരു പ്രമാണം ഉണ്ട്.ആ മനസ്സിൻ്റെ മേഖലയിൽ ശെരിയായിട്ടുള്ള അറിവ് മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ദൈവവചനത്തിൽ നിന്നും ദൈവാത്മാവിലും കൂട്ടായ്‌മയിലൊക്കെ നമുക്ക് -അതുപോലുള്ള കൂട്ടായ്‌മ ആയിരിക്കണം - നമ്മുടെ മനസ്സ്  പുതുക്കി രൂപാന്തരപ്പെടുത്തുന്ന ആ മേഖലയിൽ,ആ അളവിലാണ് നമ്മുടെ മനസ്സിനെ സൂക്ഷിക്കേണ്ടത്.ഇതുകൊണ്ടാണ് മനസ്സ് നിറയേണ്ടത്. എങ്കിൽ മാത്രമേ നമുക്ക് കർത്താവിൻ്റെ ദൂത് വാഹികളായിട്ട് തീരുവാനായിട്ട് കഴികയുള്ളൂ.അത് ഓർത്തുകൊള്ളണം നമ്മൾ സ്വർഗത്തിൻ്റെ അച്ചടിയന്ത്രം ആണ്.നമ്മൾ സ്വർഗത്തിൻ്റെ പത്രങ്ങൾ ആണ്.അപ്പോസ്തലൻ അത് കൊരിന്ത്യർ ലേഖനത്തിൽ നമ്മെ കാണിക്കുന്നു.നിങ്ങൾ വചനത്താൽ എഴുതപ്പെട്ട പത്രങ്ങൾ ആണ്. നിങ്ങൾ വചനം എഴുതിയ പത്രങ്ങൾ ആയിരിക്കും.ഫിലിപ്പിയർ ലേഖനം നാലാമത്തെ അദ്ധ്യായം എട്ടാമത്തെ വാക്യം വായിക്കാം.ഒടുവിൽ സഹോദരന്മാരെ, സത്യമായത് ഒക്കെയും ഘനമായതൊക്കെയും നീതിയായതൊക്കെയും നിർമ്മലമായതൊക്കെയും രമ്യമായതൊക്കെയും സൽക്കീർത്തിയായതൊക്കെയും സൽഗുണമോ പുകഴ്‌ച്ചയോ അതൊക്കെയും ചിന്തിച്ച് കൊൾവിൻ. ഇവിടെ വിരുദ്ധമായിട്ടുള്ള ഒരു കാര്യവും പറയുന്നില്ല.സത്യമായത് ദൈവത്തിൻ്റെ വചനം ഘനമായത് നീതിയായത്.ഘനമായത് എന്നൊക്കെ പറയുമ്പോൾ നിത്യതേജസ്സൊക്കെ കണ്ടുകൊള്ളണം.ഘനം എന്നൊക്കെ പറയുമ്പോൾ നിത്യതേജസ്സിൻ്റെ മേഖല എന്നാണ് അപ്പോസ്തലൻ പറയുന്നത്.നീതിയായതൊക്കെയും നീതിയുടെ വചനം നിർമ്മലമായതൊക്കെയും അല്ലെ? ആവശ്യമില്ലാത്തത് ഒന്നും  കയറരുത്. നിർമ്മലമായതൊക്കെയും രമ്യമായതൊക്കെയും.അപ്പോൾ നമുക്ക് വിരുദ്ധമായതൊക്കെ [Negative] കിട്ടുകയാണെങ്കിൽ നമ്മുടെ രമ്യത നഷ്ടപ്പെടും.'രമ്യത' അത് നല്ലൊരു വാക്കാണ്.രമിക്കുക.നമ്മുടെ കൂട്ട് സഹോദരന്മാർ ആയിട്ട് ഒക്കെ രമ്യമായി ഇരിക്കണം എങ്കിൽ രമ്യമായതായിരിക്കണം നമ്മൾ ചിന്തിക്കേണ്ടത്.അല്ലാതെ കൂട്ട് സഹോദരന്മാരുടെ കുറ്റമൊക്കെ ചിന്തിക്കുകയാണെങ്കിൽ അതൊരു പ്രശ്‌നം ആണ്.അങ്ങനെ ചിന്തിക്കുമ്പോൾ ആണ് 'എന്നാലും' എന്നൊരു വാക്ക് വരുന്നത്.ചിലർ രണ്ട് മൂന്ന് നല്ല കാര്യങ്ങൾ ഒക്കെ പറയും എന്നിട്ട് 'എന്നാലും'. സൽക്കീർത്തിയായതൊക്കെയും സൽക്കീർത്തി ഇന്നത്തെ കാലത്ത് മുഴുവനും വിരുദ്ധമായിട്ടുള്ളത് [negative] ആണ്.സൽക്കീർത്തി ഒന്നും ഇന്ന് എവിടെയും അല്ല.ഞാൻ ചില സമയത്ത് വാർത്തകളൊക്കെ നോക്കുമ്പോൾ അതിനകത്ത് എല്ലാം വിരുദ്ധമായിട്ടുള്ള [Negative] വാക്കുകളാണ്.ഒരു നല്ല കാര്യം കാണുന്നില്ല.സൽഗുണമോ പുകഴ്ച്ചയോ ആയതൊക്കെയും ചിന്തിച്ച് കൊൾക.അതാണ് മനസ്സിൻ്റെ രൂപാന്തരം. അപ്പോൾ അതിന് ദൈവസന്നിധിയിൽ കൂടുതൽ സമയം ഇരുന്നാലെ പറ്റുകയുള്ളൂ.അതുകൂടാതെ നമുക്ക് ആത്മീയമായ മേഖല എപ്പോഴും ചിന്തിക്കുന്ന ദൈവമക്കളുമായി ഒരു നല്ല കൂട്ടായ്‌മ ഉണ്ടായിരിക്കണം. രാഷ്ട്രീയം ഉള്ള സഭയാണെങ്കിൽ ആ ചിന്തയായിരിക്കും നമുക്ക് കിട്ടുന്നത്.ലോകം സംസാരിക്കുന്ന ഒരു കൂട്ടം ആണെങ്കിൽ നമ്മൾ അറിയാതെ ആ ഒരു ചിന്തയിലേക്ക് പോകും.  കാരണം ഒരുപാട് അറിവ് നമ്മുടെ ഉള്ളിൽ കയറുന്നു.നമ്മൾ വായിച്ച വാക്യത്തിലേക്ക് മടങ്ങി വരാം. റോമർ ഏഴാം  ആധ്യായത്തിന്റെ ഇരുപത്തിമൂന്നാം വാക്യം എങ്കിലും എൻ്റെ ബുദ്ധിയുടെ പ്രമാണത്തോട് പോരാടുന്ന വേറൊരു പ്രമാണം ഞാൻ എൻ്റെ അവയവങ്ങളിൽ കാണുന്നു.അതുകൊണ്ടാണ് ഈ  വിരുദ്ധമായിട്ടുള്ള [Negative] കാര്യങ്ങൾക്ക് നമുക്ക് താൽപര്യം.കാരണം പാപത്തിൻ്റെ ഒരു പ്രമാണം നമ്മുടെ ശരീരത്തിൻ്റെ അവയവങ്ങളിൽ ഉണ്ട്.എന്നിട്ട് താഴേ വായിക്കുമ്പോൾ അത് എൻ്റെ അവയവങ്ങളിൽ ഉള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കി കളയുന്നു.അപ്പോൾ പാപപ്രമാണം നമ്മുടെ ഉള്ളിൽ ഉണ്ട്.അത് എൻ്റെ അവയവങ്ങളിൽ ഉള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കി കളയുന്നു.ബദ്ധൻ എന്ന് പറഞ്ഞാൽ അടിമ എന്നാണ്.പാപം നിങ്ങളുടെ മർത്യശരീരങ്ങളിൽ അതിൻ്റെ മോഹങ്ങളെ അനുസരിക്കുമാറ് ഇനി വാഴരുത്.മോഹം അവസാനം നമ്മെ ബദ്ധനാക്കി കളയുകയാണ്. നമുക്ക് അത് കിട്ടയാലെ പറ്റുകയുള്ളൂ.ആ മോഹം നമ്മളെ വേറൊരു ദിശാബോധത്തിലേക്ക് [Direction] നമ്മെ ഓടിക്കുകയാണ്,നമ്മെ അടിമയാക്കുകയാണ്. ദൈവവചനം പറയുന്നത് ശരിയല്ല പക്ഷെ നമ്മൾ അടിമകൾ ആണ്. പാപപ്രമാണത്തിന് അടിമ.റോമർ  ഏഴാം  ആധ്യായത്തിന്റെ ഇരുപത്തി നാലാമത്തെ വാക്യത്തിൽ അയ്യോ, ഞാൻ അരിഷ്ട മനുഷ്യൻ ഈ മരണത്തിന് അധീനമായ ശരീരത്തിൽ നിന്ന് എന്നെ ആർ വിടുവിക്കും? മരണത്തിന് അധീനമായ ശരീരം.അയ്യോ, ഞാൻ അരിഷ്ട മനുഷ്യൻ.മരണത്തിൻ്റെ ഉറവിടം പാപമാണ്.അതുകൊണ്ടാണ് നമ്മൾ പാപസംബന്ധമായി മരിക്കണം എന്നുള്ളത് വചനം നമ്മെ പഠിപ്പിക്കുന്നത്.ആ മരണം എങ്ങനെയാണ് നടക്കുന്നത്? നമുക്കറിയാം ക്രൂശിൽ നമ്മൾ ദൈവവുമായിട്ടുള്ള ഒരു സമർപ്പണത്തിലേക്ക് പ്രവേശിക്കുന്നു.അല്ലെങ്കിൽ സ്‌നാനത്തിലൂടെ ഈ ജീവിതത്തിലേക്ക് വരുവാൻ നമ്മൾ ആ ഒരു സമർപ്പണം ചെയ്യുന്നു.ഇത് സത്യമാണ് ഇത് അനുസരിച്ച് ജീവിക്കണം.എന്നാൽ ഈ ജീവിതത്തിലേക്ക് നമുക്ക് വരണം എങ്കിൽ ആത്മാവിനാൽ മാത്രമേ കഴികയുള്ളൂ.തീരുമാനം ഒരിക്കലും നമ്മെ ജീവിതത്തിലേക്ക് കൊണ്ട് വരികയില്ല.എന്ന് പറഞ്ഞാൽ ആ തീരുമാനങ്ങൾക്ക് അനുസരിച്ചുള്ള സാഹചര്യം ഇല്ലായെങ്കിൽ ഒരുകാലത്തും ആ തീരുമാനങ്ങളുടെ യാഥാർഥ്യത്തിലേക്ക് നമ്മെ കൊണ്ട് വരികയില്ല.അപ്പോൾ നമ്മൾ ആ തീരുമാനത്തിലേക്ക് പ്രവേശിക്കുമ്പോൾ,പഴയ മനുഷ്യനെ കുഴിച്ചിട്ട് ക്രിസ്തുവിൽ പുതിയ മനുഷ്യൻ എന്നുള്ള ആ സമർപ്പണത്തിലേക്ക് നമ്മൾ വരുമ്പോൾ നമുക്ക് ഇത് സാധ്യമാക്കി തരുന്നത് ദൈവത്തിൻ്റെ ആത്മാവും ദൈവത്തിൻ്റെ വചനവും ആണ്.ഇതിലൂടെ മാത്രമേ നമുക്ക് ഈ യാഥാർഥ്യത്തിൽ എത്തിച്ചേരുവാനായിട്ട് സാധിക്കുകയുള്ളൂ.ബൈബിൾ പഠനം കാണും ബൈബിൾ വായിക്കുന്നുണ്ട് എന്നാൽ ആ ന്യായപ്രമാണം,ആ വചനം നമുക്ക് ജീവനായിട്ട് ലഭിക്കുന്നില്ല എങ്കിൽ അത് ഒരു വഞ്ചനയാണ്.ആ ജീവിതം ക്രൂശീക്കരിക്കപ്പെടണം.അല്ലെങ്കിൽ ന്യായപ്രമാണ സംബന്ധമായിട്ട് മരിക്കുന്നതായിട്ടുള്ള ഒരു അവസ്ഥ നമുക്ക് ഒരു വഞ്ചനയാണ്.ചടങ്ങ് ഒരു വഞ്ചനയാണ്.അത് നമ്മിൽ മരിക്കണം. അതുപോലെ പാപത്തിന് അധീനമായിട്ടുള്ള ഒരു ജഡം അതിന് ഒരുപാട് ആത്മീയകാര്യങ്ങൾ ചെയ്യാം.യോഗത്തിന് വരുന്നുണ്ട്,പരസ്യയോഗത്തിന് പോയെന്ന് ഇരിക്കും,സുവിശേഷ വേലക്ക് പോയെന്ന് ഇരിക്കും അങ്ങനെ അനേകം കാര്യങ്ങൾ അവന് ചെയ്യാം.പക്ഷെ അവൻ ജഡമാണ്.അപ്പോൾ അങ്ങനെയുള്ള ആ ജഡം മരിച്ചാലെ പറ്റുകയുള്ളൂ.ആ പ്രവർത്തിയും മരിച്ചാലെ പറ്റുകയുള്ളൂ.അപ്പോൾ കയീൻ കൊണ്ട് യാഗം കഴിച്ചാൽ ദൈവം പ്രസാദിക്കുകയില്ല.ഉൽപ്പത്തി നാലാം  ആധ്യായത്തിന്റെ അഞ്ചാം വാക്യം അവിടെ നമ്മൾ വായിക്കുമ്പോൾ കയീനിലും അവൻ്റെ യാഗത്തിലും പ്രസാദിച്ചില്ല എന്നാണ്.യാഗം പിന്നെയാണ് വരുന്നത്.യാഗം കഴിക്കുന്നവർ അല്ലെങ്കിൽ ആത്മീയഗ്രഹം അത് ശരിയല്ലെങ്കിൽ  ആ കഴിക്കുന്ന യാഗം പ്രയോജനം ഇല്ല.യാഗത്തെ പറ്റി നമ്മൾ ചിന്തിക്കുമ്പോൾ മൂന്ന് വിഷയം ഉണ്ട്.ആത്മീയഗ്രഹം, യാഗം,പുരോഹിതൻ. ഏലി പുരോഹിതൻ്റെ രണ്ട് മക്കൾ അവർ യാഗനിയമങ്ങളെ ചവിട്ടിയ കൂട്ടരാണ്.അവർ പുരോഹിതന്മാരാണ്.നമുക്കറിയാം അവർക്ക് പിന്നെ എന്താണ് സംഭവിച്ചത്.അപ്പോൾ പുരോഹിതൻ ശെരിയായ നിലവാരത്തിൽ ആയിരിക്കണം.അതുപോലെ യാഗവസ്‌തു.അബ്രഹാം ആ പക്ഷിയെ  പിളർന്നില്ല.തെറ്റിപ്പോയി. അടിമത്തം .അപ്പോൾ യാഗവസ്‌തുവും പ്രധാനമാണ്.അത് ശുദ്ധിയുള്ള മൃഗങ്ങൾ ആയിരിക്കണം.നമ്മുടെ ജീവിതത്തെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള യാഗമായി സമർപ്പിക്കുക എന്ന് റോമർ പന്ത്രണ്ടിൻ്റെ ഒന്നാം വാക്യത്തിൽ കാണുന്നു.ആയതുപോലെ ആത്മീയഗൃഹവും സമർപ്പിക്കണം.നമ്മുടെ ശരീരം അതൊരു ഗൃഹമാണ്.ദൈവത്തിൻ്റെ ആത്മാവ് വസിക്കുന്ന മന്ദിരമാണ്.അപ്പോൾ അത് വിശുദ്ധിയിൽ സൂക്ഷിക്കേണ്ടതായിട്ടുണ്ട്.നമ്മൾ പഠിച്ചതുപോലെ നമ്മുടെ ശരീരത്തിൻ്റെ അവയവങ്ങൾ എല്ലാം നീതിക്കായിട്ട് ദൈവത്തിന് നമ്മൾ സമർപ്പിക്കേണ്ടതുണ്ട്.വിശുദ്ധിയും വേർപാടും പാലിക്കേണ്ടതായിട്ടുണ്ട്.ആലയത്തിൻ്റെ ഒരു മർമ്മം അത് പർവ്വതത്തിൻ്റെ മുകളിൽ അതിൻ്റെ അതിരൊക്കെ വിശുദ്ധമായിരിക്കണം.ആലയത്തിന് ഉൾഭാഗം  മാത്രമല്ല ആലയത്തിൻ്റെ അതിരും വിശുദ്ധം ആയിരിക്കണം.അവിടെ അന്യായമായിട്ടുള്ള ഒന്നും കയറുവാൻ അനുവാദമില്ല.അപ്പോൾ പുരോഹിതൻ ആ ഒരു നിലവാരത്തിലാണ് ജീവിക്കുന്നത്.ഒരു പുരോഹിതനെ നോക്കുമ്പോൾ അവൻ കൂടുതൽ സമയവും ആലയവും ആയിട്ട് ബന്ധപ്പെട്ട ജീവിതമാണ്.യെഹെസ്‌ക്കേലിൻ്റെ പ്രവചനത്തിൽ കാണുന്നതായിട്ടുള്ള ആലയത്തെ പറ്റി നമ്മൾ വായിക്കുമ്പോൾ ആലയം ഇരിക്കുന്ന ആ ഒരു ഭാഗത്താണ് പുരോഹിതന്മാരും വസിക്കുന്നത്. സമാഗമനകൂടാരത്തിന് ചുറ്റും പുരോഹിതന്മാരും അഹരോനും പുത്രന്മാരും ലേവ്യരുമാണ്.അപ്പോൾ ഇപ്പോഴും അവർ ദൈവത്തിൻ്റെ സാന്നിധ്യത്തിൽ വസിക്കുന്നവരാണ്.സമാഗമന കൂടാരം എന്ന് പറയുമ്പോൾ ശെക്കേന ദൈവത്തിൻ്റെ സാന്നിധ്യമുള്ള നിരന്തരം യാഗം നടക്കുന്ന ഒരു മേഖലയാണ്.അവിടെ വിശുദ്ധ മന്ദിരത്തിൽ ആരാധന നടക്കുന്നു അതിന് ചുറ്റുമാണ് ഈ പ്രിയപ്പെട്ടവർ വസിക്കുന്നത്.അപ്പോൾ മറന്നു പോകരുത് വലിയൊരു പ്രമാണം നമുക്ക് എതിരായിട്ടുണ്ട്. പാപത്തിൻ്റെ പ്രമാണം.അത് നമ്മൾ നല്ലതുപോലെ അറിഞ്ഞിരിക്കണം. അത് ശരീരത്തിന് അകത്ത് വസിക്കുന്നു എന്നാണ് എഴുതിയിരിക്കുന്നത്. ആ പാപത്തിൻ്റെ പ്രമാണത്തിന് തലപൊക്കുവാൻ കഴിയാത്ത അളവിൽ  അതിനെ ജയിക്കുന്നതായിട്ടുള്ള  ജീവൻ്റെ ആത്മാവിൻ്റെ പ്രമാണം നമ്മുടെ ഉള്ളിൽ എഴുതപ്പെട്ടെങ്കിൽ മാത്രമേ ജീവൻ്റെ പ്രമാണത്തിൽ നമുക്ക് ജീവിക്കുവാനായിട്ട് കഴികയുള്ളൂ.കാരണം നമ്മുടെ ശരീരത്തിൻ്റെ പൂർണ്ണമായിട്ടുള്ള വീണ്ടെടുപ്പ് തേജസ്സ്‌കരണത്തോടെ ആണ് കിട്ടുന്നത്. അത് വരെയും ഈ ശക്തി അകത്തുണ്ട്.എന്നാൽ അത് ശക്തിയില്ലാതാകുന്നത് എങ്ങനെയാണ്? അതിന് തല പൊക്കുവാൻ കഴിയാത്ത അളവിൽ ,ജീവൻ്റെ ആത്മാവിൻ്റെ പ്രമാണം,ആത്മാവിനെ അനുസരിച്ച് നടക്കുന്നത്.കാരണം സത്യത്തിൻ്റെ ആത്മാവിനെ നമ്മുടെ ഉള്ളിൽ നൽകിയിരിക്കുന്നു.അകത്തെ മനുഷ്യൻ ശക്തിയോടെ ബലപ്പെടുക.നമ്മുടെ ആത്മമനുഷ്യൻ നല്ല പൂർണ്ണ മനുഷ്യൻ ആകണം.നമ്മുടെ മനസ്സ് ക്രിസ്‌തുവിൻ്റെ മനസ്സ് ആകണം.അത് സൂക്ഷിക്കണം.കാരണം നമ്മൾ പാപം നിറഞ്ഞ ലോകത്തിലാണ് ജീവിക്കുന്നത്.സൂക്ഷിക്കണം.ആലയത്തെ സൂക്ഷിക്കണം.നമ്മുടെ സ്വതന്ത്ര്യമായിട്ടുള്ള ഇച്ഛാ ശക്തിയുടെ മേഖല ദൈവത്തിൻ്റെ ഹിതത്തിന് അനുസരണമായിട്ട് തീരണം.അത് ദൈവ വചനത്തിലൂടെയാണ് ആ ദൈവഹിതം നമ്മൾ മനസ്സിലാക്കുന്നത്. നമ്മുടെ ജീവിതയാത്രയിൽ നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തികളും ദൈവഹിതത്തിൽ ആകണം.നമ്മുടെ വികാരത്തിൻ്റെ നിലവാരം എല്ലാം ദൈവഹിതത്തിൽ ആകണം.എന്നുപറഞ്ഞാൽ ദൈവം യഥാർത്ഥമായിട്ട് എന്താണോ ആഗ്രഹിക്കുന്നത് അതെല്ലാം ആ അളവിലേക്ക് വരണം. അവിടെയെല്ലാം പരാജയം സംഭവിച്ചു.ആ വികാരത്തിലൂടെ ആണ് മോഹമൊക്കെ കയറി വരുന്നത്.നമ്മുടെ പ്രതികരണങ്ങൾ, വികാരങ്ങൾ ഞാൻ സാധാരണ പറയാറുള്ളതുപോലെ കരയേണ്ട കാര്യത്തിന് കരയില്ല കരയേണ്ടാത്ത കാര്യത്തിന് കരയും.നേരെ വിപരീതമാണ് ചെയ്യുന്നത്. എന്നിട്ട് നമുക്കറിയാം നമ്മുടെ ശരീരത്തിൻ്റെ അവയവങ്ങളിലെ പാപത്തിൻ്റെ പ്രമാണം അതിനെ ജയിക്കണം എങ്കിൽ  ജീവൻ്റെ ആത്മാവിൻ്റെ പ്രമാണത്താൽ മാത്രമേ കഴികയുള്ളൂ.സമൃദ്ധിയായിട്ടുള്ള ജീവൻ.മറ്റേ ജീവൻ തലപൊക്കാൻ കഴിയാത്ത അളവിൽ അത് അങ്ങ് ഒതുങ്ങുന്നു.ജീവൻ്റെ ആത്മാവിൻ്റെ പ്രമാണത്തിൽ, ആ സമൃദ്ധിയിൽ ആകുമ്പോൾ പാപത്തിൻ്റെ മേഖലകൾ ഒക്കെ അങ്ങ് ഒതുങ്ങും. ദൈവത്തിൻ്റെ ദാസൻ യാഗത്തോടുകൂടെ പ്രാർത്ഥിച്ചപ്പോൾ വലിയൊരു ഇടി മുഴങ്ങി.ഫെലിസ്ത്യ ശക്തികളെല്ലാം പാപത്തെ കാണിക്കുന്നതാണ്. ഈ ശക്തികൾ എല്ലാം ഒതുങ്ങി എന്നാണ്  എഴുതിയിരിക്കുന്നത്.പിന്നെ ശമുവേലിൻ്റെ കാലത്തൊന്നും യുദ്ധം ഉണ്ടായിട്ടില്ല.അവർ ഒതുങ്ങി. ഇവിടെ നമ്മൾ വായിക്കുമ്പോൾ ബുദ്ധിയുടെ പ്രമാണത്തോട് പോരാടുന്ന വേറൊരു പ്രമാണം.റോമർ  ഏഴാം  ആധ്യായത്തിന്റെ ഇരുപത്തി നാലാമത്തെ വാക്യത്തിൽ  അയ്യോ, ഞാൻ അരിഷ്ട മനുഷ്യൻ പാപത്തിന് അധീനമായ ശരീരത്തിൽ നിന്ന് എന്നെ ആർ വിടുവിക്കും? റോമർ  ഏഴാം  ആധ്യായത്തിന്റെ ഇരുപത്തി അഞ്ചാമത്തെ വാക്യം വാക്യത്തിൽ   നമ്മുടെ കർത്താവായ യേശുക്രിസ്‌തു മുഖാന്തരം ഞാൻ ദൈവത്തിന് സ്‌തോത്രം ചെയ്യുന്നു.അതൊരു ബ്രാക്കറ്റിൽ അങ്ങ് ഇടണം.എന്നാൽ  അടുത്ത കാര്യം അത് ക്രമത്തിൽ അല്ല.അടുത്ത ഭാഗം വായിക്കാം. ഇങ്ങനെ ഞാൻ തന്നെ ബുദ്ധികൊണ്ട് ദൈവത്തിൻ്റെ പ്രമാണത്തെയും ജഡംകൊണ്ട് പാപത്തിൻ്റെ പ്രമാണത്തെയും സേവിക്കുന്നു.ഇതാണ് ഇടകലർന്ന ജീവിതം.ഇവിടെ ആത്മാവിൻ്റെ മേഖല ഇത് വരെ വന്നിട്ടില്ല.ഇവിടെ എങ്ങനെയാണ് ദൈവത്തിൻ്റെ പ്രമാണത്തെ സേവിക്കുന്നത്? ബുദ്ധികൊണ്ടാണ് ബുദ്ധിയെന്ന് പറഞ്ഞാൽ Mind.അവിടെ ചില ധാർമ്മികമായ മൂല്യങ്ങൾ  [moral value] എഴുതിയിട്ടുണ്ട്,ചില നിയമങ്ങൾ ഒക്കെ ഉണ്ട്.മനസാക്ഷി നമ്മളെ കേട്ടു.അപ്പോൾ അതിൻ്റെ അടിസ്ഥാനത്തിൽ ഒക്കെ നമ്മൾ ആരാധിക്കും.അതല്ല ആരാധന.പുതിയ നിയമ ആരാധന എന്നുപറയുമ്പോൾ ആത്മാവിലും സത്യത്തിലും ആണ് ആരാധന.മനസ്സ് കൊണ്ട് അല്ല ആരാധിക്കുന്നത്.വികാരത്തിൻ്റെ മേഖലയിൽ അല്ല ആരാധിക്കുന്നത് ആത്മാവിൽ ആണ്.മനുഷ്യ ആത്മാവ്,ദൈവ ആത്മാവ്.സത്യം എന്ന് പറയുമ്പോൾ സത്യത്തിൻ്റെ ആത്മാവ്.ആ ആത്മാവ് നമ്മളിൽ നൽകുന്നതായിട്ടുള്ള ജീവൻ്റെ വചനം.ആ വചനത്തിൻ്റെ അടിസ്ഥാനത്തിൽ,ദൈവ ആത്മാവിൽ ആരാധിക്കുന്ന ആരാധനയാണ് ദൈവസന്നിധിയിലേക്ക് എത്തുന്നത്. അത് ഒരു ജീവിതമാണ്.എന്നാൽ ഇവിടെ ഒരു ഇടകലർന്ന ജീവിതമായാണ് നമ്മൾ കാണുന്നത്.റോമർ ഏഴാം  ആധ്യായത്തിന്റെ  ഇരുപത്തി അഞ്ച്‌ 
ബുദ്ധികൊണ്ട് ദൈവത്തിൻ്റെ പ്രമാണത്തെയും ജഡംകൊണ്ട് പാപത്തിൻ്റെ പ്രമാണത്തെയും സേവിക്കുന്നു.ഒരു വലിയ കൂട്ടം ദൈവമക്കൾ ഈ അളവിൽ ആണോ? ആയിരിക്കാം.ആരാധന അല്ലെങ്കിൽ ദൈവവചന വായന ബുദ്ധികൊണ്ടുള്ള വായനയാണ്.ഒരു കൂട്ടം ഒന്നും ചിന്തിക്കുന്നതേയില്ല.അവർക്ക് രണ്ട് അദ്ധ്യായം വായിക്കണം എന്ന ഒരു സമ്പ്രദായം ഉണ്ട് രണ്ട് അദ്ധ്യായം വായിക്കും.അല്ലാതെ ഇത് ഉള്ളിൽ ആകണം എന്നോ ഇത് അനുസരിച്ച് ജീവിക്കണം എന്നോ ഒരു ചിന്തയും ഇല്ല.കേവലം ഒന്ന് വായിക്കുന്നു.എന്നിട്ട് പ്രാർത്ഥനയൊക്കെ പ്രാർത്ഥിക്കുമ്പോൾ സ്‌തോത്രം ചെയ്യുന്നു.ദൈവത്തെ ഞാൻ പ്രസാദിപ്പിക്കുന്നു. നമ്മൾ ബൈബിൾ വായിക്കുന്നതും പ്രാർത്ഥിക്കുന്നതും ഒക്കെ ദൈവത്തെ പ്രസാദിപ്പിക്കുവാനല്ല. ദൈവത്തിന് പ്രസാദമാകും പ്രാർത്ഥിക്കേണ്ടതുപോലെ പ്രാർത്ഥിക്കുമ്പോൾ.അതിനകത്ത് നമുക്ക് ലഭിക്കേണ്ടത് നമുക്ക് ലഭിച്ചിരിക്കണം.അത് ലഭിക്കാതെ പ്രാർത്ഥിക്കുകയും വചനം വായിക്കുകയും ചെയ്‌തത്‌ കൊണ്ട് ദൈവം പ്രസാദിക്കയില്ല. ദൈവപ്രസാദം ആകണമോ അതിന് ദൈവം ഇട്ടിരിക്കുന്നതായിട്ട് ഉള്ള നിയമങ്ങൾ ഉണ്ട് ആ നിയമത്തിൻ്റെ അളവിൽ വരുമ്പോൾ ആണ് ദൈവം പ്രസാദിക്കുന്നത്.അപ്പോൾ നമ്മൾ ഒത്തിരി കാര്യങ്ങൾ ബുദ്ധിയിൽ ആണ് ചെയ്യുന്നത്.ആ മേഖലയിൽ നിന്നാണ് നമുക്ക് ഇനി എട്ടാമത്തെ ആദ്ധ്യായത്തിലേക്ക് വരേണ്ടത്.കാരണം അവിടെയാണ് ഒരു ആത്മമനുഷ്യൻ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നുള്ളതിനെ പറ്റി എഴുതിയിരിക്കുന്നത്.ഏഴാമത്തെ അദ്ധ്യായത്തിൽ വന്ന് നമ്മൾ കുടുങ്ങി [stuck] കിടക്കുകയാണെങ്കിൽ നമ്മൾ ആത്മമനുഷ്യൻ ആയിട്ടില്ല.ഒരു ദൈവദാസൻ പറഞ്ഞു: മിക്കവാറും പെന്തെകൊസ്തുകാർ ഏഴാമത്തെ അദ്ധ്യായത്തിൽ വന്ന് കുടുങ്ങി കിടക്കുകയാണ്.ഇപ്പോൾ അങ്ങനെ ഒന്നും പറയാൻ പറ്റില്ല.അതൊക്കെ ഇപ്പോൾ കഴിഞ്ഞു.ഇപ്പോൾ ഒരു വലിയ കൂട്ടം ഏഴാമത്തെ അദ്ധ്യായത്തിൽ പോലും വരുന്നില്ല.ഞാൻ പറയുന്നത് ഇപ്പോഴത്തെ ഈ ഗതിയാണ്.നിങ്ങൾ വേറെ ചിന്തിക്കരുത്. അവർക്ക് ആ വിശ്വാസത്താലുള്ള നീതീകരണം തന്നെ വ്യക്തമായിട്ട് കിട്ടീട്ടുണ്ടോ എന്നത് വലിയൊരു ചോദ്യ ചിഹ്നം ആണ്.ഞാൻ ഇത് ഒരു ചിന്തക്കായിട്ട് പറയുകയാണ്.ഒരു യാഥാർഥ്യം വിളിച്ച് പറയുന്നു.അപ്പോൾ വചനത്തിൻ്റെ മഹൽ സത്യങ്ങൾ, വിശുദ്ധിയും വേർപാടും ഒക്കെ നമുക്ക് മനസ്സിലാകുമ്പോൾ ആണ് ഓ! ഇതാണോ ജീവിതം.ഇതൊന്നും ഇല്ലാതെ അതിര് പൊളിഞ്ഞ് കിടക്കുകയാണ്.ആലയവും ഇല്ല ഇത് പൊളിഞ്ഞ് ലോകവുമായിട്ട് അങ്ങനെ കൂടി കലർന്ന ഒരു ജീവിതം ആയി കിടക്കുകയാണ്.ഇനി വരുന്ന തലമുറയുടെ കാര്യം എന്തായിത്തീരും എന്നുള്ളത് അറിയില്ല.എന്നാൽ നമ്മുടെ ആലയത്തെ നമ്മൾ സൂക്ഷിക്കണം.ഇപ്പോൾ ഇതെല്ലാം നമ്മൾ ഒന്നിച്ച് ഇരുന്ന് ധ്യാനിക്കുന്നത് നമുക്ക് ഒന്നിച്ച് വളരണം.ഏത് സമയത്ത്  ഞാൻ വചനം കൊടുക്കുമ്പോൾ, വചനം പഠിപ്പിക്കുമ്പോൾ അത് കൂടുതലായിട്ട് എനിക്കാണ് അത് ലഭിക്കുന്നത്.കാരണം അതിൽ നിന്ന് ലഭിക്കുന്നതായിട്ടുള്ള പ്രധാനപ്പെട്ട ചില മേഖലകൾ ദൈവം എന്നോട് സംസാരിക്കും.സംസാരിക്കുമ്പോൾ അതിനുവേണ്ടി ഞാൻ എന്നെ തന്നെ സമർപ്പിക്കും.നമ്മൾ കൃപയ്ക്ക് അധീനർ ആകണം.ന്യായപ്രമാണത്തിനല്ല കൃപയ്ക്ക് അധീനർ ആകുമ്പോൾ ആണ് ഈ ഉന്നതമായിട്ടുള്ള ജീവിതം കിട്ടുന്നത്.കൃപ എന്ന് പറഞ്ഞ് നമ്മൾ ദുഷ്‌കാമപ്രവർത്തിക്ക് അനുവാദം കൊടുക്കുകയാണെങ്കിൽ അത് കൃപയുടെ യാഥാർഥ്യം അല്ല. അതുകൊണ്ട് ബുദ്ധികൊണ്ട് ദൈവത്തിൻ്റെ പ്രമാണത്തെയും ജഡം കൊണ്ട് പാപത്തിൻ്റെ പ്രമാണത്തെയും സേവിക്കുന്നു (റോമർ:7:25) എന്നുള്ളതും കൂടെ നമ്മൾ ചിന്തിക്കണം.അത് നമ്മോട് തന്നെ നമ്മൾ ചോദിക്കണം.പാപത്തിൻ്റെ പ്രമാണത്തെ ജയിപ്പാൻ തക്കവണ്ണം ജീവൻ്റെ ആത്മാവിൻ്റെ പ്രമാണം നമ്മിൽ ലഭിച്ചിട്ടുണ്ടോ? പാപത്തിൻ്റെ പ്രമാണത്തെ ജയിപ്പാൻ തക്കവണ്ണം ആത്മാവിനെ അനുസരിച്ച് നമ്മൾ ജീവിക്കുന്നുണ്ടോ? ആത്മാവിൻ്റെ അനുസരണ എന്ന് പറയുമ്പോൾ ആദ്യമൊക്കെ ബോധമുള്ള നിലവാരത്തിൽ  [ conscious level ] തന്നെ വരണം.നമ്മൾ ദൈവസന്നിധിയിൽ തീരുമാനം എടുക്കണം.രാവിലെ പ്രാർത്ഥിക്കുമ്പോൾ കർത്താവിനോട് പറയണം കർത്താവേ ആത്മാവിൻ്റെ അനുസരണയിൽ ജീവിക്കുവാൻ എന്നെ സഹായിക്കണം. എൻ്റെ ശരീരത്തിൻ്റെ അവയവങ്ങൾ എല്ലാം നീതിക്ക് ഞാൻ സമർപ്പിക്കുന്നു അപ്പാ.അനീതിയായിട്ട് ഒന്നും എന്നിൽ കാണുവാൻ അനുവദിക്കരുത്.അനീതിയായത് ഒന്നും കേൾക്കുവാൻ,സംസാരിപ്പാൻ, അനുകരിപ്പാൻ എന്നെ അനുവദിക്കരുത്.അനീതിയുടെ മേഖലകളിലേക്ക് നടക്കുവാൻ എന്നെ അനുവദിക്കരുത്.പരീക്ഷയിൽ അകപ്പെടുത്താതെ ദുഷ്ടങ്കൽ നിന്ന് എന്നെ സൂക്ഷിക്കണം.അപ്പോൾ ഇത് ഒരു സമർപ്പണം ആയിരിക്കണം.എൻ്റെ മനസ്സ് ആവശ്യമില്ലാത്തത് ചിന്തിക്കുവാൻ അനുവദിക്കരുത്.എന്നിട്ട് ഫിലിപ്പ്യർ നാലാം  ആധ്യായത്തിന്റെ എട്ടാമത്തെ വാക്യം അനുകൂലമായിട്ട് [Positive] പറയണം സത്യമായത് ഘനമായത് നീതിയായത് രമ്യമായത് സൽകീർത്തി ആയത് സൽഗുണമോ പുകഴ്ച്ചയോ ആയത് ഇതൊക്കെ ചിന്തിക്കുവാനായിട്ട് എൻ്റെ മനസ്സിനെ കർത്താവേ സഹായിക്കണം.അങ്ങനെയാണ് നമ്മൾ ബോധവാന്മാർ ആകുന്നത്,നമ്മുടെ ശരീരത്തിൻ്റെ എല്ലാ മേഖലകളും ദൈവത്തിൻ്റെ വചനത്തിന് അനുസാരണമായിട്ട് ജീവിക്കുവാനായിട്ടുള്ള ബോധം നമ്മിലേക്ക് ഉണ്ടാകുന്നത്.ഇതൊന്നും ഇല്ലാതെ വെറുതെ ജീവിക്കുക ആണെങ്കിൽ നമുക്ക് ഒരിക്കലും യാഥാർഥ്യത്തിലേക്ക് എത്തിച്ചേരുവാൻ കഴികയില്ല.നമ്മൾ ഇട്ടിരിക്കുന്ന ഒരു ധാര്‍മ്മികമായ നിലവാരം [Moral standard] ഉണ്ട്.അല്ലെങ്കിൽ ഇന്ന് നമ്മൾ കാണുന്നതായിട്ടുള്ള ഒരു പള്ളിയുടെ [church] നിലവാരം [standard] ഉണ്ട്.അവിടം വരെ മാത്രമേ വരാൻ പറ്റുകയുള്ളൂ.ദൈവം ഇട്ടിരിക്കുന്ന പ്രമാണം [divine order] അത് ഒരുവൻ കാണുവാൻ തുടങ്ങുമ്പോൾ ആണ് ഓ! ഇതാണോ ദൈവം ആഗ്രഹിക്കുന്നത്.അവിടെയാണ് ഒരു സമർപ്പണ ജീവിതത്തിലേക്ക് വരുന്നത്.അതിലേക്കുള്ള ലക്ഷ്യം.എബ്രായർ പന്ത്രണ്ടിൻ്റെ രണ്ടാമത്തെ വാക്യത്തിൽ പറയുന്ന വിശ്വാസത്തിൻ്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ പൂർണ്ണതയിൽ നാം കാണും. യേശുകർത്താവ് മനുഷ്യപുത്രനായിട്ട് വന്ന് പൂർണ്ണനായിട്ട് ജീവിച്ചു.പൂർണ്ണ അനുസരണമുള്ളവനായിട്ട് പിതാവിൻ്റെ ഹിതത്തിന് വേണ്ടി താൻ പരമയാഗം ആയി.അവിടെ പൂർണ്ണതയാണ് കാണുന്നത്.യഥാർത്ഥമായിട്ട് ഒരു മനുഷ്യൻ പൂർണ്ണനാകുന്നതിൻ്റെ ഒരു ജീവിതമാണ് യേശുകർത്താവിലൂടെ നാം കാണുന്നത്.നാം അത് ദൈവവചനത്തിലൂടെ കാണണം.അവിടെയാണ് നമ്മൾ പരിശുദ്ധാത്മാവിന് വിധേയപ്പെടുന്നത്. നമ്മൾ അത് ചോദിക്കണം എനിക്ക് യേശുവിനെ കാണണം.യേശുവിൻ്റെ ജീവിതം തുടക്കം മുതൽ എനിക്ക്  അറിയണം.അവിടെയാണ് നമ്മൾ തേടുന്നത്.യേശുകർത്താവിനെ വചനത്തിലൂടെ അന്വേഷിച്ച് കൊണ്ട് യാത്ര.തൻ്റെ ജീവിതം,തൻ്റെ ഉപദേശം,തൻ്റെ ശുശ്രൂഷ ബുദ്ധിയിൽ അല്ല നമുക്ക് കിട്ടേണ്ടത് ആത്മാവിൽ നമുക്ക് വെളിപ്പെടുത്തി തരികയാണ്. അവിടെയാണ് നമുക്ക് ഒരു ആത്മീയ ലക്ഷ്യം ഉണ്ടാകുന്നത്.ഇന്ന് പൊതുവെ നമ്മൾ നോക്കുകയാണെങ്കിൽ ആത്മീയ ലക്ഷ്യം ഇല്ല. രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു ഇനി സ്വർഗ്ഗത്തിൽ പോകാം.പിന്നെ ലോകത്തിൽ എനിക്ക് സുഖമായിട്ടൊക്കെ ജീവിക്കണം.പിന്നെ പള്ളിയിലൊക്കെ പോകണം.അല്ലെങ്കിൽ ഒരു ministry തുടങ്ങണം.അത് എല്ലാവരുടെയും ഒരു ലക്ഷ്യമാണ്.അതിലൊക്കെ ഉപരിയാണ് ദൈവമക്കളെ.ദൈവത്തിൻ്റെ ഹിതം നമ്മൾ അറിയണം.എന്നിട്ട് നല്ലൊരു ആത്മീയ ഗ്രഹമായിട്ട് തീരണം.എപ്രകാരമാണ് അഹരോനും പുത്രന്മാരും ലേവ്യരും സമാഗമനകൂടാരത്തെ പണിതത്.അതിനെ സൂക്ഷിച്ച് അതിൽ നിത്യം യാഗം കഴിക്കുന്നത്,അവർ എപ്പോഴും യഹോവയ്‌ക്ക് വിശുദ്ധം എന്നുള്ളത്,അവരുടെ ആ നെറ്റിയിൽ എഴുതിയിരിക്കുന്നത്,അവർ ഇട്ടിരിക്കുന്നതായിട്ടുള്ള പുരോഹിത വസ്‌ത്രം,അവരുടെ വേർപാട്. ഞങ്ങൾ വേർപെട്ട ഒരു കൂട്ടമാണ്.ദൈവത്തിനുവേണ്ടി,ആലയത്തിൽ ശുശ്രൂഷിപ്പാനായിട്ട്,നിയമപെട്ടകം ചുമപ്പാനായിട്ട്, ജനങ്ങളെ അനുഗ്രഹിപ്പാനായിട്ട് വേർപെട്ട ഒരു കൂട്ടം ആണ്.നിയമപെട്ടകം ചുമക്കാതെ അനുഗ്രഹിക്കാൻ കഴികയില്ല,ആലയത്തിൽ ശുശ്രൂഷിക്കാതെ അനുഗ്രഹിക്കാൻ കഴികയില്ല.അപ്പോൾ അവർ ആ വിശുദ്ധിയുടെ മേഖലയിൽ ആ വിശുദ്ധ മന്ദിരത്തിൽ അവർ അനേകം മണിക്കൂറുകൾ ശുശ്രൂഷിക്കുന്നുണ്ട്.പുരോഹിതന്മാർ തങ്ങളുടെ ചുമൽ കണ്ടതിൽ യിസ്രായേൽ മക്കളുടെ പേരുകൾ എഴുതി.ആറാറ് ഗോത്രം. അവരുടെ ഹൃദയത്തിൽ ഉള്ളിൻ്റെ ഉള്ളിൽ വീണ്ടും അവിടെയും പേരുകൾ.ന്യായവിധി പതക്കത്തിൽ ആണ് ആ പേരുകൾ എഴുതുന്നത്. ചുമൽക്കണ്ടം,ന്യായവിധിപതക്കം.ജനങ്ങളുടെ ന്യായവിധി വഹിക്കുന്നവർ.എന്ന് പറഞ്ഞാൽ ന്യായവിധിയിൽ വിഴാതെ ജനങ്ങളെ സൂക്ഷിക്കുന്ന ഒരു കൂട്ടം ആണ് അത്.തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ജീവിതങ്ങൾക്ക് വേണ്ടി, അത് ഒരു കുടുംബം ആണെങ്കിൽ കുഞ്ഞുങ്ങൾക്ക് വേണ്ടി നമുക്ക് വേണ്ടി, സഭയുടെ ശുശ്രൂഷകൻ ആണെങ്കിൽ അവിടെ വരുന്നവർക്ക് വേണ്ടി ദൈവത്തിൻ്റെ സന്നിധിയിൽ ന്യായവിധിയിൽ വീഴാതെ അവരെ സൂക്ഷിക്കണം. ആത്മീയ ശുശ്രൂഷ അത്ര ഗൗരവം ആണ്.എന്നാൽ നമ്മൾ റോമർ ഏഴാമത്തെ അദ്ധ്യായത്തിൽ തന്നെ നിൽക്കുകയാണെങ്കിൽ അത് ഗതികെട്ട ഒരു ജീവിതം ആണ്.നല്ല കാര്യങ്ങൾ ഒക്കെ ചെയ്യാൻ ആഗ്രഹം ഉണ്ട് എന്നാൽ ഇച്ഛിക്കാത്ത തിന്മ ആണ് വസിക്കുന്നത്.പാപം വസിക്കുന്നു ഞാനല്ല പ്രവർത്തിക്കുന്നത് എന്നിൽ വസിക്കുന്ന പാപമാണ്.അപ്പോൾ നമ്മൾ 'control by sin' എന്ന് പറഞ്ഞാൽ പാപത്തിൻ്റെ ദാസ്യത്വത്തിൽ പാപം നമ്മിൽ വാഴുന്നതായിട്ടുള്ള ഒരു ജീവിതത്തിൽ ആകുന്നു.നമ്മൾ ഇതെല്ലാം കുന്നിച്ച് കൂട്ടുകയാണ് നമ്മൾ ഒന്നും അറിയുന്നില്ല.വാക്കിലും പ്രവർത്തിയിലും കാഴ്ച്ചയിലും നോട്ടത്തിലും ഭാവത്തിലും എല്ലാം പാപം ഉണ്ട്.ഭാവം മതി നമ്മൾ പാപം അറിയാതെ കൂട്ടുകയാണ്.ഇത് നമുക്ക് വെളിപ്പെടണം.എൻ്റെ ശരീരത്തിൻ്റെ അവയവത്തിൽ പാപത്തിൻ്റെ പ്രമാണം ഉണ്ട് അതാണ് എൻ്റെ ബുദ്ധിയുടെ പ്രമാണത്തോട് പോരാടുന്ന ഒരു ശക്തി.എൻ്റെ ബുദ്ധിയുടെ പ്രമാണത്തിൽ ജീവിക്കുവാൻ എനിക്ക് സാധ്യമല്ല.നമ്മൾ ഇട്ടിരിക്കുന്ന ഒരു നിലവാരം അതിൽ അല്ല നമ്മൾ ജീവിക്കേണ്ടത് ആത്മാവിൻ്റെ ഒരു പ്രമാണം ഉണ്ട്.ജീവൻ്റെ ആത്മാവിൻ്റെ പ്രമാണം.ആ പ്രമാണത്തിൽ വന്ന് ആത്മാവിൻ്റെ അനുസരണയിൽ ജീവിച്ചെങ്കിൽ മാത്രമേ യഥാർത്ഥമായിട്ട് ഒരു ആത്മീക ജീവിതം, ദൈവം ആഗ്രഹിക്കുന്ന ഒരു ജീവിതം, ക്രിസ്തുവിനെ അനുഗമിക്കുന്ന ഒരു ജീവിതം നയിക്കുവാനായിട്ട് കഴികയുള്ളൂ എന്നുള്ള ആ ബോധത്തിലേക്ക് നാം വരൂ.അപ്പോസ്തലന് ആ ബോധം ഉള്ളിൽ വരുന്നു.'ഇത് അസാദ്ധ്യം'. ആറാമത്തെ അദ്ധ്യായത്തിൽ പൂർണ്ണ സമർപ്പണത്തിന് വേണ്ടിയുള്ള ഒരു ജീവിതമാണ്.ദൈവത്തിനുവേണ്ടി സമർപ്പിക്കുന്ന ഒരു ജീവിതമാണ്. അതായത് പാപസംബന്ധമായി മരിച്ച് ദൈവത്തിന് ജീവിക്കുന്ന ഒരു യേശുകർത്താവ്.റോമർ ആറാം ആധ്യായത്തിന്റെ രണ്ടാം വാക്യത്തിൽ അവിടെ അപ്പോസ്തലൻ നമ്മെ അറിയിക്കുന്നത് നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിന് വേണ്ടി ജീവിക്കുന്നവർ എന്നും നിങ്ങളെ തന്നെ എണ്ണുവിൻ.നിങ്ങളുടെ അവയവങ്ങളെ നീതിക്കായിട്ട് ദൈവത്തിന് സമർപ്പിക്ക പ്രിയമുള്ളവരേ. ഈ വചനം അനുസരിക്കുവാനായിട്ട് നിങ്ങളെ തന്നെ ദാസന്മാർ ആയി സമർപ്പിക്കുക.അനേകം കാര്യങ്ങൾ ഇവിടെ പറയുന്നു.എന്നിട്ടാണ് റോമർ ആറാം ആധ്യായത്തിന്റെ  പതിനേഴ് പതിനെട്ട് വാക്യത്തിൽ പറയുന്നത്  നിങ്ങൾ ഈ വചനം ഹൃദയപൂർവ്വം അല്ലെങ്കിൽ ഈ ഉപദേശരൂപത്തെ നിങ്ങൾ ഹൃദയപൂർവ്വം അനുസരിച്ചതുകൊണ്ട് ഞാൻ ദൈവത്തിന് സ്‌തോത്രം ചെയ്യുന്നു.ഹൃദയപൂർവ്വം അനുസരിച്ചപ്പോൾ എന്താണ് അവർക്ക് കിട്ടിയത്? പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം.റോമർ ആറാം ആധ്യായത്തിന്റെ  ഇരുപത്തി രണ്ടാമത്തെ വാക്യത്തിൽ അങ്ങനെ നിങ്ങൾ പാപത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ദൈവത്തിന് ദാസന്മാർ ആയിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണം [sanctification] അതിൻ്റെ അന്തം നിത്യജീവനും ആകുന്നു. 


                                                                                                                       ആമേൻ.    

For Technical Assistance                                                 Contact
Amen TV Network                                                         Pastor.Benny
Trivandrum,Kerala                                                         Thodupuzha
MOb : 999 59 75 980                                                    MOb: 9447 82 83 83
            755 99 75 980
Youtube : amentvnetwork  




                                റോമാ ലേഖനം 5  Malayalam Bible Class Video LInk



                           


Comments

Popular posts from this blog

रोमियों की पत्री 4 Hindi Bible Class - Pr.Valson Samuel

                                                रोमियों की पत्री 4                    Hindi Bible Class - Pr.Valson Samuel  आइए हम प्रार्थना के साथ प्रभु की पत्री के सातवें अध्याय पर ध्यान करें।    यह परमेश्वर के वचन में समझने के लिए एक बहुत ही कठिन अध्याय है।   इस अध्याय पर आधारित कई चर्चाएँ और आलोचनाएँ हैं। हालाँकि, यह परमेश्वर का आत्मा है जो हमें इन अंशों को प्रकट करना चाहिए।   यह परमेश्वर के वचन में सबसे कम विचारोत्तेजक अध्यायों में से एक है।   क्योंकि प्रेरित के मन में यह जानना थोड़ा मुश्किल है कि वह क्या संवाद कर रहा है।   परमेश्वर का आत्मा स्वयं मुझ पर मेरी जीभ और तुम्हारे हृदयों में प्रकट होना चाहिए। इस अध्याय से प्रेरित का क...

റോമാ ലേഖനം 4 Malayalam Bible Class - Pr.Valson Samuel

                               റോമാ ലേഖനം 4 Malayalam Bible Class - Pr.Valson Samuel റോമാലേഖനം അതിൻ്റെ ഏഴാമത്തെ അദ്ധ്യായം നമുക്ക് ദൈവസന്നിധിയിൽ പ്രാർത്ഥനയോട് കൂടെ ധ്യാനിക്കാം.ഇത് ദൈവവചനത്തിൽ മനസ്സിലാക്കുവാൻ വളരെ പ്രയാസമുള്ള ഒരു അദ്ധ്യായം ആണ്.അനേകം ചർച്ചകളും വിമർശനങ്ങളും ഈ അദ്ധ്യായത്തിൻ്റെ അടിസ്ഥാനത്തിൽ ഉണ്ട്.എന്നാലും ദൈവത്തിൻ്റെ ആത്മാവ് തന്നെ നമുക്ക് ഈ ഭാഗങ്ങൾ വെളിപ്പെടുത്തി തരണം.ഇത് ദൈവവചനത്തിൽ ഏറ്റവും കുറച്ച് ചിന്തിക്കുന്നതായിട്ടുള്ള ഒരു അദ്ധ്യായം ആണ്.കാരണം അപ്പോസ്തലൻ്റെ മനസ്സിലുള്ളത് താൻ ആശയവിനിമയം നടത്തുന്നത് എന്തെന്ന് അറിയുവാനായിട്ട് അൽപ്പം പ്രയാസം ഉണ്ട്.ദൈവത്തിൻ്റെ ആത്മാവ് തന്നെ എൻ്റെ   നാവിലും നിങ്ങളുടെ ഹൃദയങ്ങളിലും അതിൻ്റെ ആ സത്യം നമുക്ക് വെളിപ്പെട്ടു കിട്ടണം.എന്താണ് അപ്പോസ്തലൻ ഈ അദ്ധ്യായത്തെ കുറിച്ച്  ഉദ്ദേശിക്കുന്നത് എന്നൊക്കെ ചിന്തിക്കണമെങ്കിൽ അതിൻ്റെ ആ ഒരു പശ്ചാത്തലവും ആ ഒരു  എതിർവാദവും നമ്മൾ മനസ്സി...

रोमियों की पत्री 2 Hindi Bible Class - Pr.Valson Samuel

    रोमियों की पत्री  2 Malayalam Bible Class - Pr.Valson Samuel विश्वास द्वारा दोषमुक्ति  के विषय पर रोमियों की पुस्तक और कुछ अन्य अंशों से विचार किया जा सकता है ।   रोमियों की  पत्री के तीसरे अध्याय में तेईसवाँ पद।  इसलिये कि सब ने पाप किया है और परमेश्वर की महिमा से रहित हैं। और फिर जैसा कि हम पढ़ते हैं   उनकी कृपा से,   ईश्वर की कृपा से   चौबीसवां पध ।   परन्तु उस छुटकारे के द्वारा जो मसीह में है, स्वतंत्र रूप से धर्मी ठहराया जाता है। ये वाक्य के वे भाग हैं जिन्हें संक्षेप में अंदर प्रस्तुत करने की आवश्यकता है जिनका आप उपयोग कर सकते हैं।   अर्थात् उनकी कृपा से,  परन्तु उसके अनुग्रह से उस छुटकारे के द्वारा जो मसीह यीशु में है, सेंत मेंत धर्मी ठहराए जाते हैं।  हम सभी प्रभु यीशु मसीह के द्वारा छुटकारे को जानते हैं।   वह पृथ्वी पर प्रकट हुआ और हमें जीवन का एक मार्ग दिखाया जिसमें वह हमारे पापों के लिए क्रूस पर पापबलि बन जाता है।   पच्चीसवाँ पध जैसा कि हम निम्नलिखित पधों  को पढ़ते हैं की   उनके...